സുസ്ഥിര കൃഷി

സുസ്ഥിര കൃഷി(Permaculture) അടിസ്ഥാനപരമായി സുസ്ഥിര ജീവിതത്തിനുള്ള സിദ്ധാന്തങ്ങള്‍ നിര്‍വ്വചിക്കുന്ന ഒന്നാണ്. നിരീക്ഷണവും രൂപകല്‍പ്പനയും അടിസ്ഥാനമായൊരു ജീവിതത്തെക്കുറിച്ചുള്ള സമീപനം. കൃഷിയുടേയും വനവക്തരണത്തിന്റേയും വ്യാവസായിവത്കരണത്തിനെതിരെയുള്ള പ്രതികരണമായി 1970 കളില്‍ ബില്‍ മോളിസണ്‍(Bill Mollison) ഉം ഡേവിഡ് ഹോംഗ്രെന്(David Holmgren) ഉം ആസ്ട്രേലിയിലാണ് ഈ രീതി ആദ്യമായി വികസിപ്പിച്ചത്.

വികസിത രാജ്യങ്ങളിലെ കൃഷിയിടങ്ങള്‍ അത്യധികം ഊര്‍ജ്ജം ഉപയോഗിക്കുന്നതും സുസ്ഥിരമല്ലാത്തതുമാണ്. ആദിമ കാലത്തെ സമൂഹങ്ങളില്‍ കൃഷി ചെറിയ തോതിലായിരുന്നു. അതിനാല്‍ അത് പരിസ്ഥിതിക്ക് നാശമുണ്ടാക്കിയില്ല. എന്നാലും അത് നല്ല വിള നല്കുകയും ചെയ്തു. ഇന്‍ഡോനേഷ്യ ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ ആദിവാസികള്‍ നിര്‍മ്മിക്കുന്ന ‘കാട്ടിലെ പൂന്തോട്ടം’ദീര്‍ഘകാലം നിലനില്‍ക്കുന്ന, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വിളവെടുക്കാവുന്ന സുസ്ഥിരമായ കൃഷിയാണ്.

ഇത്തരത്തിലുള്ള പൂന്തോട്ടങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച Mollison ഉം Holmgren ഉം കുറവ് ആഘാതമുണ്ടാക്കുന്ന സൃഷ്ടിപരമായ ജീവിത രീതികള്‍ അടങ്ങുന്ന വിശാലമായ ധാരാളം ആശയങ്ങള്‍ വികസിപ്പിച്ചു. ഈ സിദ്ധാന്തങ്ങളുടെ പല കൂട്ടുചേര്‍ക്കല്‍ ഇന്നുണ്ട്.

പ്രകൃതിക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് പകരം പ്രകൃതിക്കകത്ത പ്രവര്‍ത്തിക്കുക

ഒരു തുണ്ട് ഭൂമി നിരീക്ഷിക്കുന്നത് വഴി അവിടെ പ്രകൃതിക്കനുകൂലമായി എന്ത് ചെയ്യാനാവും എന്ന് നിങ്ങള്‍ക്ക് കണ്ടെത്താനാവും. പ്രകൃതിയുടെ സ്വാഭാവികമായ ഗതി എന്തെന്ന് മനസിലാക്കുക, പിന്നീട് അതിനെ നമുക്ക് അനുയോജ്യമാക്കുക. പ്രകൃതിയില്‍‍ അടിച്ചേല്‍പ്പിക്കുകയും നിരന്തരം പരിപാലിക്കുന്നതും ഒഴുവാക്കുക.

എല്ലാം പൂന്തോട്ടമാണ്

ജീവിക്കുന്ന എല്ലാം സ്വന്തം ഗുണത്തിനായി ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അതിന്റെ പരിസ്ഥിതിയുമായി ഇടകലര്‍ന്നാണ് കഴിയുന്നത്. ഇതില്‍ ബീവര്‍ അണക്കെട്ട് നിര്‍മ്മിക്കുന്നത് വലിയൊരു മാറ്റമാണ്. മണ്ണില്‍ നൈട്രജന്‍ നിറക്കുന്ന ചെടി ഒരു ചെറിയ മാറ്റമാണുണ്ടാക്കുന്നത്. ഓരോ ജിവിയും ചെടിയും എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കി, ഗുണകരമായ ബന്ധങ്ങള്‍ സൃഷ്ടിക്കാന് കഴിയും.

പ്രശ്നമാണ് പരിഹാരം

എന്തെങ്കിലും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിന്റെ പരിഹാരത്തിനുള്ള സൂചന ആ പ്രശ്നത്തില്‍ തന്നെയുണ്ട് എന്നാണ് സത്യം. ക്രിയാത്മകമായ ഒരു പരിഹാരം ‘പ്രശ്നത്തെ’ സകാരാത്മകമാക്കും. നിങ്ങളുടെ പൂന്തോട്ടത്തില്‍ ഒച്ചുണ്ടെങ്കില്‍ അത് പച്ചക്കറികള്‍ക്ക് ദോഷമാണ്‍. എന്നാല് അത് താറാവുകള്‍ക്ക് നല്ല വാര്‍ത്തയുമാണ്.

കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലത്തിനായി ഏറ്റവും ചെറിയ മാറ്റം വരുത്തുക

ഒരു വ്യവസ്ഥയിലെ ഘടകങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്, പ്രവര്‍ത്തനങ്ങള്‍ വീണ്ടും വീണ്ടുമുള്ള ഇടപെടലില്ലാതെ നടക്കുന്ന രീതിയിലാവണം. സുസ്ഥിര കൃഷിക്കാര്‍ അവരുടെ കൃഷിയിടത്തില്‍ കിളക്കാറില്ല. പകരം മണ്ണിരയെ ഉപയോഗിച്ച അവര്‍ മണ്ണ് ഉഴുകുയും വായൂ പ്രവാഹമുണ്ടാക്കുകയും ചെയ്യും.

രൂപകല്‍പ്പനക്കാരന്റെ ഭാവനക്ക് മാത്രമേ വിളവ് പരിമിതപ്പെടുത്താനാവൂ

പ്രകൃതിയിലെ ഘടകങ്ങള്‍ക്ക് പല ഫലങ്ങളുണ്ട്. അവയെല്ലാം ഉപയോഗിക്കാം. ഉദാഹരണത്തിന് കോഴി, മുട്ട തരും. കൂടാതെ അത് കാഷ്ടം തരും, മണ്ണ് ചികയും, കൂടങ്ങളേയും വണ്ടുകളേയും തിന്നും, ശരീര താപം ഉത്പാദിപ്പിക്കും. ഈ എല്ലാ ‘വിളകളേയും’ നിങ്ങള്ക്ക് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാവും?

എങ്ങനെ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അടുത്തുള്ള നിരീക്ഷണവും കൂട്ടുപ്രവര്‍ത്തനം സൃഷിക്കുകയുമാണ് സുസ്ഥിര കൃഷി ചെയ്യുന്നത്. നഗര ആസൂത്രണം, കെട്ടിട നിര്‍മ്മാണം, രൂപകല്‍പ്പന, വനസംരക്ഷണം തുടങ്ങി ജീവിതത്തിലെ എല്ലാ രംഗങ്ങളിലും ഉപയോഗിക്കാവുന്ന തത്വങ്ങളാണ് സുസ്ഥിര കൃഷി നല്കുന്നത്. വ്യവസ്ഥയെ ഒന്നായി കാണുകയും ഊര്‍ജ്ജ സംരക്ഷണം, മാലിന്യവിമുക്തത തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യുന്നതിനാല്‍ സുസ്ഥിര കൃഷി കാലാവസ്ഥാമാറ്റവും എണ്ണ മൂര്‍ധന്യവും അനുഭവിക്കുന്ന നമ്മുടെ സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരു കൂട്ടം കരുക്കളാണ്.

— സ്രോതസ്സ് makewealthhistory.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

One thought on “സുസ്ഥിര കൃഷി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s