ആണവോര്‍ജ്ജത്തിലേക്ക് പോകാതിരിക്കുന്നതെങ്ങനെ കുറിച്ചുള്ള പാഠം

UAE ആണവോര്‍ജ്ജം സ്വീകരിക്കാന്‍ പോകുന്നു എന്ന് കേട്ടു. അവര്‍ ശരിക്കും ഫിന്‍ലാന്റിലെ കുഴപ്പം പിടിച്ച Olkiluoto നിലയത്തിന്റെ കാര്യം പരിഗണിക്കുന്നത് നല്ലതാകും. താരതമ്യേനെ കുറഞ്ഞ ചിലവില്‍ നല്ല രീതിയില്‍ പണി തുടങ്ങിയ ആ നിലയം നിര്‍മ്മാണം ഇപ്പോള്‍ വളരെ വൈകുകയും, അമിത ചിലവും, മറ്റ് പ്രശ്നങ്ങളിലേക്കും എത്തി നില്‍ക്കുകയാണ്.

ഫിന്‍ലാന്റിലെ പുതിയ Olkiluoto ആണവനിലയം ഇതിനകം രാജ്യത്തിന്റെ വൈദ്യുതിയുടെ വലിയൊരു ഭാഗം നല്‍കി തുടങ്ങേണ്ട കാലം കഴിഞ്ഞു.

എന്നാല്‍ ആ പ്രോജക്റ്റ് ശതകോടി കണക്കിന് യൂറോ കുഴിച്ചുമൂടിയ കുഴിയായി മാറിയിരിക്കുകയാണ്. ഇത് ആണവ ക്ലബ്ബിലേക്ക് പുതിയതായി ചേരാനാഗ്രഹിക്കുന്ന UAE പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ ഒരു മുന്നറീപ്പാണ് നല്‍കുന്നത്.

2005 ല്‍ ഫിന്‍ലാന്റ് ലോകത്തിലെ ഏറ്റവും പുതിയ തരം ഉന്നത റിയാക്റ്റര്‍ ഉപയോഗിക്കുന്ന 1,600 മെഗാവാട്ടിന്റെ ആണവനിലയം ഫ്രാന്‍സിലെ അറീവക്കും ജര്‍മ്മനിയിലെ സീമന്‍സിനും നിര്‍മ്മിക്കാന്‍ അനുമതി നല്‍കി. പഴയ മോഡലുകളേക്കാള്‍ വേഗത്തില്‍ നിര്‍മ്മിക്കാവുന്ന ദക്ഷതകൂടിയ ചിലവുകുറഞ്ഞ പുതിയ തലമുറ നിലയങ്ങളാവും ഇവയെന്നായിരുന്നു ആണവവ്യവസായം ഇതിനെക്കുറിച്ച് കരുതിയിരുന്നത്.

നാലര വര്‍ഷം കഴിഞ്ഞിട്ടും, ഈ പ്രോജക്റ്റ് മൂന്ന് വര്‍ഷം വൈകിയാണ് മുന്നോട്ട് പോകുന്നത്. ചിലവ് ഈ സമയം കൊണ്ട് ഇരട്ടിയായി. രണ്ട് കൂട്ടരും വൃത്തികെട്ട നിയമ യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ടുമിരിക്കുന്നു. ചിലപ്പോള്‍ ആ തര്‍ക്കം പൊതുയിടത്തേക്ക് പൊട്ടിവരുകയും ചെയ്യുന്നു.

Olkiluotoയുടെ പരാജയമാണ് UAE യുടെ സ്വന്തം ആണവോര്‍ജ്ജ പദ്ധതിയിലെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ഉരകല്ല്. അത് US$2000 കോടി ഡോളറിന്റെ കരാര്‍ എതിരാളികളായ Areva ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് പകരം കൊറിയന്‍ സ്ഥാപനത്തിന് കൊടുക്കുന്നതിന് സഹായിച്ചു. പറഞ്ഞ സമയത്ത് തന്നെ പണി പൂര്‍ത്തിയാക്കാനുള്ള കഴിവ് തെളിയച്ചതിനാലാണ് കൊറിയന്‍ കമ്പനിക്ക് കാരാര്‍ കൊടുത്തത് എന്ന് അധികൃതര്‍ പറഞ്ഞു.

