ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം

പത്രപ്രവര്‍ത്തകയയ Naomi Klein എഴുതിയ പുസ്തകമാണ് “The Shock Doctrine: The Rise of Disaster Capitalism”

എന്തെങ്കിലും പ്രശ്നങ്ങളുള്ള സമയത്ത്, ജനങ്ങള്‍ അങ്കലാപ്പിലായ സമയത്ത് “സ്വതന്ത്ര കമ്പോള പരിഷ്കാരങ്ങള്‍” എന്ന പേരില്‍ വലതു പക്ഷം പരിഷ്കരണ സഹരണ (radical pro-corporate) നിലപാടുകളെ തകര്‍ത്തുകൊണ്ട് തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഞെട്ടല്‍ സിദ്ധാന്തം (“Shock Doctrine”) എന്ന് വിളിക്കുന്നത്. “പ്രതിസന്ധി സമയമല്ലേ ചര്‍ച്ചക്കൊന്നും ഇപ്പോള്‍ സമയമില്ല”, സാധാരണ കേള്‍ക്കുന്ന പല്ലവിയായി മാറി. “നമുക്ക് വേറെ വഴിയില്ല”, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. കൌശലക്കാരായ വലതുപക്ഷം വാഷിങ്ങ്ടണില്‍ അടുത്തിടെ ഞെട്ടല്‍ സിദ്ധാന്തം വെച്ച് കളിച്ചെത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. “ഈ ബ്ലാങ്ക് ചെക്കില്‍ ഒപ്പുവെക്കു അല്ലെങ്കില്‍ നാം തകര്‍ന്നു പോകും, Main Street തകരും, നികുതി ദായകരെ നിങ്ങളുടെ തലയില്‍ ആകാശം ഇടിഞ്ഞ് വീഴും”.

ഇത് ഞെട്ടല്‍ സിദ്ധാന്തന്റെ ആദ്യ പടിയാണ്. വലിയ bailout ന് അവര്‍ ശ്രമിക്കുകയാണ്. കള്ള കടങ്ങളൊക്കെ അടുത്ത ഭരണകൂടത്തില്‍ പൊട്ടിത്തെറിക്കും. ക്ലിന്റെണിന്റെ കാലത്ത് തുടങ്ങിയതാണ് ഇത്. NAFTA യെ പുനര്‍ പരിശോധിക്കാമെന്ന ഉറപ്പില്‍ economic populist platform ല്‍ നിന്നാണ് ക്ലിന്റണ്‍ വിജയിച്ചത്. Robert Rubin നെ പോലുള്ളവരുടെ ശക്തമായ ലോബീയിങ്ങ് ക്ലിന്റണിന് മേല്‍ ഉണ്ടായിരുന്നു. Robert Rubin ആണ് ഒബാമയേയും നയിക്കുന്നത്.

അതുകൊണ്ട് ഈ കൌശലങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കണം. deregulation ആണ് ഈ പ്രശ്നത്തിന് കാരണമെന്ന് എല്ലാവര്‍ക്കുമറിയാം എന്നാല്‍ അവര്‍ കൂടുതല്‍ deregulation ന് ശ്രമിക്കുകയാണ്. ഇത് അവസരവാദമാണ്. ഞെട്ടല്‍ സിദ്ധാന്തത്തിന്റെ ആദ്യ ഘട്ടത്തില്‍ bailout നടന്നു. ഇനി രണ്ടാം ഘട്ടത്തില്‍ പ്രതിസന്ധിയുടെ പേരില്‍ കൂടുതല്‍ പ്രശ്നങ്ങളുള്ള നിയമ പരിഷ്കരണം നടത്തും.

