ആധുനിക ജീവിതത്തിന്റെ പല വശങ്ങള്‍ പോലെ മന്ദ ആഹാരവും(slow food) McDonald’s ന്റെ അടിവേരുകളില്‍ കണ്ടെത്താനാകും. അത് 1986 ല്‍ ലോകത്തെ ഫാസ്റ്റ് ഫുഡ് ചങ്ങല അവരുടെ 9,007ആം കട റോമിലെ Piazza di Spagna ല്‍ തുടങ്ങിയ സമയം. 1627 മുതല്‍ പ്രവര്‍ത്തിക്കുന്ന ജലധാരയുള്ള, 1723 ല്‍ പണിയ വലിയ ഗോവേണിയുള്ള, 1821 ല്‍ John Keats മരിച്ച സ്ഥലമായിരുന്നു അത്. അവിടെ നിങ്ങള്‍ക്ക് കുറച്ച് രൂപക്ക് Big Mac വാങ്ങാം.
കട തുടങ്ങുന്നതിന്റെ വലിയ ആഘോഷം പഴയ നഗരത്തിലെ ചില ഭാഗങ്ങള്‍ക്ക് സന്തോഷകരമായിരുന്നില്ല. അങ്ങനെയുള്ള ഒരാളാണ് പത്രപ്രവര്‍ത്തകനായ Carlo Petrini. Spanish Steps ന് അടുത്ത് കട തുടങ്ങിയ ദിവസം “We don’t want fast food! We want slow food!” എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ആള്‍ക്കൂട്ടത്തിന്റെ കൂടെ ഇദ്ദേഹവും ഉണ്ടായിരുന്നു. അതൊരു പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു.
60വയസായ ഇറ്റലിക്കാരന്‍ വിശദീകരിക്കുന്നു, “McDonald’s പ്രശ്നം ഒരു കാര്യം മാത്രമാണ്”. Spanish Steps ലെ സംഭവത്തിന് ശേഷം അദ്ദേഹം Piedmont ലെ വീട്ടില്‍ പോയി. വഴിയില്‍ ഇഷ്ടപ്പെട്ട osterias ല്‍ കയറി അത്താഴം കഴിച്ചു. “peperonata എന്ന ഒരു പരമ്പരാഗത ആഹാരമുണ്ട്. എന്നാല്‍ അതിലെ കുരുമുളകിന് സ്വാദില്ലാത്തതായി തോന്നി. hydro-culture ഉപയോഗിച്ച്, ഏകീകൃത രീതിയില്‍ വളര്‍ത്തുന്ന കുരുമുളക് 30 പെട്ടികളിലായി Netherlands ല്‍ നിന്നാണ് വരുന്നത് എന്ന് കടക്കാരന്‍ പറഞ്ഞു. Piedmont ഞങ്ങള്‍ക്ക് നല്ല കുരുമുളകുള്ളതാണ്. എന്നാല്‍ കര്‍ഷകര്‍ അത് നിര്‍ത്തി. കാരണം വിലകുറഞ്ഞ ഡച്ച് കുരുമുളകുമായി മല്‍സരിക്കാന്‍ അതിന് കഴിയുന്നില്ല.”
