ലോകം മൊത്തം ഉത്പാദിപ്പിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങളുടെ ആറിലൊന്ന്, പ്രതിവർഷം 900 കോടി കിലോ, തിരിച്ചറിയാൻ ഉപഭോക്താക്കൾ പരാജയപ്പെടുന്നു. ഇതിനെ “അദൃശ്യ ഇ-മാലിന്യം” എന്നാണ് വിളിക്കുന്നത്. കേബിൾ, ഇ-കളിപ്പാട്ടം, ഇ-സിഗററ്റ്, ഇ-ബൈക്ക്, power tools, smoke detectors, USB sticks, ധരിക്കാവുന്ന ആരോഗ്യ ഉപകരണങ്ങൾ, smart home gadgets തുടങ്ങിയവ അതിൽ പെടുന്നു.
ബ്രസൽസ് ആസ്ഥാനമായ Waste Electrical and Electronic Equipment (WEEE) Forum എന്ന സംഘടന എല്ലാ വർഷവും ഒക്റ്റോബർ 14 നെ അന്തർദേശീയ ഇ-മാലിന്യ ദിനമായി ആചരിക്കുന്നു. അദൃശ്യമായ ഇ-മാലിന്യങ്ങളുടെ വാർഷിക കണക്ക് എടുക്കാനായി അത് United Nations Institute for Training and Research (UNITAR) എന്നൊരു സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്.
അവർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഒക്റ്റോബർ 12, 2023 ന് WEEE വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.
— സ്രോതസ്സ് downtoearth.org.in | Zumbish | 11 Oct 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്ത്തനത്തില് താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല് ഈ ജനകീയ മാധ്യമത്തിന്റെ നിലനില്പ്പ് ആഗ്രഹിക്കുന്ന താങ്കള് കഴിയുന്ന രീതിയില് പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.