Milton Friedman ന്റെ ഒരു വാചകമുണ്ട്, “ഒരു പ്രതിസന്ധിക്ക് മാത്രമേ യഥാര്‍ത്ഥ മാറ്റമുണ്ടാക്കാന്‍ കഴിയൂ. പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ചുറ്റുപാടും പ്രചാരമുള്ള ആശയങ്ങളായിരിക്കും മാറ്റങ്ങളുടെ ഗതി നിര്‍ണ്ണയിക്കുക. അതുകൊണ്ട് രാഷ്ട്രീയമായി അസാദ്ധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ രാഷ്ട്രീയമായി അനിവാര്യമാക്കാനാവശ്യമായ ആശയങ്ങള്‍ തയ്യാറാക്കുകയാണ് നമ്മുടെ ജോലി”. അതുകൊണ്ട് നമുക്ക് ചുറ്റും പ്രചരിക്കുന്ന ആശയങ്ങള്‍ എന്തെന്ന് ജനങ്ങള്‍ മനസിലാക്കിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്‍റോണിന്റെ (Enron) തകര്‍ച്ചക്ക് ശേഷം സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങള്‍ക്കെതിരെ വലിയതോതിലുള്ള കോര്‍പ്പറേറ്റ് ലോബീയിങ്ങ് നടന്നു. അമേരിക്കന്‍ സമ്പദ്ഘടനയെ രക്ഷിക്കാന്‍ അതാവശ്യമാണെന്ന് അവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ അതിനേക്കാള്‍ വലിയ പ്രശ്നം അവര്‍ക്കുണ്ടായപ്പോള്‍ അതാ bailout വരുന്നു. അപ്പോഴും പറയുന്നത് പഴയപല്ലവി തന്നെ, സമ്പദ്ഘടനയെ രക്ഷിക്കാന്‍ bailout അത്യാവശ്യമാണെന്ന്. അത് ശരിയല്ലന്ന് നമുക്കറിയാം. സാമ്പത്തിക രംഗക്കാര്‍ക്ക് വേണ്ടത് കുറഞ്ഞ നിയന്ത്രണവും കുറഞ്ഞ നികുതിയുമാണ്.

സാമ്പത്തിക പ്രതി സന്ധിയോട് കൂടി സ്വതന്ത്ര കമ്പോള ആശയം തര്‍ന്നു എന്നും, മുതലാളിത്തം തകര്‍ന്നു എന്നുമുള്ള വാദങ്ങള്‍ നമുക്ക് ഇപ്പോള്‍ കേള്‍ക്കാം. എന്നാല്‍ അത് ശരിയല്ല. താല്‍ക്കാലികമായി അത് ശാന്തമായേക്കാം എന്നാല്‍ വര്‍ദ്ധിത ശക്തിയോടെ കൂടുതല്‍ അനിയന്ത്രണങ്ങോടെ, സ്വകാര്യവത്കരണത്തോടെ, നികുതിഇളവുകളോടെ അത് തിരിച്ചു വരും.

നമുക്കിവിടെ കാണാന്‍ കഴിയുന്നത് അതിന്റെ വേഗതയാണ്. 9/11 സംഭവത്തിന് ശേഷം USA PATRIOT Act എങ്ങനെയാണ് മുന്നോട്ടുവെച്ചതെന്ന് നോക്കുക. ഇറാഖിലെ അധിനിവേശത്തിന് വേണ്ടിയുള്ള 2002 ഒക്റ്റോബറിലെ വോട്ടെടുപ്പ് അങ്ങനെയുള്ളതായിരുന്നു. അതിന്റെ വേഗതയും ആസന്നമായ ഭീതിയും ഓര്‍ക്കുക.

പോള്‍സണിന്റെ ഈ bailout പദ്ധതിയെക്കുറിച്ച് ഒരുപാടാളുകള്‍ പറയുന്നത് അതൊരു സാമ്പത്തിക PATRIOT Act ആണെന്നാണ്. അവര്‍ക്ക് പറ്റിയ ഒരു അബദ്ധം പദ്ധതിയുടെ വലിപ്പത്തിലായിരുന്നു. വെറും മൂന്നു പേജ്. 70,000 കോടി ഡോളറിന്റെ പദ്ധതിക്ക് വെറും മൂന്നു പേ‍ജ്. “ഈ നിയമം വളരെ വലുതാണ്, ഈ പിടിച്ചുപറി ജനങ്ങള്‍ക്കിത് വായിക്കാനൊന്നും സമയമില്ല, അതുകൊണ്ട് ഇത് പാസാക്കൂ അല്ലങ്കില്‍ ആകാശം ഇടിഞ്ഞു വീഴും” എന്നാണതിന്റെ അര്‍ത്ഥം. Time ല്‍ ഒരു രസകരമായ ലേഖനം അക്കാലത്ത് വന്നു. അതില്‍ പറയുന്നത്, “പോള്‍സണും അദ്ദേഹത്തിന്റെ സംഘവും ഈ പദ്ധതിക്കുവേണ്ടി കഴിഞ്ഞ ആറ് മാസങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു”. എന്നിട്ടും വെറും മൂന്നു പേജേ അവര്‍ക്ക് എഴുതാന്‍ കഴിഞ്ഞൊള്ളോ? അത്ഭുതകരമായ സംഗതി സാധാരണ ജനങ്ങള്‍ അത് വായിച്ചു എന്നതാണ്. അതിന്റെ Section 8 പൂര്‍ണ്ണ്മായി ശിക്ഷയില്‍ നിന്ന് ഒഴുവാക്കല്‍ (impunity) ആയിരുന്നു.

നിയന്ത്രണങ്ങലുടെ കാര്യത്തില്‍ തോന്ന്യാസം കാണിക്കുകയല്ല ചെയ്തതെന്ന പോള്‍സണ്‍ പറയുകയുണ്ടായി. കോണ്‍ട്രാക്റ്റര്‍മാരേയും അഡ്മിനിസ്ട്രേറ്റര്‍മാരേയും ജോലിക്കെടുക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ചാണ് Section 2 പറയുന്നത്. ഈ പ്രശ്നങ്ങളുണ്ടാക്കിയ അതേ ആളുകളേയാണ് കോണ്‍ട്രാക്റ്റിനെടുക്കുന്നത്. അവര്‍ക്ക് തന്നെയാണ് bailout പണവും ലഭിക്കുന്നത്. ഏറ്റവും പ്രധാനമായത് ഈ കോണ്‍ട്രാക്റ്റര്‍മാരുടെ ചെയ്തികള്‍ പൊതു കോണ്‍ട്രാക്റ്റ് നിയമങ്ങള്‍ക്കതീതമണെന്നുള്ള വ്യവസ്ഥയാണ്. ഇറാഖ് ലെവലിലുള്ള ശിക്ഷ ഒഴുവാക്കല്‍. പുസ്തകങ്ങളില്‍ നിയമങ്ങളെല്ലാം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ കോണ്‍ട്രാക്റ്റര്‍മാരെയെല്ലാം അതില്‍ നിന്ന് ഒഴുവാക്കിയിരിക്കുന്നു. ഇത് ശുദ്ധ തോന്ന്യാസമാണ്.

റിച്ചാര്‍ഡ് നിക്സണിന്റെ സഹായിയായ John Ehrlichman ന്റെ സഹായി ആയിരുന്നു ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍. അനിടെ നിന്ന് അദ്ദേഹം Goldman Sachs ല്‍ എത്തി. ഇപ്പോഴത്തെ സെനറ്ററും അന്നത്തെ ഗവര്‍ണറുമായ Corzine ഗോള്‍ഡ്മന്‍ സാച്ച്സ് വിട്ടപ്പോള്‍ പോള്‍സണ്‍ ഗോള്‍ഡ്മന്‍ സാച്ചിന്റെ തലവനായി.

ഈ പ്രശ്നങ്ങളൊക്കെയുണ്ടാക്കിയതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള പ്രഥാന ആള്‍ക്കാരില്‍ ഒരാളാണ് പോള്‍സണ്‍. അയാളാണിപ്പോള്‍ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ പോകുന്നത്. 9/11 സംഭവവും അന്നേരവും അതിന് ശേഷവും അമേരിക്കക്കാര്‍ക്കുണ്ടായ ആഘാതവും Rudy Giuliani യെ ഒരു രക്ഷകനായി കണ്ടതും ഓര്‍ക്കുക. പിന്നീട് എമേരിക്കന്‍ ജനത അതോര്‍ത്ത് പശ്ചാത്തപിച്ചു. പോള്‍സണ്‍ ഇപ്പോള്‍ ഒരു സാമ്പത്തിക Rudy Giuliani ആയി അവതരിക്കുകയാണ്. ഒരു സാമ്രാജ്യത്വ, bipartisan, ശക്തനായ നേതാവ്.

പോള്‍സണിനെ ട്രഷറി സെക്രട്ടറിയാക്കയപ്പോള്‍ BusinessWeek ല്‍ ഒരു ലേഖനം വന്നു. ഹെന്‍റി പോള്‍സണിനെക്കുറിച്ച് അറിയണമെങ്കില്‍ അതിലെ ഒരു വാചകം മാത്രം മതി. ആ ലേഖനത്തിന്റെ തലവാചകം ഇങ്ങനെ ആയിരുന്നു. “Mr. Risk Goes to Washington.” അതില്‍ പറയുന്നത്, “പോള്‍സണിനെ Mr. Risk എന്ന് കരുതിയാല്‍ മതി. അമിത ലാഭത്തിനായി securities കമ്പനികള്‍ കൂടുതല്‍ കൂടുതല്‍ സംഭാവ്യതയെ സ്വീകരിച്ചുകൊണ്ട് ഇടപാടുകള്‍ നടത്തുന്ന വ്യവസ്ഥ വാള്‍ സ്റ്റ്രീറ്റില്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് പോള്‍സണായിരുന്നു. 1990 കളിലെ കുതിപ്പിനേക്കാള്‍ ഏറെ വളര്‍ച്ചയാണ് ഇക്കാലത്ത് securities വ്യവസായം നേടിയത്.”

പിന്നീട് ലേഖനത്തില്‍ പറയുന്നത് 1999 ല്‍ പോള്‍സണ്‍ Goldman Sachs നെ ഏറ്റെടുത്തു. അന്ന് അവര്‍ക്ക് $2000 കോടി ഡോളര്‍ കടം ഉണ്ടായിരുന്നു. പോള്‍സണിന്റെ നേതൃത്വത്തില്‍ നടത്തിയ ചൂതുകളി മൂലം അയാള്‍ അവിടെനിന്ന് പോകുമ്പോള്‍ കടം $10,000 കോടി ഡോളറായി. അതായത് അദ്ദേഹം റിസ്ക്ക് ലെവലിനെ $2000 കോടി ഡോളറില്‍ നിന്ന് ഉയര്‍ത്തി $10,000 കോടി ഡോളറാക്കി. അതുകൊണ്ട് ഹെന്‍റി പോള്‍സണ്‍ Main Street നെക്കുറിച്ച് മുതലക്കണ്ണീര്‍ ഒഴുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അയാള്‍, അയാളും അയാളുടെ സുഹൃത്തുക്കളും ഉണ്ടാക്കിയ കടത്തിന് bailout നല്‍കുകയാണ്.

ഇതിനെയൊക്കെക്കുറിച്ച് നല്ല ഒരു അന്വേഷണം ആവശ്യമാണ്.

Naomi Klein, award-winning journalist, syndicated columnist, author of the bestselling book The Shock Doctrine: The Rise of Disaster Capitalism.

– from DemocracyNow

ഇത് നമ്മുടെ നാട്ടിലും നടക്കുന്ന സംഭവമാണ്.

4 thoughts on “ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം

  1. ഇത്രയും നല്ലൊരു വിഷയം അവതരിപ്പിച്ച ഈ പോസ്റ്റിന് ഇതുവരെ കമന്റുകളോന്നും ലഭിച്ചില്ലെന്നോ ഭഗവാനെ !
    പ്രതിസന്ധിയുടെ മറവില്‍ അല്ലെങ്കില്‍ കുളം കലക്കി മീന്‍പിടിക്കല്‍…. എന്തെന്തു പരീക്ഷണങ്ങളാണ് കച്ചവടക്കാരന്‍ അനുദിനം നടത്തിക്കൊണ്ടിരിക്കുന്നത് !!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )