മൈസൂർ: Chamarajanagar ജില്ലയിലെ സർക്കാർ നടത്തുന്ന Ashrama സ്കൂളുകളിൽ പഠിക്കുന്ന 166 ആദിവാസി കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റില്ലാത്തതിനാൽ ആധാർ കിട്ടിയില്ല. ക്ഷേമ പരിപാടികളുടെ ഗുണം അവർക്ക് ലഭിക്കാതിരിക്കുന്നത് ഒരു വളരുന്ന വ്യാകുലതയാണ്. പ്രത്യേക ആധാർ പട്ടികകയറ്റൽ പരിപാടി ഉണ്ടാകും എന്ന് ജില്ലാ അധികാരികളുടെ ഉറപ്പുണ്ടായിട്ട് കൂടി ഒരു പുരോഗതിയും അതിൽ ഉണ്ടായിട്ടില്ല. അതിലെ ധാരാളം കുട്ടികൾക്കും ഇപ്പോൾ 13 – 14 വയസ് ആയി. ഇപ്പോഴും അവർക്ക് ആധാർ കിട്ടിയിട്ടില്ല.
Soliga സമൂഹത്തിലെ കുട്ടികൾ ആണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത് എന്ന് Chamarajanagar ലെ Adivasi Hitarakshana Samiti പ്രസിഡന്റ് Nagendra Ganiga Mangala പറഞ്ഞു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ജനന സർട്ടിഫിക്കേറ്റ് ഇല്ലാത്തത്. ആധാറെടുക്കാൻ അത് നിർബന്ധമാണ്. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ലഭിക്കാൻ ആധാർ നിർബന്ധമായതിനാൽ ഈ കുട്ടികൾക്ക് അത് ലഭിക്കുന്നില്ല.
— സ്രോതസ്സ് timesofindia.indiatimes.com | Apr 22, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.