പ്രശസ്ത സ്വതന്ത്ര ചിന്തകനായ ശ്രീ സി. വിശ്വനാഥൻ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രഭാഷണ പരമ്പരയിൽ ഉന്നയിച്ച വിമർശനങ്ങൾക്ക് എനിക്ക് അറിയാവുന്ന മറുപടികളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
Part 1: അദ്ധ്വാനമൂല്യസിദ്ധാന്ത വിമർശനം : ആമുഖം | Critique of Labour Theory of Value
- neritam:
സാർ ശുദ്ധ ശാസ്ത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും കൂടിക്കലർത്തി അനുയായികളെ തെറ്റിദ്ധരിപ്പിക്കുക ആണല്ലോ. വില ആയാലും മുല്യമായാലും പണമായാലും പാർലമെന്റ് ആയാലും സാമൂഹ്യശാസ്ത്രത്തിൽ എല്ലാം metaphysical ആണ്. https://neritam.com/2017/11/07/science-and-social-science- viswanathan Cvn:
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ എക്കോണമിസ്റ്റ് ആയ Joan Robinson ആണ് മൂല്യം എന്നത് ഒരു മെറ്റാഫിസിക്കൽ ആശയം ആണ് എന്ന് പറഞ്ഞത്. ഞാൻ എനിക്ക് വായിൽ തോന്നിയത് പറഞ്ഞതല്ല- @vijishathilatt4096:
Oh my Dinkan!! “Authority” Robinson. Appeal to authority
- @vijishathilatt4096:
- viswanathan Cvn:
- neritam:
വിപണിയിലെ ഉപഭോക്താവിന്റെ ഡിമാൻഡും തെരഞ്ഞെടുപ്പും കൂടിയേ തീരൂ!” അതിനെയാണ് Socially Necessary എന്ന് പറയുന്നത്. മണ്ണപ്പത്തിൽ Labour Time മാത്രമേയുള്ളു. നാം നമ്മുടെ വീടിനകത്ത് ഇത്തരം ധാരാളം Labour Time ചിലവാക്കുന്നുണ്ട്. അതിന് ഉപയോഗമൂല്യമുണ്ടെങ്കിലും വില കിട്ടില്ല. അതിനെക്കുറിച്ചല്ല മാർക്സ് പറയുന്നത്. മുതലാളിത്തം എന്ന ചാക്രിയ പ്രക്രിയയിലെ അദ്ധ്വാനത്തെക്കുറിച്ചാണ്. അതായത് പണം – ഉത്പാദനം – കമ്പോളം – പണം. ഈ ചക്രത്തിൽ ഉൾപ്പെട്ടിട്ടുള്ള അദ്ധ്വാനം.- viswanathan Cvn:
socially necessary labour എന്താണ് എന്ന് മാർക്സ് മൂലധനത്തിൽ പറയുന്നുണ്ട്. “”സാമൂഹികമായി ആവശ്യമായ അധ്വാന സമയം (Socially necessary labour time) എന്നത്, ഉൽപ്പാദനത്തിന്റെ സാധാരണ സാഹചര്യങ്ങളിലും, അക്കാലത്ത് നിലവിലുള്ള ശരാശരി നൈപുണ്യവും തീവ്രതയും ഉപയോഗിച്ചും ഒരു ഉൽപ്പന്നം നിർമ്മിക്കാൻ വേണ്ടിവരുന്ന സമയമാണ്.” (“The labour time socially necessary is that required to produce an article under the normal conditions of production, and with the average degree of skill and intensity prevalent at the time.”) താങ്കൾ പറഞ്ഞത് : ” വിപണിയിലെ ഉപഭോക്താവിന്റെ ഡിമാൻഡും തെരഞ്ഞെടുപ്പും കൂടിയേ തീരൂ!” അതിനെയാണ് Socially Necessary എന്ന് പറയുന്നത്. കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇല്ലല്ലോ .
- viswanathan Cvn:
Part 2: “പോപ്പറിനെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്!” Reductio on a reductio
- ഉൽപാദനക്ഷമത കൂടിയത് കാരണം തൊഴിലാളി 6 മണിക്കൂർ ജോലി ചെയ്താൽ മതിയെങ്കിൽ അത് കഴിയുമ്പോൾ അയാളെ പറഞ്ഞ് വിടുമോ? ഇല്ല. പകരം അയാളെ കൊണ്ട് 8 മണിക്കൂറും ജോലി ചെയ്യിക്കും. അതുകൊണ്ടാണ് കൂലിയും ലാഭവും വർദ്ധിക്കുന്നത്. അല്ലെങ്കിൽ ലാഭം സ്ഥിരമായി നിൽക്കുകയും കൂലി കുറയുകയും തൊഴിലാളിയുടെ സന്തോഷം കുറയുകയും അവർ സമരം ചെയ്യുകയും ചെയ്യും.