അത് മോശമായിക്കൊണ്ടിരിക്കുന്നു. “Piedmont ലെ കര്‍ഷകര്‍ അവരുടെ greenhouses ല്‍ എന്താണ് വളര്‍ത്തുന്നത് എന്ന് ഞാന്‍ ചോദിച്ചു. കുരുമുളകല്ലെങ്കില്‍ അത് ‘tulips’ ആകും” Petrini ഓര്‍ക്കുന്നു. “Tulips! നെതര്‍ലാന്‍ഡ്സില്‍ നിന്ന് നമ്മള്‍ കുരുമുളക് ഇറക്കുമതി ചെയ്യുന്നു. എന്നിട്ട് ആംസ്റ്റര്‍ഡാമിലേക്ക് tulips കയറ്റിയയക്കുന്നു!” Petrini പറയുന്നത് “ആഹാരം ലോകം മൊത്തം ചുറ്റി സഞ്ചരിക്കുന്നത് ഭ്രാന്താണ്.” അതിന്റെ ഫലമായി Kraft, KFC തുടങ്ങിയവര്‍ ചെറിയ, ജൈവ, പരിസ്ഥിതി സൌഹൃദമായ ആഹാരോത്പാദനത്തെ ഉന്‍മൂലനം ചെയ്യുപ്പെടുന്നു. “ഭീമന്‍ വ്യവസായവും ഭീമന്‍ വിതരണവും കാരണം ചെറിയ കര്‍ഷകരുടെ അറിവ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ആഹാരോത്പാദനം പരിസ്ഥിതിയേയും ജീവിതത്തിന്റെ കാര്‍ഷിക രീതിയേയും നശിപ്പിക്കുന്നു. ആഹാരോത്പാദനം പരിസ്ഥിതിയെ കൊല്ലുന്നുവെങ്കില്‍ നമ്മള്‍ എന്താണ്? നമ്മളാണ് പരിസ്ഥിതി.”
ഈ ഡിസംബര്‍ Slow Food International ന്റെ 20 ആം വാര്‍ഷികമാണ്. പാരീസില്‍ വെച്ചാണ് Slow Food Manifesto ഒപ്പുവെക്കപ്പെട്ടത്. പാത്രവും ഭൂമിയും തമ്മിലുള്ള ശക്തമായ ബന്ധത്തെ തിരിച്ചറിയുന്ന eco-gastronomy എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംഘം രൂപീകരിക്കപ്പെട്ടിരിക്കുന്നത്. 132 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം അംഗങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കുന്നു. നല്ലതും, ശുദ്ധവും, ന്യായവുമായ ആഹാരത്തെ ആഘോഷിക്കാനായി ഡിസംബര്‍ 10 ന് “Terra Madre ദിനം” Slow Food ആചരിക്കുന്നു.
പ്രാദേശികമായ ആഹാരം കഴിക്കുക എന്ന ആശയം വളരെ കാലമായി Slow Food International പ്രചരിപ്പിക്കുന്ന ഒരു ആശയമാണ്. നാം എങ്ങനെ ആഹാരം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മൊത്തവിതരണ രംഗത്തെ വിപ്ലവമുണ്ടാകണമെന്നും ആവശ്യപ്പെടുന്നു. Terra Madre ആഗോള നെറ്റ്‌വര്‍ക്ക് മുതല്‍ ബ്രാ, ഇറ്റലിയിലെ സംഘടനയുടെ സ്വന്തം University of Gastronomic Sciences വരെ വികസിച്ച പ്രസ്ഥാനം വിജയിച്ചെങ്കിലും അതിനെക്കുറിച്ച് ഇപ്പോഴും തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്.
“ഞങ്ങള്‍ ഒരു കൂട്ടം മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയല്ല ചെയ്യുന്നത്. നിങ്ങള്‍ എന്തിന് മൂല്യം കൊടുക്കുന്നുവോ അത് തിന്നുക. ഇറച്ചി തിന്നുന്നതില്‍ ഞാന്‍ ഒരു പ്രശ്നവും കാണുന്നില്ല. എനിക്കറിയാവുന്ന പശുവിനെ ഉത്തരവാദിത്തോടെ, ആരോഗ്യത്തോടെ, ബഹുമാനത്തോടെ വളര്‍ത്തിയ ഒരു കൃഷിക്കാരനില്‍ നിന്ന് വേണം അത് വരാന്‍. ഫാക്റ്ററി ഫാമില്‍ മൃഗങ്ങള്‍ ജീവിക്കുന്ന രീതി, മെക്സിക്കന്‍ ഉള്‍ക്കടലില്‍ മൃതപ്രദേശമുണ്ടാക്കുന്ന പ്രശ്നം, മിസിസിപ്പി നദിയില്‍ നിന്ന് കടലിലെത്തുന്ന 8,500 ചതുരശ്രമൈല്‍ വ്യാവസായിക മാലിന്യം അവിടെയുള്ള ജീവജാലങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുകയാണ്, ആരുടേയും മൂല്യങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാനാവില്ല” എന്ന് Slow Food USAയുടെ പ്രസിഡന്റ് Joshua Viertel പറയുന്നു.
Las Vegas ന്റെ Venetian casino വെനീസിന്റെ പോലെ, Piazza di Spagna ലെ McDonald റോമിലെ ഒരു ഔദ്യോഗിക ഉല്‍പ്പന്നമാണ്.
Harvard ല്‍ philosophy ഉം literature ഉം പഠിക്കുന്ന Viertel പറയുന്നു, “Slow Food ബ്രാന്റാണ്. എന്നാല്‍ അത് ചെറിയ അക്ഷരത്തില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” അക്കാദമിക രംഗം ഉപേക്ഷിച്ച് സിസിലിയില്‍ ആട്ടിടയനായും മുന്തിരിപറിക്കുന്നവനായും ജോലിയിലേക്ക് പ്രവേശിച്ചപ്പോഴാണ് മന്ദഗതിയിലേക്കുള്ള മാറ്റം അദ്ദേഹത്തിന് സംഭവിച്ചത്. “തങ്ങള്‍ക്കറിയാവുന്ന ആഹാരം കഴിക്കുന്ന ആളുകളുടൊപ്പമാണ് ഞാന്‍. അവരുടെ പാരമ്പര്യത്തില്‍ അവര്‍ക്ക് അഭിമാനമുണ്ട്. ലോകത്തെ ഒരുപാട് പ്രശ്നങ്ങള്‍ ആഹാരം ഉപയോഗിച്ച് പരിഹരിക്കാനാവും എന്ന് ഞാന്‍ കരുതുന്നു. അമേരിക്കയിലെ ആഹാര സംസ്കാരത്തില്‍ നമുക്ക് ശരിക്കുള്ള clambakes, church suppers സംസ്കാരമുണ്ട്. അതില്‍ നാം അഭിമാനിക്കണം. എന്നാല്‍ അതല്ല നാം കയറ്റുമതി ചെയ്യുന്നത് അതിന് പകരം ഫാസ്റ്റ് ഫുഡ് സംസ്കാരം കയറ്റിയയക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നം, പ്രമേഹം, ഹൃദയ പ്രശ്നം ഒക്കെ കൂടെ കയറ്റിയയക്കപ്പെടുന്നു.
“ഒരു കലോറി ഇറച്ചി ഉത്പാദിപ്പിക്കാന്‍ 55 കലോറി ഫോസില്‍ ഇന്ധനം കത്തിക്കണം. 3028 ലിറ്റര്‍ വെള്ളം വേണം ഒരു ഹാംബര്‍ഗ്ഗര്‍ നിര്‍മ്മിക്കാന്‍,” Viertel പറയുന്നു. Millennium Ecosystem Assessment നാല് വര്‍ഷമെടുത്താണ് ലോകത്തെ പരിസ്ഥിതിയുടെ അവസ്ഥയെക്കുറിച്ച് പഠിച്ചത്. അവര്‍ ലോകത്തെ ഭക്ഷ്യോല്‍പ്പാദനത്തെയാണ് മലിനീകരണത്തിന്റേയും, ജൈവവൈവിദ്ധ്യ നാശത്തിന്റേയും ഭൂമിയുടെ തകര്‍ച്ചയുടേയും പ്രധാന കാരണമായി കണ്ടെത്തിയത്.
ഇങ്ങനെയൊക്കെ ആയിരുന്നാലും Viertel ശുഭാപ്തിവിശ്വാസിയാണ്. “കഴിഞ്ഞ വര്‍ഷം 70 ലക്ഷം പുതിയ തോട്ടങ്ങള്‍ നിര്‍മ്മിച്ചു. വിത്ത് വില്‍പ്പന 35% ദേശീയമായി വര്‍ദ്ധിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ(മിഷേല്‍ ഒബാമ) വൈറ്റ്‌ഹൌസില്‍ ഒരു ജൈവ പച്ചക്കറി തോട്ടം പണിതു. [പക്ഷേ അവരുടെ ഭര്‍ത്താവ് ലോകം മൊത്തം പരിസ്ഥിതിവിരുദ്ധ കൃഷിക്ക് പ്രാധാന്യം കൊടുക്കുന്നു എന്നത് വേറെ കാര്യം] ശരിയാണ് കാര്യങ്ങള്‍ ഇത്രയേറെ വഷളായ കാലമുണ്ടായിട്ടില്ല. എന്നാല്‍ ഇത്രയേറെ സാദ്ധ്യതകളുണ്ടായ കാലവും ഉണ്ടായിട്ടില്ല. കൃഷിക്ക് പതിനായിരം വര്‍ഷം പഴക്കമുണ്ട്. കഴിഞ്ഞ 60 വര്‍ഷങ്ങളിലാണ് നാം എല്ലാ നാശവും ചെയ്യാന്‍ തുടങ്ങിയത്.” 20 വര്‍ഷം മുമ്പ് Petrini തന്റെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇതിനിടെ ഫാസ്റ്റ് ഫുഡ് ലോകത്തിന് ഇടിവൊന്നും സംഭവിച്ചിട്ടില്ല. McDonald’s ന്റെ വളര്‍ച്ച 2008 ല്‍ 8% ആയിരുന്നു.
—
കഴിഞ്ഞ ദിവസം ഞാന്‍ ഇതെല്ലാം തുടങ്ങിയ സ്ഥലത്ത് പോയിരുന്നു. Piazza di Spagna യിലെ McDonald’s എന്നത്, ലാസ് വെഗാസിലെ വെനീസിന്റെ Venetian casino എന്ന പോലെ, റോമിന്റെ ഔദ്യോഗിക ഉത്പന്നമാണ്. കൃത്രിമ obblestones, faux Roman columns, “marble” plaques, എന്തിന് ഒലിവെണ്ണ എന്ന് തോന്നിപ്പിക്കുന്ന പച്ച ദ്രാവക കുപ്പികള്‍. 16 പണ കൌണ്ടറുകള്‍, ചീസ് ബര്‍ഗ്ഗര്‍, ഫ്രൈസ്, bocconcini di pollo (Chicken McNuggets) തുടങ്ങിയവയുമായി അവിടം നിറഞ്ഞ് ഇറ്റലിക്കാരായ കൌമാരക്കാരും ചെറുപ്പക്കാരും. ബിസിനസ് ബൂം ചെയ്യുകയാണ്.
Petrini യെ സംബന്ധിച്ചടത്തോളം Slow Food എന്നത് നാം കഴിക്കുന്ന ആഹാരത്തെക്കുറിച്ച് മാത്രമല്ല. “സ്വന്തം ആരോഗ്യത്തെക്കാള്‍ മൊബാല്‍ ഫോണ്‍, ഫാഷന്‍ സാധനങ്ങള്‍ തുടങ്ങിയ സ്റ്റാറ്റസ് സിംബലിന് വേണ്ടി ആളുകള്‍ കൂടുതല്‍ ചിലവാക്കുകയാണ്. വില കുറഞ്ഞതായനിനാലും സമയം ലാഭിക്കാനും ആണ് ഫാസ്റ്റ് ഫുഡ്ഡിനെ ആളുകള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ലളിതമായ ഒരു പാസ്റ്റയുണ്ടാക്കാന്‍ വെറും പത്ത് മിനിട്ടേ വേണ്ടിവരൂ. കുറച്ച് തുള്ളി നല്ല എണ്ണയും കുറച്ച് parmiggiano. അതിനെക്കാള്‍ നല്ലതെന്താണ്?” അദ്ദേഹം ചോദിക്കുന്നു.
— സ്രോതസ്സ് good.is
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.