മലയാള സിനിമയിലെ മദ്യത്തിന്റെ വളർച്ചയെക്കുറുച്ച് പരിശോധിക്കുന്നത് ഒരു രസകരമായ കാര്യമാണ്. ബ്ലാക്ക് ആന്റ് വൈറ്റിന്റെ പണ്ട് കാലത്ത് മദ്യവും സിഗററ്റും ഒക്കെ സിനിമയിൽ കള്ളൻമാരും കൊള്ളക്കാരും തെമ്മാടികളും ഉപയോഗിക്കുന്ന വസ്തുവായിരുന്നു. വില്ലൻമാരുടെ വസ്തു. നായക കഥാപാത്രങ്ങൾ ഒരിക്കലും അത് ഉപയോഗിക്കില്ലായിരുന്നു. വളരെ അപൂർവ്വമായി ദുരന്ത കഥ സിനിമകളിലോ മറ്റോ നായകനും അതുപയോഗിച്ച് നശിച്ച് പോകുന്നതായി ചിത്രീകരിക്കാറുണ്ടായിരുന്നു.
പിന്നീട് കളറിന്റെ കാലം എത്തിയപ്പോൾ നായകൻമാരും അൽപ്പം അൽപ്പം മദ്യം അകത്താക്കാം പുകവലിക്കാം എന്നൊക്കയായി. മണ്ടൻ സംവിധായകർക്ക് നായകന്റെ സംഘർഷം ചിത്രീകരിക്കാനുള്ള ഏക വഴി അതായിരുന്നു.
പിന്നെ പട്ടിഫോണിന്റെ കാലമായപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. സിനിമയിലെ മിക്കവരും മദ്യപാനികളായി. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന സീനില്ലാത്ത സിനമ തന്നെ ഇല്ല എന്ന് തന്നെ പറയാം. വെറുതെയെങ്കിലും ഒരു സീൻ കുത്തിക്കയറ്റും.
എന്നാൽ ഇപ്പോൾ പുതിയ ഒരു രീതി കൂടി എത്തിയിരിക്കുകയാണ്.
ജനസംഖ്യയിൽ പകുതി സ്ത്രീകളാണല്ലോ. അവർക്ക് ഈ ദുശീലം ഇല്ലാത്തതായിരുന്നു. എന്നാൽ ഇന്ന് മലയാള സിനമ അവരെകൊണ്ടും മദ്യപിപ്പിക്കുന്നു. ചിലപ്പോൾ കഥാപാത്രം സംഭാഷണത്തിൽ അക്കാരം പറഞ്ഞ് ചർച്ചയാക്കി ആ ദുശീലം ചെയ്യുന്നു. പലപ്പോൾ അത് വ്യംഗമായാണ് ചെയ്യുന്നത്. അതായത് മദ്യപാനത്തെക്കുറിച്ച് പറയാതെ വെറുതെ വെള്ളം കുടിക്കുന്ന ലാഘവത്തിൽ അത് ഒഴിച്ച് കുടിക്കുകയും പങ്കുവെക്കുകയും ചെയ്യും. ഈ വിഷം അകത്താക്കുന്നത് ഒരു പൊങ്ങച്ചം ആണെന്ന് വരുത്തിത്തീർക്കുന്നു. ഐസക് ന്യൂട്ടൺ കാൽകുലസ് കണ്ടുപിടിച്ചത് പോലെ എന്തോ ഉന്നത സ്ഥാനം കിട്ടിയ ഭാവം.
“dont underestimate malappuram girls!” എന്ന് കുടുംബ പ്രക്ഷകർക്ക് പ്രീയങ്കരിയായ അവതാരികയായ ഒരു പെൺകുട്ടിയെ കൊണ്ട് സിനിമ പറയിപ്പിച്ചതാണ് എന്ന് സിനിമ കണ്ട ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അത് നേരിട്ട് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു. നേരിട്ടല്ലാതെ സാധാരണവൽക്കരിക്കുന്ന രീതിയും ഉണ്ട്. ആ സുഹൃത്ത് കണ്ട വേറൊരു സിനിമയിൽ പോലീസുകാരനായ നായകൻ എന്തോ സംഘർഷ സമയത്ത് വീട്ടിൽ വന്ന് ഭാര്യയോട് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ രണ്ട് ഗ്ലാസ് എടുത്ത് അതിൽ മദ്യം ഒഴിച്ച് ഒന്ന് ഒന്ന് താനും മറ്റേത് ഭാര്യക്കും കൊടുത്ത് രണ്ടുപേരും കുടിക്കുന്നുണ്ട് എന്നും പറഞ്ഞു. അതുപോലെ മറ്റൊരു രീതിയാണ് മദ്യപിക്കാത്തവരെ മോശക്കാരായും ചിത്രീകരിക്കുന്നത്.
ഇതെല്ലാം മദ്യം എന്ന വിഷത്തേയും പ്രത്യേകിച്ച് സ്ത്രീകളിലെ അതിന്റെ ഉപയോഗത്തേയും സാധാരണമാക്കാനുമുള്ള ശ്രമമാണ്. പണ്ടത്തെ സമൂഹം മോശമെന്ന് കരുതി മാറ്റിനിർത്തിയിരുന്ന ഈ വിഷത്തിന് പുതിയ ഒരു മാന്യതയുടെ മുഖംമൂടി ഉണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്.
പട്ടിഫോണിലെ റീലുകാരും മോശമല്ല. വ്യത്യസ്ഥതക്കായി അവരും മദ്യത്തിന് മാന്യതയുണ്ടാക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. അതിനെ പിന്നെ ഒരു സെൻസറിങ്ങുമില്ലാത്തതുകൊണ്ടും പണിയില്ലാത്ത ധാരാളം ആളുകളുള്ളതുകൊണ്ടും വൻതോതിലാണ് രംഗങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത്.
എന്തിന് അവരത് ചെയ്യണം.
മദ്യം വിൽക്കപ്പെടുന്ന ഒരു ചരക്കാണ്. അത് വിറ്റാൽ ചിലർക്ക് ലാഭം കിട്ടും. കൂടുതൽ ആളുകൾ ഉപയോഗിച്ചാൽ കൂടുതൽ ലാഭം. അതുകൊണ്ട് അവർ അതിന് പ്രചരണം നടത്തും. അതിന്റെ ഭാഗമായാണ് കച്ചവടക്കാരിൽ നിന്ന് പണം വാങ്ങി സിനിമാക്കാർ ഈ പരസ്യം കൊടുക്കുന്നത്. സിനിമ എന്നത് രണ്ടര മണിക്കൂറുള്ള ഒരു വലിയ പരസ്യം ആണ്. തീർച്ചയായും അവർക്ക് മദ്യ ലോബിയിൽ നിന്ന് പണം കിട്ടുന്നുണ്ടാകും. അങ്ങനെ അല്ലാതെ ചിലപ്പോൾ ചിലർ സന്നദ്ധരായും അത് ചെയ്യുന്നുണ്ടാവും. പട്ടിഫോണിലെ റീൽസുകാർ അനുകരണം ആകും ചെയ്യുന്നത്.
ബൗദ്ധികനിലവാരമുള്ള സൃഷ്ടികൾ ചെയ്യാൻ പാടാണ്. അതിന് പ്രചാരവും കുറവായിരിക്കും. അതിനെക്കാൾ പുതുമയുണ്ടാക്കാൻ എളുപ്പം മുമ്പ് ചെയ്യാത്ത കാര്യം ഇപ്പോൾ ചെയ്യുന്നത് ചിത്രീകരിക്കുന്നത്. കഴുതകളായ പൊതുജനം ഇവറ്റകളെന്തോ കേമം പിടിച്ച കാര്യം ചെയ്തന്ന് കരുതി അന്തംവിട്ട് നിൽക്കും. പെട്ടിയിലേക്ക് കാശ് കയറുകയും ചെയ്യും.
മദ്യം വിഷമാണ്. അതിന്റെ ഒരു തുള്ളി പോലും അകത്ത് വന്നതാണ് അത്ര തന്നെ ദോഷം അത് ശരീരത്തുണ്ടാക്കും. ജനിതകമായി അടുത്ത തലമുറയെ തന്നെ ബാധിക്കുന്ന തരത്തിൽ വ്യാപ്തിയുള്ളതാണ് അതിന്റെ ദോഷവശങ്ങൾ.
മദ്യത്തെക്കുറിച്ചുള്ള പ്രചരണം അവസാനിപ്പിച്ചാൽ മദ്യം ആവശ്യമുള്ളവർമാത്രം ഉപയോഗിക്കും. മദ്യത്തെ മോശമായി, അതായത്ത് ചീത്ത ആളുകളുപയോഗിക്കുന്ന വസ്തു പോലെ, ചിത്രീകരിച്ചാൽ മദ്യത്തിന്റെ ഉപയോഗം കുറയും. മദ്യത്തെ മഹത്തായ ഒന്നായി പ്രചരിപ്പിച്ചാൽ അതിന്റെ ഉപയോഗം കൂടിവരും. അതാണ് ഇപ്പോൾ നടക്കുന്നത്.
അത് തെറ്റാണ്. വലിയ ദോഷമാണ് ഇവർ സമൂഹത്തിനോട് ചെയ്യുന്നത്. സാമൂഹ്യ ബോധമുള്ള നടീനടൻമാർ മദ്യപാന സീനിൽ അഭിനയിക്കില്ല എന്ന് പറയണം. മദ്യത്തെക്കുറിച്ച് ഒരു സീനോ സംഭാഷണമോ സിനിമ പോലുള്ള പ്രക്ഷേപണം ചെയ്യപ്പെടുന്ന മാധ്യമങ്ങളിലുണ്ടാകാൻ പാടില്ല. അതുകൊണ്ട് സിനിമക്കാർ ചെയ്യുന്ന ഈ സാമൂഹ്യ ദ്രോഹത്തിന് അറുതി വരുത്താൻ പൊതുജനം തയ്യാറാകാണം. അതിനായി സിനിമക്കും സിനമക്കാർക്കും സമൂഹത്തിൽ കിട്ടുന്ന അമിത പ്രാധാന്യം അവസാനിപ്പിക്കാനുള്ള നടപടികളെടുക്കുകയാണ് വേണ്ടത്. സിനിമക്കാർക്ക് പണം കൊടുക്കരുത്.
മദ്യത്തെക്കുറിച്ച് കൂടുതൽ വായിക്കുക: https://neritam.com/?cat=13132759
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.