എണ്ണയില്ലാത്ത ലോകത്തേക്കുള്ള ഒരു മാറ്റം

Rob Hopkins സംസാരിക്കുന്നു:
He is the founder of the Transition movement, a radically hopeful and community-driven approach to creating societies independent of fossil fuel.

ഒരു സംസ്കാരം എന്ന നിലയലില്‍ നാം ഭാവിയെക്കുറിച്ചും, ഈ നിമിഷത്തില്‍ നിന്നും എവിടേക്കാണ് നാം പോകേണ്ടത് എന്നും ധാരാളം കഥകള്‍ പറയാറുണ്ട്. നമുക്ക് വേണ്ടി വേറെ ആരെങ്കിലും പ്രശ്നങ്ങളെല്ലാം പരിഹരിച്ചോളും എന്നതിനെക്കുറിച്ചാണ് ചില കഥകള്‍. മറ്റ് കഥകള്‍ പ്രകാരം എല്ലാം വ്യക്തമാകാന്‍ പോകുന്നതിന്റെ verge.

എന്നാല്‍ ഞാന്‍ വേറൊരു കഥയാണ് പറയാന്‍ പോകുന്നത്. മറ്റെല്ലാ കഥകള്‍ പോലെ അതിനും ഒരു തുടക്കമുണ്ട്. ദീര്‍ഘകാലമായി എന്റെ ജോലി വിദ്യാഭ്യാസത്തെ സംബന്ധിച്ചതാണ്. ആളുകളെ സുസ്ഥിരമായി ജീവിക്കാനുള്ള കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ച്. എങ്ങനെ സ്വന്തമായി തനിക്കുള്ള ആഹാരം വളര്‍ത്തി എടുക്കുന്നതിനെക്കുറിച്ച്. എങ്ങനെ പ്രാദേശികമായി വസ്തുക്കളുപയോഗിച്ച് വീട് നിര്‍മ്മിക്കുന്നതിനെക്കുറിച്ച്. സ്വന്തമായി ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച്. അങ്ങനെ പലതും.

ഞാന്‍ അയര്‍ലന്റിലാണ് താമസിക്കുന്നത്. അയര്‍ലന്റിലെ ആദ്യത്തെ straw-bale വീട് നിര്‍മ്മിച്ചു. കുറച്ച് cob buildings അങ്ങനെ പല കാര്യങ്ങളും. ആഗോളവല്‍ക്കരിച്ച സാമ്പത്തിക വികസന മോഡലിനെ നോക്കുന്നതും ഒരറ്റത്ത് എന്താണ് വരുന്നതെന്ന് നിയന്ത്രിച്ച് മറ്റേ അറ്റത്ത് എന്താണ് പുറത്ത് വരുന്നതെന്നും നിയന്ത്രിക്കുന്നതിനെ ലക്ഷ്യബിന്ദുവാക്കുകയാണ് ധാരാളം വര്‍ഷങ്ങളായി എന്റെ ജോലി. അതിനെ സാരമായി മാറ്റുന്ന തരത്തിലുള്ള, കാര്യങ്ങളെ നോക്കുന്നതിന്റെ ഒരു വീക്ഷണ രീതിയുമായി ഞാന്‍ പിന്നീട് സമ്പര്‍ക്കത്തിലായി.

നിങ്ങളെ അതിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് എനിക്ക് ചില കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കാനായുണ്ട്. ആധുനിക ലോകത്തെ ഏറ്റവും വൈശിഷ്ട്യങ്ങളിലൊന്ന്. അത് ഒരു ലിറ്റര്‍ എണ്ണയാണ്.

ഈ ഒരു കുപ്പി എണ്ണ, ദശലക്ഷക്കണക്കിന് വര്‍ഷങ്ങളാല്‍ ശുദ്ധീകരിക്കപ്പെട്ടതാണ്, പഴയകാലത്തെ സൂര്യപ്രകാശം, അതില്‍ അഞ്ച് ആഴ്ചയിലെ മനുഷ്യന്റെ കഠിനാധ്വാനത്തിന് തുല്യമായ ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. 35 ശക്തരായ മനുഷ്യര്‍ നിങ്ങള്‍ക്ക് വേണ്ടി പണിയെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നതിന് തുല്യമാണ്. ഇതിനെ വേണമെങ്കില്‍ വലിയ ഒരു കൂട്ടം പദാര്‍ത്ഥങ്ങളോ, മരുന്നോ, ആധുനിക വസ്ത്രമോ, ലാപ്ടോപ്പോ, തുടങ്ങി അനേകം വസ്തുക്കളോ ആയി മാറ്റാനാവും. ചരിത്രപരമായി ചിന്തിക്കാന്‍ പോലും പറ്റാത്തത്ര ഊര്‍ജ്ജ സ്രോതസ്സാണ് അത് നമുക്ക് നല്‍കുന്നത്. ഇത് ശാശ്വതമായി കാണും എന്ന assumption ന്റെ അടിസ്ഥാനത്തിലാണ് നാം നമ്മുടെ settlements, നമ്മുടെ ബിസിനസ് മോഡല്‍, ഗതാഗത ആസൂത്രണം, ഇവ രൂപകല്‍പ്പന ചെയ്യുന്നത്. എന്തിന് സാമ്പത്തിക വളര്‍ച്ച എന്ന ആശയം പോലും അതിനെ ആശ്രയിച്ചിരിക്കുന്നു.