യഥാർത്ഥത്തിൽ സംഭവിക്കുന്നത് വേറൊന്നാണ്. യന്ത്രവൽക്കരണവും ഉത്പാദനക്ഷമത വർദ്ധിക്കുന്നതും തൊഴിൽ നഷ്ടപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. ഹോളിവുഡിലെ സ്ക്രിപ്റ്റ് റൈറ്റേഴ്സ് സമരം ചെയ്തതും കഴിഞ്ഞ ആഴ്ചയിൽ ഗണിതശാസ്ത്രജ്ഞർ മുറുമുറുത്തതും യന്ത്രവൽക്കരണം കൊണ്ടുള്ള സന്തോഷം കൊണ്ടാണോ? - മുൻപത്തെ മെഷീനിലെ അധ്വാനം വെറുതെ കിട്ടിയതാണോ? വികസിത രാജ്യങ്ങൾ അങ്ങനെ കാണാനാഗ്രഹിക്കുന്നത്. ലോകം മൊത്തം അവർ നടത്തിയ കൊള്ളയുടേയും കറുത്തവരുടെ ചോരയും വിയർപ്പിന്റേയും ഫലത്തെ ഇരുട്ടിൽ നിർത്തേണ്ടത് സാമ്രാജ്യത്വവാദികളുടെ ആവശ്യമാണ്. ബ്രിട്ടണിൽ ഇന്നും അടിമ വ്യാപാരം നിർത്താലാക്കിയതിനാലുണ്ടാക്കുന്ന നഷ്ടം പരിഹരിക്കാനായി കൊടുക്കുന്ന പെൻഷൻ വാങ്ങുന്ന സമ്പന്നരുണ്ട്. അത് ആമയുടെ പുറത്തിരിക്കുന്ന ആമയല്ല.
- ചിലവഴിക്കപ്പെട്ട അധ്വാന മണിക്കൂറുകൾ കുറഞ്ഞു വരികയാണല്ലോ. അത് പൂജ്യം ആയി എന്ന് കരുതുക. അപ്പോൾ തൊഴിലാളികളുടെ ആവശ്യമില്ലല്ലോ. അങ്ങനെ വരുമ്പോൾ മുതലാളി ഉത്പാദിപ്പിക്കുന്ന ചരക്ക് വാങ്ങാൻ തൊഴിലാളികളുടെ കൈവശം വരുമാനം ഉണ്ടാകുന്നത് എങ്ങനെയാണ്. 99% ജനങ്ങളും തൊഴിലാളികളാണല്ലോ.
- സാങ്കേതിക വികാസത്തിന് ആനുപാതികമായി ലേബർ കൂടുതൽ കൂടുതൽ അപ്രസക്തമാകുന്നു. അപ്പോൾ തൊഴിലാളി-മുതലാളി വർഗ്ഗങ്ങൾ തന്നെ ഇല്ലാതാകും. അതാണ് കമ്യൂണിസം. കമ്യൂണിസം സമാധാനപരമായി തന്നെ മുതലാളിമാർക്ക് നടപ്പാക്കാനാകുമെങ്കിൽ അത് വളരെ നല്ല കാര്യമാണ്.
- മീറ്റർ ദൂരത്തിന്റെ അളവാണ്. അതുപോലെ മൂല്യത്തിന്റെ അളവാണ് വില. മൂല്യമില്ലാതെ വില ഉണ്ടാകില്ല. മണ്ണപ്പം പോലെ.
Part 3: റോബോട്ടുകൾ മൂല്യം ഉണ്ടാക്കുന്നില്ലേ ? A critique of labour theory of value
- സാർ ആദ്യത്തെ വീഡിയോയുടെ അഭിപ്രായമായി ഞാൻ പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കുകയാണ്.
പണം – ഉത്പാദനം – കമ്പോളം – പണം എന്ന ചക്രത്തെക്കുറിച്ചാണ് മാർക്സ് സംസാരിക്കുന്നത്. ആ സംവിധാനത്തിന് വലിയ പ്രശ്നങ്ങളുണ്ടെന്നും അത് ഇല്ലാതാക്കണം എന്നും അയാൾ പറയുന്നു.
അതിൽ ഉത്പാദനം എന്ന ഒരു ഭാഗത്തിനകത്തെ ഒരു കാര്യം മാത്രമാണ് അദ്ധ്വാനം. അത് തെറ്റായാലും ഇനി റോബോട്ടിനെ വെച്ച് ഉത്പാദനം നടത്തിയാലും അടിമകളെ കൊണ്ട് നടത്തിയാലും ഈ ചക്രത്തിന് പ്രശ്നം ഉണ്ട്. - അല്ലാതെ അദ്ധ്വാന മൂല്യ സിദ്ധാന്തത്തിന്റെ വക്താവ് അല്ല മാർക്സ്. classical economics ന്റെ വക്താവുമല്ല. അങ്ങനെയൊരു ശ്രമം പണ്ടേയുണ്ട്. അതായത് മൂലധനത്തിൽ മാർക്സ് പറയുന്നതെല്ലാം അയാളാഗ്രഹിക്കുന്ന സമ്മതിക്കുന്ന സാമ്പത്തികശാസ്ത്രമാണെന്ന്. തമാശ എന്തെന്നാൽ പല മാർക്സിസ്റ്റുകളും അങ്ങനെയാണ് കരുതുന്നത്. സാറിന്റെ വിമർശനവും മാർക്സ് classical economics പിൻതുടരുന്നു എന്നാണല്ലോ. ഇനി മാർക്സ് classical economics കളഞ്ഞ് modern economics എടുത്താലും അയാളുന്നയിക്കുന്ന പ്രശ്നം പഴയതുപോലെ നിൽക്കും. economics എന്നത് മുതലാളിത്തത്തിന് അകത്ത് പ്രവർത്തിക്കുന്ന സിദ്ധാന്തമാണ്. മാർക്സ്, മുതലാളിത്തം ഇല്ലാതാക്കണം എന്ന് പറയുന്ന ആളുമാണ്. ഉത്പാദനം എങ്ങനെ നടത്തിയാലും അത് മാർക്സിനെ ബാധിക്കുന്ന പ്രശ്നമല്ല. മുതലാളിത്ത ചക്രമാണ് പ്രശ്നം.
- സാർ പറയുന്ന ഈ റഡക്റ്റിയോ സിദ്ധാനം മാർക്സും ഉപയോഗിക്കുകയാണ്. മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞരുടെ വാദങ്ങളെ അതുപോലെ സമ്മതിച്ച് അതുകൊണ്ട് എന്ത് ഫലമാണ് ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കുകയാണ് അയാൾ ചെയ്യുന്നത്.
- മാർക്സ് പറയുന്നത് മുതലാളിത്തം എന്ന ആ ചക്രത്തെക്കുറിച്ച് നാം ചർച്ച ചെയ്യുന്നത് അതിലെ ഒരു ഘടകത്തെക്കുറിച്ച്. വൈക്കോൽ മനുഷ്യനെയാണോ കത്തിക്കുന്നത് എന്ന് സംശയം.
- രണ്ടാമത്തെ വീഡിയോക്ക് എഴുതിയ മറുപടി ചോദ്യങ്ങൾ ഇവിടെയും പ്രസക്തമാണ്. അത് വീണ്ടും ഇവിടെ ആവർത്തിക്കുന്നില്ല. വീഡിയോ 10 മിനിട്ടേ കണ്ടുള്ളു. മുഴുവൻ കണ്ടതിന് ശേഷം ബാക്കി പറയാം. ക്ഷമ ഒരു വെല്ലുവിളിയാണ്.
- മുതിര തിന്നാലും കുതിര ഒരു ഉപകരണത്തെപോലെയാണ് പ്രവർത്തിക്കുന്നത്. കാരണം കുതിരക്ക് നാം കൂലി കൊടുക്കുന്നില്ല.
ഇനി കുതിരയെ മാറ്റി ഒരു കറുത്തവനെ അടിമയായി പണിയെടുപ്പിച്ചാലും അവൻ ഒരു ഉപകരണമായാകും പ്രവർത്തിക്കുന്നത്. അവനും മിച്ച മൂല്യം സൃഷ്ടിക്കില്ല.
മൂല്യം എന്നത് സാമൂഹികമായി അവശ്യമായ അദ്ധ്വാന സമയമാണ്. കുതിരയും, അടിമയും, പിന്നോക്ക ജാതിക്കരനും സമൂഹത്തിന്റെ ഭാഗമല്ല. അവയെല്ലാം ഉപകരണങ്ങൾ മാത്രമാണ്. ഇത് മുതലാളിത്തത്തിന്റെ നിയമമാണ്. (മാർക്സ് മുതലാളിത്ത വിരുദ്ധ ചിന്തകനാണ്.)
ചിന്താപരീക്ഷണത്തെക്കുറിച്ച് ഒന്നും പറയരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പറയതെ വയ്യ.
ഒരു ചാക്കിന് 1000 രൂപ എന്നതാണ് മൂല്യം. പത്ത് ചാക്ക് ഉത്പാദിപ്പിച്ചാലും പതിനായിരം ചാക്ക് ഉത്പാദിപ്പിച്ചാലും മൂല്യം 1000 രൂപ ആയിരിക്കും.
(ഇനി യാഥാർത്ഥ്യത്തിൽ പതിനായിരം ചാക്ക് ഉത്പാദിപ്പിക്കുമ്പോൾ സാമൂഹികമായ ആവശ്യം കുറയുന്നതിനാൽ മൂല്യം കുറയും. അതുപോലെ വിലയും കുറയും.)
മുമ്പത്തെ വീഡിയോയിലും ഇതേ തെറ്റുണ്ട്. തൊഴിലാളിയുടെ കാര്യം പറയുമ്പോൾ ആറ് മണിക്കൂർ അദ്ധ്വാന സമയമെന്നും. മുതലാളിയുടെ കാര്യം പറയുമ്പോൾ 8 മണിക്കൂർ എന്ന് പറയാതെ രഹസ്യമായി 8 മണിക്കൂറിന്റെ ലാഭം കണക്കിൽ കൊണ്ടുവരുകയും ചെയ്യുന്നു.
സാറിന്റെ മാർക്സ് വിരുദ്ധ പ്രസംഗങ്ങൾ മുഴുവനും ഇതുപോലുള്ള തെറ്റുകൾ മനപ്പൂർവ്വം കൂട്ടിച്ചേർക്കുന്നു എന്ന് തോന്നുന്നു.
വ്യത്യസ്ഥ തോതുകളുടെ താരതമ്യം, വ്യത്യസ്ഥ frame of reference ന്റെ താരതമ്യം, വ്യത്യസ്ഥ അതിരുകളിലെ താരതമ്യം, സ്ട്രോമാൻ കേവലവാദം ഒക്കെയാണ്. അതിൽ നിന്ന് തെറ്റിധാരണയേ അണികളിലുണ്ടാവു. സാറിന്റെ ഉദ്ദേശവും അതായുകൊണ്ട് പ്രശ്നമില്ല. പക്ഷെ എനിക്ക് പറയാതിരിക്കാൻ വയ്യ.
വീഡിയോ 25ാം മിനിട്ട് വരെ കണ്ടു. ബാക്കി പിന്നെ പറയാം.- viswanathan Cvn:
“മുമ്പത്തെ വീഡിയോയിലും ഇതേ തെറ്റുണ്ട്. തൊഴിലാളിയുടെ കാര്യം പറയുമ്പോൾ ആറ് മണിക്കൂർ അദ്ധ്വാന സമയമെന്നും. മുതലാളിയുടെ കാര്യം പറയുമ്പോൾ 8 മണിക്കൂർ എന്ന് പറയാതെ രഹസ്യമായി 8 മണിക്കൂറിന്റെ ലാഭം കണക്കിൽ കൊണ്ടുവരുകയും ചെയ്യുന്നു”
ചില തിരക്കുകളിൽ ആണ്. ഇക്കാര്യം മാത്രം ഒന്ന് പറയാം. തെറ്റിദ്ധാരണ വേണ്ട . അങ്ങിനെ യാതൊരു ഒളിപ്പിക്കലും ഉദേശിച്ചില്ല. 12 മണിക്കൂർ ജോലി സമയത്തിൽ 6 മണിക്കൂർ തൊഴിലാളിയുടെ അധ്വാനശേഷിയുടെ മൂല്യത്തിലേക്കും ബാക്കി ആറ് മണിക്കൂർ അദ്ധ്വാനം മിച്ചമൂല്യം എന്നതും ‘Capital in Lithographs ‘ എന്ന പഴയ പുസ്തകത്തിലെ ചിത്രത്തിൽ കാണിച്ചതാണ്. ആ ചിത്രം ഉപയോഗിക്കുമ്പോൾ 6 മണിക്കൂർ എന്ന് പറയുന്നു. ഇന്ന് പൊതുവേ 12 മണിക്കൂർ അല്ല, 8 മണിക്കൂർ ആണല്ലോ അദ്ധ്വാനസമയം . പഴയ ചിത്രം കാണിക്കുകയും വിശദീകരിക്കുകയും ചെയ്യുമ്പോൾ കേൾക്കുന്നവരിൽ ആശയക്കുഴപ്പം ഉണ്ടാകും എന്ന് ചിന്തിച്ചില്ല. അത് അത്ര വലിയ ഒരു വിഷയം ആയി തോന്നിയില്ല എന്നതാണ് വസ്തുത. വാസ്തവത്തിൽ അതിൽ തെറ്റൊന്നും ഇല്ല. ചാപ്ലിൻ തൊഴിലാളിയുടെ കാര്യത്തിൽ, 2 മണിക്കൂർ കൊണ്ടു തന്നെ അദ്ധ്വാനശേഷി വാങ്ങാൻ ചിലവായ തുക മുതലാളി തിരിച്ചുപിടിച്ചു, ബാക്കി 6 മണിക്കൂർ മിച്ചമൂല്യം ആയി പോക്കറ്റിലാക്കി എന്ന് പറയുമ്പോൾ, നേരത്തെ പറഞ്ഞ 6 മണിക്കൂർ : 6 മണിക്കൂർ എന്ന അനുപാതത്തെക്കാൾ കൂടുതൽ കാപ്പിറ്റലിസ്റ്റിന് നേട്ടം ഉണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. “രഹസ്യമായി 8 മണിക്കൂറിന്റെ ലാഭം കണക്കിൽ കൊണ്ട് വരുന്നു ” എന്നത് കേവലം തെറ്റായ ഒരു ദുരാരോപണം മാത്രമാണ്
ബാക്കി പറഞ്ഞതിനോടൊക്കെ , സമയം പോലെ പിന്നീട് പ്രതികരിക്കാം. ഏതായാലും താങ്കൾ വീഡിയോ മുഴുവൻ കാണൂ.- neritam:
അതല്ല ഉദ്ദേശിച്ചത്.
2010 ൽ ഉൾപ്പടെ സാർ പറയുന്ന യന്ത്രവൽക്കരണത്തിന്റെ ഭാഗമായി തൊഴിൽ സമയം കുറയുന്നതിനെ സംബന്ധിച്ച കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. മുമ്പത്തെ വീഡിയോയുടെ കമന്റിലും അത് സൂചിപ്പിച്ചിട്ടുണ്ട്.
തീർച്ചയായും വീഡിയോ മുഴുവനും കാണും.
- neritam:
- viswanathan Cvn:
- Ford Model T നേയും Xiaomi SU7 നേയും താരതമ്യം ചെയ്തിട്ട് പുതിയ ഉൽപ്പന്നങ്ങൾക്ക് മൂല്യം കുറയുന്നില്ല എന്ന തീരുമാനത്തിലെത്തുന്നത് തെറ്റായ കാര്യമാണ്.
കാരണം ഇവ രണ്ട് രണ്ട് വ്യത്യസ്ഥ ശേഷികളുള്ളവയാണ്. അത് സാർ വീഡിയോയിൽ അംഗീകരിക്കുന്നുവെങ്കിലും മൂല്യം കുറയുന്നില്ല എന്ന നിഗമനത്തിൽ എങ്ങനെ എത്തി.
ശരിക്കും Xiaomi യെ കൊണ്ട് Ford Model T നിർമ്മിച്ചിട്ട് അതിന് മൂല്യം കുറയുന്നുണ്ടോ എന്ന് നോക്കിയാലേ തോത് ഒത്തുപോകൂ.
Xiaomiക്ക് തുഛമായ വിലക്ക് Model T നിർമ്മിക്കാനാകും എന്ന് 100% ഉറപ്പോടെ പറയാനാകും. അതായത് കാറിന്റെ മൂല്യം കുറയും.
സാർ ഇവിടേയും യുക്തിവാദികളെ കബളിപ്പിക്കുകയാണ്.
വ്യത്യസ്ഥ തോതുകളുടെ താരതമ്യം, വ്യത്യസ്ഥ frame of reference ന്റെ താരതമ്യം, വ്യത്യസ്ഥ അതിരുകളിലെ താരതമ്യം, സ്ട്രോമാൻ, കേവലവാദം ഒക്കെയാണ് സാറിന്റെ മാർക്സ് വിമർശനം.- viswanathan Cvn:
താങ്കൾ വിഷയത്തിന്റെ കാതൽ മനസ്സിലാക്കാതെയാണ് ‘സ്ട്രോമാൻ’ എന്നൊക്കെ ആരോപിക്കുന്നത്.
100% ഓട്ടോമേറ്റഡ് ഫാക്ടറിയിൽ നിർമ്മിക്കുന്നത് 2026 മോഡൽ കാർ ആയാലും, അതല്ല 1912 ലെ പഴയ തരം ആയാലും—അവിടെ ജീവനുള്ള മനുഷ്യാധ്വാനം പൂജ്യമാണ് എന്ന വസ്തുതയ്ക്ക് മാറ്റമുണ്ടോ
മാർക്സിന്റെ സമവാക്യം (W = c + v + s) അനുസരിച്ച്, മനുഷ്യാധ്വാനം (v) പൂജ്യമാകുന്നിടത്ത് മിച്ചമൂല്യവും (s) ലാഭവും പൂജ്യമായിരിക്കണം. യന്ത്രങ്ങളുടെ തേയ്മാനച്ചെലവ് (c) മാത്രമേ ആ കാറിന് വിലയായി വരാൻ പാടുള്ളൂ; മുതലാളിക്ക് ഒരു പൈസ പോലും ലാഭം കിട്ടാനും പാടില്ല!
സാങ്കേതികവിദ്യ വളരുമ്പോൾ ഉൽപ്പാദനച്ചെലവ് കുറയും എന്നത് ആധുനിക സാമ്പത്തിക ശാസ്ത്രത്തിലെ പ്രാഥമിക പാഠമാണ്—അതിന് മാർക്സിന്റെ ആവശ്യമില്ല. എന്നാൽ മനുഷ്യാധ്വാനം ഇല്ലാത്ത ഫാക്ടറികൾ കോടിക്കണക്കിന് ഡോളർ ലാഭം (മാർക്സിയൻ സിദ്ധാന്തപ്രകാരം Surplus Value) ഉണ്ടാക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് മുന്നിലാണ് ലേബർ തിയറി ഓഫ് വാല്യൂ മുട്ടുകുത്തുന്നത്. നിർമിക്കുന്ന കാർ ഏതായാലും , മനുഷ്യരില്ലാത്ത ഫാക്ടറിയിൽ നിന്ന് ലാഭം ഉണ്ടാകുന്നുണ്ടെങ്കിൽ മാർക്സിന്റെ സിദ്ധാന്തം തെറ്റാണ്! - neritam:
“ഓട്ടോമേറ്റഡ് ഫാക്ടറി കാരണം ലേബർ തിയറി ഓഫ് വാല്യൂ തെറ്റായി എന്നും മാർക്സ് തകർന്നു,” എന്നും സാർ പറയുന്നത് പോലെ കരുതുക. അതുകൊണ്ട് നമുക്ക് ജീവിക്കാതിരിക്കാൻ പറ്റില്ലല്ലോ. ഇനി സാർ 1000 കോടി നിക്ഷേപിച്ചു ഓട്ടോമേറ്റഡ് കാർ ഫാക്ടറി നിർമ്മിച്ചു. ആദ്യത്തെ ഉൽപ്പന്നം പുറത്തുവന്നു. ഒരു കാറിന് 10 ലക്ഷം രൂപയാണ്. എനിക്ക് കാറ് വാങ്ങണം. പക്ഷെ എന്റെ കൈയ്യിൽ കാശില്ല. ഞാൻ എന്ത് ചെയ്യും.
99.9% ആളുകൾക്കും അവരുടെ തൽസ്ഥിതി തുടർന്ന് കൊണ്ടുപോകുന്നതിന് പോലും അവരുടെ അദ്ധ്വാന സമയം വിറ്റെങ്കിലേ കഴിയൂ. അതുകൊണ്ട് ഞാൻ എന്റെ അദ്ധ്വാനസമയത്തെ വിറ്റ് പണം സമ്പാദിച്ച് കാറ് വാങ്ങും. അതായത് എന്റെ അദ്ധ്വാന സമയം വാങ്ങാനായി വേറെ ആളുകളുണ്ടാകണം. അവിടെ ഞാൻ വിൽക്കുന്ന അദ്ധ്വാന സമയത്തിൽ നിന്ന് കിട്ടുന്ന മൂല്യത്തെ തട്ടിയെടുക്കുകയാണ് ഓട്ടോമേറ്റഡ് ഫാക്ടറി ചെയ്യുന്നത്.
കോളനിവാഴ്ച കാലത്ത് കൊള്ളയടിച്ച (primitive accumulation)സമ്പത്തിന്റെ പുറത്താണ് മുതലാളിത്തം ഉണ്ടായത്. അതുപോലെ ഓട്ടോമേറ്റഡ് ഫാക്ടറിക്ക് കിട്ടുന്ന കോടിക്കണക്കിന് ഡോളർ ലാഭം ഭാവിയിലെ പുതിയ വ്യവസ്ഥക്ക് വേണ്ടിയുള്ള ഒരു primitive accumulation ആകും. (മുതലാളിത്തം തകർന്നു എന്നും ഇപ്പോഴത്തെ വ്യവസ്ഥ ഒരു ഡിജിറ്റൽ ഫ്യൂഡലിസം ആണെന്നും വാദിക്കുന്നവരുണ്ട്.)
ഓട്ടോമേഷന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് മനസിലാക്കാൻ നാം മൊത്തം സംവിധാനത്തേയും ഓട്ടോമേറ്റഡ് ആക്കിയ ചിന്താപരീക്ഷണമാണ് നടത്തേണ്ടത്. സമ്പദ്വ്യവസ്ഥയിലെ പ്രാധമിക, ദ്വിതീയ, ത്രിദീയ മേഖലകളെ മൊത്തം ഓട്ടോമേറ്റഡ് ആക്കി പഠിക്കണം. (കാലക്രമത്തിൽ അത് സംഭവിക്കും) അതിന് പകരം കേവലം കുറച്ച് ഫാക്റ്ററികളെ മാത്രം പരിഗണിക്കുന്നത് കൊണ്ട് സാറിന്റെ വാദം ഒരു കേവലവാദമാണ്. എന്താണ് കേവലവാദം – https://neritam.com/2020/12/28/what-is-petty-ideology
- viswanathan Cvn:
Part 4: കൂലിയും വിലയും ലാഭവും: പേജ് 86-ൽ സംഭവിച്ചതെന്ത്? | Karl Marx | LTV | Viswanathan Cvn
11/03/26
- സാർ പറയുന്നതനുസരിച്ച്,
“അധ്വാനത്തിന്റെ മൂല്യത്തിന്റെ പരിധികളെ സംബന്ധിച്ചാണെങ്കിൽ അത് യഥാർത്ഥത്തിൽ തീരുമാനിക്കപ്പെടുന്നത് എപ്പോഴും സപ്ലൈയും ഡിമാൻഡിനെയും സപ്ലൈെയും ഡിമാൻഡിനെയും ആശ്രയിച്ചാണ് ”
അധ്വാനത്തിന്റെ മൂല്യവും അധ്വാനത്തിന്റെ മൂല്യത്തിന്റെ പരിധിയും രണ്ട് കാര്യങ്ങളാണ്.മൂല്യം എന്നത് ഒരു ചരക്ക്/സേവനം ഉത്പാദിപ്പിക്കാനാവശ്യമായ അദ്ധ്വാന സമയമാണ്. അത് അളക്കുന്നത് വിലയിലാണ്. ദൂരം മൂല്യമാണെങ്കിൽ മീറ്റർ അതളക്കുന്ന തോതാണ്. എന്നപോലെ.ഏതെങ്കിലും ഒരു സാധനത്തിന് പരിധികളുണ്ടെന്ന് പറയുമ്പോൾ നാം ശരിക്കും അതിനെ അളക്കുകയാണ് ചെയ്യുന്നത്. മൂല്യത്തെ അളക്കുന്നത് വിലയിലാണ്.മൂല്യം ഒരു സമയത്ത് സ്ഥിരമായിരുന്നാലും supply and demand അനുസരിച്ച് വിലക്ക് പരിധികളുണ്ടാകും . upper limit and lower limit. supply കൂടുതലാണെങ്കിൽ മൂല്യത്തിന് മാറ്റം വരാതെ തന്നെ വില വർദ്ധിക്കാം. അതുപോലെ തിരിച്ചും.ഓട്ടോ യാത്ര ഉദാഹരണമായി എടുക്കാം. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാനായി സർക്കാരിന്റെ നിരക്ക് 30 രൂപായാണെങ്കിലും (മൂല്യം) ചിലപ്പോൾ ഓട്ടോക്കാർ നമ്മുടെ അവസ്ഥ മനസിലാക്കി കൂടുതൽ തുക (upper limit) ഈടാക്കാറുണ്ട്. പക്ഷെ ഒരാൾക്ക് വേണ്ടി കൂടുതൽ ഓട്ടോക്കാർ വന്നാലോ ചിലപ്പോൾ 30 രൂപക്ക് തന്നെ നമുക്ക് ഓട്ടോ കിട്ടും.ഇനി അല്ല, supply and demand ആണ് എല്ലാം നിശ്ചയിക്കുന്നതെങ്കിൽ അവ തുല്യമാകുമ്പോൾ വില പൂജ്യം ആകുമോ? ഇല്ല. supply and demand തുല്യമാകുമ്പോൾ നാം കൊടുക്കുന്ന വിലയെയാണ് അതിന്റെ മൂല്യം എന്ന് പറയുന്നത്. അതായത് മറ്റൊരു സ്വാധീനങ്ങളും ഇല്ലാത്തപ്പോൾ ചരക്കിന് കിട്ടുന്ന വില.കൂലിയുടെ കാര്യത്തിൽ ആ upper and lower limitകൾ നിർണ്ണയിക്കുന്നത് വർഗ്ഗസമരമാണ്. അത് മുതലാളിയും തൊഴിലാളിയും ഒരു പോലെ ചെയ്യുന്ന പ്രവർത്തിയാണ്. വര്ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള് – https://neritam.com/2018/07/25/class-war-unseenbare minimum നും താഴെ കൂലി പോകും. അതിനെയാണ് അടിമത്തം എന്ന് പറയുന്നത്. ഇന്ന് ലോകത്ത് 5 കോടി ആളുകൾ അടിമത്തിലാണ് കഴിയുന്നത് എന്നതിൽ നിന്നും അതൊരു ഭൂതകാല സംഭവം അല്ലെന്നറിയുക.
അധ്വാനത്തിന്റെ മൂല്യവും അധ്വാനത്തിന്റെ മൂല്യത്തിന്റെ പരിധിയും അതായത് മൂല്യവും മൂല്യത്തിന്റെ പരിധികളും രണ്ട് കാര്യങ്ങളാണ്.
- viswanathan Cvn:
നീണ്ട വിശദീകരണങ്ങൾക്ക് നന്ദി. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പുസ്തകം മുതലാളിത്ത വ്യവസ്ഥയിലെ കൂലിയെക്കുറിച്ചാണല്ലോ.താങ്കൾ പറയുന്ന ഈ വിശദീകരണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ ഒരു കാര്യം മാത്രം ലളിതമായി വ്യക്തമാക്കാമോ:”മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളിക്ക് ലഭിക്കുന്ന കൂലി, അയാളുടെ അധ്വാനശക്തിയുടെ മൂല്യവുമായി (Value of labour power) ശരാശരി (Average) അടിസ്ഥാനത്തിലാണോ പൊരുത്തപ്പെടുന്നത്, അതോ അത് വെറുമൊരു താഴത്തെ പരിധി (Bare minimum / lower limit) മാത്രമാണോ?”മാർക്സ് ഇതിൽ ഏതാണ് പറഞ്ഞത് എന്ന് കൃത്യമായി പുസ്തകം ഉദ്ധരിച്ച് ഒന്നു പറയാമോ? - neritam:
മാർക്സ് എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ഞാൻ അയാളുടെ പുസ്തകങ്ങളൊന്നും ഔപചാരികമായി വായിച്ചിട്ടില്ല.മാർക്സിസത്തെ കുറിച്ചുള്ള എന്റെ പൊതുബോധം അനുസരിച്ച് lower limit ഉം അല്ല, ശരാശരിയും അല്ല. വർഗ്ഗസരമാണ് കൂലി നിർണ്ണയിക്കുന്നത്.പക്ഷെ സാർ ആഗ്രഹിക്കുന്നത് മാർക്സ് കൃത്യമായി പറഞ്ഞ കാര്യമാണെന്ന് മനസിലാക്കുന്നു. അത് പഠിച്ചിട്ട് പറയാം എന്നേ ഇപ്പോൾ പറയാനാകൂ.Economic and Philosophic Manuscripts of 1844. — Wages are determined through the antagonistic struggle between capitalist and worker. മൊത്തം പഠിച്ചിട്ടില്ല. പക്ഷെ സമയം ഒരു പ്രശ്നമാണ്. - neritam:
കുതിര സാമൂഹികമായി അവശ്യമായ അദ്ധ്വാന സമയമല്ല ചിലവാക്കുന്നത്. അതുകൊണ്ടാണ് കുതിരയുടെ അദ്ധ്വാനം മൂല്യമാകാത്തത്. സാമൂഹികമായ ആവശ്യമില്ലെങ്കിൽ നാം ആ പ്രവർത്തി ചെയ്യില്ലല്ലോ. കുതിര അതിന്റെ ഇഷ്ടം കൊണ്ടല്ലോ അദ്ധ്വാനിക്കുന്നത്. നാം അതിനെ അടിമയാക്കിവെച്ചല്ലേ പണി ചെയ്യിക്കുന്നത്.
- viswanathan Cvn:
- neritam 11/17/26
അധ്വാനത്തിന്റെ മൂല്യത്തേയും അധ്വാനത്തിന്റെ മൂല്യത്തിന്റെ പരിധികളേയും സാർ തെറ്റായാണ് മനസിലാക്കിയിരിക്കുന്നത്.ഉദാഹരണത്തിലൂടെ വിശദീകരിക്കാം.
ഒരു സ്ഥലത്ത് തൊഴിലാളിക്ക് അതിജീവിക്കാനായി വേണ്ടിവരുന്ന തുക 1200/- രൂപ ആണെന്ന് കരുതുക. അസംസ്കൃത വസ്തുക്കൾക്ക് 1000/- രൂപ ആയി. ബംഗാളിയായ ഒരു തൊഴിലാളിയെ കിട്ടി. അയാൾക്ക് 500/- രൂപ കൂലി കൊടുത്തു. ഉൽപ്പന്നം കമ്പോളത്തിൽ വിറ്റപ്പോൾ 3000/- രൂപ കിട്ടി. ഇവിടെ,മിച്ച മൂല്യം എന്നത് 3000 – 1000 = 2000.
അധ്വാനത്തിന്റെ മൂല്യം = 1200.
പക്ഷെ കൊടുത്ത കൂലി = 500 .
മുതലാളിയുടെ ലാഭം എന്നത് 2000 – 500 = 1500.ഇനി ബംഗാളികൾ ധാരാളം തിരികെ പോയി. ആളിനെ കിട്ടാതെയായി. 1500 രൂപക്ക് ഒരാളെ കിട്ടി. അപ്പോൾ ഒരു മാറ്റം ഉണ്ട്.
മിച്ച മൂല്യം ഇപ്പോഴും 3000 – 1000 = 2000.
അധ്വാനത്തിന്റെ മൂല്യം ഇപ്പോഴും 1200.
പക്ഷെ കൂലി 1500 ആയി.
അതുകൊണ്ട് മുതലാളിയുടെ ലാഭം എന്നത് 2000 – 1500 = 500.ഇതിൽ നിന്ന്,
അധ്വാനത്തിന്റെ മൂല്യം = 1200
അധ്വാനത്തിന്റെ മൂല്യത്തിന്റെ ഉയർന്ന പരിധി = 1500
അധ്വാനത്തിന്റെ മൂല്യത്തിന്റെ താഴ്ന്ന പരിധി = 500
അധ്വാനത്തിന്റെ മൂല്യത്തിന്റെ ശരാശരി = (500 + 1500) / 2= 1000.ഇതിൽ നിന്ന് അധ്വാനത്തിന്റെ മൂല്യവും, അധ്വാനത്തിന്റെ മൂല്യത്തിന്റെ പരിധികളും, ശരാശരിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് കാണാം. ഉണ്ടാകേണ്ട ആവശ്യം ഇല്ല.
- ” മിച്ച മൂല്യത്തിൽ നിന്നന് ഒരു പങ്ക് തൊഴിലാളിക്ക് വേതനമായി കിട്ടും” എന്നതുകൊണ്ട് “എക്സ്ട്രാക്ഷൻ ഓഫ് സർപ്ലസ് വാല്യൂ ബൈ ക്യാപ്പിറ്റലിസ്റ്റ് എന്ന ആശയം തന്നെ അതോട് പൊളിഞ്ഞു പോയി”. എങ്ങനെ പൊളിഞ്ഞു പോകും?
തൊഴിലാളിക്ക് കിട്ടുന്ന കൂലി എപ്പോഴും മിച്ച മൂല്യത്തിന്റെ ഒരു ഭാഗമാണ്. അസംസ്കൃത വസ്തുക്കളിൽ തൊഴിലാളി അദ്ധ്വാനിച്ച് കൂടുതൽ മൂല്യമുള്ള ഒരു വസ്തു ഉണ്ടാക്കി. അതിലെ വർദ്ധിത മൂല്യത്തെയാണ് മിച്ച മൂല്യം എന്ന് പറയുന്നത്. അതിന്റെ ഒരു പങ്ക് മുതലാളിയും എടുക്കുകയും ബാക്കി തൊഴിലാളിക്കും കൊടുക്കുകയും ചെയ്യുന്നു. എത്ര കൊടുക്കുന്നു എന്നതിന്റെ ശതമാനം മാറിക്കൊണ്ടിരിക്കും. അതിൽ എന്താണ് പൊളിയാനുള്ളത്. - വിപ്ലവം എന്തുകൊണ്ട് അനാവശ്യമായി?
മാർക്സിന്റെ പദ്ധതി ഈ കൂലി വ്യവസ്ഥ ഇല്ലാതാക്കുക എന്നതാണ്. സപ്ലൈ ആൻഡ് ഡിമാൻഡ് ഉപയോഗിച്ച് കൂലി വ്യവസ്ഥ ഇല്ലാതാക്കാനാകുമോ? ഇല്ല. മിച്ച മൂല്യത്തിന്റെ 100% ഉം തൊഴിലാളിക്ക് കിട്ടണം. വർഗ്ഗങ്ങൾ ഇല്ലാതാകണം. വിപ്ലവം അതിനാണ്. സപ്ലൈ ആൻഡ് ഡിമാൻഡ് കൊണ്ട് വിപ്ലവത്തിന്റെ ആവശ്യകത ഇല്ലാതാകുന്നില്ല. അതിന്റെ രീതി തെറ്റോ ശരിയോ എന്നതിൽ ചർച്ചയാകാം. എന്നാൽ ആ ആവശ്യകത മാർക്സിനെ സംബന്ധിച്ചടത്തോളം ഇല്ലാതാകില്ല.
(മുതലാളി എന്നത് കൊണ്ട് ഏറ്റവും മുകളിലുള്ള 1% ആളുകളെയാണ് ഉദ്ദേശിക്കുന്നത്. അദ്ധ്വാനശക്തി വിൽക്കേണ്ട ആവശ്യമില്ലെ തൽസ്ഥിതി തുടരനാകാകുന്ന ആളുകൾ. സ്വയം തൊഴിലായി സംരംഭം തുടങ്ങുന്ന ആളുകളെയല്ല). ഏറ്റവും അടിസ്ഥാനമായി വർഗ്ഗ സമരവമാണ് കൂലിയെ നിശ്ഛയിക്കുന്നത്. അത് മുതലാളിയും തൊഴിലാളിയും ചെയ്യുന്നുണ്ട്. https://neritam.com/2018/07/25/class-war-unseen
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്ത്തനത്തില് താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല് ഈ ജനകീയ മാധ്യമത്തിന്റെ നിലനില്പ്പ് ആഗ്രഹിക്കുന്ന താങ്കള് കഴിയുന്ന രീതിയില് പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
___
70b1y9Im8HI
P8xzw73sxe0
GC8JaMKpw28
ym5XYM-8A3Q