akg, ch മുഹമ്മദ് കോയ, ems, അച്ചുതമേനോൻ.
ch മുഹമ്മദ് കോയ മരിച്ചപ്പോഴാണ് അദ്ദേഹം എത്ര നിസ്വനായിരുന്നു എന്ന് മനസിലായത്. കാശില്ലാത്ത് ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീട് ഏതോ ബാങ്കിൽ പണയം വെച്ചിരുന്നു. അത് ജപ്തി ചെയ്യാൻ പോകുകയാണെന്ന് മാതൃഭൂമിയിൽ വാർത്ത വന്നു. മാതൃഭൂമി എപ്പോഴും മാപ്പിള വിരുദ്ധ പത്രമാണ്, അത് കളവാണെന്നൊക്കെ പറഞ്ഞ് ലീഗുകാരപ്പോൾ ബഹളമുണ്ടാക്കി. അന്ന് മുനീർ ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുകയായിരുന്നു. മുനീറിനോട് മാതൃഭൂമി ചോദിച്ചു. മുനീർ അത് സത്യമാണെന്ന് പറഞ്ഞു. അപ്പോഴാണ് ആളുകൾക്ക് കാര്യം മനസിലായത്. അന്ന് മുഖ്യമന്ത്രി കരുണാകരനായിരുന്നു. അദ്ദേഹം മുൻ ഉപ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധാരാളം പ്രാവശ്യം mla ആയിരുന്ന ch ന്റെ കുടുംബത്തിന് ഒരു അലവൻസ് കൊടുത്തു. മുനീറിന് പഠിക്കാൻ മാസം 150 രൂപയും, 250 രൂപയും ആയിരുന്നു അലവൻസ്. ഒരു പൈസയും ഉണ്ടാക്കിയിട്ടില്ല എന്ന് വ്യക്തമായി. അങ്ങനത്തെ രാഷ്ട്രീയക്കാരുണ്ടായിരുന്നു ഇവിടെ.
തിരുക്കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ട വാര്യർ എന്നൊരു രാഷ്ട്രീയക്കാരനുണ്ടായിരുന്നു. അദ്ദേഹം അസുഖമായി കൊച്ചിയിൽ സർക്കാരാശുപത്രിയിൽ കിടക്കുകയായിരുന്നു. 1977ൽ ആണ്. സൗകര്യമുള്ള മെഡിക്കൽ കോളേജിലേക്കോ വേറെ പ്രധാന ആശുപത്രിയിലേക്കോ മാറ്റാം എന്ന് സർക്കാർ പറഞ്ഞു. സാധാരണ ജനങ്ങൾക്ക് കിട്ടുന്ന ചികിൽസയും സൗകര്യവും മതി തനിക്ക് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനത്തെ രാഷ്ട്രീയക്കാരുണ്ടായിരുന്നു ഇവിടെ.
മുഹമ്മദ് അബ്ദുൾ റഹ്മാന് ബാങ്ക് അകൗണ്ടേ ഉണ്ടായിരുന്നില്ല. കെ കേളപ്പൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ അകൗണ്ടിൽ 28 രൂപയായിരുന്നു. ഗാന്ധിക്ക് ബാങ്ക് അകൗണ്ടില്ലായിരുന്നു. കേശവ മേനോൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ അകൗണ്ടിൽ 3000 രൂപയായിരുന്നു.
ഇതൊക്കെ ആണ് ഞങ്ങൾ കണ്ട, കേട്ട രാഷ്ട്രീയക്കാരുടെ കണക്ക്.
ഇന്നും വിഎം സുധീരൻ, എകെ ആന്റണി, പാലോളി മുഹമ്മദ് കുട്ടി, ടികെ ഹംസ. pkk ബാവ, കുട്ടി അഹമ്മദ് കുട്ടി. ct അഹമ്മദ് അലി (മുസ്ലീം ലീഗ്). അത്തരം ധാരാളം പേർ ഈ കാലത്തും ഉണ്ടായിരുന്നു. കൈക്കൂലി വാങ്ങുന്നവരും എല്ലാ പാർട്ടിയിലുമുണ്ട്, കൈക്കൂലി വാങ്ങാത്തവരും എല്ലാ പാർട്ടിയിലുമുണ്ട്. എന്നാൽ കൈക്കൂലി വാങ്ങുന്നവരുടെ എണ്ണം അധികമാണ് എന്നതാണ് പ്രശ്നം.
– എം എൻ കാരശേരി.
—–
[എന്നാലും പണം എന്താണ് എന്ന് കണ്ടുപിടിച്ച ആൾക്കാരുടെ ശിഷ്യരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പണത്തിന് അടിമകളായത് ചരിത്രം പ്രഹസനമായി ആവർത്തിക്കുന്നതിന്റെ കാഴ്ചയാണ്]
#mnkarasery