ചൂട് കൂടിയ സമൂദ്രം ആർദ്ര താപ തരംഗങ്ങളെയുണ്ടാക്കും

കാലാവസ്ഥാ മാറ്റം കൊണ്ട് താപനില ഉയരുന്നത് മനുഷ്യ ആരോഗ്യത്തിന് അപകടകരമാണ് എന്നത് വളരെ വ്യക്തമാണ്. എന്നാൽ അതിനോടൊപ്പം ഉയർന്ന humidity ഉണ്ടായാൽ അത് താപത്തെ ശക്തമാക്കുകയും മാരകമാക്കുകയും ചെയ്യും. ഈ തീവൃ താപനില സംഭവങ്ങളെ humid താപതരംഗങ്ങൾ എന്ന് വിളിക്കുന്നു. ലോകം മൊത്തം അതിന് ശക്തി കൂടുകയും വർദ്ധിച്ച് വരുകയും ചെയ്യുന്നു.
ചൂട്കൂടിയ തീര സമുദ്ര താപനിലയും വലിയ തോതിലെ humid താപതരംഗങ്ങളും തമ്മിൽ കാര്യകാരണ ബന്ധമുണ്ടെന്ന് അടുത്ത കാലത്ത് നടന്ന് ഒരു പഠനം കണ്ടെത്തി. സമുദ്രോപരിതലത്തിന്റെ താപനില വർദ്ധിക്കുന്നത് വലിയ തോതിലെ humid താപതരംഗങ്ങളെ 50-64% വർദ്ധിപ്പിക്കും. പ്രത്യേകിച്ച് ഉഷ്ണമേഖലയിൽ. താപവുമായി ബന്ധപ്പെട്ട മരണത്തെ ഇത് വർദ്ധിപ്പിക്കുന്നു.

ഈ സംഭവങ്ങൾ പ്രാദേശികമായി നിൽക്കില്ല. തീരപ്രദേശ humid താപതരംഗങ്ങൾ ഉൾ പ്രദേശങ്ങളിലേക്ക് വ്യാപിക്കാം. തരംഗമുണ്ടായ സമുദ്രത്തിന് മുകളിൽ നിന്ന് 1,000 കിലോമീറ്റർ അകലെ വരെ അത് വ്യാപിക്കാം. humid താപതരംഗങ്ങൾ ഉഷ്ണമേഖലാ പ്രദേശത്തെ ജനങ്ങൾക്ക് വളരെ ഗൗരവകരമായ പ്രശ്നങ്ങളുണ്ടാക്കുന്നു. humid താപതരംഗങ്ങൾ പുറം ജോലികൾ സുരക്ഷിതമല്ലാതാക്കുന്നു. അത് പ്രാദേശിക സാമ്പത്തികവ്യവസ്ഥക്ക് ആഘാതമുണ്ടാക്കുന്നു.

Nature Geoscience ൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്.

— സ്രോതസ്സ് news.mongabay.com | 10 Apr 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