Olkiluoto യുടെ ഉദാഹരണത്തില്‍ നിന്ന് UAE ക്ക് ധാരാളം ഗുണങ്ങള്‍ കിട്ടും. ഉദാഹരണത്തിന് ഒരു ദശാബ്ദത്തിനടത്ത് കാലം ചത്ത് കിടന്ന കമ്പനികളില്‍ നിന്ന് എളുപ്പം ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയും.

മെച്ചപ്പെട്ട ആസൂത്രണം, subcontractors നെ നിരീക്ഷിക്കുക, നിയന്ത്രണാധികാരികളുമായി ബന്ധം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ പാഠങ്ങള്‍ പഠിക്കാനുമായി.

പുതിയ റിയാക്റ്ററുകള്‍ ഉപയോഗിച്ച ആദ്യത്തെ നിയമായിരുന്നു Olkiluoto. ആ പ്രോജക്റ്റിന്റെ വൈകലും വെല്ലുവിളികളും പ്രതീക്ഷിക്കാം എന്ന് IHS Global Insight ന്റെ ഊര്‍ജ്ജ വിശകലന വിദഗ്ദ്ധന്‍ Lawrence Poole പറയുന്നു.

Areva യും Siemens ഉം 2005 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഫിന്‍ലാന്റിലെ അഞ്ചാമത്തെ ആണവ നിലയമായ Olkiluotoയിലെ വെല്ലുവിളികള്‍ തുടങ്ങിയത്. പ്രോജക്റ്റ് അന്ന് ആറ് മാസം വൈകും എന്ന് ഉദ്യോസ്ഥര്‍ പറഞ്ഞു.

ഫിന്‍ലാന്റിലെ നിയന്ത്രണാധികാരികള്‍ ആയ STUK ല്‍ നിന്നുള്ള cumbersome നിയന്ത്രണങ്ങളാണ് ആസൂത്രണത്തെ വൈകിപ്പിക്കുന്നതെന്ന് Areva പറയുന്നത്. റിയാക്റ്ററിന് വേണ്ട കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മ്മിക്കാന്‍ തുടങ്ങിയ സമയത്ത് നിയന്ത്രണാധികാരികള്‍ ഇടപെടുകയും കോണ്‍ക്രീറ്റ് പ്ലാനില്‍ കൊടുത്തതിനേക്കാള്‍ കൂടുതല്‍ porous ആണെന്ന് കുറ്റം പറയുകയും ചെയ്തു. അന്വേഷണത്തിനായി പണി നിര്‍ത്തിവെക്കുകയും ചെയ്തു.

സിമന്റ് നിലയത്തില്‍ വെച്ച് കൂടുതല്‍ ജലം കയറ്റുന്നതാണ് കാരണമെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ റിയാക്റ്ററിന്റെ അസ്തിവാരത്തെക്കുറിച്ചുള്ള തര്‍ക്കം ഇന്നും തുടരുന്നു. arbitration ല്‍ അത് ഒരു പ്രധാന പ്രശ്നമാണ്.

വെല്‍ഡിങ്ങിന്റേയും, വാങ്ങുന്ന ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചുമുള്ള തര്‍ക്കം തുടര്‍ന്നു. ലോകം മൊത്തം ദീര്‍ഘകാലമായി കുറവ് റിയാക്റ്ററുകളേ സ്ഥാപിക്കപ്പെടുന്നുള്ളു. ഉന്നത ഗുണമേന്മയുള്ള ഭാഗങ്ങള്‍ ലഭിക്കാന്‍ വളരെ വിഷമമാണ്.

നിലയ നിര്‍മ്മാണത്തിന്റെ കാലമാണ് പ്രധാന കരണമെന്ന് TVO യും സമ്മതിക്കുന്നു. 20 വര്‍ഷങ്ങളിലധികമായി പടിഞ്ഞാറന്‍ യൂറോപ്പില്‍ ഒരു ആണവനിലയവും പണിഞ്ഞിട്ടില്ല.

ഈ പ്രൊജക്റ്റില്‍ 2,400 ല്‍ അധികം കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പണി പൂര്‍ത്തിയാക്കേണ്ട ദിവസം ആദ്യം ഒരു വര്‍ഷം വൈകി, പിന്നീട് 18 മാസമായി, അതിന് ശേഷം മൂന്ന് വര്‍ഷമായി. അതേ സമയത്ത് നിര്‍മ്മാണ പ്രവര്‍ത്തനം STUK വൈകിപ്പിക്കുകയാണെന്നാണ് അറീവ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ചിലവ് കൂടിവന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറീവ പുറത്തുപറഞ്ഞത് തുടക്കത്തില്‍ കരുതിയിരുന്ന €3.3bn നെക്കാള്‍ €1.7bn (Dh8.92bn) അധികം ആകും എന്നാണ്. ഈ മാസം മെയില്‍ തുടങ്ങേണ്ടിയിരുന്ന വൈദ്യുതോല്‍പ്പാദനം 2012 ലേക്ക് മാറ്റിവെച്ചു. ഇനിയുള്ള വൈകലിന് “zero tolerance” ആണ് അറീവക്കുള്ളത് എന്ന് CEO ആയ Anne Lauvergeon പറഞ്ഞു. തുടക്കത്തിലെ തടസങ്ങളെല്ലാം TVO കാരണമാണെന്നാണ് അവര്‍ പറയുന്നത്.

സൈറ്റിലെ തടസങ്ങള്‍ക്കായി €55 കോടി യൂറോ അധികം മാറ്റിവെച്ചിട്ടുണ്ട് എന്ന് അറീവ അറിയിച്ചു. അങ്ങനെ ചെയ്തത് വര്‍ഷത്തിന്റെ പകുതിയിലെ ലാഭം ഇല്ലാതെയാക്കി.

റിയാക്റ്ററിന്റെ വില സ്ഥിര-വില ആയതിനാല്‍ അറീവക്ക് തടസങ്ങളുടെ പേരില്‍ അതിന്റെ വില വര്‍ദ്ധിപ്പിക്കാനാവില്ല. കമ്പനിക്ക് ഈ പ്രൊജക്റ്റ് കാരണം ശതകോടിക്കണക്കിന് യൂറോ നഷ്ടപ്പെടാന്‍ പോകുകയാണ്. TVOക്ക് എതിരായ നിയമ യുദ്ധത്തിലൂടെ അത് തിരികെ പിട്ടിക്കാനാകും എന്നാണ് കമ്പനി കരുതുന്നത്. അവകാശവാദങ്ങളെല്ലാം ഇപ്പോള്‍ arbitration ലാണ്.

TVO നേതൃത്വത്തിന് വ്യത്യസ്ഥ വീക്ഷണമാണുള്ളത്: അറീവയുടെ മുമ്പത്തെ പങ്കാളിയായിരുന്ന സീമന്‍സ്, പ്രൊജക്റ്റിന്റെ ഓരോ പടിയിലും “gross negligence” ആയിരുന്നു കാണിച്ചത്. തുടക്കത്തിലെ ആസൂത്രണം മുതല്‍ അടിത്തറയുടെ ദുര്‍ബലമായ നിര്‍മ്മാണം, reactor containment vessel ന്റെ വെല്‍ഡിങ്ങ് വരെ എല്ലായിടത്തും.

ഫിന്‍ലാന്റിലെ നിയന്ത്രണ നിയമ സംവിധാനത്തെക്കുറിച്ച് പഠിച്ച് തയ്യാറെടുക്കുന്നതില്‍ ഫ്രഞ്ചുകാര്‍ പരാജയപ്പെട്ടു എന്ന് STUK ന്റെ തലവന്‍ പ്രൊഫസര്‍ Jukka Laaksonen പറഞ്ഞു.

“കരാര്‍ കിട്ടിയതിന് ശേഷമാണ് അവര്‍ ആസൂത്രണ പരിപാടി തുടങ്ങിയത്. അത് വളരെ വൈകിപ്പോയി. രണ്ട് വര്‍ഷം മുമ്പേയെങ്കിലും അവര്‍ ആസൂത്രണം തുടങ്ങേണ്ടിയിരുന്നു” Agence France-Presse നോടായി അദ്ദേഹം പറഞ്ഞു.

രണ്ട് പക്ഷക്കാരും ശതകോടിക്കണക്കിന് യൂറോ ചിലവാക്കുന്നതാണ്. എന്നാല്‍ പുറമേയുള്ള നിരീക്ഷകരാരും ഇല്ല. രണ്ടു കൂട്ടര്‍ക്കും ശരിയായ വാദങ്ങളുണ്ട്.

ശക്തമായി ഇടപെടുന്ന നിയന്ത്രണ നിയമ സംവിധാനം ഫിന്‍ലാന്റിലുണ്ട് എന്നകാര്യം ഫ്രഞ്ചുകാര്‍ പ്രതീക്ഷിച്ചില്ല എന്നാണ് അവര്‍ പറയുന്നത്. 1970 കളില്‍ ഫിന്‍ലാന്റില്‍ ആദ്യത്തെ ആണവ നിലയം പണിയുമ്പോള്‍ അതിന്റെ നിര്‍മ്മാണത്തെ STUK മേല്‍നോട്ടം നടത്തിയിരുന്നില്ല.

“നിയന്ത്രണ നിയമ സംവിധാനം നിലയനിര്‍മ്മാണത്തെ പിന്‍തുണക്കുന്ന തരത്തിലാവണം എന്ന് കരുതാനാവില്ല. അവര്‍ക്ക് സംസ്കാരങ്ങളുടെ കൂട്ടിമുട്ടലുമുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ Areva consortium വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല” എന്ന് Poole പറയുന്നു.

നാല് വര്‍ഷങ്ങള്‍ കൊണ്ട് പ്രൊജക്റ്റ് പണി തീര്‍ക്കും എന്നായിരുന്നു തുടക്കത്തിലുള്ള പ്രതീക്ഷ. അതും തെറ്റാണ്.

Olkiluotoയുടെ മിക്ക പാഠങ്ങളും അബുദാബിയില്‍ നഷ്ടപ്പെടുന്നില്ല. ശക്തമായ ഒരു നിയന്ത്രണ നിയമ സംവിധാനം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നീങ്ങി. US nuclear regulatory commission ന്റെ മുമ്പത്തെ തലവനാണ് അതിന്റേയും തലവന്‍.

Emirates Nuclear Energy Corporation (ENEC) ന് പണി തുടങ്ങാന്‍ Federal Authority for Nuclear Regulation അംഗീകാരം കൊടുക്കണം. ഈ വര്‍ഷം അപേക്ഷ കൊടുക്കുമെന്ന് ENEC പറയുന്നു. പണി 2012 ഓടെ തുടങ്ങാമെന്നും കരുതുന്നു.

പങ്കാളികളായ എല്ലാവര്‍ക്കും കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തതയുണ്ട്.

ഒരു പരിചയവുമില്ലാതെ സര്‍ക്കാര്‍ നിര്‍ണ്ണായകമായ സാങ്കേതികവിദ്യയിലേക്ക് കടക്കുമ്പോള്‍ Olkiluoto യുടെ ആണവവികിരണം വരുന്ന അനുഭവത്തില്‍ നിന്ന് അവരുടെ കരാറുകാരെ അകറ്റി നിര്‍ത്തും എന്ന് കരുതാം.

— സ്രോതസ്സ് thenational.ae

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )