അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, സ്വതന്ത്ര സോഫ്റ്റ്വെയർ വക്താക്കൾ, സമൂഹം മൊത്തവും സ്കൂളിലെ അടിമത്ത പ്രോഗ്രാമുകളുടെ ഉപയോഗം അവസാനിപ്പിക്കാനുള്ള പ്രവർത്തികൾ ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ചും സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകൾ വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ സ്വാതന്ത്രവും സ്വകാര്യതയും അപകടത്തിലാക്കുന്നതിനെക്കുറിച്ചുമുള്ള ബോധവൽക്കരണം സ്കൂളുകളിൽ നടത്തിയാണ് അവർ അത് ചെയ്യുന്നത്. സ്കൂളുകൾ അവരോട് പറയുന്ന അസ്വതന്ത്ര സോഫ്റ്റ്വെയറുകളെ അവർ സ്ഥിരമായി തടയുന്നു.
കോവിഡ്-19 കാരണമുണ്ടായ അടുത്ത കാലത്തെ ആരോഗ്യ അടിയന്തിരാവസ്ഥ ഒരു പുതിയ വെല്ലുവിളിയാണ്. പരമ്പരാഗതമായ ആളുള്ള ക്ലാസുകൾ പെട്ടെന്ന് അനുവദിക്കാതെയായി. overnight ലോകം മൊത്തമുള്ള ആയിരക്കണക്കിന് സ്കൂളുകൾക്ക് ഒരു തീരുമാനം എടുക്കേണ്ടതായി വന്നു: ഒന്നുകിൽ അദ്ധ്യാപനം പൂർണ്ണമായും നിർത്തണം, അല്ലെങ്കിൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നത് സമ്മതിക്കണം.
ഇന്റർനെറ്റ് ബന്ധവും സാങ്കേതികവിദ്യ ലഭ്യതയും ഉടനെ കിട്ടുന്ന ലോകത്തെ സ്ഥലങ്ങളിലെ സ്കൂളുകൾ ഓൺലൈനാകാനായി തീരുമാനിച്ചു. ദൗർഭാഗ്യവശാഷ മിക്ക സ്കൂൾ അധികൃതരും അദ്ധ്യാപകരും സ്വതന്ത്ര സോഫ്റ്റ്വെയറുകളെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് വീഡിയോ കോൺഫെറൻസിനും ഓൺലൈൻ ആശയവിനിമയത്തിനും സ്വാതന്ത്ര്യം തടയുന്ന Zoom, Skype പോലുള്ള പ്രോഗ്രാമുകൾ മാത്രമേ അവർക്ക് ചിന്തിക്കാനായുള്ളു.
എന്നിരുന്നലും ഈ പ്രോഗ്രാമുകൾ വിതരണം ചെയ്യുന്ന കമ്പനികൾ അവ ഉപയോഗിച്ച്, വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ച് അവരുടെ ഉപയോക്താക്കളുടെ രൂപരേഖയുണ്ടാക്കുന്നു എന്നത് രഹസ്യമല്ല. ഈ ഡാറ്റ കാലക്രമത്തിൽ രാഷ്ട്രത്തിന് പിടിച്ചെടുക്കാം. തങ്ങളുടെ കുട്ടികളെ ചാരപ്പണിയിൽ നിന്നും സംരക്ഷിക്കുക എന്നത് സ്കൂളുകളുടെ ധാർമ്മികമായ ഉത്തരവാദിത്തമാണ്. എന്നാൽ സ്കൂളുകൾ അത് ചെയ്യുന്നതിൽ പരാജയപ്പെട്ടു. വിദ്യാർത്ഥികളും രക്ഷകർത്താക്കളും അതിനെ എതിർക്കുകയും അത് സംഭവിക്കാൻ അനുവദിക്കുകയും ചെയ്യരുത്.
കൂടുതൽ പൊതുവായി, ഒരുപാട് കാരണങ്ങളാൽ സ്കൂളുകൾ എല്ലാ സ്വകാര്യ സോഫ്റ്റ്വെയറുകളേയും തള്ളിക്കളയണം
സ്വാതന്ത്ര്യവും സ്വകാര്യതയും ബഹുമാനിക്കുന്ന ആശയവിനിമയ, വീഡിയോ കോൺഫറൻസ് പ്രോഗ്രാമുകൾ നൽകിക്കൊണ്ട് സ്വതന്ത്ര സോഫ്റ്റ്വെയർ സമൂഹം പ്രതികരിച്ചു. കാരണം ആരോഗ്യ അപകടങ്ങളിൽ നിന്ന് അകന്ന് നിൽക്കുക ഒരു കടമയാണ്. അതുപോലെ കുത്തക സോഫ്റ്റ്വെയറിൽ നിന്ന് സുരക്ഷതമായി നിൽക്കുന്നതും.
ഓൺലൈൻ പഠനത്തിലെ കുത്തക സംവിധാനങ്ങളുടെ അപകടങ്ങളെക്കുറിച്ച് പഠിക്കുക. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വെയറുകളെ എങ്ങനെയാണ് ആളുകൾ വിജയകരമായി എതിര്‍ക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങൾ കാണുക.
അടിക്കുറിപ്പ്
മൂന്നാമര് ഉടമസ്ഥരായ സെർവ്വറുകളിൽ നടത്തുന്ന കമ്പ്യൂട്ടിങ്ങിനെ സൂചിപ്പിക്കാനായി “cloud” എന്ന വാക്ക് ഈ ലേഖനം ഉപയോഗിച്ചു. ആ വാക്ക് വളരെ വിശാലമാണ്. ഒരു ധാർമ്മികമായ വീക്ഷണകോണിലൂടെ നോക്കുമ്പോൾ സെർവ്വറുകളുടെ പൂർണ്ണമായും വ്യത്യസ്ഥമായ വിവിധ ഉപയോഗങ്ങളെ അത് സാമാന്യവൽക്കരിക്കുന്നു. “ക്ലൗഡ്” എന്ന വാക്ക് ഉപയോഗിക്കാതിരിക്കാനായി എന്തുകൊണ്ട് ഗ്നൂ പ്രൊജക്റ്റ് ശക്തമായി വാദിക്കുന്നു എന്നത് കാണുക.
— സ്രോതസ്സ് gnu.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.