ധാരാളം ഫയലുകള്‍ അയച്ചുകൊടുക്കുന്നതെങ്ങനെ?

നമുക്ക് മിക്കപ്പോഴും ധാരാളം ഫയലുകള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ അത് ചിത്രങ്ങളും ആകാം.

അതിന് ഏറ്റവും നല്ല വഴി എല്ലാ ഫയലുകളും സിപ്പ് ചെയ്ത് ഒന്നിപ്പിച്ച ശേഷം ഒന്നായേ അയച്ചുകൊടുക്കാവൂ. (1)

അല്ലെങ്കില്‍ കിട്ടുന്നയാള്‍ക്ക് മെയില്‍ തുറക്കാന്‍ കഷ്ടപ്പെടും. കാരണം മിക്ക മെയില്‍ ആപ്പുകളും മെയിലിലെ ചിത്രങ്ങള്‍ ഉള്ളടക്കമായി കാണിക്കുന്നവയാണ്. അതപ്പോള്‍ ആദ്യം ചിത്രം ഡൌണ്‍ലോഡ് ചെയ്ത് ഉള്ളടക്കത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നത് കൂടുതല്‍ മെമ്മറിയും cpu ശേഷിയും ഉപയോഗിക്കുന്ന സ്ഥിതിയിലെത്തും. മെയില്‍ വായനക്കാരന്റെ കമ്പ്യൂട്ടര്‍ ശേഷി കുറഞ്ഞതാണെങ്കില്‍ അത് ഹാങ്ങായത് പോലൊക്കെ തോന്നാം.

സിപ്പ് ചെയ്ത് ഒരു ഫയലായി (1) ല്‍ പറയുന്നത് പോലെ അയച്ചാല്‍ അത് ശരിക്കും ഒഴുവാക്കാവുന്ന ഒരു കാര്യമാണ്.

1. കമ്പ്യൂട്ടര്‍ ഫയലുകള്‍ അയക്കുന്നതെങ്ങനെ?

കമ്പ്യൂട്ടര്‍ സംബന്ധിച്ച വിവരങ്ങള്‍: neritam.com/computer


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

To read post in English:
in the URL, after neritam. append wordpress. and then press enter key.


#email

ഒരു അഭിപ്രായം ഇടൂ