സാമൂഹ്യ ശൃംഖലയാക്കൽ: നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

സാമൂഹ്യ ശൃംഖലയാക്കൽ: നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ

പിറ്റ്സ്ബർഗിലെ G-20 പ്രതിഷേധങ്ങളിൽ നിന്ന് Elliot Madison നെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഹോട്ടൽ മുറി റെയ്ഡ് ചെയ്താണ് അറസ്റ്റ് ചെയ്തത്. പോലീസ് പറഞ്ഞു മാഡിസണും സഹ പ്രതികളും കമ്പ്യൂട്ടറും ഒരു റേഡിയോ സ്കാനറും ഉപയോഗിച്ച് പോലീസിന്റെ നീക്കങ്ങളെ പിൻതുടർന്നു. പിന്നീട് ആ വിവരങ്ങൾ സെൽ ഫോണുകളും സാമൂഹ്യ നെറ്റ്‍വർക്കായ ട്വിറ്ററും ഉപയോഗിച്ച് പ്രതിഷേധക്കാർക്ക് കൈമാറി എന്ന് പോലീസ് പറയുന്നു. hindering apprehension or prosecution, criminal use of a communication facility, possession of instruments of crime തുടങ്ങിയ കുറ്റങ്ങളാണ് മാഡിസണിന് ചാർത്തിയിരിക്കുന്നത്. ഒരാഴ്ചക്ക് ശേഷം മാഡിസണിന്റെ ന്യൂയോർക്കിലെ വീടും FBI ഏജന്റുമാർ 16 മണിക്കൂർ നീണ്ടു നിന്ന തെരയൽ നടത്തി.

Elliot Madison സംസാരിക്കുന്നു:

G-20 യുടെ സമയത്ത് പ്രതിഷേധങ്ങളുണ്ടായി. Tin Can Communications—Collective എന്ന പേരിൽ ഒരു കൂട്ടം ആളുകൾ സംഘടിച്ചു. അവർ സന്ദേശ ബോർഡുകൾ സ്ഥാപിച്ചു. ആഹാരത്തിനായി ഒരു സന്ദേശ ബോർഡ് ഉണ്ടായിരുന്നു. നിയമത്തിന് വേണ്ടി ഒരു സന്ദേശ ബോർഡുണ്ടായിരുന്നു. ഒരു പൊതു സന്ദേശ ബോർഡും ഉണ്ടായിരുന്നു. പ്രഖ്യാപനങ്ങൾക്കായി ഒരു സന്ദേശ ബോർഡും ഉണ്ടായിരുന്നു.

വിവിധ പരിശീലനങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ ഞങ്ങൾ കൊടുത്തു. നിങ്ങളുടെ അവകാശങ്ങൾ അറിയുക എന്ന ഒരു പരിശീലനം ഉണ്ടായിരുന്നു. എനിക്ക് കിട്ടിയ ഒരു സന്ദേശം Just Seeds food bus നെ കുറിച്ചായിരുന്നു. വിദ്യാർത്ഥികളുടെ മാർച്ച് പോലെ വ്യത്യസ്ഥ പ്രകടനങ്ങൾക്ക് വേണ്ടി എവിടെയാണ് സംഘടിക്കേണ്ടത് എന്ന വിവിരം അതിലുണ്ടായിരുന്നു. സത്യമായും സന്ദേശങ്ങളിൽ കൂടുതലും ഞാൻ കണ്ടില്ല. കാരണം വ്യാഴാഴ്ച വളരെ നേരത്തെ തന്നെ എന്നെ അറസ്റ്റ് ചെയ്തിരുന്നു.

ആദ്യ ദിവസം. അധികം സന്ദേശങ്ങളൊന്നും വന്നിരുന്നില്ല. കാരണം കുറച്ച് കാര്യങ്ങളെ പ്രഖ്യാപിക്കാനുണ്ടായിരുന്നുള്ളു. വ്യത്യസ്ഥ യോഗങ്ങൾ അത്തരത്തിലുള്ളത്.

അതൊരു പൊതു സൈറ്റായിരുന്നു എന്നതായിരുന്നു ഓർക്കാനുള്ള ഒരു കാര്യം. അയാൾ ഞങ്ങളുടെ LISTSERV ൽ വന്നിരുന്നു എന്ന് lieutenant detective of operations മായുള്ള AP ലേഖനം പറയുന്നു. CNN പറഞ്ഞു അവരും ഞങ്ങളുടെ LISTSERV ൽ ഉണ്ടായിരുന്നു എന്ന്. വ്യത്യസ്ഥരായ ഒരു കൂട്ടം മാധ്യമപ്രവർത്തകർ, New York Times മാധ്യമപ്രവർത്തകർ, ഒക്കെ പങ്കുചേർന്നു. ആർക്കും പങ്കെടുക്കാം. അതൊരു പൊതു നമ്പരായിരുന്നു. ആരൊക്കെ പങ്കെടുത്തു എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അത് പ്രധാനപ്പെട്ടതല്ല. കൂട്ടങ്ങളിലേക്ക് ആർക്കും സന്ദേശം അയക്കാമായിരുന്നു. അത് എല്ലാവർക്കും കിട്ടുമായിരുന്നു.

ഞങ്ങൾ ഞങ്ങളുടെ ഹോട്ടൽ മുറിയിലായിരുന്നു. പോലീസ് അവിടേക്ക് വന്നു. വാതിൽ flung ത്തുറന്നു. അവരുടെ പക്കൽ താക്കോലുണ്ടായിക്കാം എന്ന് ഞാൻ കരുതുന്നു.

വ്യക്തമാക്കാനായി പറയുന്നു, ഹോട്ടൽ മുറി ഞങ്ങളുടെ പേരിൽ എടുത്തതായിരുന്നു. ഞങ്ങളുടെ കാറുകൾ മുമ്പിൽ പാർക് ചെയ്തിരുന്നു. ഗൂഢമായ ഒന്നും ഞങ്ങൾ ചെയ്തിരുന്നില്ല. പോലീസ് വരുന്നത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.

സംസ്ഥാന പോലീസിന്റെ ഒരു കൂട്ടം പോലീസുകാർ തോക്കുമായി വന്ന് ഞങ്ങളെ ഒരു മണിക്കൂറ് കൈവിലങ്ങ് അണിയിച്ച് പിടിച്ചുവെച്ചു. ഞങ്ങളെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് ഞങ്ങൾ സ്വതന്ത്രരാണെന്ന് ഞങ്ങളോട് പറഞ്ഞു. എന്നാൽ അവരെ നിരീക്ഷിച്ചുകൊണ്ട് ഞങ്ങളവിടെ നിന്നു. വാറന്റിനായി കാത്തുനിന്നു. അന്നേരം ഞങ്ങൾക്ക് വാറന്റ് നൽകിയില്ല. അവസാനം ഒരു വാറന്റ് വന്നു. എന്നാൽ അത് ഒരു മുദ്രവെച്ച വാറന്റായിരുന്നു. അതുകൊണ്ട് അതിന്റെ ആദ്യ താള് മാത്രമേ ഞങ്ങൾക്ക് കാണാനായുള്ളു. എന്തുകൊണ്ടെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളെ അവർ അന്വേഷിക്കുകയായിരുന്നു എന്ന് ഞങ്ങൾക്ക് അറിയാം. ആദ്യ താളിലെ വിവിരം വെച്ച് അതിന് 18 താളുകളുണ്ടായിരുന്നു.

MARTIN STOLAR സംസാരിക്കുന്നു:

അടിസ്ഥാനപരമായി disperse ന് പോലീസ് ഒരു ഉത്തരവ് ഇറക്കി എന്ന് കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് ഒരു പ്രഖ്യാപനം നടത്തി എന്നതാണ് Elliot നെ ചാർത്തിയത്. അങ്ങനെ ചെയ്ത്
പോലീസ് ഉത്തരവ് ഇറക്കി എന്ന് ജനങ്ങളെ അറിയിച്ച്, ആളുകൾ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനായി സഹായിച്ച് പ്രോസിക്യൂഷനെ തടസപ്പെടുത്തി. അത് പോലീസ് വകുപ്പിന് കുറച്ച് ഗുണം നൽകി എന്നാണ് എനിക്ക് തോന്നുന്നത്. ആളുകളെ കൈകാര്യം ചെയ്യുന്നത് വേണ്ട വിഭവങ്ങളുടെ ചിലവ് ലാഭിക്കാൻ അതുവഴി കഴിഞ്ഞു. എന്നാൽ ആ ആശയവിനിമയത്തെ കുറ്റമാക്കുകയാണ് അവർ ചെയ്തത്. കുറഞ്ഞത് അവരുടെ പരാതിയിൽ അങ്ങനെ പറയുന്നു. “ഹല്ലോ, ഇവിടെ ഒരു dispersal ഉത്തരവുണ്ട്. എല്ലാവരും അതിനെക്കുറിച്ച് ബോധവാൻമാരാകുക,” എന്ന ആശയവിനിമയം എങ്ങനെയോ കുറ്റകൃത്യമായി. ആശയ വിനിമയ സംവിധാനം, മൊബൈൽ ഫോണോ കമ്പ്യൂട്ടറോ, കുറ്റകൃത്യത്തിന്റെ ഉപകരണമായി. പെൻസിൽവാനിയയിലെ നിയമ പ്രകാരം ബഹുജന ആശയവിനിമയ സൗകര്യം ഒരു മൂന്നാം കുറ്റമാണ്.

ഇത് വിശ്വസിക്കാനാകുന്നില്ല. ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബുദ്ധിരഹിതമായ, ഗൗരവമില്ലാത്ത കേസാണിത്. നിയമപരമായ പ്രതിഷേധങ്ങൾ നടത്തുന്ന ആളുകൾക്ക് വേണ്ടിയുള്ള സഹായ സേവനങ്ങളെ ഇത് കുറ്റമാക്കുന്നു. “നിങ്ങൾ റോഡിലേക്ക് ഇറങ്ങരുത്. കാരണം പോലീസ് disperse ഉത്തരവിറക്കിയിട്ടുണ്ട്. നിങ്ങൾ നിൽക്കുന്നിടത്ത് നിൽക്കുക,” എന്ന് ആരെങ്കിലും അടുത്തുകൂടി നടന്ന് പോകുന്നവരോട് പറഞ്ഞാൽ നിങ്ങളെ അറസ്റ്ര് ചെയ്യും എന്ന് പറയുന്നത് ഞെട്ടിക്കുന്നതാണ്. പെട്ടെന്ന് Elliot നേയും സഹപ്രവർത്തകനേയും കുറ്റക്കാരാക്കിയ ഒരു കുറ്റകൃത്യമായി.

ELLIOT MADISON സംസാരിക്കുന്നു:

ഞങ്ങളായിരുന്നില്ല ആദ്യം. ഈ രാജ്യത്ത് ഞങ്ങളായിരുന്നു ആദ്യം. ഇറാൻ, മോൾഡോവ, ഗ്വാട്ടിമാല, ഹൊണ്ടോറസിൽ ട്വിറ്റർ വിപ്ലവം നടന്നപ്പോൾ, അടിച്ചമർത്തുന്ന സർക്കാരുകൾ ട്വിറ്ററുപയോഗിച്ചവരെ അറസ്റ്റ് ചെയ്തു.
ഈ എല്ലാ കേസുകളിലും ഈ ട്വിറ്റർ സാമൂഹ്യപ്രവർത്തരുടെ അറസ്റ്റിനെ US State Department അപലപിച്ചു എന്നതായിരുന്നു ഒരു വ്യത്യാസം. ഇറാനിലെ സംഭവത്തിൽ, ഇറാനിലെ പ്രതിഷേധക്കാർക്ക് ട്വീറ്റുകളയക്കാനും കാണാനുമുള്ള സൗകര്യം തടസപ്പെടാതിരിക്കാനായി ട്വിറ്ററിനോട് അതിന്റെ സാധാരണ maintenance മാറ്റിവെപ്പിക്കുകയും US State Department ചെയ്തു. അതുകൊണ്ട് ഒരു വ്യത്യാസം ഞങ്ങളാണ് ആദ്യം ഇവിടെ അറസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി അടിച്ചമർത്തുന്ന സർക്കാരുകൾ ജനങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങളേയും State Department പിൻതുണക്കും എന്ന് ഞാൻ കരുതുന്നു.

MARTIN STOLAR സംസാരിക്കുന്നു:

ഇത് ഞെട്ടിക്കുന്നതാണ്. ഇത് ആദ്യത്തെ സംഭവമാണ്. എന്റെ പ്രാധമിക അന്വേഷണം അനുസരിച്ച് പ്രതിഷേധത്തിൽ പങ്കെടുത്ത ആളുകൾ വിവരങ്ങൾ കൈമാറിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏക സംഭവമാണ് ഇത്. ഈ രാജ്യത്തിന് ഒന്നാം ഭരണഘടനാ ഭേദഗതിയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഒന്നാം ഭരണഘടനാ ഭേദഗതി സംരക്ഷിക്കുന്നു. അത് പ്രതിഷേധത്തിനുള്ള അവകാശത്തേയും സംരക്ഷിക്കുന്നു. Elliot നേയും അദ്ദേഹത്തിന്റെ സഹ പ്രവർത്തകരേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും പ്രതിഷേധത്തിനുള്ള അവകാശത്തേയും സംരക്ഷിച്ചു എന്ന കുറ്റമാണ് ആരോപിക്കുന്നത്. സംസാരമാണ് പുറത്തേക്ക് വരുന്നത്. സംസാരത്തിന്റെ ഒരു രൂപമാണ് ട്വിറ്ററിൽ എഴുതുന്നത്. പെൻസിൽവാനിയയിലെ പ്രോസിക്യൂഷനിൽ നമുക്ക് വളരെ ഗൗരവകരമായ ഒന്നാം ഭരണഘടനാ ഭേദഗതി പ്രശ്നമുണ്ട്.

ട്വിറ്റർ പോലീസുമായി സഹകരിക്കുന്നോ എന്ന് ഞങ്ങൾക്ക് അറിയില്ല. പോലീസിനോട് സഹകരിക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും ഞങ്ങൾക്കറിയില്ല. ട്വിറ്റർ അടിസ്ഥാനപരമായി നിഷ്പക്ഷമാണ് ഇവിടെ. പോലീസ് ട്വിറ്ററിലേക്ക് പ്രവേശിച്ചിരിക്കാം. എന്തൊക്കെ പോസ്റ്റ് ചെയ്യപ്പെടുന്നു എന്ന് കണ്ടിരിക്കാം. ആളുകൾക്ക് പോലീസിന്റെ റേഡിയോ ബാന്റുകളിലും അടിയന്തിര സേവന പ്രതികരണങ്ങളിലും പ്രവേശിക്കുന്നത് പോലെ. അതെല്ലാം ഇന്റർനെറ്റിലുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് disperse ഉത്തരവ് ഇറക്കി എന്ന് Elliot ന് ഇന്റർനെറ്റ് നോട്ടീസ് ലഭിക്കുന്നു. ആ വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. അത് സംരക്ഷണമുള്ള അഭിപ്രായ പ്രകടനമാണ്. അതൊരു കുറ്റമാണെന്ന് സങ്കൽപ്പിക്കാൻ പറ്റില്ല. എന്നാൽ അതാണ് അദ്ദേഹത്തിനെതിരായ കുറ്റം.

MADISON ന്റെ അറസ്റ്റിന് ഒരാഴ്ചക്ക് ശേഷം ക്വീൻസിലെ അദ്ദേഹത്തിന്റെ വീട് FBI റെയ്ഡ് നടത്തി.

രാവിലെ 6:00 ന് FBI വാതിൽ പൊളിച്ച് അകത്ത് വന്നു. അവർ വാതിലിൽ മുട്ടിയോ എന്ന് ഓർക്കുന്നില്ല. കാരണം ഞങ്ങൾ ഉറങ്ങുകയായിരുന്നു. അവർ തോക്കുകളുമായി ചാടിവീണു. Joint Terrorist Task Force ന്റെ 20 ഓളം പോലീസുകാരായിരുന്നു. അത് FBI ഉം NYPD ഉം ചേർന്ന ഒന്നായിരുന്നു. എന്നേയും കൂടെ താമസിച്ചയാളേയും കൈവിലങ്ങ് വെച്ചു. കുറച്ച് മണിക്കൂർ പിടിച്ച് വെച്ചു. കൈവിലങ്ങിൽ രണ്ടോ മൂന്നോ മണിക്കൂർ. ഞങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ല. ഫോൺ ചെയ്യാൻ അനുവദിച്ചില്ല. വസ്ത്രം മാറാൻ അനുവദിച്ചില്ല. ഞങ്ങൾ ഉറങ്ങുകയായിരുന്നല്ലോ. അവസാനം അവർ ഞങ്ങളെ വാറന്റ് കാണിച്ചു. വാറന്റ് വായിക്കാൻ ഞങ്ങളെ അനുവദിച്ചില്ല. അത് ഞങ്ങളെ കാണിക്കുക മാത്രമേ ചെയ്തുള്ളു. ഞങ്ങളുടെ കൈകൾ പിറകിൽ വിലങ്ങുവെച്ചിരുന്നു. പിന്നീട് 16 മണിക്കൂർ കളിപ്പാട്ടങ്ങൾ മുതൽ അടുക്കളയിലെ കാന്തം വരെ എല്ലാം എടുത്തു. ധാരാളം പുസ്തകങ്ങളും.

ഞാൻ ഒരു എഴുത്തുകാരനാണ്. കഥകൾ ഞാൻ എഴുതിയിട്ടുണ്ട്. nonfiction ഉം എഴുതിയിട്ടുണ്ട്. ഞാൻ ഒരു അരാജകവാദിയാണ്. അതുകൊണ്ട് ഞാൻ ധാരാളം രാഷ്ട്രീയ എഴുത്ത് എഴുതിയിട്ടുണ്ട്. അവർ എന്റെ എല്ലാ സൃഷ്ടികളേയും പിടിച്ചുപറിക്കുക മാത്രമല്ല എന്റെ വലിയ ലൈബ്രറിയിൽ നിന്ന് പിടിച്ചുപറിക്കാൻ അവർക്ക് തോന്നിയതെല്ലാം പിടിച്ചുപറിച്ചു.

അവർ ഫോട്ടോ എടുത്തു. ഭിത്തിൽ പതിച്ച പോസ്റ്ററുകളുടെ ഫോട്ടോ എടുത്തു. അതിലൊന്ന് ലെനിന്റേതായിരുന്നു. മറ്റൊന്ന് Curious George ആയിരുന്നു.

ഫ്രിഡ്ജിന് പുറത്തുള്ള കാന്തങ്ങൾ അവരെടുത്തു. എന്റെ ഭാര്യയുടെ അമ്മുമ്മ നൂല് കൊണ്ട് ഉണ്ടാക്കിയ ലെനിന്റെ ചിത്രം അവർ എടുത്തു. ഒരു കൂട്ടം ഭ്രമാത്മകമായ സാധനങ്ങൾ അവർ എടുത്തു. അവരെന്തൊക്കെ എടുത്തു എന്ന് ഞങ്ങൾക്ക് അറിയില്ല. കാരണം ഞങ്ങൾക്ക് കിട്ടിയ രസീത് അവ്യകതമായിരുന്നു. അതിൽ പറയുക “രേഖകൾ” എന്നാണ്. ഞങ്ങളുടെ വീട് tossed അതിനാൽ രേഖകൾ നശിച്ച് പോയോ അതോ പിടിച്ചെടുത്തോ എന്ന് പറയാനാവില്ല.

MARTIN STOLAR സംസാരിക്കുന്നു:

വിപുലമായ അന്വേഷണമായിരുന്നു അത്. പ്രശ്നം അന്വേഷണത്തിന്റെ വാറന്രിലായിരുന്നു. ഫെഡറൽ ലഹള നിയമങ്ങളുടെ ലംഘനത്തിന്റെ തെളിവ് അത് ചോദിക്കുന്നു 1968 ൽ ചിക്കാഗോയിലെ Republican Convention ൽ Chicago Eight നെ പ്രോസിക്യൂട്ട് ചെയ്യാനുപയോഗിച്ച നിയമം തന്നെയാണ് ഇത്. എവിടെയാണ് ഫെഡറൽ ലഹള നിയമങ്ങളുടെ ലംഘനത്തിന്റെ തെളിവ് എന്നത് ഒരു തുറന്ന ചോദ്യമാണ്. അരാജകവാദി സാഹിത്യത്തിലോ? Elliot എഴുതിയ കഥാസാഹിത്യത്തിലോ? ലെനിന്റെ ചിത്രത്തിലോ? അത് പൂർണ്ണമായും അവ്യക്തമാണ്.

അവർ അലഞ്ഞ് തിരിയുകയും പരിശോധിക്കുകയും സാധനങ്ങൾ വലിച്ചെടുക്കുകയും ചെയ്തു. Elliot ന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ Elena ന്റെ വസ്തുക്കളും എടുത്തു. ആ വീട്ടിലെ മറ്റ് താമസക്കാരുടെ സ്വകാര്യ വസ്തുക്കളും എടുത്തു. കമ്പ്യൂട്ടറുകൾ, ഡിസ്കുകൾ, അമേരിക്കൻ സർക്കാരിന്റെ തന്നെ ഒരു കമ്പ്യൂട്ടറും അവർ എടുത്തു. ഫെഡറൽ സർക്കാരിന്റെ ജോലിക്കാരനായ ഒരാളും അവിടെ താമസിക്കുന്നുണ്ടായിരുന്നു. അയാളുടെ കമ്പ്യൂട്ടറും അവർ എടുത്തുകൊണ്ട് പോയി.

അതിന്റെ പ്രതികരണമായി ഞങ്ങൾ പെട്ടെന്ന് ഫെഡറൽ കോടതിയിലേക്ക് പോയി ഇങ്ങനെ പറഞ്ഞു. “ഒരു നിമിഷം നിൽക്കൂ. എല്ലാ സാധനങ്ങളും നിങ്ങൾക്കെടുത്തുകൊണ്ട് പോകാനാകില്ല. ഇതിൽ എല്ലാത്തരത്തിലേയും സ്വകാര്യ വസ്തുക്കളുണ്ട്. ഫെഡറൽ ലഹള നിയമങ്ങൾ ലംഘിക്കുന്ന ഒന്നും ഇതിലില്ല. അതെല്ലാം ഞങ്ങൾക്ക് തിരികെ വേണം.” ഫെഡറൽ ജഡ്ജി അതിന് മറുപടിയായി പറഞ്ഞു, “നിങ്ങൾ പറയുന്നതിൽ ചിലപ്പോൾ കാര്യമുണ്ടാകും. കോടതിൽ നിന്ന് കൂടുതൽ ഉത്തരവ് വരുന്നത് വരെ FBI, പിടിച്ചെടുത്ത എല്ലാ പെട്ടികളും പരിശോധിക്കരുത്.” അവരുടെ ഉത്തരവ് വന്ന ശേഷം എല്ലാ പെട്ടികളും പരിശോധിക്കുന്നത് നിർത്തി. അത് നിന്നിരുക്കുകയാണ്. കോടതിൽ നിന്ന് പുതിയ ഉത്തരവ് വന്നിട്ടില്ല. ഒരാഴ്ച കഴിഞ്ഞ് വരുമായിരിക്കും.

ഇറാനിലെ ട്വിറ്റർ വിപ്ലവത്തെ അമേരിക്കയിലെ State Department പിൻതുണച്ചു. ഇറാനിലെ പച്ച വിപ്ലവം എന്ന് വിളിച്ച സമരത്തിന്റെ സമയത്ത് കോർപ്പറേറ്റ് മാധ്യമങ്ങളും മാധ്യമ ശൃംഖലകളും പ്രതിഷേധത്തിന്റെ ട്വിറ്ററിന്റെ ഉപയോഗത്തെ പ്രസിദ്ധപ്പെടുത്തി.

തെരഞ്ഞെടുപ്പിന് ശേഷവും കുറച്ച് പ്രസിദ്ധീകരിക്കലും നടന്നു. എല്ലാവരും ട്വിറ്ററിനെ പിൻതുണച്ചു. update നടത്തരുതെന്ന് ട്വിറ്ററിനോട് State Department ശരിക്കും ആവശ്യപ്പെട്ടു. എന്നാൽ മാഡിസണിന്റെ കാര്യം വന്നപ്പോൾ ട്വിറ്ററുപയോഗിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. മുമ്പത്തെ പോലുള്ള ഒരു കവറേജ് നാം കാണുന്നില്ല.

ELLIOT MADISON സംസാരിക്കുന്നു:

മോൾഡോവ, ചൈന, ഇറാൻ തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ അധികാരികളെ പോലെ അമേരിക്കയിലെ സർക്കാർ അധികാരികൾ പ്രവർത്തിക്കുന്നു എന്നതിന്റെ വ്യക്തമായ കേസാണിതെന്ന് എനിക്ക് തോന്നുന്നു.
അവിടെ മറ്റ് രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ റേഡിയോ, പത്രം, സ്വതന്ത്ര മാധ്യമം വഴിയൊക്കെ ജനങ്ങൾ അറിയുന്നത് ഇഷ്ടപ്പെടും. എന്നാൽ സ്വന്തം രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിൽ അസ്വസ്ഥരാകും. ഈ കേസിൽ അവർ അതിനെ ക്രിമനലാക്കുകയാണ് ചെയ്തത്.

രസകരമായ കാര്യം എന്തെന്നാൽ എന്നെക്കുറിച്ചുള്ള എല്ലാ കഥകളും Tin Can Communications Collective ന്റെ ഒറ്റ Twitter ഫീഡിലുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. 24 Twitter ഫീഡുകൾ നടന്നുകൊണ്ടിരിക്കുന്നു. പോലീസുകാർ മുതൽ G-20 മുതൽ Ron Paul പിൻതുണക്കാര് വരെ. എല്ലാവർക്കും അവരുടെ Twitter ഫീഡുണ്ട്. അവർ എന്നെ കുറ്റവാളിയാക്കാൻ തീരുമാനിച്ചു. കാരണം ഞങ്ങൾ പ്രതിഷേധക്കാരോട് പിൻതുണയുള്ളവരാണ്.

— സ്രോതസ്സ് democracynow.org | 2009/10/6


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക