ക്രിസ്തീയ സഭയുടെ ലക്ഷ്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തുകയാണോ

(KCBC യുടെ ഇടയലേഖനമാണ് ഈ ലേഖനത്തിന് കാരണമായതെങ്കിലും, മൊത്തം മത, ജാതി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് ബാധകമാണ്)

നിരീശ്വരവാദം പ്രചരിപ്പിക്കലല്ല സഭയുടെ ലക്ഷ്യം. പൂര്‍ണ്ണമായും ശരിയായ കാര്യം. സഭ ദൈവ വിശ്വാസം പ്രചരിപ്പിക്കണം. ദൈവ വിശ്വാസം മാത്രമേ പ്രചരിപ്പിക്കാവൂ.

പക്ഷേ ദൈവവിശ്വാസവും ധാര്‍മ്മികബോധവും മൂല്യബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനാണ് സഭ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത് എന്നാണ് അവര്‍ പറയുന്നത്. ദൈവവിശ്വാസമുള്ള തലമുറയെ വാര്‍ത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ധാര്‍മ്മികബോധവും മൂല്യബോധവുമോ? അതും സഭയുമായി എന്ത് ബന്ധം?

മതവിശ്വാസം പ്രചരിപ്പിക്കുന്നത് മൗലിക അവകാശമായി തന്നെ ഭരണഘടന അംഗീകരിക്കുന്നു. ഈ രാജ്യത്ത് വ്യത്യസ്ഥ ഭാഷയും സംസ്കാരവും മതവും മതനിരപേക്ഷവുമൊയൊക്കെയുള്ള ധാരാളം ജനങ്ങള്‍ ജീവിക്കുന്നുണ്ട്. അവര്‍ക്ക് പൊതുവായ ധാര്‍മ്മികബോധവും മൂല്യബോധവും എങ്ങനെയാണ് ക്രിസ്തുമത സഭക്ക് നല്‍കാനാവുന്നത്. സഭക്ക് ക്രിസ്തുമതത്തിന്റെ ധാര്‍മ്മികതയും മൂല്യബോധവും നല്‍കാന്‍ കഴിയും. അല്ലാതെ പൊതുജനങ്ങള്‍ക്ക് വേണ്ട ധാര്‍മ്മികബോധവും മൂല്യബോധവും പൗരബോധവുമൊന്നും നല്‍കാന്‍ കഴിയില്ല.

പൗരന് ധാര്‍മ്മികബോധവും മൂല്യബോധവും ഒക്കെ ഉണ്ടാക്കിയെടുക്കുന്നതിന്റെ ചുമതല സ്റ്റേറ്റിനാണ്. ഭാവി തലമുറയേ വാര്‍ത്തെടുക്കേണ്ട ചുമതലയും സ്റ്റേറ്റിനാണ്. അത് നേടിയെടുക്കാന്‍ സ്റ്റേറ്റ് വിദ്യാലയങ്ങള്‍ ഉപയോഗിക്കുന്നു. അതോടൊപ്പം വ്യക്തിക്ക് താല്‍പ്പര്യമുള്ള രംഗത്ത് കഴിവ് നേടി സമൂഹത്തിന് വേണ്ടി സ്വന്തം അദ്ധ്വാനം വില്‍ക്കാനുള്ള അവസരവും സ്റ്റേറ്റ് നല്‍കുന്നു. ഇതൊക്കെ സാമൂഹ്യവും രാഷ്ട്രീയവുമായുള്ള പ്രവര്‍ത്തനങ്ങളാണ്. അല്ലാതെ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റേതല്ല. സ്റ്റേറ്റിന് അത് കഴിഞ്ഞില്ലെങ്കില്‍ അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗം ജനങ്ങള്‍ തന്നെ കണ്ടുപിടിക്കണം. മതവിഭാഗം അത് ഏറ്റെടുക്കുകയല്ല വേണ്ടത്. എന്തെങ്കിലും ഭരണകൂടവുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതിന് സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും കോടതിയുമൊക്കെ ഇവിടെയുണ്ട്. എന്നാല്‍ ദൈവവിശ്വാസം പ്രചരിപ്പിക്കാന്‍ ബാദ്ധ്യതയുള്ള മതം ഇവിടെ ഇടപെടുമ്പോള്‍ പ്രശ്നം വഷളാകുകയാണ്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തണമെന്ന് ബൈബിളില്‍ പറയുന്നില്ല. പിന്നെ എന്തുകൊണ്ട് സഭ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നു. മൂന്നുകാരണമുണ്ട്.

  1. പണം. അഡ്മിഷനുമായി ബന്ധപ്പെട്ട് ധാരാളം പണത്തിന്റെ ഒഴുക്കുണ്ട്.
  2. catch them young. കുട്ടികളുടെ തലച്ചോറില്‍ കളിമണ്ണ് നിറക്കുകയും അവരേ അധികരികളുടെ വിധേയരാക്കുകയും ചെയ്യുക എളുപ്പമാണ്.
  3. ഇത്തരം വിധേയരെ ഭരണകൂടത്തിന്റെ വിവിധ സ്ഥാനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ സഭയുടെ ആഗ്രഹങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയും.

ദൈവ വിശ്വാസം പ്രചരിപ്പിക്കണമെങ്കില്‍ അത് നേരിട്ട് പ്രചരിപ്പിക്കുകയല്ലേ ശരിയായ മാര്‍ഗ്ഗം. അതിന് പകരം സമ്പത്തും അധികാരവും കൈക്കലാക്കി അതുപയോഗിച്ച്, നിലനില്‍ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന സ്വന്തം ജനങ്ങള്‍ക്ക് മാത്രം ജീവിത സൗകര്യങ്ങള്‍ നേടിയെടുക്കാനുള്ള സംവിധാനം തരപ്പെടുത്തികൊടുത്ത് ദൈവവിശ്വാസം പ്രചരിപ്പിക്കുന്നത് എത്ര നീചമായ ചെകുത്താന്റെ കുതന്ത്രമാണ്. ഇതാണോ സഭ ചെയ്യേണ്ടത്?

അല്ല ഇനി എന്താണ് സഭയുടെ ധാര്‍മ്മികബോധവും മൂല്യബോധവും എന്നറിയേണ്ടേ? സ്ഥല/സമയ പരിമിതി കാരണം ചില ചെറിയ കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

  • 1870 ല്‍ ഇന്‍ഡ്യയില്‍ സംഭവിച്ച ക്ഷാമത്തെക്കുറിച്ച് Mike Davis ന്റെ “Late Victorian Holocausts” എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. El Nino കാരണമുണ്ടായ വരള്‍ച്ച പട്ടിണിക്ക് തുടക്കം കുറിച്ചു. ഡക്കാണിലെ വിളകളെല്ലാം നശിച്ചു. എന്നാല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന Lord Lytton 3.25 ലക്ഷം ടണ്‍ ഗോതമ്പ് ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതില്‍ മേല്‍നോട്ടം വഹിച്ചു. ഈ “the most colossal and expensive meal in world history” യുടെ യഥാര്‍ത്ഥ വില 1.2 കോടി മുതല്‍ 2.9 കോടി ഇന്‍ഡ്യക്കാരുടെ ജീവനായിരുന്നു.ഇത് പഴയ സംഭവമായിരിക്കാം. എന്നാലും ചോദിച്ചോട്ടേ, 3.25 ലക്ഷം ടണ്‍ ഗോതമ്പ് ഇന്‍ഡ്യയില്‍ നിന്ന് ബ്രിട്ടണിലേക്ക് കയറ്റി അയക്കുന്നതിന് പകരം പട്ടിണികിടന്ന 2.9 കോടി ഇന്‍ഡ്യക്കാര്‍ക്ക് നല്‍കാനുള്ള എന്തെങ്കിലും ശ്രമം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ? എന്ത് ധാര്‍മ്മികബോധവും മൂല്യബോധവുമാണിത്?
  • ക്യിറ്റ് ഇന്‍ഡ്യാ സമരം നടക്കുമ്പോള്‍ ജയിലുകള്‍ നിറഞ്ഞതിനാല്‍ സ്വാതന്ത്ര്യസമരക്കാരെ പള്ളിയുടെ അധീനതയിലുള്ള സ്കൂളുകളിലായിരുന്നു തടവിലിട്ടെത്. സ്വാതന്ത്ര്യ സാമൂഹിക നീതി, വളര്‍ച്ച, ജനാധിപത്യം, ഭരണഘടന, മതാത്മക മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍ ഇവയെ അംഗീകരിയ്ക്കുന്നവരെ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ പറയുമ്പോള്‍, എന്തേ നിങ്ങള്‍ ബ്രിട്ടീഷുകാര്‍ ഭരിച്ചപ്പോള്‍ അവര്‍ക്ക് വെഞ്ചാമരം വീശി? എന്തുകൊണ്ട് അടിമത്തവും ദാരിദ്ര്യവും അനുഭവിച്ചുരുന്ന തദ്ദേശീയരായ ജനങ്ങള്‍ക്കൊപ്പം സഭ നിലയുറപ്പിച്ചില്ല. എന്ത് ധാര്‍മ്മികബോധവും മൂല്യബോധവുമാണിത്?
  • ബൈബിള്‍ സാധാരണക്കാരെ കൊണ്ട് വായിപ്പിക്കും. എന്ന പ്രതിജ്ഞയെടുത്ത് ബൈബിള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത വില്യം ടിന്‍ഡില്‍(William Tyndale) നെ ദീര്‍ഘകാലത്തെ വേട്ടയാടലിന് ശേഷം ചുട്ടുകൊന്നു. ഇംഗ്ലീഷ് ഭാഷക്ക് ഷേക്‌സ്പിയറിനേക്കാള്‍ സംഭാവനചെയ്തയാളാണ് അദ്ദേഹം. എന്ത് ധാര്‍മ്മികതയാണ് ഇത്?
  • ലണ്ടനിലെ Thomas More ഇംഗ്ലീഷ് പരിഭാഷയിലുള്ള ബൈബിള്‍ കൈവശം വെച്ചതിനാണ് സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടിവന്നത്. (കൊന്നിട്ട് പിന്നീട് വിശുദ്ധനാക്കി.) എത്രപേരെ ഇംഗ്ലീഷ് പരിഭാഷയിലുള്ള ബൈബിള്‍ വായിച്ചതിന് ചുട്ടുകൊന്നിട്ടുണ്ട്? എന്ത് ധാര്‍മ്മികബോധവും മൂല്യബോധവുമാണിത്?
  • അടിമത്തത്തെ സഭ അംഗീകരിച്ചിരുന്നു. എന്ത് ധാര്‍മ്മികബോധവും മൂല്യബോധവുമാണിത്?
  • തെക്കെ ആഫ്രിക്കയിലെ വര്‍ണ്ണവെറിയന്‍മാരുടെ സര്‍ക്കാരിനെ അവസാനിമിഷംവരേയും സഭ അനുകൂലിച്ചിരുന്നു. എന്ത് ധാര്‍മ്മികബോധവും മൂല്യബോധവുമാണിത്?
  • ശാസ്ത്രജ്ഞരേയും ചിന്തകരേയും വ്യത്യസ്ഥ നിലപാടുള്ളവരേയും കൊന്നൊടുക്കിയതിന് കണക്കില്ല. എന്ത് ധാര്‍മ്മികബോധവും മൂല്യബോധവുമാണിത്?
  • 50% സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റ് അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണം എന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഉണ്ടായ കോലാഹലം എന്തൊക്കെയായിരുന്നു. എന്താണ് ധാര്‍മികത? ഭരണഘടന എഴുതിയ കാലത്ത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ നടത്താന്‍ പ്രത്യേക അനുമതി നല്‍കിയത് അവരുടെ പിന്നോക്കാവസ്ഥ ഇല്ലാക്കാന്‍ സ്റ്റേറ്റ് കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു. എന്ത് ധാര്‍മ്മികതയുടെ പേരിലായിരുന്നു അതിനെ എതിര്‍ത്തത് ?

സഭ പാവങ്ങളുടെ കഥ പറഞ്ഞാല്‍ പറഞ്ഞാല്‍ തീരില്ല. ലോകത്തിലെ ഓരോ രാജ്യവും ക്രിസ്തുമതത്തിന്റെ ഭീകരത വേണ്ടുവോളം അനുഭവിച്ചിട്ടുള്ളതാണ്.

ഇതൊക്കെ അല്ലാതെ സഭ നടത്തുന്ന ലൈംഗിക പീഡനവും മറ്റ് പീഡനങ്ങളുടേയും കഥകള്‍ ദിവസവും മാധ്യമങ്ങളില്‍ വരാറുണ്ടല്ലോ. അതിനേക്കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷേ എത്രനാള്‍ മാപ്പ് പറഞ്ഞാല്‍ തീരും നിങ്ങളുടെ കളങ്കം? (മറ്റുള്ള മതക്കാര്‍ ദിവ്യന്‍മാരാണെന്നല്ല ഇതിനര്‍ത്ഥം.)

ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ ജീവിക്കാനവകാശമുണ്ട്. അത് ആരുടേയെങ്കിലും ഔദാര്യമോ സേവനമോ അല്ല. ഞങ്ങള്‍ അവരേക്കാള്‍ ഔദാര്യം ചെയ്യുന്നു എന്ന് പറയുന്നത് നാണംകെട്ട പൊങ്ങച്ച പ്രകടനമാണ്.

എന്തുകൊണ്ടാണ് ഭൂരിപക്ഷം ജനങ്ങളും പാവപ്പെട്ടവരാകുന്നത്. നിസാരം, കുറച്ചാളുകള്‍ക്ക് പണക്കാരാകാന്‍ വേണ്ടിയാണ് ബഹുജനം പാവപ്പെട്ടവരാകുന്നത്. പുതിയ സ്റ്റേറ്റിന്റെ നിയമങ്ങള്‍ പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവും പണക്കാരെ കൂടുതല്‍ പണക്കാരുമാക്കുകയാണ് ചെയ്യുന്നത്. (സൗജന്യ ഊണ്)

രഹസ്യ സ്വഭാവമുള്ള മതരാഷ്ട്രീയ-തീവ്രവാദ-സംഘടനകള്‍ ഭരണകൂടത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ വ്യക്തമാണ്. രാജഭരണകാലത്ത് മിക്കരാജ്യങ്ങളിലും ഇത് പ്രകടമായിരുന്നു. എന്നാല്‍ ഇക്കാലത്ത് ജനാധിപത്യത്തെ തകര്‍ത്ത് അവ പ്രവര്‍ത്തിക്കുന്നത് രഹസ്യമായാണ്. അമേരിക്കയുടെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ ഭരണം മാറി മറിഞ്ഞിട്ടുണ്ടെങ്കിലും പരിപാടികളില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. കൊട്ടിഘോഷിച്ച് അധികാരത്തിലെത്തിയ ഒബാമ എന്ത് ചെയ്യുന്നുവെന്ന് നോക്കൂ. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു. കാരണം ഡമോക്രാറ്റുകളേയും റിപ്പബ്ലിക്കന്‍മാരേയും നിയന്ത്രിക്കുന്നത് The Fellowship അല്ലെങ്കില്‍ the Family എന്ന് വിളിക്കുന്ന രഹസ്യ ക്രിസ്തു മതരാഷ്ട്രീയ തീവ്രവാദ സംഘടനയാണ്.

അതിന്റെ ഫലമായി അമേരിക്കന്‍ ജനങ്ങളുടെ എതിര്‍പ്പുണ്ടായിട്ടുകൂടി ലോകം മൊത്തം എത്രമാത്രം ഭീകരവാഴ്ച്ചയാണ് അമേരിക്കനടത്തുന്നതെന്ന് നോക്കൂ. കൂടാതെ ഒരു പുരോഗമന ആശയവും അവിടെ വിജയിക്കില്ല. ആഗോള താപനത്തിനെതിരായും, ആണവനിലയങ്ങള്‍ക്കെതിരായും ശുദ്ധ ഊര്‍ജ്ജത്തിന് വേണ്ടിയുമുള്ള ഒരു പരിപാടിയും സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഒരു വലതുപക്ഷ തീവ്രവാദിക്ക് അന്യ പരമാധികാര രാഷ്ട്രത്തില്‍ പടക്കം ഉണ്ടെന്ന് പറഞ്ഞ് കുട്ടികളേയും സ്ത്രീകളേയും കൊന്നൊടുക്കാനോ, ആകാശം ഇടിഞ്ഞ് വീഴും എന്ന് പറഞ്ഞ് പാപ്പരായ തങ്ങളുടെ ബിനാമി കമ്പനികള്‍ക്ക് കോടിക്കണക്കിന് നികുതിപണം വെറുതെ നല്‍കാനും ഉള്ള തീരുമാനമെടുക്കാന്‍ വെറും നിമിഷങ്ങള്‍ മതി.

നമ്മുടെ നാട്ടിലെ ജനാധിപത്യത്തേ ഇതുപോലെ തകര്‍ക്കാന്‍ ആരേയും അനുവദിച്ചുകൂടാ. അതുകൊണ്ട് മതം ദൈവീക കാര്യങ്ങളില്‍ മാത്രം ഇടപെട്ടാല്‍ മതി. രാഷ്ട്രീയം ജനങ്ങള്‍ക്ക് വിട്ടുനല്‍കൂ.

2009 ജൂലൈ 9 ന് BBC നടത്തിയ Intelligence Squared debate ല്‍ ചര്‍ച്ചാ വിഷയമായത് “സഭ ലോകത്തില്‍ നന്മയുടെ ശക്തിയാണോ” (Is the Catholic church a force for good in the world) എന്നതായിരുന്നു ചോദ്യം. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഓരോ കൂട്ടം ഉണ്ടായിരുന്നു. ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് ഒരു വോട്ടെടുപ്പ് നടന്നു. അതില്‍ സഭ നന്മയാണെന്ന് 678 പേരും സഭ തിന്മയാണെന്ന് 1102 പേരും തീരുമാനമെടുക്കാത്ത 346 പേരും ഉണ്ടായിരുന്നു. സഭ തിന്മയാണെന്ന് പറഞ്ഞ Stephen Fry യുടെ രണ്ട് സംഭാഷണങ്ങള്‍ കേള്‍ക്കൂ.

ചര്‍ച്ചയും ചോദ്യോത്തരവേളയും കഴിഞ്ഞ് വോട്ടെടുപ്പ് വീണ്ടും നടന്നു. ഇത്തവണ സഭ തിന്മയാണെന്ന് 1876 പേര്‍ക്കും ബോദ്ധ്യമായി, 268 പിന്നെയും സഭയുടെ വശം ചേര്‍ന്നു, 34 മാത്രമാണ് അഭിപ്രയാം രേഖപ്പെടുത്താതിരുന്നത്.

ആധുനിക സമൂഹം മതത്തിലധിഷ്ഠിതമല്ല. അതിനെ ഇനിയും അടിമപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. അതാണ് നാം നമുക്ക് ചുറ്റുപാടും കാണുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് കാരണം.

ആര്‍ക്കെങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്നതു കൊണ്ട് സമാധാനം ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ വിശ്വസിച്ചോട്ടെ. ഒരു ജനാധിപത്യ വിശ്വാസിയും അതിനെതിരല്ല. പക്ഷേ വിശ്വാസത്തിന്റെ പേരില്‍ എന്തും വിറ്റ്, സമൂഹം മൊത്തം മതിലുകള്‍ സൃഷ്ടിച്ച്, ആളുകളെ തമ്മിലടിപ്പിച്ച് സുഖലോലുപതയിലാറാടുന്ന മതനേതാക്കളുടെ ജനാധിപത്യത്തിനുമേലുള്ള ഈ കടന്നുകയറ്റം വിശ്വാസികള്‍ തിരിച്ചറിയണം.

ദൈവത്തെ പണത്തിന്റേയും അധികാരത്തിന്റേയും ചങ്ങലയില്‍ നിന്ന് മോചിപ്പിക്കൂ.

അനുബന്ധം:
മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

42 thoughts on “ക്രിസ്തീയ സഭയുടെ ലക്ഷ്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തുകയാണോ

  1. ധാര്‍മ്മികബോധവും മൂല്യബോധവും ഒക്കെ അവിടെ നില്‍ക്കട്ടെ. ന്യൂനപക്ഷ പദവി നേടി നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ന്യൂനപക്ഷത്തില്‍ പെട്ട എത്ര പേരെ അവിടെ പഠിപ്പിക്കുന്നുണ്ട് . ഭൂരിപക്ഷവും മറ്റു മതസ്തരല്ലേ? പിന്നെ ആര്‍ക്കുവേണ്ടി ക്രിസ്തുമത പഠനം അവിടെ നടത്തുന്നു?

  2. 1 . കോടതി വിധികള്‍ പ്രകാരം ന്യൂനപക്ഷ പദവിയ്ക്ക് ന്യൂനപക്ഷ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഒരു മാനദണ്ധം അല്ല.
    2 . വിദ്യാഭ്യാസവും ആതുര സേവനവും സ്വന്തം പ്രവര്‍ത്തന മേഖലകളായി സഭ കണക്കാക്കുന്നു.
    3 . സമൂഹത്തിന്റെ ഭാഗമെന്ന നിലയിലും പൌര സമൂഹം എന്നാ നിലയിലും മറ്റേതൊരു സമൂഹത്തെയും പോലെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സഭയ്ക്ക് അവകാസമുന്ടു.
    4 . സഭയ്ക്ക് കക്ഷി രാഷ്ട്രീയമില്ല. രാഷ്ട്രീയത്തില്‍ സഭ ക്രിയാത്മകമായി ഇടപെടുക തന്നെ ചെയ്യും.

    1. സഭക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നല്ല പറയേണ്ടത്.

      രാഷ്ട്രീയത്തില്‍ ഇടപെടാന്‍ വേണ്ടി തന്നെയാണ് സഭ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
      നിഷ്‌പക്ഷതയുടെ രാഷ്ട്രീയം വ്യക്തമാണ്.

  3. പക്ഷേ ദൈവവിശ്വാസവും ധാര്‍മ്മികബോധവും മൂല്യബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനാണ് സഭ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത് എന്നാണ് അവര്‍ പറയുന്നത്. ദൈവവിശ്വാസമുള്ള തലമുറയെ വാര്‍ത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ധാര്‍മ്മികബോധവും മൂല്യബോധവുമോ? അതും സഭയുമായി എന്ത് ബന്ധം?

    ഭരണഘടനയുടെ മുപ്പതാം വകുപ്പ് ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസഅവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. ന്യൂനപക്ഷസമുദായത്തിന്റെ വിശ്വാസവും സംസ്കാരവും കൈമാറ്റം ചെയ്യാനുള്ള അവകാശം ഇതില്‍ പെടുന്നതാണ് …സഭയുടെ “സംസ്കാരം” ധാര്‍മ്മികബോധവും മൂല്യബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് …

    Pls go through this link..

    DECLARATION ON CHRISTIAN EDUCATION
    GRAVISSIMUM EDUCATIONIS

    CIRCULAR LETTER
    TO THE PRESIDENTS OF BISHOPS’ CONFERENCES

    ON RELIGIOUS EDUCATION IN SCHOOLS

    1. സഭയുടെ ധാര്‍മ്മികതയെ കുറിച്ച് ലേഖനത്തില്‍ കൊടുത്ത ഉദാഹരണങ്ങള്‍ വ്യക്തമല്ലെങ്കില്‍ BBC നടത്തിയ Intelligence Squared debate ന്റെ പൂര്‍ണ രൂപം കാണുക.

  4. ധാര്‍മികതയെ കുറിച്ച് വാചാലര്‍ ആകുന്നവര്‍ സഭയുടെ ധാര്‍മികതയെ കുറിച്ച് ആദ്യം അന്നെഷിക്കട്ടെ

  5. സഭയുടെ ധാര്‍മ്മികതയെ കുറിച്ച് ലേഖനത്തില്‍ കൊടുത്ത ഉദാഹരണങ്ങള്‍ വ്യക്തമല്ലെങ്കില്‍ BBC നടത്തിയ Intelligence Squared debate ന്റെ പൂര്‍ണ രൂപം കാണുക.

    ഒരു വര്ഷം മുന്‍പ് BBC നടത്തിയ ഒരു ചര്‍ച്ച ഒരിടത്തും ചര്‍ച്ച ചെയ്യാതെ പോയത് റിസള്‍ട്ട്‌ മോശമായതുകൊണ്ടാണ് …ചര്‍ച്ച നിയന്ത്രിച്ച പ്രദാന രണ്ടുപേരും അറിയപ്പെടുന്ന യുക്തിവാദികള്‍ ,Christopher Hitchens ,Stephen Fry (സഭ തിന്മയാണെന്ന് പറഞ്ഞ Stephen Fry is a jew and outspokenly gay and considers the Catholic Church’s position on homosexuality to be nothing short of bigotry.)..That event had been hijacked by the ‘gay mafia’…..

    1. ആ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വ്യക്തികള്‍ കള്ളന്‍മാരോ, കൊലപാതികികളോ ഒക്കെ ആയിക്കോട്ടേ, എന്നാല്‍ അവരുടെ സ്വഭാവം ആ ചോദ്യങ്ങളുടെ അര്‍ത്ഥത്തെ ബാധിക്കുന്നില്ല.
      ആ വോട്ടെടുപ്പിലും കള്ളത്തരങ്ങള്‍ നടന്നിരിക്കാം, എന്നാലും ആ ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്.

  6. ധാര്‍മ്മികബോധവും മൂല്യബോധവും ഒക്കെ അവിടെ നില്‍ക്കട്ടെ. ന്യൂനപക്ഷ പദവി നേടി നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ന്യൂനപക്ഷത്തില്‍ പെട്ട എത്ര പേരെ അവിടെ പഠിപ്പിക്കുന്നുണ്ട് . ഭൂരിപക്ഷവും മറ്റു മതസ്തരല്ലേ? പിന്നെ ആര്‍ക്കുവേണ്ടി ക്രിസ്തുമത പഠനം അവിടെ നടത്തുന്നു?

    ക്രിസ്തുമത സ്ഥാപങ്ങളില്‍ ക്രിസ്ത്യാന്‍ കുട്ടികള്‍ക്ക് മാത്രമേ “ക്രിസ്തുമത പഠനം” നടത്തുന്നത് ….
    അക്രൈസ്തവരായ കുട്ടികള്‍ക്ക് “മോറല്‍ സയന്‍സ്” ക്ലാസുകളാണ് കൊടുക്കുന്നത് …

    1. വ്യക്തികളുടെ ദോഷങ്ങള്‍ മാറ്റിവെച്ച് എല്ലാവരേയും സ്നേഹിക്കുക എന്ന ക്രിസ്തുവിന്റെ ധാര്‍മ്മികത പോലും സഭക്കോ സഭാവിശ്വാസിയായ താങ്കള്‍ക്കോ കഴിയുന്നില്ല എന്നതാണ് താങ്കളുടെ മുമ്പത്തേ കമന്റില്‍ തന്നെ മനസിലാകുന്നത്.

      മൊത്തം കുട്ടികള്‍ക്ക് മാത്രമല്ല ക്രിസ്ത്യാന്‍ കുട്ടികള്‍ക്ക് പോലും ധാര്‍മ്മികത പകരാന്‍ ക്രിസ്തുമത സ്ഥാപങ്ങള്‍ അപര്യാപ്തമാണ്. അതു മാത്രമല്ല, വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന മറ്റ് മത സ്ഥാപനങ്ങള്‍ അവരുടെ മോറല്‍ സയന്‍സ് പഠിപ്പിച്ചാല്‍ പൗരന്‍മാര്‍ക്ക് വിവിധതരത്തിലുള്ള ധാര്‍മ്മികതയാകും ലഭിക്കുക. അത് രാജ്യത്തിന്റെ സുസ്ഥിരതയെ തന്നെ ബാധിക്കും.

      അതുകൊണ്ട് മത, ജാതി സ്ഥാപനങ്ങള്‍ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുക.

    1. KCBC യുടെ ഇടയലേഖനമാണ് ഈ ലേഖനത്തിന് കാരണമായതെങ്കിലും, മൊത്തം മത, ജാതി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് ബാധകമാണ് ഈ ചര്‍ച്ചയുടെ ആണിക്കല്ല്.

  7. “ലോകത്തിലെ ഓരോ രാജ്യവും ക്രിസ്തുമതത്തിന്റെ ഭീകരത വേണ്ടുവോളം അനുഭവിച്ചിട്ടുള്ളതാണ്.“
    നോര്‍ത്ത്-ഈസ്റ്റില്‍ ഇന്ത്യ ഇന്ന് നേരിടുന്നതും ഇത് തന്നെയല്ലേ!!!!

    വിശ്വാസത്തിനെതിരെ പറഞ്ഞാല്‍ ഹാലിളകി വരുന്ന ക.പുരോഹിതന്മാര്‍ വിശ്വാസികളല്ലാത്തവര്‍ക്കെതിരെ നാണം കെട്ട പ്രസ്താവനകള്‍ ഇറക്കുന്നതില്‍ തെറ്റ് കാണുന്നില്ല എന്ന് മാത്രമല്ല ഒരു തരി നാണം പോലും ഇല്ല…..

    എങ്ങിനെയുണ്ടാകാനാണ്…. അവര്‍ പള്ളിയില്‍ കഴിഞ്ഞ ദിവസം വായിച്ച ലേഖനത്തില്‍ അവസാന ഭാഗത്ത് സ്ത്രീകളെ കുറിച്ച് എന്തെല്ലാം നല്ല വാക്കുകളാണ് ഉരിയാടിയിരിക്കുന്നത്.. പക്ഷേ കഴിഞ്ഞ ആഴ്ച അവരുടെ തലവന്മാര്‍ വത്തിക്കാനില്‍ സ്ത്രീകള്‍ക്ക് പട്ടം കൊടുക്കുന്നത് ബാല ലൈംഗിക പീഡനം പോലെ ഉഗ്രന്‍ തെറ്റാണെന്നല്ലേ ഉരിയാടിയത്…. തനി നിറം വല്ലപ്പോഴും ഇത് പോലെ പുറത്ത് ചാടും… പ്രസവവേദനയെന്തെന്ന് അറിയാത്ത “സന്യാസികളായി” പ്രകൃതിക്കെതിരെ ജീവിക്കുന്ന പുരോഹിതരാണ് പെറ്റ് കൂട്ടാന്‍ ആഹ്വാനം ചെയ്യുന്നത്…

    വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരോഗ്യ സ്ഥാപനങ്ങളും ജനങ്ങളുടെ നന്മയ്ക്ക് എന്നാണ് അവകാശ വാദം… പക്ഷേ ചരിത്രം അതല്ലല്ലോ കാണിച്ച് തരുന്നത്. മത പ്രചരണത്തിന് തുടങ്ങി.. ഇഅന്നത്തെ കാലഘട്ടത്തില്‍ പിടിച്ച് നില്‍ക്കുവാന്‍ ന്യൂനപക്ഷ വാദം അതിന് മുകളിലിടുന്നു!!!!

    സോ കോള്‍ഡ് ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ കാശ് കൊടുത്ത് പഠിക്കുവാന്‍ പാങ്ങില്ലാത്ത ന്യൂനപക്ഷക്കാരെ ചവുട്ടി വെളീയിലാക്കി പണമുള്ള മറ്റ് കരക്കാരെ പിടിച്ച് സീറ്റില്‍ ഇരുത്തും…

    ആന്റണിയെ ചെയ്തത് കേരളം കണ്ടതല്ലേ…. ആന്റണി സത്യം പറഞ്ഞു… പുരോഹിതര്‍ അങ്ങേരെ ദില്ലിയിലേയ്ക്ക് കെട്ടുകെട്ടിച്ചു….. പിന്നെയല്ലേ സാദാ നിരീശ്വരവാദികള്‍….

    1. christianikalkku engane thanne venam , arhatha illathavanum , yogyatha illathavanum
      kondupooyi vidyabyasam koduthu , eppo swayam apamanitharakunna , gathi ……….

      than sabhaye cheli vari thekkumpol ,100 varsham munpu vattapoojyam mathram aayirunna oru samuham , ennu palu kodutha kayikku kadikkunnu ……………..

    2. എന്തായാലും , വിദ്യാഭാസം സർവത്രീകാമാക്കിയ , പ്രകൃതിക്കെതിരെ ജീവിക്കുന്ന പുരോഹിതരും , അവരുടെ അനുയായികളും കാരണം manoj നെ പോലെ ഉള്ളവര്ക്ക് , നാലക്ഷരം എഴുതി ,…… എന്തും വിളിച്ചുകൂവാൻ
      അവസരം കിട്ടി ………….

      “”” തനി നിറം വല്ലപ്പോഴും ഇത് പോലെ പുറത്ത് ചാടും… “””””

  8. നല്ല കുറിപ്പ്.
    സഭയും ദൈവവും തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലന്നാണ് മനസ്സിലാക്കാനാവുന്നത്. ഏതൊരു കൂട്ടുകച്ചവട സംഘം പോലെയും പണം ഉണ്ടാക്കാൻ ഏതേത് മാർഗ്ഗങ്ങൾ സ്വീകരിക്കാമോ അത് ചെയ്യാൻ കൃസ്തീയ സഭകളും തയ്യാറാവുന്നു. അതിൽ ധാർമികത ഒന്നും വിഷയമല്ല.
    ദൈവത്തിന്റെ പേരിൽ നിർബന്ധിത സംഘം ചേരൽ നടത്തുന്ന സഭ ആ സംഘത്തെ മറ്റ് രാഷ്ട്രീയ തീരുമാനങ്ങൾ അടിച്ചേല്‍പ്പിക്കാൻ ഉപയോഗിക്കാൻ പാടില്ല. അങ്ങിനെ വന്നാൽ പള്ളിയിൽ പോകൽ നിർബന്ധിതമല്ലാതാവണം. മതം, ന്യൂനപക്ഷം തുടങ്ങിയ ആനുകൂല്യങ്ങൾ വാങ്ങി വച്ചിട്ട് അതിനു വിരുദ്ധമായ രീതിയിൽ പ്രവത്തിക്കുന്നത് തെറ്റാണ്.

  9. ജഗദീഷ് സഭയെ നന്നാക്കാന്‍ പിണറായിയുടെ കൂടെ ഇറങ്ങി പുറപ്പെട്ടിരിക്കായാണോ? ആദ്യം സ്വന്തം കണ്ണിലെ തടി എടുത്തു മാറ്റിയിട്ടു പോരെ അന്യന്റെ കണ്ണിലെ പോടീ എടുത്തു മാറ്റേണ്ടത്? ഇതെന്താ ആര്ര്‍ക്കും കൊട്ടാവുന്ന ചെണ്ട എന്നാ തോന്നലില്‍ ആണോ? തിന്മയുടെ ഭാഗം മാത്രം ചൂണ്ടിക്കാണിക്കാതെ സഭ ചെയ്യുന്ന നന്മയുടെ ഭാഗം മുഴുവന്‍ പൂര്‍ണ്ണമായി അവഗണിക്കാമോ? നവ കേരളം കേട്ടിപ്പെടുക്കുന്നതി, മലയാളിക്ക് വിദ്യാഭ്യാസവും നല്ല ആരോഗ്യവും കൊടുക്കുവാന്‍ മറ്റേതൊരു സമുദായത്തെക്കളും കൂടുതല്‍ പങ്കു വഹിച്ചിട്ടുള്ളത് കത്തോലിക്ക സഭ ആണ്.

  10. എന്റെ കണ്ണിലെ പൊടി എന്താണെന്ന് വ്യക്തമാക്കിയാല്‍ അത് എടുത്തുമാറ്റാന്‍ എനിക്ക് സഹായകമാകുമായിരുന്നു.

    ഈ ലോകത്തുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് കണ്ടിട്ട് “ആര്‍ക്കും കൊട്ടാവുന്ന ചെണ്ട” എന്ന തോന്നലുണ്ടാവുന്നതെ പണ്ട് വിയോജിപ്പ് പ്രകടിപ്പിച്ചവരെ ചുട്ടുകൊന്ന സംസ്കാരം ഉള്ളതുകൊണ്ടാണ്.

    സഭയോ, മതമോ ഒരിക്കലും സമൂഹത്തിന് ഗുണപരമായ ഒന്നും ചെയ്തിട്ടില്ല. മണിച്ചന്‍ ആ നാട്ടുകാര്‍ക്ക് പ്രീയപ്പെട്ടവനായിരുന്നു. ഒരുപാട് സഹായം പാവപ്പെട്ടവര്‍ക്ക് എന്നുകരുതി അയാളെ നല്ലവനെന്ന് വാഴ്ത്തണോ?

    ഗലിലിയോയുടേയും കോപ്പര്‍നിക്കസിന്റേയും ബ്രൂണോയുടേയും കാലത്ത് എന്ത് വിദ്യാഭ്യാസമാണ് സഭ നടത്തിയത്?

    സഭ എന്തെങ്കിലും നന്മചെയ്തിട്ടുണ്ടെങ്കില്‍ അത് ഇവിടെ മതം പ്രചരിപ്പിക്കണെമെന്നുള്ള സ്വാര്‍ത്ഥമായ വിചാരം കൊണ്ടുമാത്രമാണ്. അല്ലാതെ നമ്മുടെ ജനതയോടുള്ള സ്നേഹം കൊണ്ടല്ല. കുരുമുളകിന്റെ നാട്ടില്‍ കുരുമുളക് വിറ്റ് മതം പ്രചരിപ്പിക്കാനാവില്ലല്ലോ, പകരം ഇവിടെ ഇല്ലാത്തത് വിറ്റ് ജനങ്ങളില്‍ സ്വാധീനം നേടുക എന്നതാണ് അവര്‍ ഉദ്ദേശിച്ചത്. കൂടാതെ ഇവിടുത്തെ മതത്തിന്റേയും സംസ്കാരത്തിന്റേയും (നല്ലതോ ചീത്തയോ വ്യത്യാസമില്ലാതെ) രീതികള്‍ തകരുകയും ചെയ്താല്‍ വേഗം ക്രിസ്തുമതം പ്രചരിപ്പിക്കാം. ലോകത്തെല്ലായിടത്തും അവര്‍ ഇതു തന്നെയാണ് ചെയ്തത്.

    ജനങ്ങളോട് കടപ്പാടുണ്ടായിരുന്നെങ്കില്‍ സ്വാതന്ത്ര്യസമരക്കാരുടെ തടവറയായി സ്കൂള്‍ വിട്ടുകൊടുക്കുമോ? ജനങ്ങള്‍ പട്ടിണികിടന്ന് ചാകുമ്പോള്‍ ബ്രിട്ടണിലേക്ക് ഗോതമ്പ് കയറ്റിയയക്കുമോ?

    1. “സഭ എന്തെങ്കിലും നന്മചെയ്തിട്ടുണ്ടെങ്കില്‍ അത് ഇവിടെ മതം പ്രചരിപ്പിക്കണെമെന്നുള്ള സ്വാര്‍ത്ഥമായ വിചാരം കൊണ്ടുമാത്രമാണ്. അല്ലാതെ നമ്മുടെ ജനതയോടുള്ള സ്നേഹം കൊണ്ടല്ല. …..” ……….

      sareeeeeeeee
      sneham ulla kurachu nethakkanmare onnu kanichu thanne ?????????????

  11. is Christianity the only religion you are aware of, with bad characteristics ?

    can you please explain the state of Hinduism during the Copernican period ?

    Or Muslims.

    I, for one, don’t worry about religion or God too much as I am not a wrong doer against humanity in any way.

    The foremost problem with Keralaites is that they forget how they reached their current status very very easily.

    Thala marannu enna theykaruthu…

    1. ചങ്ങാതി, തലക്കെട്ട് മാത്രം വായിച്ച് കമന്റ് പറയാതിരിക്കൂ.

      അഥവാ ഇസ്ലാമും ഹിന്ദുമതവും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്രിസ്തുമതത്തിനും തെറ്റ് ചെയ്യാവന്നാണോ? അതാണോ നിങ്ങളുടെ ധാര്‍മ്മകത? അതാണോ നിങ്ങള്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നത്?

      ഇന്‍ഡ്യയില്‍ കേരള സമൂഹം മാത്രം ഇത്ര പുരോഗതിയുണ്ടാക്കി എന്നത് ശരിക്കും അന്വേഷിക്കുന്നത് നല്ലയായിരിക്കും. മറ്റ് സംസ്ഥാനങ്ങള്‍ പോലെ ക്രിസ്ത്യാനികളേയും മറ്റ് മതക്കാരേയും ഒരു കാലത്തും ദ്രോഹിക്കാത്തതും എന്തെന്നും അന്വേഷിക്കുക.

      1. “”can you please explain the state of Hinduism during the Copernican period ?

        Or Muslims. “”

        mukalile anony parayunnathu onnukoode chinthiku , christhumatham valarthiya padinjaran rajyangalile samoohathinte puroogathiyum , aa kalaghattathile mattulla mathangal ulppetta samoohangalile puroogathiyum ????

        pattiya thettu ennalla , vividha samoohangal ethratholam , ulkazcha labhichu ??? karyangal chodhikumbol avesham kurachu , chindikuka ….

  12. സുഹൃത്തേ സാമൂഹ്യ പുരോഗതി മതങ്ങളുടെ അടിസ്ഥാനത്തിലുള്ള കാര്യമല്ല. അങ്ങനെയെങ്കില്‍ ക്രിസ്തുമതത്തിന് പൂര്‍ണ്ണമായ അധികാരമുണ്ടായിരുന്ന മദ്ധ്യ കാലഘട്ടത്തെ എന്തുകൊണ്ട് ഇരുണ്ട യുഗം എന്ന് വിളിക്കുന്നു.

    ജനം മതപുരോഹിതന്‍മാരുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞതിന് ശേഷമാണ് ശാസ്ത്ര-സാങ്കേതികവിദ്യാ പുരോഗതിയുണ്ടായത്.

    സായിപ്പന്‍മാര്‍ ഇവിടെ കച്ചവടത്തിന് ആദ്യമായി വന്ന കാലത്ത് മുഗള്‍ രാജാവിന്റെ ചെരിപ്പ് തുടച്ചുകൊണ്ട് പറഞ്ഞു, അവരുടെ ചക്രവര്‍ത്തി എത്ര ദരിദ്രയാണെന്ന്. ചതിയം കളവും, കൊലപാതകത്താലുമാണ് അവര്‍ ഇന്നത്തെ പുരോഗതി നേടിയത്.

    ആഫ്രിക്കയിലെ പുരോഹിതന്‍ ഡസ്മണ്ട് ടുടു ആ ചരിത്രത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, വെള്ളക്കാരായ പാതിരിമാര്‍ ആദ്യം ആഫ്രിക്കയില്‍ വന്നപ്പോള്‍ കറുത്തവരുടെ കൈവശം ഭൂമിയും, വെള്ളക്കാരുടെ കൈവശം ബൈബിളും ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കാലം ചെന്നതോടെ കറുത്തവരുടെ കൈവശം ബൈബിളും വെള്ളക്കാരുടെ കൈവശം ഭൂമിയും എത്തിച്ചേര്‍ന്നു. ലോകം മുഴുവന്‍ ഇന്നും തുടരുന്ന കൊള്ളയാണ് വികസിത രാജ്യങ്ങളുടെ സമ്പത്തിന്റെ രഹസ്യം.

    വേറൊരു ചോദ്യവും കൂടിയുണ്ട്. ആരുടെ പുരോഗതിയെക്കുറിച്ചാണ് താങ്കള്‍ പറയുന്നത്. പുരോഗമിച്ച് പുരോഗമിച്ച് അമേരിക്കയിലെ ഇന്നത്തെ ദാരിദ്ര്യത്തെക്കുറിച്ച് അന്വേഷിച്ച് നോക്കൂ. മാധ്യമങ്ങള്‍ അത് പറയില്ല. എന്തുകൊണ്ട് അവിടെ സാധാരണ ജനം 99% vs 1% എന്ന സമരം ചെയ്യുന്നു.

    ഇതൊന്നും ആരുടേയും വ്യക്തിപരമായ തെറ്റോ കുഴപ്പമോ അല്ല. മതത്തിന്റെ കുഴപ്പവുമല്ല. അതിനേക്കാള്‍ അടിസ്ഥാനമായ വലിയ ഒരു പ്രശ്നമുണ്ട്. താങ്കള്‍ക്ക് ഒരു വ്യായാമമാകട്ടെ അതിന്റെ ഉത്തരം കണ്ടെത്തല്‍.

    1. choodyathinte utharam , thangal paranjilla ?? , thangal paranjapole thetukal , parayan ellevarkumundu , ?? pakshe , christumatham ” athine nayikkunna Holyspirit thanna ulkazchayude , gunam , 1% engilum , ellavarilum ethi …….
      ennalum thangal , athum sammathikilla ……..!!!
      pinne …….. mathapuroohithar …… sasthravirudham
      ………. vdhathinu vendi mathram parayunna thamasha , thazhottu vayikkuka
      1st university AD1080 – started by catholic church
      Copernicus – scientist and a priest

      Father Angelo Secchi – Also known as father of astrophysics
      Rev. Grigor mendal – Father of Genetics
      Rev.Georges Lemaitre, Father of the Big Bang
      and another preist , invented modern laboratory science , which paved the
      way for scientific experiments…….
      ormayil pettannu vannathu mathram ezhuthi ……
      ethupole , anekam , sasthravirudha puroohithar alle ??? ,
      ennalum , thettukal chilarku undu , athu angeekarikan ulla manasu
      enikundu ……….

      1. choodyathinte utharam , thangal paranjilla ?? , thangal paranjapole thetukal , parayan ellevarkumundu , ?? pakshe , christumatham ” athine nayikkunna Holyspirit thanna ulkazchayude , gunam , 1% engilum , ellavarilum ethi …….
        ennalum thangal , athum sammathikilla ……..!!!
        pinne …….. mathapuroohithar …… sasthravirudham
        ………. vdhathinu vendi mathram parayunna thamasha , thazhottu vayikkuka
        1st university AD1080 – started by catholic church
        Copernicus – scientist and a priest

        Father Angelo Secchi – Also known as father of astrophysics
        Rev. Grigor mendal – Father of Genetics
        Rev.Georges Lemaitre, Father of the Big Bang theory
        and another preist , invented modern laboratory science , which paved the
        way for scientific experiments…….
        ormayil pettannu vannathu mathram ezhuthi ……
        ethupole , anekam , sasthravirudha puroohithar alle ??? ,
        ennalum , thettukal chilarku undu , athu angeekarikan ulla manasu
        enikundu ……….

        Science orikalum , sabha yude “aim” alla , pravarthikalude result mathramanu
        Bible ” parayunnu ” nalla athmavu nalla phalam purappeduvikkum ”
        the outcome maybe science , charity , etc ……

  13. >>സഭയോ, മതമോ ഒരിക്കലും സമൂഹത്തിന് ഗുണപരമായ ഒന്നും ചെയ്തിട്ടില്ല.<<

    താങ്കളുടെ വിവരമില്ലയമയെ ഓർത്ത് സഹതപിക്കുക അല്ലാതെ മറ്റെന്തു ചെയ്യാൻ കഴിയും …താങ്കളും ഒരു കംമ്യുനിസ്റ്റ്റ് വാലാട്ടിപട്ടി ആണോ ?

  14. കോപ്പര്‍നിക്കസ് മരണം വരെ തന്റെ കണ്ടെത്തലുകള്‍ ആരേയൊ പേടിച്ച് പ്രസിദ്ധീകരിക്കാതിരുന്നു.
    ആ കുഞ്ഞാടിന്റെ കണ്ടെത്തലുകള്‍ ജനങ്ങളോട് തുറന്ന് പറഞ്ഞ ബ്രൂണോ 12 വര്‍ഷം ജയിലില്‍ കിടന്നു. പിന്നീട് അദ്ദേഹത്തേയും ചുട്ടു കൊന്നു. ആ കോപ്പര്‍നിക്കസും സഭക്കാരരനായത് കണ്ടിട്ട് തമാശ തോന്നുന്നു. RSS കാര്‍ മൊത്തം ഭാരതീയ ചിന്തയുടെ പിതൃത്വം അവകാശപ്പെടുന്നത് പോലെ. പിന്നെ സര്‍വ്വകലാശാലകള്‍ അതിന് മുമ്പും ലോകത്തുണ്ടായിരുന്നു.

    ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും തള്ളിക്കളഞ്ഞേക്കൂ. (അത് sabha yude “aim” alla എന്ന് താങ്കളും പറയുന്നുണ്ടല്ലോ.) എനിക്ക് ചോദിക്കാനുള്ളത് സഭയെക്കുറിച്ച് തന്നെയാണ്.
    ബൈബിള്‍ സാധാരണക്കാരെ കൊണ്ട് വായിപ്പിക്കും. എന്ന പ്രതിജ്ഞയെടുത്ത് ബൈബിള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത വില്യം ടിന്‍ഡില്‍(William Tyndale) നെ സഭ എന്താണ് ചെയ്തത്. മലയാളത്തില്‍ കുറുബാന കൂടുമ്പോള്‍ ഓര്‍ക്കണം അദ്ദേഹത്തെ.

    ക്ലിസ് ഹെഡ്ജസ് എന്ന പത്ര പ്രവര്‍ത്തകന്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. “എന്റെ ദൈവത്തെ ക്രൂശിച്ചപ്പോള്‍ നിങ്ങള്‍ എവിടെ ആയിരുന്നു?” ഓരോ പുരോഹിതനും വിശ്വാസിയും സ്വയം ചോദിക്കേണ്ട ചോദ്യമാണ് അത്.

    ക്രിസ്തുമതത്തെ വിമ്ര‍ശിക്കാന്‍ വേണ്ടി എഴുതിയ ലേഖനമല്ല ഇത്. ഇന്‍ഡ്യയില്‍ വര്‍ഗ്ഗീയ ലഹള എന്ന ടൈംബോംബിന് മുമ്പിലാണ് നാം ജീവിക്കുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതക്ക് വളം വെക്കുന്ന ജാതി, മത ചിന്തകള്‍ക്ക് അതീതമായി പൊതു വിദ്യാലയങ്ങള്‍ വളര്‍ത്തുകയാണ് വേണ്ടത്.

    [ഞാന്‍ കമ്യൂണിസ്റ്റാണെന്ന് ഇത്രയൊക്കെയായിട്ടും മനസിലായില്ലേ. പണത്തെ വിമര്‍ശിക്കുന്നവരെ വിളിക്കുന്ന പേരാണല്ലോ അത്. നിങ്ങളുടെ പ്രീയപ്പെട്ട ഇര. മനോരമയുടെ പകുതി സ്ഥലം ഞങ്ങളെ നന്നാക്കാനായി എഴുതുന്ന ശകാരമാണല്ലോ]

    1. Mr.Jagadees ,

      Annu , adhikara kendramayirunna annathe sabhaye , chilar , thettidharippichathu oru
      karanamanu
      athayathu …….. sasthranjar thammilayirunnu , adhyam ithil tharkam
      Aristotle theory padippicha Jesuit vaidheekarum Copernicus nte alukalum
      ennittum , theliyikkapedunnathu vare oru theory , aayi padippichal mathi ennum ,
      sabha nirdheshichu ,

      sabhayude aim alla ennu njan paranjathu , oru christian kazhchappadanu
      “But seek first His kingdom and His righteousness, and all these things will be added to you”.-Jesus

      sabha alla ethu parayunnathu , sabhayude encouragement , spirit are all Jesus christ ,
      and it is not necessary to be church member to understand all these , if you read more about Jesus , you can understand , what is wrong and what is right in your statements ,

      As catholic church plays major role that time , the enlightenment comes from it’s members ,

      i not only mention Copernicus above , there are some more other priests names i have mentioned ……… i think , you understand my point ,

      യൂറോപ്പില്‍ യൂണിവേഴ്സിറ്റികളുടെ സ്ഥാപനത്തിലൂടെ വിജ്ഞാനം സാര്‍വത്രികമാകുവാന്‍ കത്തോലിക്കാ സഭ വഹിച്ച പങ്കു വളരെ വലുതാണ്‌. Bologna (Estb:1088); Paris (Estb: 1150); Oxford university (Estb:1167) (Estb:1167); Salerno (Estb1173); Vicenza (Estb1204); Cambridge university (Estb1209); Salamanca (Estb 1219); Padua (Estb:1222); Naples (Estb:1224) and Vercelli (Estb:1228) ഇവ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ തുടങ്ങിയ മധ്യ കാലഘട്ടത്തിലെ പ്രധാന യൂണിവേഴ്സിറ്റികല്‍ ആണ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും
      പില്‍കാലത്ത് ദേഷസാത്കരിച്ചവ യാണ് .

      so , i wonder , how can you criticize this much , an organisation which provide world’s best educational institutions ? we all know many renowned indian and world leaders from these universities ……….

      പതിമൂന്നാം നൂറ്റാണ്ടില്‍ആദ്യമായി ശാസ്ത്ര ഗവേഷണത്തിനു വേണ്ടി ഗവേഷണ ലാബുകള്‍ ആരംഭിച്ചു ആദുനിക ശാസ്ത്രത്തിന്റെ പുരോഗതിക്കു തുടക്കം കുറിച്ചത്‌ കത്തോലിക്കാ പുരോഹിതന്‍ ആയ റോജര്‍ബെക്കന്‍ആണ്. അദ്ദേഹത്തെ യാണ് ആദുനിക ശാസ്ത്ര പരിക്ഷനങ്ങളുടെ പിതാവ് എന്ന് ശാസ്ത്ര ലോകം വിളിക്കുന്നത്.

      ഇങ്ങനെ ശാസ്ത്ര മേഖലയില്‍ കൈവരിച്ച നേട്ടമാണ് പില്‍കാലത്ത് വ്യാവാസായിക വിപ്ലവത്തിന് വഴിതെളിച്ചത്. വ്യാവസായിക ലോകം ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ ജെനങ്ങളില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

      If catholic church is against science, how come all those who laid the foundations of modern science are catholic priests itself?

      Francesco Lana de Terzi (Roman Catholic Priest) – Father of Aviation .He also developed a blind writing alphabet prior toBraille.
      Christopher Sheiner (Roman Catholic priest) – Invested the pantograph – a copying instrument. Studied the eye and confirmed retina as ‘seat’ of vision
      Johann Dzierzon (Roman Catholic Priest) – Priest and pioneering apiarist who discovered the phenomenon of parthenogenesis among bees, and designed the first successful movable-frame beehive; has been described as the “father of modern apiculture”
      Marin Mersenne (Roman Catholic Priest ) – Father of acoustics

      Luca Pacioli : (Roman Catholic Priest )- Father of Accounting

      So from all these , Christ is more important than church , but church continue to be
      Christ’s body in earth ,…… because all these great men live with church and work for church , but they also find their space ……

  15. അധികാരികളും മതവും തമ്മിലുള്ള ബന്ധം എന്താണ്. ആധുനിക ജനാധിപത്യത്തിന്റെ കാലത്ത് പോലും KCBC പോലുള്ള സംഘടനകള്‍ (മറ്റ് മതക്കാരും) നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന കാഴ്ച്ചയല്ലേ നാം കാണുന്നത്. അങ്ങനെയെങ്കില്‍ രാജഭരണകാലത്തെന്തായിരിക്കും സ്ഥിതി. ഇരുണ്ട കാലം എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. അത് നല്ല വിശേഷണമല്ലെന്ന് അറിയാമല്ലോ. ദൈവത്തിന്റെ പ്രതിപുരുഷനായി പുരോഹിതന്റെ സഹായത്താല്‍ ജനത്തെ ഭരിക്കുന്നയാളാണ് രാജാവ്. പുരോഹിതന്‍ ആണ് കിങ് മേക്കര്‍. ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍. ജനത്തെ വിശ്വസിപ്പിക്കുന്നതും പുരോഹിതര്‍ അഥവാ മതം ആ​ണ്.

    ബ്രൂണോ 12 വര്‍ഷമാണ് കൊടിയയാതന അനുഭവിച്ച് ജയിലില്‍ കിടന്നത്. ഇത്രകാലം തെറ്റിധരിക്കപ്പെടാന്‍ വിധം മണ്ടന്‍മാരോയിരുന്നോ മത നേതൃത്വം. കോപ്പര്‍നിക്കസ് പേടിച്ചതും, വില്യം ടിന്‍ഡല്‍, ബ്രൂണോ, ഗലീലിയോ തുടങ്ങി പതിനായിരങ്ങളെ ചുട്ടുകൊന്നതും inquisition എന്ന മതദ്രോഹവിചാരണ വഴിയാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കത്തോലിക്കാ സഭക്ക് തന്നെയാണ്. മറ്റാരെയെങ്കിലും ഇപ്പോള്‍ പഴിചാരിയിട്ട് കാര്യമില്ല.

    ശാസ്ത്രജ്ഞരെ മാത്രമല്ല പള്ളിക്ക് സംശയം തോന്നുന്ന എല്ലാവരേയും മന്ത്രവാദികള്‍ എന്ന പേരില്‍ ചുട്ടെരിക്കുകയാണുണ്ടായത്.

    ഇനി താങ്കള്‍ പറഞ്ഞത് പേരിന് സമ്മതിച്ചാല്‍ ശാസ്ത്രപുരോഗതി ലക്ഷ്യമാക്കിയ സംഘമല്ലാത്ത എന്ന് താങ്കള്‍ തന്നെ പറയുന്ന കത്തോലിക്കാ സഭ കാരണം നമുക്ക് ഇത്രയേറെ പുരോഗതിയുണ്ടായി. പക്ഷേ ഇപ്പോഴും നമുക്ക് അടിസ്ഥാന പ്രശ്നങ്ങളായ പട്ടിണി, ദാരിദ്ര്യം തുടങ്ങിയവക്ക് ഒരു പരിഹാരം കാണായില്ല. അപ്പോള്‍ കത്തോലിക്കാ സഭ മത പ്രചരണം നിര്‍ത്തിവെച്ച് പൂര്‍ണ്ണമായി ശാസ്ത്ര ഗവേഷണം നടത്തില്‍ ചിലപ്പോള്‍ മൊത്തം ജനങ്ങളുടെ പട്ടിണി, ദാരിദ്ര്യം എന്നിവ ഇല്ലാതാക്കാനായേക്കും. ഞാന്‍ വിനീതനായി അപേക്ഷിക്കുന്നു, ദയവ് ചെയ്ത് കത്തോലിക്കാ സഭ ഈ ദൌത്യം ഏറ്റെടുക്കണം. എല്ലാവരുടേയും പട്ടിണിയും ദാരിദ്ര്യവും മാറിയ ശേഷം പിന്നീട് മത പ്രചരണം നടത്താമല്ലോ…

    1. കോപ്പര്‍നിക്കസ്,വില്യം ടിന്‍ഡല്‍, ബ്രൂണോ, ഗലീലിയോ ……….
      എനിക്കു 3 കിട്ടിയുള്ളൂ , ……..താങ്കള്ക്ക് പതിനായിരം കിട്ട്ടി …….!!!!!!!!!

      കമ്മുനിസ്റ്റ്‌ സഹയാത്രികാ ……….. സഭ ഒരു ചെറിയ കാലഘട്ടത്തിനു ശേഷം ,
      അത്തരം ഇടപാടുകൾ നിർത്തി ………..
      ഏതാനും കൊല്ലം മുൻപ് കേരളത്തില ഒരു ബാങ്കിൽ ആദ്യമായി എത്തിച്ച കമ്പ്യൂട്ടർഉം എ ടി എമും
      തല്ലിപ്പോളിച്ച ആളുകളാ …….. പുരോഗതിയുടെ മുതലക്കണ്ണീർ ഒഴുക്കുന്നത് …….

      1. Inquisition started in 12th-century France. The last execution of the Inquisition was finally carried out in Spain on July 26, 1826.
        2000 വര്‍ഷം പഴക്കമുള്ള മതത്തിന്റെ 700 വര്‍ഷങ്ങള്‍. ഏകദേശം പകുതിയോളം കാലത്ത് ഈ കൂട്ടക്കൊല നടന്നിരുന്നു. ഈ കാലത്തെ കൊലപാതകങ്ങള്‍ എല്ലാം കൂടി ഏതായാലും മൂന്നല്ല.

        പുരോഗതി വേണമെന്ന് ആര് പറഞ്ഞു. 99% ആളുകളേയും ദരിദ്രരാക്കുന്ന 1% ആളുകളെ അതി സമ്പന്നരാക്കുന്ന പുരോഗതിക്കെതിരാണ് ഞാന്‍.

        ഞാന്‍ കമ്യൂണിസ്റ്റ്കാരനാ. ലോകത്തിലേക്കും ഏറ്റവും ചീത്തയായ മനുഷ്യര്‍. ഞങ്ങളില്‍ നിന്ന് എന്തിന് നന്മ പ്രതീക്ഷിക്കുന്നു? കമ്യൂണിസ്റ്റ്കാര്‍ ചീത്തയായതുകൊണ്ട് കത്തോലിക്കക്കാര്‍ക്ക് എന്ത് തെറ്റും ചെയ്യാം എന്നതാണ് മഹാനായ ദൈവത്തിന്റെ സ്വന്തം ആളുകളുടെ ധാര്‍മ്മികത. ഇത് തന്നെയാണ് ഇത്രയും നേരവും പറഞ്ഞുകൊണ്ടിരിക്കുന്നത്.

        ഞാന്‍ ചില ആരോപണങ്ങളാണ് ലേഖനത്തില്‍ ചോദിച്ചിരിക്കുന്നത്. അതിന് മറുപടി കിട്ടിയാല്‍ എനിക്ക് തെറ്റുണ്ടെങ്കില്‍ തിരുത്താം. അതിന് പകരം എന്നോട് തിരിച്ച് ചോദ്യം ചോദിച്ചിട്ടോ അക്ബറിന്റെ ഭരണപരിഷ്കാരം വിവരിക്കുന്നമാതിരി വീട് വെച്ചുകൊടുത്തു, മരങ്ങള്‍ നട്ടു, രോഗികളെ കഴുകി, എന്നൊക്കെ ആത്മീയ പൊങ്ങച്ചം പറഞ്ഞ് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ല.

        ദയവ് ചെയ്ത് ഇനി ഇവിടെ വന്നെ എന്റേയും ഇവിടെ വരുന്ന മറ്റുള്ളവരുടേയും സമയം കളയല്ലേ.

        1. “”ഞാന്‍ കമ്യൂണിസ്റ്റ്കാരനാ. ലോകത്തിലേക്കും ഏറ്റവും ചീത്തയായ മനുഷ്യര്‍.”” …………….i see ….. അപ്പോൾ കംമുനിസത്തിനു അങ്ങനെ ഒരർതവും ഉണ്ടല്ലേ …..

          1. ക്രിസ്തു പറഞ്ഞത് “പാപികളെ വിളിക്കാനാണ് താൻ വന്നിരിക്കുന്നതെന്ന് ” അപ്പോൾ എങ്ങനെ പരിസുദർ മാത്രമുള്ള ഒരു പ്രസ്ഥാനമായിരിക്കും

  16. ഒരുപാട് പുരോഹിതര്‍ ശാസ്ത്ര ഗവേഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ പുരോഹിതരും ശാസ്ത്ര ഗവേഷകരല്ല. അതായത് ചില വ്യക്തികള്‍ക്ക് ശാസ്ത്ര രംഗത്ത് അഭിരുചിയുണ്ടായിരുന്നു അതിനാല്‍ അവര്‍ അവരുടെ വിശ്രമ സമയം ശാസ്ത്ര പഠനത്തിനായി വിനിയോഗിച്ചു. അത്രമാത്രം. (ശാസ്ത്രത്തെ സംബന്ധിച്ചടത്തോളം മതങ്ങളെ പോലെ അവന്റെ ജാതി എന്താ എന്ന് ചോദിക്കില്ല. ആര് പറഞ്ഞതായാലും തെളിയിക്കാനായാല്‍ അത് ശാസ്ത്രമായി.) അതിന് കത്തോലിക്കാ സഭക്ക് എന്ത് കാര്യം.

    വേറൊരു ഉദാഹരണം നോക്കാം. ഫാദര്‍ മര്‍ഫിയെ അറിയുമോ? വിസ്കോണ്‍സിനിലെ മില്‍വാകി എന്ന സ്ഥലത്ത് St. John’s School for the Deaf എന്ന പേരില്‍ ബധിരരായ കുട്ടികള്‍ക്ക് വേണ്ടി വിദ്യാലയം നടത്തിയയാള്‍. 200 ബധിരരായ കുട്ടികളെയാണ് ഈയാള്‍ ലൈംഗിക പീഡനം നടത്തിയത്. കുട്ടികള്‍, അതിനെക്കാളേറെ ബധിരരായ കുട്ടികള്‍. ഇതുപോലെ ലോകം മൊത്തം എത്ര ആയിരം പുരോഹതന്‍മാര്‍ ഇത്തരം നീചവൃത്തികള്‍ ചെയ്തിട്ടുണ്ട്. ശാസ്ത്രം പഠിച്ച പുരോഹിതരെ പോലെ, ഇവരും കത്തോലിക്കാ സഭ അവരെ ഏല്‍പ്പിച്ച മതപരമായ ചുമതലകള്‍ നിര്‍വ്വഹിച്ച ശേഷം കിട്ടുന്ന വിശ്രമ സമയങ്ങളിലാവും ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ടത്. ശാസ്ത്രത്തിന് സംഭാവനകള്‍ നല്‍കിയ പുരോഹിതരേക്കാള്‍ ലൈംഗിക പീഡനം നടത്തിയ പുരോഹിതരാണ് കൂടുതലുള്ളത്. അതുകൊണ്ട് ലോകത്ത് ലൈംഗിക അതിക്രമത്തിന്റെ തുടക്കവും പുരോഗതിയും കത്തോലിക്ക സഭയാണ് ചെയ്തത് എന്ന് താങ്കള്‍ പറയുമോ.

    സുഹൃത്തേ, ഞാന്‍ വിശ്വാസിയല്ലെങ്കിലും മതവിരുദ്ധനോ ദൈവ വിരുദ്ധനോ അല്ല. ഇന്ന് ലോകത്ത് ഏറ്റവും അധികം വില്‍ക്കുന്ന മരുന്നുകള്‍ മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ളതാണ്. വ്യക്തികളേയും കുടുംബങ്ങളേയും അവരുടെ ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ മാറ്റി ജീവതത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നതിനാവണം മതവും ദൈവവും. അല്ലാതെ ജനാധിപത്യത്തെ തകര്‍ക്കുകയും 1% വരുന്ന മൂലധനശക്തികളുടെ കാവല്‍ നായ്കളുമാകാനാവരുത്.

    1. “” അതായത് ചില വ്യക്തികള്‍ക്ക് ശാസ്ത്ര രംഗത്ത് അഭിരുചിയുണ്ടായിരുന്നു അതിനാല്‍ അവര്‍ അവരുടെ വിശ്രമ സമയം ശാസ്ത്ര പഠനത്തിനായി വിനിയോഗിച്ചു. അത്രമാത്രം.അതിന് കത്തോലിക്കാ സഭക്ക് എന്ത് കാര്യം.””

      താങ്ങൾ പറയുംപോലെ അവിടെ കത്തോലിക്കാ സഭക്ക് ഒരു കാര്യവുമില്ല ….. സഭ ചെയിതത്‌ ലോകത്തിനു ക്രിസ്തുവിനെ കൊടുത്തു എന്നതാണ് , അന്ധകാരത്തിലും അനചാരത്തിലും കിടന്ന മനുഷ്യനെ , കെട്ടുപാടുകളിൽ നിന്നും മോചിപ്പിക്കാൻ …….മറ്റൊന്നും സഭയ്ക്ക് നല്കനില്ലയിരുന്നു !!!!!

      ഞാൻ മുൻപ് പറഞ്ഞപോലെ തങ്ങള് ചോദ്യങ്ങളിൽ നിന്നും വഴുതിമാറുന്നു
      “ഇനി പുരോഹിതർ , കുറെ അഭിരുചികാർ , അവരുടെ വിശ്രമ സമയം ശാസ്ത്ര പഠനത്തിനായി വിനിയോഗിച്ചു. അത്രമാത്രം………. ”
      നല്ല തമാശ ഇതു കേട്ടാൽ തോന്നും വിശ്രമ സമയം ,അഭിരുചികൾ തുടങ്ങിയവ കത്തോലിക്കാസഭയിലെ ഉള്ളൂ …………

      പക്ഷെ എന്തുകൊണ്ട് , മുകളിൽ പറഞ്ഞ വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി
      ???? … അതും എന്നും ലോകത്തിൽ ഏറ്റവും മുൻപന്തിയിൽ നിക്കുന്നവ …….
      അതെക്കുറിച്ച് ചോധികുമ്പോൾ തങ്ങള് , വല്ലാതെ എരശ്യപ്പെടുന്നുണ്ടല്ലോ .
      ഇന്ന് ആശുപത്രികൾ എന്ന് നാം വിളിക്കുന്ന സംവിധാനം എങ്ങനെ ഉണ്ടായി എന്ന് ആലോചിച്ചിട്ടുണ്ടോ ???…
      .പറഞ്ഞുതരാം AD 325 ലെ Nikya സൂനഹധോസ്‌ പ്രക്യപനം അനുസരിച്ച് ഓരോ പള്ളികളോനുബന്ധിച്ചു ആശുപത്രികൾ സ്ഥപിക്കാനരംഭിച്ചു ….
      ലോകതിലാധ്യമായി ആരോരുമില്ലാതവർക്ക് വേണ്ടി സഭ എന്തുകൊണ്ട് അനാഥാലയം തുടങ്ങി ??
      It is Christian emphasis on practical charity gave rise to the development of systematic nursing and hospitals after the end of the persecution of the early church.

      … “യൂറോപ്പില്‍ യൂണിവേഴ്സിറ്റികളുടെ സ്ഥാപനത്തിലൂടെ വിജ്ഞാനം സാര്‍വത്രികമാകുവാന്‍ കത്തോലിക്കാ സഭ വഹിച്ച പങ്കു വളരെ വലുതാണ്‌. Bologna (Estb:1088); Paris (Estb: 1150); Oxford university (Estb:1167) (Estb:1167); Salerno (Estb1173); Vicenza (Estb1204); Cambridge university (Estb1209); Salamanca (Estb 1219); Padua (Estb:1222); Naples (Estb:1224) and Vercelli (Estb:1228) ഇവ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ തുടങ്ങിയ മധ്യ കാലഘട്ടത്തിലെ പ്രധാന യൂണിവേഴ്സിറ്റികല്‍ ആണ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും
      പില്‍കാലത്ത് ദേഷസാത്കരിച്ചവ യാണ് . ………..”

      ലോകത്തിൽ , മറ്റേതു ജനതക്കാണ്‌ , ഇത്തരത്തിൽ , അന്ന് സങ്കല്പിക്കാനെങ്കിലും , കഴിഞ്ഞിരിക്കുക …………

      ശാസ്ത്രത്തിന് സംഭാവനകള്‍ നല്‍കിയ പുരോഹിതരുടേയും

      പീഡനം നടത്തിയ പുരോഹിതരുടേയും , വല്ല സർവ്വേ , തങ്ങള് , എടുത്തുട്ടുണ്ടാകും ,
      ഇതുപോലെ , ഇരുമ്പ് മറക്കുള്ളിൽ നിന്നും കിട്ടില്ലല്ലോ …….

      പിന്നെ കത്തോലിക്കാ സഭയുടെ നേതൃത്തത്തിന്റെ വിലക്കും ശാസനയും , അനുഭവിച്ച വിശുധർ (Saints )
      പോലുമുണ്ട് ……… സ്.Francis ഓഫ് accissi , Saint Padre Pio ,
      ഇവരെക്കുറിച്ച് പറഞ്ഞാൽ താങ്ങൾ , ഉദ്ദേശിക്കുന്ന market കിട്ടില്ല , പക്ഷെ , തങ്ങൽക് ഒരു പുതിയ
      ഉള്കാഴ്ച ഒരു പക്ഷെ കിട്ടിയേക്കാം ……. ഏറ്റവും ഉത്ക്രുഷ്ട്ടമായത് , സഭയിലുള്ളപൊൾ , ദുർഗന്ധംമുള്ളതു
      താങ്ങൾ ആദ്യം അന്വേഷിക്കുന്നു ……………
      ഇവിടെ പറയേണ്ട മറ്റൊരു വസ്തുത , ഞാൻ താങ്ങളുടെ രീതിയിൽ , മറ്റു പ്രസ്ഥാനങ്ങളിലെ ഇത്തരം സാമൂഹ്യദ്രോഹികളെ വ്യക്തികളെ , പേരെടുത്തു പരമാർശിച്ചിട്ടില്ല , അങ്ങനെ തുടങ്ങിയാൽ പിന്നെ താങ്ങൾക്ക് ,അതിന്റെ മറുപടിക്കെ നേരമുണ്ടാവു ,
      എങ്കിലും അതുപോലൊരു മറുപടി താങ്കള്ക്കായി
      പറയാം , Fr Damien നെ അറിയുമോ …. കുഷ്ട്ടരോഗികളെ എച്ചിൽ പോലെ വലിച്ചെറിഞ്ഞു കളഞ്ഞ moloko ദ്വീപിൽ എത്തി പ്രതീക്ഷ അസ്തമിച്ച , നിരാശയിൽ ജീവിച്ച ,നിരാശമൂലം സകലവിധ കുറ്റകൃത്യങ്ങളിലും മുഴുകിയ ഒരു സമൂഹത്തിലേക്കു സ്വയം എത്തിച്ചേർന്ന ആ വ്യക്തിയുടെ പ്രചോദനം ആരായിരുന്നിരിക്കണം ഒടുവിൽ അനിവാര്യമായ വിധി സ്വയം ഏറ്റുവാങ്ങി മരണത്തിലേക്ക് നടന്നടുക്കുമ്പോൾ Fr Damien നു വയസു 49 മാത്രം ……….
      ഇവരെയോക്കെ പോലെ പതിനായിരക്കണക്കിനു വിശുദ്ധരാണ് സഭയുടെ ഫലം എന്ന് പറയുന്നത് …….
      ഒരു പീഡനചിന്താഗതി മനസിലുള്ളവൻ സഭയിലല്ലാതെ ലോകത്തിന്റെ ഏതു കോണിൽ പോയാലും , വേറെ ഏതൊരു സംസ്കാരത്തിൽ ജനിച്ചാലും ഇത്തരം ചിന്താഗതിയെ തലോലിച്ചാൽ കേള്ക്കാനറക്കുന്ന പലതും ചെയും

      ഞാൻ പറയുമ്പോൾ ഒരു ജനതയുടെ ആത്മാവ് അതിനെ ഇത്രയും മുൻപന്തിയിൽ നയിക്കാൻ
      അവരെ പ്രാപ്തമാക്കി എന്നാണ് പറഞ്ഞു വരുന്നത് , അതിനു നേത്രുതം വഹിക്കാൻ
      കത്തോലിക്കാ സഭക്ക് സാധിച്ചു എന്നും ……
      ……. കഴിഞ്ഞില്ല ….. ലോകത്തിലെ എക്കാലത്തെയും മികച്ച Harvard, Yale, Princeton ….. universities ……….
      Most of the colleges in the United States that started over 300 years ago were Bible-proclaiming schools originally. …..Princeton’s crest still says “Dei sub numine viget,” which is Latin for “Under God she flourishes.”
      ആശ്ചര്യകരം എന്ന് പറയട്ടെ ഇവ മൂന്നും ലോകത്തിലെ സകല വിദ്യാർതികളെയും ഒരു പോലെ
      സ്വാഗതം ചെയ്യുന്നു , ….schoolarship കൊടുക്കുന്നു , നമ്മുടെ നാട്ടിൽ science അടിത്തറയിട്ടത് , അവിടെ വിദ്യാഭ്യാസം നടത്തിയ നമ്മുടെ പൌരന്മാരാണ് ……….
      നമ്മുടെ നാട്ടിൽ ആയിരുന്നെങ്ങിൽ , ആദ്യം മണ്ണിന്റെ മക്കൾ വാദം , പിന്നെ , രാഷ്ട്രീയ ജീർണ്ണത , ………… ശേഷം screenil നാം സ്ഥിരം കാണുന്ന കലാപരിപാടികൾ ……….

      കുറച്ചുകൂടെ നിഷ്പക്ഷമായി ചിന്തിക്കാൻ ജഗദീഷ്നു സാധിച്ചാൽ ഈ സംവാദം കുറച്ചുകൂടെ മനോഹരമാകും , കാരണം നിങ്ങൾ ഈ പറഞ്ഞ കുറവുകൾ ഉണ്ട് എന്ന് പറയുമ്പോൾ തന്നെ അതിനെക്കാൾ വലിയ പ്രതീക്ഷയും പ്രചോദനവും തരാൻ സഭാക്കാവുന്നു !!!!!!!

    2. പറഞ്ഞ മറുപടിക്ക് പ്രതികരണം തരാൻ സാധിക്കാത്തതിനാൽ , ഡിലീറ്റ് ചെയിതു എന്ന് മനസിലായി ……
      എന്തായാലും വിശദ്ധീകരിച്ച , കാര്യങ്ങൾ താങ്ങൾ മാത്രം വായിച്ചതിനാൽ , മറ്റുള്ളവർ അറിഞ്ഞുകാണുമോ എന്ന ശങ്ക കൂടാതെ , സ്വതന്ത്രമയി ……….. ചിന്തിക്കാം …………………..
      അഭിനന്തനങ്ങൽ ………………

      1. കമന്റ് ആരും ഡിലീറ്റ് ചെയ്തില്ല. ശല്യം സഹിക്കാനാവാതെ മോഡറേഷന്‍ കൊടുത്തതാ.
        ഞാന്‍ നിങ്ങള്‍ക്കല്ല. നിങ്ങള്‍ എനിക്കാണ് മറുപടി തരേണ്ടത്. അല്ലാതെ പറഞ്ഞകാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് കാടടച്ച് വെടിവെച്ച് കോലാഹലമുണ്ടാക്കി രക്ഷപെടാന്‍ ശ്രമിക്കേണ്ട. അതിനുള്ള സമയവും സ്ഥലവും എനിക്കില്ല. ഞാന്‍ ചോദിക്കുന്നതെന്തെന്ന് താങ്കള്‍ക്ക് ഒരിക്കലും മനസിലാവില്ല. ദയവ് ചെയ്ത് എന്റെ സമയം കളയാന്‍ വരല്ലേ.

  17. മുകളിൽ താങ്ങൾ തെറ്റുകുറ്റങ്ങൾ അക്കമിട്ടു പറയുമ്പോൾ , കൂടെ യാതന അനുഭവിച്ച
    മറ്റുപലരുടെയും കാര്യം ഞാൻ മുകളില സൂചിപ്പിച്ചു …..ഇവരെക്കുറിച്ച് പറഞ്ഞാൽ താങ്ങൾ , ഉദ്ദേശിക്കുന്ന market കിട്ടില്ല , ……..ഏറ്റവും ഉത്ക്രുഷ്ട്ടമായത് , സഭയിലുള്ളപൊൾ , ദുർഗന്ധംമുള്ളതു
    താങ്ങൾ ആദ്യം അന്വേഷിക്കുന്നു ………

    “””” ഞാന്‍ നിങ്ങള്‍ക്കല്ല. നിങ്ങള്‍ എനിക്കാണ് മറുപടി തരേണ്ടത്. “””
    അങ്ങനെ ഒരവകാശം , താങ്ങൾക്കുണ്ടാകും , കാരണം , താങ്ങളുടെ പ്രസ്ഥാനം
    എല്ലാം തികഞ്ഞതയതുകൊണ്ടയിരിക്കും ”

    സഭക്ക് പറ്റിയ തെറ്റുകള മനസിലാക്കാനും തിരുത്താനും സഭാങ്ങങ്ങൾക്ക് സാധിക്കും
    പക്ഷെ വിമർശനങ്ങളിൽ താങ്ങൾ കാണിക്കുന്ന ആവേശം , താങ്ങൾ എഴുതിയതുപോലെ
    മൊത്തം മതിലുകള്‍ സൃഷ്ടിച്ച്, ആളുകളെ തമ്മിലടിപ്പിക്കാൻ മാത്രം ഉതകും ……..

    പക്ഷെ ഞാൻ ഇത് പറയുന്നത് , ഇതു പ്രസിധീകരിക്കപെടുന്നത് ഒരു പോതുമാധ്യമം ആയതിനാലാണ്
    കാരണം ഇതു വായിക്കുന്ന ,മറ്റൊരുവ്യക്തി അറിയുന്നുണ്ടാവില്ല ……18 ആം നൂറ്റാണ്ടിൽ കേരളത്തിൽ
    ആദ്യമായി ….. താണ സമുദയത്തിലെ 75 കുട്ടികളെ , ഒരു വിദ്യാലയത്തിലേക്ക്‌ കൈപിടിച്ച് നടത്തിയത്
    കത്തോലിക്കാസഭ ആണെന്നത് ,…ഇന്നു വിദ്യാലയങ്ങളിൽ കാണുന്ന ഉച്ചകഞ്ഞി
    ആദ്യം നടപ്പാക്കുന്നത് നിങ്ങളീ അക്കമിട്ടു വിമര്സിച്ച സഭ തന്നെ …….
    താങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയം തെറ്റുമായവ ഉണ്ട് ………. (തെറ്റ് പറ്റി എന്ന് അന്ഗീകാരിക്കുംപോൾ
    തന്നെ താങ്ങളുടെ ചോദ്യത്തിന് ഉത്തരവും പറഞ്ഞുകഴിഞ്ഞു)

    പക്ഷെ തികച്ചും പക്ഷാപാതപരമായി തയ്യാറാക്കുബോലാണ് തങ്ങളുടെ ലേഖനം ഒരു വിഷം ആയി മാറുന്നത് ….സാരമില്ല …അസൂയയും വെറുപ്പും ഒരല്പം കുറച്ചാൽ , അത് മാറിക്കിട്ടും …………….
    ഉത്തരം പറയാൻ സാധിക്കാത്ത അവസ്ഥ ആണ് താങ്ങൾ “ശല്യം” എന്നുധേശിചതെന്നു മനസിലായി
    പിന്നെ ഇനി ഇവിടെ വരാതിരിക്കാൻ ശ്രദ്ധിക്കാം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )