അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു

ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍(Henry Paulson), ഫെഡറല്‍ റിസര്‍‌വ്വ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കി(Ben Bernanke), മിക്കവാറും എല്ലാ സെനറ്റര്‍മാരോടും വഴക്കിടേണ്ടി വന്നു. എല്ലാവരും വാള്‍ സ്റ്റ്രീറ്റിനെ ആണ് കുഴപ്പങ്ങള്‍ക്ക് കാരണമായി പറയുന്നത്. ട്രഷറിയുടെ പ്രവര്‍ത്തനത്തില്‍ പരിശോധന നടത്തേണ്ട ആവശ്യം എല്ലാവരും ആവര്‍ത്തിച്ചു. പോള്‍സണ്‍ന്റെ Bailout പദ്ധതിയിയുടെ Section 8 ട്രഷറി സെക്രട്ടറിയുടെ അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തവിധമാക്കുന്നു. അതില്‍ പറയുന്നത്, “ട്രഷറി സെക്രട്ടറിയുടെ തീരുമാനം അന്തിമമാണ്, അത് ആര്‍ക്കും പുനപരിശോധിക്കകാനാവില്ല, നിയമത്തിനനോ കോടതിക്കോ, മറ്റൊരു സ്ഥാപനത്തിനോ ഇതില്‍ ഇടപെടാന്‍ കഴിയില്ല.”

ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍ സെനറ്റ് ബാങ്കിങ്ങ് കമ്മറ്റിയുടെ മുമ്പില്‍ ഇങ്ങനെ പറഞ്ഞു, : ” ലളിതമായ മൂന്നു പേജുള്ള നിയമത്തിന്റെ രൂപരേഖ ഞാന്‍ നിങ്ങള്‍ക്ക് നല്‍കി. ഈ രൂപരേഖ ഉപയോഗിച്ച് ഒരു പ്രശ്ന പരിഹാര സംവിധാനം രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അതാണ് കോണ്‍ഗ്രസ്സിന്റെ കടമ. അതാണ് നമ്മള്‍ ഒന്നുചേര്‍ന്ന് നിര്‍മ്മിക്കാന്‍ പോകുന്നത്. So if any of you felt that I didn’t believe that we needed oversight, I believe we need oversight. We need oversight. We need protection. We need transparency. I want it. We all want it.”

സെനറ്ററന്‍മാര്‍:

SEN. CHRIS DODD പറഞ്ഞു, “സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ 72 മണിക്കൂറുകള്‍ക്ക് മുമ്പ് സെക്രട്ടറി പോള്‍സണ്‍ അദ്ദേഹം വിശ്വസിക്കുന്ന ഒരു നി‍ര്‍ദ്ദേശം മുന്നോട്ടുവെച്ചു. എന്നാല്‍ അത് വിശദാംശങ്ങള്‍ ഇല്ലാത്തതായിരുന്നു. $70,000 കോടി ഡോളറിന് കള്ള നിക്ഷേപങ്ങള്‍ (toxic assets) വാങ്ങാന്‍ അദ്ദേഹത്തിന് അധികാരം നല്‍കുന്നു. തന്‍മൂലം സെക്രട്ടറിക്ക് ആ കള്ള നിക്ഷേപങ്ങള്‍ നിലനിര്‍ത്താനും ദശലക്ഷക്കണക്കിന് പണം നല്‍കി തെരഞ്ഞെടുത്ത ചില സ്ഥാപനങ്ങള്‍ക്ക് ഇനിയും വര്‍ഷങ്ങളോളം ഈ തട്ടിപ്പ് നടത്തിക്കൊണ്ടു പോകാനും അവസരം ഉരുക്കുന്നു.

എന്റെ അഭിപ്രായത്തില്‍ ഇത് ഒരു കുടുംബത്തേപ്പോലും അവരുടെ വീട് രക്ഷപെടുത്തുന്നതിന് സഹായിക്കില്ല. അതുപോലെ ഒരു CEO മാരേയും ശതകോടി ഡോളറിന്റെ കള്ള നിക്ഷേപങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രേരിപ്പിക്കുയോ ചെയ്യില്ല. ഈ പ്രശ്നങ്ങളുണ്ടാക്കിയവരെ ദശലക്ഷക്കണക്കിന് ബോണസ്സും വാങ്ങി സ്വര്‍ണ്ണ പാരച്ച്യൂട്ടില്‍ രക്ഷപെടുത്തുന്നതിനെ തടയില്ല. എന്നാല്‍ സെക്രട്ടറിയേയും അദ്ദേഹത്തിന്റെ പിന്‍മുറക്കാരേയും ഒരേജന്‍സിയുടേയോ കോടതിയുടേയോ പരിശോധനയില്ലാതെ അനപായം പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥ മാത്രമല്ല നമ്മുടെ ഭരണഘടനയും തകര്‍ന്നിരിക്കുകയാണെന്നാണ് ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത്.”

Sen. RICHARD SHELBY പറഞ്ഞു:
Chairman Dodd പറഞ്ഞതു പോലെ നാം ഏറ്റവും വലിയ ഒരു സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. തെറ്റായ കാര്യങ്ങളാണ് ട്രഷറി വകുപ്പും Fedഉം നടത്തിയത്. ആദ്യം Bear Stearns ന്റെ bailout നടത്തി. അന്ന് നമ്മോട് പറഞ്ഞത് അത് ഉഴുവാക്കാനാവില്ല എന്നാണ്. പിന്നീട് വന്നത് Lehman Brothers ആണ്. അതിനെ തകരാന്‍ അനുവദിച്ചു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ Fedഉം ട്രഷറിയും AIG യെ bailout ചെയ്തു. എന്റെ അഭിപ്രായത്തില്‍ വ്യക്തമായ പദ്ധതിയില്ലാതെ ഈ പ്രശ്നത്തില്‍ ഇടപെട്ടത് കമ്പോളത്തില്‍ അസ്ഥിരതയുണ്ടാക്കി. അത് കമ്പോളത്തിന് സ്വയം സ്ഥിരതയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളെ തടഞ്ഞു. [ലോകം മുഴുവന്‍ ഇവന്‍മാര്‍ കമ്പോളത്തെ സ്വതന്ത്രമാക്കൂ എന്ന് പാടി നടന്ന് അവിടങ്ങളിലെ സര്‍ക്കാരുകളെ അവരുടെ കമ്പനികള്‍ തകരുന്നത് തടയുന്നതില്‍ നിന്ന് വിലക്കി, ആ തകര്‍ന്ന കമ്പനികളെ ചുളുവു വിലക്ക് വാങ്ങി, സ്വന്തം നാട്ടില്‍ വന്നപ്പം നിലനില്‍ക്കാന്‍ സര്‍ക്കാരിന്റെ കൈയ്യിലെ നികുതിദായകരുടെ പണം വേണമെന്ന്!]

കഷ്ടകാലത്തിന് ട്രഷറി വകുപ്പ് അതേ പദ്ധതികളാണ് ഇപ്പോഴും അതി വിപുലമായി മുന്നോട്ടു കൊണ്ടുപോകുന്നത്. അത് തെറ്റാണ്. സാമ്പത്തിക വ്യവസായങ്ങള്‍ക്ക് (financial industry) പുറത്തുള്ളവരെ ഇത് ഒട്ടും സഹായിക്കില്ല. പ്രശ്നങ്ങളുണ്ടാക്കിയ അതേ ആള്‍ക്കാര്‍ക്കാണ് സഹായം നല്‍കുന്നത്. പ്രശ്നങ്ങളുണ്ടായാല്‍ സര്‍ക്കാര്‍ രക്ഷപെടുത്തിക്കോളും എന്ന് വാള്‍ സ്റ്റ്രീറ്റ് ഊഹിച്ചിരുന്നു. അവരുടെ ഊഹം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞു.

ഈ പദ്ധതികള്‍ വിജയിക്കുമെന്നതിന്റെ വിശ്വസനീയമായ ഒരു ഉറപ്പുമില്ല. പ്രശ്നങ്ങളോന്നും പരിഹരിക്കാതെ നമുക്ക് $70,000 കോടിയോ ലക്ഷം കോടിയോ ഡോളര്‍ ചിലവാക്കാന്‍കഴിയുമെന്നത് ആണ് എന്നെ അലട്ടുന്ന വലിയ പ്രശ്നം.”

SEN. JIM BUNNING പറഞ്ഞു
“കള്ള പണയം രക്ഷപെടാന്‍ അനുവദിച്ചുകൂടാ. നമ്മുടെ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം രക്ഷപെടാനനുവദിച്ച് കൂടാ. ആരെങ്കിലും ആ നഷ്ടം ഏറ്റെടുക്കണം. ഈ പ്രശ്നങ്ങളുണ്ടാക്കിയവര്‍ തന്നെ അത് ഏറ്റെടുക്കുയോ അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി മറ്റാരെങ്കിലും അതേറ്റെടുക്കണം. ട്രഷറി സെക്രട്ടറിയുടെ പരിപാടി അതാണ്. വാള്‍ സ്റ്റ്രീറ്റിന്റെ വേദന ഏറ്റെടുത്ത് നികുതിദായകരുടെ തലയില്‍ വെച്ചുകൊടുക്കുക. പോള്‍സണിന്റെ പരിപാടി വീട് പണയം വീട്ടാന്‍ വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരെ അത് സഹായിക്കില്ല. $70,000 കോടി ഡോളര്‍ നികുതിപ്പണം ഉപയോഗിച്ച് വാള്‍ സ്റ്റ്രീറ്റിന്റെ ബാലന്‍സ് ഷീറ്റ് വൃത്തിയാക്കുകയാണ് പോള്‍സണിന്റെ പരിപാടി. massive bailout ഒരു പരിഹാരമല്ല. ഇത് സാമ്പത്തിക സോഷ്യലിസമാണ്. ഇത് un-American ആണ്.

SEN. SHERROD BROWN പറഞ്ഞു
ഈ പദ്ധതി നല്ലതാണെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ഫോണ്‍ കോളും എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് വരുന്ന ആയിരക്കണക്കിന് കത്തുകളിലും ഫോണ്‍ കോളുകളിലും ഒന്നുപോലും അത്തരത്തിലുള്ളതല്ല. നികുതിദായകര്‍ക്കെതിരെയുള്ള നിഷ്ടൂരതയാണ് അതില്‍ നിന്ന് മനസിലാവുന്നത്. Cleveland, Dayton, Toledo തുടങ്ങിയ സ്ഥലങ്ങളിലെ നാശം വാള്‍ സ്റ്റ്രീറ്റ് കാണുന്നില്ല. അവരുടെ വേദന കാണുന്നില്ല. നിങ്ങളോടുള്ള എന്റെ ചോദ്യം ഇതാണ്, അമേരിക്കന്‍ ജനതയോട് വാള്‍ സ്റ്റ്രീറ്റിന് മാപ്പു പറയേണ്ട ബാദ്ധ്യതയില്ലേ? do you think Wall Street owes the American people an apology?

BEN BERNANKE: [blah blah blah….]

SEN. SHERROD BROWN: I No, Mr. Chairman, people know that what happens on Wall Street has an effect on their lives. That’s not the question. The question is, does Wall Street owe the American people an apology?

BEN BERNANKE: [blah blah blah….]

SEN. SHERROD BROWN: Secretary Paulson?

HENRY PAULSON:: [blah blah blah….]

SEN. SHERROD BROWN: No disrespect, Mr. Secretary, but they understand much of that. They do want a solution, but they don’t want the same people that have helped to inflict this pain on the American people to get the opportunity, because of our reluctance on executive compensation and our reluctance to do accountability, to inflict more pain.

– from www.democracynow.org

ഇത് അവരുടെ പ്രശ്നമാണെങ്കിലും ഒരിക്കല്‍ ഇവിടെയും അത് അരങ്ങേറും. ഡല്‍ഹിയിലെ യാങ്കീ പാവ സര്‍ക്കാര്‍ വേറെ വഴിയില്ലന്നല്ലേ പറയുന്നത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )