ആത്മീയ സ്വാര്‍ത്ഥത: ബിഓടി റോഡിന്റെ സ്ഥലമെടുപ്പ്

ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്യന്തം അത്മീയത നിറഞ്ഞതാണല്ലോ. യഥാര്‍ത്ഥത്തില്‍ അവര്‍ സാധാരണക്കാര്‍ ചെയ്യുന്ന അതേ പരിപാടികള്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രവര്‍ത്തികള്‍ ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്നതിനാല്‍ അതിന് ഒരു ദിവ്യത്വം ഉണ്ട്. അത്തരത്തിലുള്ള ഒരു ആത്മീയ സ്വാര്‍ത്ഥത ചുവടെ കൊടുക്കുന്നു.

ബിഓടി റോഡിന് വേണ്ടി സ്ഥലമെടുപ്പ് ആലപ്പുഴ ജില്ലയില്‍ തകൃതിയായി നടക്കുകയാണ്. ജനങ്ങള്‍ ഇരുവശവും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതുകൊണ്ട് അവരുടെ ആരാധാനാലയങ്ങളും റോഡിനിരു വശവും ധാരാളമുണ്ട്. ചിലതിന് വളരെ പഴക്കവുമുണ്ട്. 450 വര്‍ഷത്തെ പഴക്കമുള്ളതാണ് ചേപ്പാട് ഓര്‍ത്തഡോക്സ് പള്ളി. രാമപുരം ദേവീ ക്ഷേത്രത്തിന് 400 വര്‍ഷത്തോളം പഴക്കമുണ്ട്. എന്നാല്‍ റോഡുമുതലാളിയെ സംബന്ധിച്ചടത്തോളം ചരിത്ര പ്രാധാന്യമൊന്നും പണത്തിന്റെ മുന്നില്‍ ഒന്നുമല്ല.

NH47 ന് വശത്തുള്ള ധാരാളം ആരാധനാലായങ്ങളുള്ളതിനാല്‍ അവരെ അനുനയിപ്പിക്കാന്‍ ബിഓടി റോഡ് മുതലാളിക്ക് വേണ്ടി ആലപ്പുഴ ജില്ലാ കളക്റ്റര്‍ യോഗം വിളിച്ചു കൂട്ടി.

ഓച്ചിറ മുസ്ലീം പള്ളിയുടെ ഖബറിസ്ഥാന്‍ റോഡിന് വേണ്ടി സ്ഥലം കൊടുക്കേണ്ടി വരും. എന്നാല്‍ അവര്‍ക്കത് സ്വീകാര്യമല്ല. 400 വര്‍ഷത്തോളം പഴക്കമുള്ള രാമപുരം ശാസ്താ ക്ഷേത്രം അവരുടെ സ്ഥലം വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. നല്ല തുക കിട്ടിയാല്‍ മതി അവര്‍ക്ക്. അതിന് കാരണം ഉണ്ട്. ആ അമ്പലം റോഡില്‍ നിന്നും 5 കിലോമീറ്റര്‍ ഉള്ളിലുള്ള പുല്ലുകുളങ്ങര ശാസ്താ ക്ഷേത്രത്തിന്റെ ശാഖയാണ്. ഈ ശാഖാ ക്ഷേത്രത്തില്‍ ആരാധന നല്ലരീതിയില്‍ നടക്കുന്നില്ല. വരുന്ന ജനങ്ങളും കുറവ്. എങ്കില്‍ അത് വിറ്റ് കാശാക്കുകയാണ് മെച്ചമെന്ന് ആത്മീയ ഗുരുക്കള്‍ക്ക് തോന്നുന്നു. തെറ്റ് പറയാന്‍ പറ്റില്ല. എല്ലാം പണത്തിലടിസ്ഥാനമാണല്ലോ. സ്വാമിയേ ശരണമയ്യപ്പ.

ആ അമ്പലത്തിനടുത്ത് തന്നെയാണ് രാമപുരം ദേവീ ക്ഷേത്രം. അവര്‍ക്കും സ്ഥലം പോകും. അവര്‍ അതിനെതിരാണ്. ഹരിപ്പാട് ഖുദാ ട്രസ്റ്റിന്റെ ആശുപത്രിയും പള്ളിയും റോഡരുകിലാണ്. ആശുപത്രിയുടെ സ്ഥലം എടുക്കേണ്ട പകരം അവരുടെ പള്ളിയുടെ സ്ഥലം എടുത്തോളൂ എന്നാണ് അവരുടെ നിലപാട്. എത്ര ആദര്‍ശപരമായ നിലപാട്. പളളിയേക്കാള്‍ ലാഭം ആശുപത്രിക്കായതുകൊണ്ടാണിതെന്ന് ദുഷ്ടബുദ്ധികള്‍ ആണ് പ്രചരിപ്പിക്കുന്നത്. കാഞ്ഞൂരമ്പലത്തിന്റെ അമ്പലം സംരക്ഷിച്ചുകൊണ്ട് കാവ് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറാണ്.

മൊത്തത്തില്‍ ധാരാളം ആരാധനാലയങ്ങള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കൂലംകഷമായ ചര്‍ച്ചകള്‍ നടന്നു. അവസാനം കളക്റ്റര്‍ ഒരു തീരുമാനം പറഞ്ഞു. സ്ഥലം നഷ്ടപ്പെടുന്നവര്‍ അവരുടെ എതിര്‍ ഭാഗത്തുനിന്ന് അത്രതന്നെ സ്ഥലം ഏറ്റെടുപ്പിക്കാന്‍ അവസരം ഉണ്ടാക്കിയാല്‍ അവരുടെ സ്ഥലം വിട്ടുകൊടുക്കും. അതായത്, ഒരു ആരാധാനാലത്തിന്റെ 10 സെന്റ് വസ്തു റോഡിനായി പോകുന്നതെങ്കില്‍ റോഡിന്റെ എതിര്‍വശത്ത് അയല്‍ക്കാരന്റെ 10 സെന്റ് ഏറ്റെടുക്കാന്‍ അയാള്‍ സമ്മതിച്ചാല്‍ ആരാധാനാലത്തിന്റെ വസ്തു ഒഴുവായിക്കിട്ടും. മത നേതാക്കള്‍ക്കെല്ലാം സന്തോഷമായി.

പക്ഷേ ചില ഹിന്ദു ദേവാലയങ്ങള്‍ ഈ പ്രശ്നങ്ങള്‍ ജ്യോത്സ്യന്‍മാരുടെ മുമ്പില്‍ അവതരിപ്പിച്ചു. ആലക്കൊട്ടില്‍, കല്‍ വിളക്കുകള്‍,മറ്റ് പ്രധാന ഭാഗങ്ങള്‍ തുടങ്ങിയവ നഷ്ടപ്പെട്ടാന്‍ ദൈവത്തിന്റെ ശക്തി നശിക്കുമെന്ന് അവര്‍ ഗണിച്ച് പറഞ്ഞു. ഏത് ജ്യോത്സ്യനാണ് ഇത് ഗണിച്ചത് എന്നറിയാന്‍ കളക്റ്റര്‍ക്ക് വളരെ ഉത്സാഹം ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ ഒരു പ്രധാന ജ്യോത്സ്യനായ കാണിപ്പയൂരാണ് ഇത് കണ്ടതെന്ന് ക്ഷേത്രങ്ങളുടെ ആള്‍ക്കാര്‍ പറഞ്ഞു. വീണ്ടും ഒന്നുകൂടി കാണിപ്പയൂരിനെ കാണണമെന്ന് ക്ഷേത്രക്കാരോട് കളക്റ്റര്‍ ഒരു മന്ദഹാസത്തോടെ നിര്‍ബന്ധിക്കുന്നത് കേള്‍ക്കാമായിരുന്നു. ബോട്ട് (BOT) മുതലാളിക്ക് മുമ്പില്‍ എന്തൊന്ന് ജ്യോത്സ്യം. (ഇതു തന്നെയാണ് ജ്യോതിഷത്തിന്റെ ഉപയോഗവും. കപട ശാസ്ത്രവും ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം ഇവിടെ കാണാം. രണ്ട് പ്രവശ്യമോ രണ്ടുപേരൊ പരീക്ഷണം നടത്തിയാല്‍ കപട ശാസ്ത്രത്തില്‍ ഫലം ഒരുപോലെ ആവുകില്ല. എന്നാലും അവര്‍ എന്തെങ്കിലും മുടന്തന്‍ ന്യായം പറഞ്ഞ് വ്യാഖ്യാനിച്ച് രക്ഷപെടും. science എന്ന ശാസ്ത്രത്തില്‍ അത്തരം രീതിയല്ല. ഒരു സിദ്ധാന്തം, അത് നിര്‍വ്വചിക്കുന്ന വ്യാപ്തിക്കകത്ത് നിന്ന് രണ്ട് പ്രാവശ്യം പരീക്ഷണം നടത്തിയാല്‍ ഒരേ ഫലം തന്നെ ലഭിക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിദ്ധാന്തം തെറ്റെന്ന് സത്യസന്ധമായി ശാസ്ത്രം തുറന്നു പറയും.)

ചേപ്പാട്ടേ ഓര്‍ത്തഡോക്സ് പള്ളിക്ക് പകരം റോഡിന് പടിഞ്ഞാറു വശമുള്ള കത്തോലിക്കാ പള്ളി സ്ഥലം കൊടുക്കാന്‍ തയ്യാറാണ്. കത്തോലിക്കരുടെ എണ്ണം ആ പ്രദേശത്ത് കുറവാണ്. എന്നാല്‍ അവര്‍ക്ക് പകരം സ്ഥലം ഓര്‍ത്തഡോക്സ് വിശ്വാസിയായ അകത്ത് താമസിക്കുന്ന അയല്‍ക്കാരനില്‍ നിന്ന് സ്ഥലം ഏറ്റെടുത്ത് നല്‍കണം.

എതിര്‍ഭാഗത്തെ ആളുകളുടെ പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കാരണം അത് പൊതു ജനങ്ങളുടെ യോഗമായിരുന്നില്ല, മതസ്ഥാപനങ്ങളുടെ യോഗമായിരുന്നു.

കളക്റ്റര്‍ക്ക് എതിര്‍ഭാഗത്തിന്റെ വാദം കേള്‍ക്കാതെ അങ്ങനെ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയും? അതാണ് രസം. കളക്റ്റര്‍ തീരുമാനമൊന്നും എടുത്തില്ല. പകരം മത നേതാക്കളോട് അവരുടെ അയല്‍ക്കാരുടെ സ്വത്ത് തട്ടിയെടുക്കാന്‍ സന്ദര്‍ഭം ഉണ്ടാക്കിത്തരണമെന്നാണ് ചട്ടം കെട്ടിയത്. പരിശുദ്ധിയുടേയും നിസ്വാര്‍ത്ഥതയുടേയും പിന്നെ വേറെ എന്തരെക്കെയോ ഗുണങ്ങളുള്ള മതങ്ങള്‍ക്ക് സാധാരണക്കാരുടെ സ്വത്ത് തട്ടിയെടുക്കുന്നതില്‍ ഒരു ലജ്ജയുമില്ല. അതുതന്നെയാണ് മതങ്ങളുടെ ധര്‍മ്മം.

ആര് പണിഞ്ഞാലും നാലുവരി പാത 20 മീറ്ററിനകത്തേ പണിയൂ. ചേര്‍ത്തല-അരൂര്‍ റോഡുപോലെ. അതിനായി ഇപ്പോള്‍ തന്നെ 30 മീറ്റര്‍ സ്ഥലം കിടപ്പമുണ്ട്. മുതലാളിക്ക് അധിക ലാഭമുണ്ടാക്കാനായുള്ള ഈ ബിഓടി റോഡ് ജനദ്രോഹമാണ്.

ആത്മീയ പൊങ്ങച്ചത്തേക്കുറിച്ച് ഇവിടെ വായിക്കുക: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്

ആത്മീയ ഗുണ്ടായിസത്തേക്കുറിച്ച് ഇവിടെ വായിക്കുക: ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )