നേരിടം ഇമെയില്‍ ഗ്രൂപ്പില്‍ അംഗമാകൂ

നേരിടം – ഒരു ജനകീയ മാധ്യമ പരിശ്രമം




പ്രിയ സുഹൃത്തേ,

ധാരാളം മാധ്യമങ്ങള്‍ നമുക്കിന്നുണ്ടെങ്കിലും വളരെ പ്രധാനപ്പെട്ട ഒരുപാട് വിവരങ്ങള്‍ ജനങ്ങളിലെത്താതെ ബഹളത്തില്‍ കാണാതെ പോകുന്നുണ്ട്. അത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ച് മലയാളത്തിലേക്ക് എത്തിക്കാനുള്ള എളിയ ശ്രമമാണ് http://neritam.com.

കഴിഞ്ഞ 15 വര്‍ഷങ്ങളായി തുടരുന്ന ഈ ശ്രമം ഇതുവരെ പരിസ്ഥിതി, സാമ്പത്തികം, അന്തര്‍ദേശീയ രാഷ്ട്രീയം, സ്ത്രീ, കാലാവസ്ഥാമാറ്റം, ഊര്‍ജ്ജം, ശാസ്ത്രം തുടങ്ങിയ 400 ല്‍ അധികം വിഷയങ്ങളിലെ 10000 ല്‍ അധികം ലേഖനങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതത് ദിവസം പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ ലിങ്ക് അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കാനും മറ്റു വിവരങ്ങള്‍ പങ്കുവെക്കാനും ഒരു mail group നിര്‍മ്മിച്ചിരിക്കുന്നു. താങ്കളേയും അതില്‍ അംഗമാകാന്‍ ക്ഷണിക്കുന്നു. അതിനായി താങ്കളുടെ ഇമെയില്‍ വിലാസം അയച്ചുതരിക.

താങ്കളുടെ സുഹൃത്തുക്കളോടും ഈ വിവരം പറയുമല്ലോ. നന്ദി.

സസ്നേഹം,
ജഗദീശ്