forged biometric data ഉപയോഗിച്ച് Hanumangarh ൽ ആധാർ കാർഡ് നിർമ്മിച്ച ഒരു മനുഷ്യനെ നാല് ദിവസത്തിന് ശേഷം അറസ്റ്റ് ചെയ്തു. രാജസ്ഥാൻ പോലീസ് അവരുടെ അന്വേഷണം വിപുലമാക്കി. ഒരുപാട് ആധാർ നമ്പരുകൾ പരിശോധനയിലാണ്. പട്ടിക ചേർക്കലിന്റെ സംസ്ഥാന വ്യാപകമായ ഒരു ഓഡിറ്റ് തുടങ്ങി.
കുറ്റാരോപിതനായ Kuldeep Sharma ഒരു തട്ടിപ്പ്സംഘത്തിന്റെ ഭാഗമാണ്. അവർ മോഷ്ടിച്ച operator IDs ഉപയോഗിച്ച് ധാരാളം ഉത്തരവാദിത്തമില്ലാത്ത പട്ടികചേർക്കൽ കേന്ദ്രങ്ങൾ നടത്തി. ഡമ്മി റബ്ബർ വിരലടയാളങ്ങൾ വെച്ച് ആധാർ വ്യക്തിത്വങ്ങൾ നിർമ്മിച്ചു. ബയോമെട്രിക് പരിശോധന മറികടക്കാനായി അവർ ചുവന്നതും വെളുത്തതുമായ റബ്ബർ അച്ചുകളാണ് ഉപയോഗിച്ചത്. അത് വെച്ച് അംഗീകാരമില്ലാതെ സംവിധാനത്തിലേക്ക് പ്രവേശിച്ചു.
മാസങ്ങളായി ഈ തട്ടിപ്പ്സംഘം പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നും കണ്ടുപിടിക്കാതിരിക്കാനായി പല സ്ഥലത്ത് പട്ടികചേർക്കൽ കേന്ദ്രങ്ങൾ നടത്തി എന്നും പ്രാധമിക കണ്ടെത്തൽ പറയുന്നു. ഈ ശൃംഖല വഴി കുറ്റകൃത്യ പശ്ചാത്തലമുള്ള ധാരാളം വ്യക്തികൾക്ക് ആധാർ ലഭിച്ചിട്ടുണ്ടാകും. നിയമ പാലനത്തെ മറികടക്കാനും പുതിയ വ്യക്തിത്വം നേടാനുമായി അത് അവരെ സഹായിക്കും.
— സ്രോതസ്സ് timesofindia.indiatimes.com | Apr 21, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.