ഒരു പ്ലാസ്റ്റിക്കും ശരിക്കും പുനചംക്രമണം ചെയ്യുന്നില്ല — ആളുകൾ നീല ചവറ്കുട്ടയിൽ വലിച്ചെറിയുന്ന വെള്ളക്കുപ്പിയോ, പാൽ ജഗ്ഗോ പോലും.
Greenpeace USA പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോർട്ട് പ്രകാരം ഒരു പ്ലാസ്റ്റിക് ഉൽപ്പന്നവും സാധാരണ വ്യവസായം ആവശ്യപ്പെടുന്ന recyclability ഗുണമേന്മയുള്ളതല്ല. പുനചംക്രമണത്തിന്റെ പരിചിത ചിഹ്നം ആയ “chasing arrows” അടയാളപ്പെടുത്തിയവ പോലും. വ്യവസായത്തിന്റെ പിൻതുണയുള്ള പുനചംക്രമണ ചിഹ്നം പേറുന്ന നിങ്ങളുടെ തൈര് കപ്പ്, കെച്ചപ്പ് കുപ്പി, ആഹാര ട്രെ, മറ്റ് ഉൽപ്പന്നങ്ങൾ സ്ഥാപിക്കുന്നത് ഒരു “കഥ” ആണ്. അതായത് ഓരോ വർഷവും കമ്പനികൾ കടഞ്ഞ് വിടുന്ന 38 കോടി ടൺ പ്ലാസ്റ്റികിനെ കൈകാര്യം ചെയ്യാൻ കഴിയുന്ന തോതിൽ പുനചംക്രമണം വളർന്നിട്ടില്ല. അമേരിക്കയിലെ പുനചംക്രമണം ഒരിക്കലും 10% ൽ പോലും ഒരിക്കലും എത്തിയിട്ടില്ല. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം അത് വെറും 5% ആയിരുന്നു.
— സ്രോതസ്സ് grist.org | Joseph Winters | Oct 24, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.