എന്നിരുന്നാലും ഒരടി പിന്നോട്ട് നീങ്ങി ചരിത്രം പരിശോധിച്ചാല്‍, പെട്രോളിയം ഇടവേള എന്ന് നാം വിളിക്കുന്ന കാലം ചരിത്രത്തിലെ വളരെ ചെറിയ ഒരു കാലമാണ്. ആ കാലത്താണ് നാം അസാധാരണമായി ഈ പദാര്‍ത്ഥം കണ്ടെത്തിയത്. എന്നിട്ട് നമ്മുടെ ജീവിതം മൊത്തം അതിന് മുകളില്‍ നിര്‍മ്മിച്ചു. നമ്മുടെ സാമ്പത്തിക വിജയം, വ്യക്തിപരമായ prowess ന്റെ sense, well-being എല്ലാം ഈ പദാര്‍ത്ഥത്തെ എത്രമാത്രം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ആ ഊര്‍ജ്ജ കൊടുമുടിയുടെ മുകളില്‍ കയറിയ നമുക്ക് ഇന്ന് എണ്ണയുടെ ആശ്രയത്വം എന്നത് ഒരു vulnerability ആയി മാറിയിരിക്കുന്നു.

ഇത് അനന്തമായി ഇങ്ങനെ കൊണ്ടുപോകാനാവില്ല എന്ന് വ്യക്തമാണ്. ഓരോ നാല് ബാരല്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ ഒരു ബാരല്‍ എണ്ണ മാത്രമാണ് പുതിയതായി കണ്ടെത്തുന്നത്. ആ വിടവ് വളര്‍ന്നുകൊണ്ടിരിക്കുന്നു. നാം കണ്ടെത്തുന്ന എണ്ണയില്‍ നിന്നുള്ള ഊര്‍ജ്ജവും കുറഞ്ഞ് വരുന്നു. 1930കളില്‍ ഓരോ യൂണീറ്റ് നാം ഉപയോഗിച്ചതില്‍ നിന്ന് നമുക്ക് 100 യൂണീറ്റ് ഊര്‍ജ്ജം തിരിച്ച് കിട്ടി. വലിയ കാര്യമായിരുന്നു അത്. അത് ഇതിനകം തന്നെ 11 ആയി കുറഞ്ഞു. അതുകൊണ്ടാണ് ഇപ്പോള്‍ പുതിയ കണ്ടെത്തലുകള്‍ ആല്‍ബര്‍ട്ടയിലോ കടല്‍ത്തട്ടിലോ ആണ്.

ഇന്ന് ലോകത്ത് എണ്ണയുല്‍പ്പാദിപ്പിക്കുന്ന 98 രാജ്യങ്ങളുണ്ട്. അതില്‍ 65 എണ്ണത്തിലും എണ്ണയുല്‍പ്പാദനം കുറഞ്ഞു തുടങ്ങി. ലോകത്തെ ശരാരശരി ഇങ്ങനെ കുറയുന്ന അവസരത്തില്‍ എന്നാണ് അത് സംഭവിക്കാന്‍ പോകുന്നത് എന്ന് ആളുകള്‍ അത്ഭുതപ്പെടുന്നു. എണ്ണയുടെ വില ഏറ്റവും ഉയര്‍ന്ന കഴിഞ്ഞ ജൂലൈയിലാണ് അത് എന്ന് കരുതുന്നു.

ഊര്‍ജ്ജ കൊടുമുടിയുടെ ഉത്തുംഗശൃംഗം എത്താന്‍ നമ്മേ സഹായിച്ച നമുടെ കഴിവും, സൃഷ്ടിപരതയും, ഇണങ്ങിച്ചേരല്‍ കഴിവും ഒക്കെ കൊടുമുടിയുടെ ഇറക്കം ഇറങ്ങുന്ന അവസരത്തില്‍ ഇല്ലാതെയാകുകയാണോ? അല്ല. നാം എവിടെയാണ് നില്‍ക്കുന്നത് എന്നതിന്റെ യഥാര്‍ത്ഥമായ കണക്കാക്കലിന്റെ അടിസ്ഥാനത്തിലാവണം ഇനി എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത്.

കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നവും ഉണ്ട്. വിവരങ്ങള്‍ കൂടുതല്‍ കണ്ടെത്തുന്നതിനനുസരിച്ച് ശാസ്ത്രജ്ഞരുടെ ഭീതി നിറഞ്ഞ നോട്ടം അവരുമായി സംസാരിക്കുന്നതില്‍ നിന്നും എനിക്ക് കാണാനാവുന്നുണ്ട്. IPCC പറയുന്നത് 2100 ഓടെ ആര്‍ക്ടിക്കിലെ മഞ്ഞ് ഇല്ലാതെയാകും എന്നാണ്. ഈ ഗതി തുടരുകയാണെങ്കില്‍ അത് 5 ഓ 10 ഓ വര്‍ഷത്തില്‍ ഇല്ലാതെയാകും. ലോകം ചൂടാകുന്നതനുസരിച്ച് ആര്‍ക്ടിക്കിലെ permafrost ല്‍ ഉറഞ്ഞിരിക്കുന്ന കാര്‍ബണിന്റെ 3% പുറത്ത് വന്നാല്‍, അത് ദുരന്ത കാലാവസ്ഥാ മാറ്റം ഉണ്ടാകാതിരിക്കാനായി നാം അടുത്ത 40 കൊല്ലം സംരക്ഷിക്കുന്ന കാര്‍ബണനേക്കാള്‍ അധികമായിരിക്കും.

നമുക്ക് ശേഷം വരുന്ന തലമുറകള്‍ നമ്മേക്കുറിച്ച് എന്ത് കഥകളാവും പറയുക എന്നതിനെക്കുറിച്ച് ആലോചിക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്. “മലമുകളില്‍ ജീവിച്ച ഒരു തലമുറ, അവര്‍ അറമാദിച്ചു, അതുപോലെ പാരമ്പര്യത്തെ ദുര്‍വിനിയോഗം ചെയ്യുന്നതും”. വിലകുറഞ്ഞ എണ്ണ നമുക്ക് ഇല്ലാതിരുന്ന, ഫോസിലിന്ധനങ്ങള്‍ നമുക്ക് ഇല്ലാതിരുന്ന, ആളുകള്‍ സ്വന്തം പേശികളുടേയും മൃഗങ്ങളുടെ പേശികളുടേയും, കുറച്ച് കാറ്റിന്റേയും, കുറച്ച് ജലത്തിന്റെ ശക്തിയേയും ആശ്രയിച്ചിരുന്ന കാലത്ത് ആളുകള്‍ പറഞ്ഞിരുന്ന കഥകള്‍ തിരിഞ്ഞ് നോക്കുക എനിക്ക് താല്‍പ്പര്യമുള്ള ഒരു രീതി ആണ്.

നമുക്ക് “The Seven-League Boots” പോലുള്ള കഥകളുണ്ടായിരുന്നു. അതില്‍ രാക്ഷസന്റെ ചെരുപ്പ്, അതിട്ടാല്‍ ഓരോ അടിവെക്കുമ്പോഴും നിങ്ങള്‍ക്ക് 7 leagues (33 കിലോമീറ്റര്‍) സഞ്ചരിക്കാനാകും. ആളുകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത യാത്ര.

Magic Porridge Pot പോലുള്ള കഥ. അതില്‍ ഒരു കുടമുണ്ട്. നിങ്ങള്‍ക്ക് മാജിക്ക് വാക്കുകള്‍ അറിയാമെങ്കില്‍ ഒരു ജോലിയും ചെയ്യാതെ ഈ കുടം നിങ്ങള്‍ക്കാവശ്യമുള്ളത്ര ആഹാരം നല്‍കും. അതിനെ നിര്‍ത്താനുള്ള മാജിക്ക് വാക്കും നിങ്ങള്‍ക്കറിയണം. അല്ലെങ്കില്‍ നഗരം മുഴുവന്‍ ആഹാരം കൊണ്ട് നിറയും.

“The Elves and the Shoemaker” എന്നൊരു കഥയുമുണ്ട്. ഷൂ നിര്‍മ്മിക്കുന്ന ആളുകള്‍ ഉറങ്ങാനായി കിടന്നു, രാവിലെ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ ഷൂ എല്ലാം മാജിക്ക് പോലെ അവര്‍ക്കായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അത് അക്കാലത്തെ ആളുകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു.

ഇന്ന് നമുക്ക് Ryanair ന്റേയും Easyjet ന്റേയും രൂപത്തില്‍ ബൂട്ടുകളുണ്ട്. Walmart ന്റേയും Tesco യുടേയും രൂപത്തില്‍ മാജിക്ക് കുടമുണ്ട്. പിന്നെ ചൈനയുടെ രൂപത്തില്‍ നമുക്കിന്ന് elves കളുമുണ്ട്. എന്നാല്‍ അത് എത്ര അത്ഭുതകരമാണെന്ന് നാം വിലമതിക്കുന്നില്ല.

മുന്നോട്ട് നോക്കുമ്പോള്‍ എവിടേക്കാണ് പോകുന്നത് എന്നതിനെക്കുറിച്ച് എന്തൊക്കെ കഥകളാണ് നാം നമ്മേക്കുറിച്ച് ഇപ്പോള്‍ പറയുന്നത്. അത് നാലെണ്ണമുണ്ടെന്ന് ഞാന്‍ വാദിക്കും. കാര്യങ്ങള്‍ മുറപോലെ എന്നൊരു ആശയമുണ്ട്. അതായത് ഭാവി എന്നത് വര്‍ത്തമാനകാലം പോലെ ആയിരിക്കും. എന്നാല്‍ ആ ആശയത്തെ നിരന്തരം ചോദ്യം ചെയ്യുന്നത് നാം കഴിഞ്ഞ വര്‍ഷം മുഴുവന്‍ കണ്ടതാണ്. കാലാവസ്ഥാ മാറ്റത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം അത് ഒട്ടും സാദ്ധ്യമല്ല.

ഭിത്തിക്കിടിക്കുന്നതാണ് ഈ ആശയം. എല്ലാം വളരെ ദുര്‍ബലമാണ്. അതുകൊണ്ട് എല്ലാം തകരും. ചില സ്ഥലങ്ങളിലെ പ്രചാരമുള്ള കഥയാണിത്. സാങ്കേതികവിദ്യക്ക് എല്ലാം പരിഹരിക്കാനാവു എന്നതാണ് മൂന്നാമത്തെ കഥ. സാങ്കേതികവിദ്യ ഇതില്‍ ‍നിന്ന് മൊത്തം നമ്മേ രക്ഷപെടുത്തിക്കോളും എന്ന്.

ഇത്തരം TEDtalks കളില്‍ വലിയ പ്രചാരമുള്ള ആശയമാണത്. അതായത് വലിയ സാമ്പത്തിക, ഊര്‍ജ്ജ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള വഴി കണ്ടെത്താനുള്ള നമുക്ക് കഴിയും എന്ന ആശയം. ഒരു knowledge economy യിലേക്കുള്ള മാറ്റം എങ്ങനെയൊക്കെയോ ആ ഊര്‍ജ്ജ പ്രതിബന്ധങ്ങളെ ഇല്ലാതാക്കും എന്ന ആശയം. ഊര്‍ജ്ജ സുരക്ഷയെക്കുറിച്ചുള്ള എല്ലാ വ്യാകുലതകളും ഇല്ലാതാക്കിക്കൊണ്ട് നാം പുതിയ ഒരു കിടിലന്‍ ഊര്‍ജ്ജ സ്രോതസ് കണ്ടെത്തുമെന്ന ആശയം. സുഗമമായി പുനരുത്പാദിതോര്‍ജ്ജ ലോകത്തിലേക്ക് നീങ്ങാനുള്ള ഒരു ആശയം.

എന്നാല്‍ ലോകം രണാം ജീവിതമല്ല(Second Life). നമുക്ക് പുതിയ സ്ഥലമോ പുതിയ ഊര്‍ജ്ജ സംവിധാനമോ ഒറ്റയടിക്ക് നിര്‍മ്മിക്കാനാവില്ല. നാം ഇവിടെ ഇരുന്ന് സ്വതന്ത്ര ആശയങ്ങള്‍ കൈമാറുന്നേരം, അതേ സമയത്തും സെര്‍വ്വറുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജത്തിനായി ആളുകള്‍ കല്‍ക്കരി ഖനനം ചെയ്തുകൊണ്ടിരിക്കുകയാണ്. ധാതുക്കള്‍ ഖനനം ചെയ്ത് എല്ലാ സാധനങ്ങളും നിര്‍മ്മിക്കുകയും ചെയ്യുന്നു. രാവിലെ ഇമെയില്‍ പരിശോധിച്ചുകൊണ്ട് ഇരിക്കുമ്പോള്‍ നാം കഴിക്കുന്ന പ്രാതല്‍ വലിയ ദൂരം സഞ്ചരിച്ചാണ് എത്തുന്നത്. മുമ്പ് പ്രാദേശികമായ ആഘാതം താങ്ങാന്‍ ശേഷിയുള്ള ആഹാര സംവിധാനം ആയിരുന്നു അത് തന്നിരുന്നത്. അതിനെ നാം ഫലപ്രദമായി വിലകുറക്കുച്ച് കാണുകയും തകര്‍ക്കുകയും ചെയ്തു.

നമുക്ക് അത്ഭുതകരമായി ക്രിയാത്മകതയും കണ്ടുപിടുത്ത ശേഷിയുമുണ്ട്. എന്നാല്‍ നാം ജീവിക്കുന്ന ലോകത്തിന് വലിയ യഥാര്‍ത്ഥ നിര്‍ബന്ധങ്ങളും ആവശ്യങ്ങളുമുണ്ട്. ഊര്‍ജ്ജവും സാങ്കേതികവിദ്യയയും ഒരേ കാര്യമല്ല. transition response മായാണ് ഞാന്‍ ചേര്‍ന്നിരിക്കുന്നത്. എണ്ണ ശൃംഗ(peak oil)ത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും വെല്ലുവിളികളെ കാണുകയും സൃഷ്ടിപരമായും മെയ്‌വഴക്കത്തോടെയും സര്‍ഗ്ഗശക്തിയും വേണം നാം അതിനോട് പ്രതികരിക്കാന്‍. വളരെ വേഗമാണ് അത് വ്യാപിക്കുന്നത്. അതിന് ധാരാളം സ്വഭാവസവിശേഷതകളുണ്ട്.

അത് വളരെ വേഗം വ്യാപിക്കുന്നു. എല്ലാവരും അതില്‍ പങ്കുചേരുന്നു. അത് സ്വയം സംഘടിതമായതാണ്. ഒരു കേന്ദ്ര സംഘടന അതിനായി പ്രവര്‍ത്തിക്കുന്നില്ല. ആളുകള്‍ ആശയങ്ങളേറ്റെടുക്കുന്നു അവ നടപ്പാക്കുന്നു. പരിഹാരത്തില്‍ കേന്ദ്രീകൃതമായതാണത്. ഈ പ്രശ്നത്തോട് പ്രതികരിക്കാന്‍ ആളുകള്‍ തങ്ങളുടെ സ്ഥലത്ത് തങ്ങളാലായത് ചെയ്യുന്നു.

Transitional എന്നത് പൂര്‍ണമായും വ്യത്യസ്ഥമാണ്. ചിലിയിലെ Transitional സംഘങ്ങള്‍, അമേരിക്കയിലെ Transitional സംഘങ്ങള്‍, ഇവിടുള്ള Transitional സംഘങ്ങള്‍, ഇവയെല്ലാം സ്ഥലത്തിനനുസരിച്ച് വ്യത്യസ്ഥമാണ്. അത് അതിന്റെ തെറ്റുകളില്‍ നിന്ന് സ്വയം പഠിക്കുന്നു. ചരിത്രപരമായതാണ് അത്. ശരിക്കും അസാധാരണമായ കാര്യം ചെയ്യാനുള്ള ചരിത്രപരമായ സാദ്ധ്യതയാണ് അത് സൃഷ്ടിക്കുന്നത്. അത് വളരെ സന്തോഷം നല്‍കുന്ന പ്രവര്‍ത്തിയാണ്. ആളുകള്‍ക്ക് വളരേധികം സന്തോഷമുണ്ട് അത് ചെയ്യുന്നതില്‍. അവര്‍ മറ്റുള്ളവരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മാറ്റങ്ങളെ ഉല്‍ക്കൊള്ളുന്ന ആശയമാണത്.

സുസ്ഥിരത എന്ന ആശയത്തേക്കാള്‍ resilience എന്ന ആശയം കൂടുതല്‍ ഉപയോഗപ്രദമാണ്. ecology യുടെ പഠനത്തില്‍ നിന്നാണ് resilience ന്റെ ആശയം വരുന്നത്. ബാഹ്യമായ ലോകത്ത് നിന്ന് വരുന്ന ആഘാതത്തെ സംവിധാനങ്ങള്‍ എങ്ങനെ താങ്ങുന്നു എന്നതിനെക്കുറിച്ചാണ് അത്. പുറംലോകത്ത് നിന്ന് ഒരു ആഘാതം ഏല്‍ക്കുമ്പോള്‍ അവ വെളിച്ചത്താക്കുക മാത്രമല്ല, പൊട്ടിത്തകരുകയുമാകും ചെയ്യുക. സുസ്ഥിരത എന്ന ആശയത്തേക്കാള്‍ എനിക്ക് തോന്നുന്ന resilience എന്ന ആശയം കൂടുതല്‍ ഉപയോഗപ്രദമാണ്.

നമ്മുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രം ആഹാരമേ അവരുടെ കൈവശം ഒരു സമയത്തുണ്ടാകു എങ്കില്‍ സുസ്ഥിരത എന്നത് freezers ന്റെ ഊര്‍ജ്ജ ദക്ഷത, പാക്കേജിങ്ങിന്റെ ദക്ഷതയേയൊക്കെയാണ് ലക്ഷ്യമാക്കുന്നത്. resilience ന്റെ കണ്ണാടിയിലൂടെ നോക്കുകയാണെങ്കില്‍, നാം എങ്ങനെയാണ് നമ്മേ ഇത്രക്ക് vulnerable ആയ ഒരു അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത് എന്ന ചോദ്യം ചോദിക്കും. Resilience വളരെ ആഴത്തിലുള്ളതാണ്: നാം ചെയ്യുന്ന കാര്യത്തില്‍ modularity നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണത്. നമുക്ക് സഹായകമായ അടിസ്ഥാന കാര്യങ്ങള്‍ എങ്ങനെ ആസൂത്രണം ചെയ്യുന്നു എന്നതാണ്.

ഇത് Bristol and District Market Gardeners Association ന്റെ 1897 ലെ ഒരു ചിത്രമാണ്. ബ്രിസ്റ്റള്‍ നഗരത്തിന് ചുറ്റും വാണിജ്യ കമ്പോള തോട്ടമുണ്ടായിരുന്ന കാലമാണത്. നഗരം ഉപയോഗിച്ച ആഹാരത്തിന്റെ വലിയൊരു പങ്ക് അത് നല്‍കിയിരുന്നു. അതോടൊപ്പം ധാരാളം തൊഴിലും അത് നല്‍കി. അത് resilience ന്റെ ഒരു തരമാണ്. ആ കാലത്തെ നമുക്കിന്ന് അസൂയയോടെ നോക്കാനേ കഴിയുന്നുള്ളു.

അതുകൊണ്ട് എങ്ങനെ ഈ സംക്രമണ ആശയം പ്രവര്‍ത്തിക്കും? അടിസ്ഥാനപരമായി നിങ്ങള്‍ക്ക് ആശയത്തോട് അതിയായ താല്‍പ്പര്യമുള്ള ഒരു കൂട്ടം ആളുകളുണ്ട്. അവര്‍ വികസിപ്പിച്ചെടുത്ത ചില ഉപകരണങ്ങള്‍ എടുക്കുന്നു. അവര്‍ തങ്ങളുടെ നഗരത്തില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെ സംബന്ധിച്ച ബോധവര്‍ക്കരണ പരിപാടികള്‍ തുടങ്ങുന്നു. അവര്‍ സിനിമകള്‍ കാണിക്കുന്നു, പ്രഭാഷണങ്ങള്‍ നടത്തുന്നു, അങ്ങനെ പലതും. ആ പ്രവര്‍ത്തി സന്തോഷകരവും സൃഷ്ടിപരവും അറിവ് നല്‍കുന്നതുമാണ്. പിന്നീട് അവര്‍ പ്രവര്‍ത്തി സംഘങ്ങള്‍ രൂപീകരിക്കുന്നു. വിവിധ വശങ്ങള്‍ പരി‍ശോധിക്കുന്നു. പിന്നീട് അതില്‍ നിന്ന് ധാരാളം പ്രോജക്റ്റുകളുണ്ടാകുന്നു. അവയെ സങ്ക്രമണ പ്രോജക്റ്റ് സഹായിക്കുകയും നടത്തിപ്പിക്കുകയും ചെയ്യുന്നു.

അയര്‍ലാന്റില്‍ ഞാന്‍ പങ്കാളിയായ ചില പ്രവര്‍ത്തികളില്‍ നിന്നാണത് തുടങ്ങിയത്. അവിടെ ഞാന്‍ പറിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് അത് പടര്‍ന്നു. ഇപ്പോള്‍ അവിടെ 200 ല്‍ അധികം സംക്രമണ പ്രോജക്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. അവിടെ ആയിരക്കണക്കിന് മറ്റുള്ളവര്‍ ഞങ്ങള്‍ mulling stage എന്ന് വിളിക്കുന്ന സ്ഥിതിയില്‍ നില്‍ക്കുന്നു. അവര്‍ തുടര്‍ന്ന് മുന്നോട്ട് പോകണമോ വേണ്ടയോ എന്ന് ചിന്തിക്കുന്ന അവസ്ഥയിലാണ്. അതില്‍ ധാരാളമാളുകള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അവര്‍ എന്താണ് ചെയ്യുന്നത്? അതൊരു നല്ല ആശയമാണ്, പക്ഷേ ശരിക്കും അവരെന്താണ് ചെയ്യുന്നത്?

നമുക്ക് Copenhagen തുടങ്ങി അനേകം അന്തര്‍ദേശീയ നിയമങ്ങള്‍ വേണം. നമുക്ക് ദേശീയ പ്രതികരണങ്ങള്‍ വേണം. നമുക്ക് പ്രാദേശീക സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍ വേണം. എന്നാല്‍ നമുക്ക് ആശയങ്ങളോടെ സമൂഹങ്ങള്‍ മുന്നില്‍ നില്‍ക്കുകയും തെരഞ്ഞെടുക്കാന്‍ പറ്റാത നയങ്ങളെ തെരഞ്ഞെടുക്കാന്‍ കഴിയുകയും ചെയ്താല്‍ ഇവയെല്ലാം വളരെ എളുപ്പത്തിലാക്കാം.

അതില്‍ നിന്ന് വന്ന ചില കാര്യങ്ങളില്‍ ഒന്നാണ് പ്രാദേശിക ആഹാര പ്രോജക്റ്റ്. അതില്‍ സാമൂഹ്യ പിന്‍തുണയോടുള്ള കൃഷി, നഗര ആഹാര ഉത്പാദനം, പ്രാദേശിക ആഹാരത്തിന്റെ ഡയറക്റ്ററി പോലുള്ളവ ഉള്‍പ്പെടുന്നു. ധാരാളം സ്ഥലങ്ങളില്‍ ആളുകള്‍ അവരുടെ സ്വന്തം ഊര്‍ജ്ജ കമ്പനികള്‍ തുടങ്ങുന്നു. അവിടെ സമൂഹത്തിന് പണം നിക്ഷേപിക്കാം. അവര്‍ക്കാവശ്യമുള്ള പുനരുത്പാദിതോര്‍ജ്ജം കണ്ടെത്താം. ധാരാളം സ്ഥലങ്ങളില്‍ ആളുകള്‍ പ്രാദേശിക സ്കൂളുകള്‍ തുടങ്ങുന്നു. Forest of Dean ലെ Newent ല്‍ കുട്ടികള്‍ ആഹാരം വളര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കുന്നു. പുന ചംക്രമണം പഠിക്കുന്നു, ആഹാരം വളര്‍ത്താന്‍ ആഗ്രഹിക്കുന്ന തോട്ടം ഇല്ലാത്തവര്‍ക്ക് വേണ്ടി തോട്ടം പങ്കുവെക്കല്‍. നഗരത്തിലെ സ്ഥലങ്ങളില്‍ ഉത്പാദനം തരുന്ന വൃക്ഷങ്ങള്‍ വളര്‍ത്തുന്നു. അതുപോലെ ബദല്‍ കറന്‍സി പോലുള്ള ആശയങ്ങളും പരീക്ഷിക്കുന്നു.

Sussex ലെ Lewes ആണിത്. അദ്ദേഹം അടുത്തകാലത്ത് Lewes Pound തുടങ്ങി. ആ നഗരത്തില്‍ മാത്രം ഉപയോഗിക്കാവുന്ന ഒരു കറന്‍സിയാണത്. പണം പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ തന്നെ ചംക്രമണം ചെയ്യാന്‍ വേണ്ടിയാണ് അത് തുടങ്ങിയത്. മറ്റ് സ്ഥലങ്ങളിലേക്ക് അത് കൊണ്ടുപോയാല്‍ അതിന് ഒരു വിലയുമുണ്ടാവില്ല. എന്നാല്‍ നഗരത്തികത്ത് നിങ്ങള്‍ക്ക് സാമ്പത്തിക ചക്രത്തെ ഫലപ്രദമായി ഉപയോഗിക്കാനാവും.

ഊര്‍ജ്ജ descent plan എന്ന് ഞങ്ങള്‍ വിളിക്കുന്ന പരിപാടിയാണ് അവര്‍ ചെയ്യുന്ന മറ്റൊരു കാര്യം. നഗരത്തിന് വേണ്ട് ഒരു plan B വികസിപ്പിക്കുകയാണ് ലക്ഷ്യംവെക്കുന്നത്. നമ്മുടെ മിക്ക പ്രാദേശിക അധികാരികളും, അടുത്ത 5, 10, 15, 20 വര്‍ഷത്തേക്ക് സമൂഹത്തിന് വേണ്ടി ആസൂത്രണം നടത്തുമ്പോള്‍,
കൂടുതല്‍ ഊര്‍ജജം, കൂടുതല്‍ കാറുകള്‍, കൂടുതല്‍ വീടുകള്‍, കൂടുതല്‍ തൊഴിലുകള്‍, കൂടുതല്‍ വളര്‍ച്ച എന്നിങ്ങനെ ആയിരിക്കും അവര്‍ ആലോചിച്ച് തുടങ്ങുക. അങ്ങനെ അല്ലാത്തതൊന്ന് എങ്ങനെയിരിക്കും? എല്ലാവര്‍ക്കും കൂടുതല്‍ സുസ്ഥിരമായ ഒന്നിനെ എന്തുകൊണ്ട് നമുക്ക് ചിന്തിക്കാനാവുന്നില്ല? എന്റെ ഒരു സുഹൃത്ത് പറയുന്നത് പോലെ, “ജീവിതം എന്നത്, നിങ്ങള്‍ തയ്യാറെടുപ്പ് നടത്തിയിട്ടില്ലാത്ത കാര്യങ്ങളുടെ ഒരു തുടര്‍ച്ചയാണ്.” അതാണ് എന്റെ അനുഭവം. മൂന്ന് വര്‍ഷം മുമ്പ് സംക്രമണമെന്നത് ഒരു ആശയമായിരുന്നു. അത് ലോകം മൊത്തം പടര്‍ന്ന ഒന്നായി പിന്നീട് മാറി. സര്‍ക്കാരുകള്‍ക്ക് ഞങ്ങളോട് വലിയ താല്‍പ്പര്യം തോന്നുന്നു. ഈ രാജ്യത്തെ ഊര്‍ജ്ജ മന്ത്രിയായ Ed Miliband നെ അടുത്ത കാലത്ത് നടന്ന ഞങ്ങളുടെ ഒരു സമ്മേളനത്തില്‍ keynote listener ആയി ക്ഷണിച്ചിരുന്നു. അതിന് ശേഷം അദ്ദേഹം ഇതിന്റെ വലിയ ആരാധകനായി മാറി.

ഈ രാജ്യത്ത് ഇന്ന് രണ്ട് പ്രാദേശിക സര്‍ക്കാരുകള്‍ സംക്രമണ പ്രാദേശിക അധികാരികളായി മാറിയിരിക്കുകയാണ്. Leicestershire ഉ​ Somerset ഉം. Stroud ല്‍ ഒരു സംക്രമണ സംഘമുണ്ട്. അവര്‍ പ്രാദേശിക സര്‍ക്കാരിന്റെ ആഹാര നയം എഴുതി. കൌണ്‍സിലിന്റെ തലവന്‍ പറഞ്ഞു, “നമ്മള്‍ Transition Stroud ചെയ്തില്ലെങ്കില്‍ നമുക്ക് എല്ലാ കാര്യങ്ങളും തുടക്കം മുതലേ കണ്ടുപിടിക്കേണ്ടിവരും.” അത് വളരുന്നതിനനുസരിച്ച് ദേശീയ ഹബ്ബ് വികസിച്ച് വരുന്നതും നമുക്ക് കാണാം.

സ്കോട്ട്‌ലാന്റില്‍ സ്കോട്ടിഷ് സര്‍ക്കാരിന്റെ കാലാവസ്ഥാമാറ്റ നിധി Transition Scotland ന് ധനസഹായം നല്‍കുന്നു. എല്ലായിടത്തും ഇത്തരം കാര്യങ്ങള്‍ കാണാം. സംക്രമണമെന്നാല്‍ ഇന്നുള്ളതെല്ലാം ഇപ്പോള്‍ മാറ്റണമെന്നല്ല അര്‍ത്ഥം. എല്ലാം ഇപ്പോള്‍ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശരിയായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സൃഷ്ടിപരമായി പ്രവര്‍ത്തിക്കുകയാണ് നാം ചെയ്യേണ്ടത്.

കഥകളുടെ ആശയത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് നിര്‍ത്താം. കാരണം കഥകള്‍ ഇവിടെ പ്രധാനപ്പെട്ടതാണ്. നാം നമ്മോട് പറയുന്ന കഥകള്‍, ഇവിടെ നിന്ന് എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് നമുക്ക് ധാരാളം കഥകളുണ്ട്. ആളുകള്‍ ചെയ്യുന്നതില്‍ നിന്ന് ഈ കഥകള്‍ വലിച്ചെടുക്കുക എന്നതാണ് സംക്രമണം ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കാര്യം. സ്വന്തം 21 പൌണ്ട് നോട്ട് നിര്‍മ്മിച്ച സമൂഹം, കാര്‍ പാര്‍ക്കിങ് സ്ഥലത്തെ തോട്ടമായി മാറ്റിയ സ്കൂള്‍, സ്വന്തം ഊര്‍ജ്ജ കമ്പനി നിര്‍മ്മിച്ച സമൂഹം, അങ്ങനെ ധാരാളം കഥകള്‍. വൈറ്റ് ഹൌസിന്റെ തെക്കെ പുല്‍ത്തകിടിയില്‍ പച്ചക്കറി തോട്ടം നിര്‍മ്മിച്ച ഒബാമ. മുമ്പ് ഇത് ചെയ്തത് എല്ലനോര്‍ റൂസവെല്‍റ്റാണ്(Eleanor Roosevelt). അത് അമേരിക്കയില്‍ 2 കോടി പച്ചക്കറി തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന് കാരണമായി.

അതുകൊണ്ട് ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്ന ചോദ്യം ശരിക്കും നിങ്ങളുടെ സമൂഹത്തിന് വളരാനാവശ്യമായ കാര്യങ്ങളുടെ എല്ലാ വശത്തെക്കുറിച്ചുമാണ്. കാര്‍ബണ്‍ ഉദ്‌വമനം വന്‍തോതില്‍ കുറച്ചുകൊണ്ട് നമുക്ക് അതെങ്ങനെ ചെയ്യാനാവും, അത് അരേ സമയം മാറ്റങ്ങളെ ഉൾകൊള്ളാനുള്ള കഴിവ് നിര്‍മ്മിച്ചുകൊണ്ട്.

വിലകുറഞ്ഞ എണ്ണയുടെ യുഗത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ നന്ദിയുണ്ട്. ഞാന്‍ അതീവ ഭാഗ്യവാനാണ്. എന്നാല്‍ അത് നമുക്ക് എന്ത് തന്നു എന്നതിനെ ബഹുമാനിച്ചുകൊണ്ട് ഈ നിമിഷത്തില്‍ നിന്ന് മുന്നോട്ട് പോകുക. കാരണം നാം അതിനോട് പറ്റിച്ചേര്‍ന്ന് നിന്നാല്‍ നമ്മുടെ തെരഞ്ഞെടുക്കലുകളുടെ അടിസ്ഥാനം അതായാല്‍ അത് നല്‍കുന്ന ഒരു ഭാവി എന്നത് ചിന്തിക്കാന്‍ പറ്റാത്ത ഒന്നാകും. എണ്ണ നമുക്ക് തന്നതിനേയും എണ്ണയുഗം നമ്മളോട് ചെയ്തതിനേയെല്ലാം ഇഷ്ടപ്പെട്ടുകൊണ്ട് തന്നെ ഉപേക്ഷിച്ചാല്‍ നമുക്ക് പുതിയ ഒരു ലോകം നിര്‍മ്മിച്ച് തുടങ്ങാന്‍ കഴിയും. അത് കൂടുതല്‍ മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയുന്നതായ ലോകമായിരിക്കും, കൂടുതല്‍ സംപുഷ്ടിയുള്ളത്. അതില്‍ നാം കൂടുതല്‍ അനുയോജ്യരും കൂടുതല്‍ കഴിവുള്ളവരും കൂടുതല്‍ പരസ്പര ബന്ധമുള്ളവരുമാകും. നിങ്ങള്‍ക്കെല്ലാം വളരെ നന്ദി.

— സ്രോതസ്സ് ted.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )