സ്മൃതിപഥത്തിൽ ഗാന്ധിജിയുടെ ചിത്രങ്ങളുമായി സ്വാതന്ത്ര സമര സേനാനി സോഷ്യോ വാസു ഇനിയില്ല. വിടവാങ്ങിയത് ഗാന്ധിജിയിൽനിന്ന് ആവേശം ഉൾക്കൊണ്ട പോരാളി. അച്ഛന്റെ കൈപിടിച്ച് ഗാന്ധിജിയെ കണ്ട നേരനുഭവം പറയുമ്പോൾ 103-ാം വയസ്സിലും വികാരഭരിതനാവുമായിരുന്നു സോഷ്യോ വാസു. 1934-ൽ കോഴിക്കോട്ട് ബീച്ചിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കുവാൻ ഗാന്ധിജി എത്തിയപ്പോഴായിരുന്നു സോഷ്യോ വാസുവിന് ആ ഭാഗ്യം സിദ്ധിച്ചത്.
കെ.കേളപ്പനുൾപ്പടെ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളും കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്ത ആ യോഗത്തിലേക്കാണ് അച്ഛൻ വിദ്യാർഥിയായ വാസുവിനെ കൂട്ടികൊണ്ടുപോയത്.
— സ്രോതസ്സ് mathrubhumi.com | സി.എം. വിനോദ് കുമാര് | 08 Oct 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്ത്തനത്തില് താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല് ഈ ജനകീയ മാധ്യമത്തിന്റെ നിലനില്പ്പ് ആഗ്രഹിക്കുന്ന താങ്കള് കഴിയുന്ന രീതിയില് പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.