പൊതു താൽപ്പര്യം എന്ന വ്യാജേനെ, ഗുമസ്ഥൻമാരും കച്ചവടക്കാരും അവുരുടെ ശിങ്കിടികളായ സ്ഥാനാർത്ഥികളും സ്വന്തം ആവശ്യങ്ങൾ സമൂഹത്തിലെ നയങ്ങൾ ആയി നടപ്പാക്കുന്നത് അവസാനിപ്പിക്കുക. ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ ചർച്ചകളിലൂടെ ആകണം നയങ്ങൾ രൂപീകരിക്കേണ്ടത്. കാരണം ഇത് പ്രത്യാഘാതത്തിന്റെ യുഗമാണ്. കരുതിയിരിക്കുക.
മുൻ ഐഎസുകാരനായ ശ്രീ ബിജു പ്രഭാകരൻ വിദേശ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ ഫലമായി കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പൊതു പ്രഖ്യാപനം നടത്തി. അതിലൊന്ന് ആണവോർജ്ജമാണ്.
എന്നാൽ ആണവോർജ്ജം ഒരു തട്ടിപ്പാണ്. അതിനെക്കുറിച്ച് ധാരാളം ലേഖനങ്ങൾ ഈ സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഇന്ന് ലോകത്ത് ഒരിടത്തും ആണവോർജ്ജത്തെ പ്രധാന ഊർജ്ജ സ്രോതസ്സായി പുതിയ നിലയങ്ങൾ പണിയുന്നില്ല. ആരെങ്കിലും പണിയുന്നുണ്ടെങ്കിൽ അത് സൈനിക ആവശ്യത്തിനുള്ള മറയായായിട്ടാണ്. എന്നാൽ ആണവ ലോബി എങ്ങനെയും ഈ ഭീകരനെ ഉണർത്തിയെടുക്കാനുള്ള ശ്രമം വർഷങ്ങളായി നടത്തുന്നുണ്ട്. അത്തരത്തിലൊന്നാണ് വിഢി രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ വഴി തുടങ്ങി വെക്കുന്ന ചർച്ചകൾ.
ഈ സൈറ്റിൽ ആണവോർജ്ജത്തെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് (1). എല്ലാം ഉൾപ്പെടുത്തി ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ? ഡോ. എപിജെ അബ്ദുള്‍ കലാമിന് ഒരു മറുപടി എന്ന ഒരു ലേഖനവും ഉണ്ട് (2). അതെല്ലാം ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല. ദയവ് ചെയ്ത് ആ ലേഖനങ്ങൾ വായിക്കുക.
ആണവോർജ്ജം – വെള്ളം ചൂടാക്കാനുള്ള ഏറ്റവും ചിലവേറിയതും, കാലതാമസമുള്ളതും, യുദ്ധ സമയത്തും അല്ലാത്തപ്പോഴും അപകടകവും, വിഢിത്തപരവുമായ പഴഞ്ചൻ വഴി. അത് തട്ടിപ്പാണ്.
1. https://neritam.com/?cat=761729656
2. https://neritam.com/2012/03/13/nuclear-power-or-liability/