മഹാത്മാ ഗാന്ധി മഹാത്മാവാണോ?

ഭാഗം 1: വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?

ഗാന്ധിയുടെ ആശയങ്ങള്‍ക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ടെങ്കിലും ഒരു സംഭവം ഇന്നും പ്രാദേശികമായി സജീവമായി നില്‍ക്കുന്ന ഒന്നാണ്. ഗാന്ധിയെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് പരിശോധിക്കുന്നത് നല്ല കാര്യമാണ്. അതുമല്ല നമ്മേ വ്യക്തിനിഷ്ടമായി ബാധിക്കുന്ന കാര്യവുമല്ല അത്. വ്യക്തിനിഷ്ടമാകുമ്പോഴല്ലേ എന്റെ ജാതി നിന്റെ പാര്‍ട്ടി അവന്റെ നാട് എന്നൊക്കെ ചിന്ത വരൂ. അതുകൊണ്ട് നമുക്ക് ശരിക്കും സ്വതന്ത്രമായി അതിനെ കാണാന്‍ കഴിയും.

പാലസ്തീന്‍ പ്രശ്നം ആണ് അത്. ജൂതന്‍മാര്‍ക്ക് മാത്രമായി ഒരു രാജ്യം വേണമെന്ന ആവശ്യത്തിന് മത വിശ്വാസിയായ ഗാന്ധിയില്‍ നിന്ന് അനുകൂല പിന്‍തുണക്കായി സയണിസ്റ്റ് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. അന്താരാഷ്ട്ര പ്രാധാന്യം കിട്ടിയിരുന്ന ഒരു വ്യക്തിയായിരുന്നതിനാല്‍ ഗാന്ധിയുടെ അനുകൂല പ്രസ്ഥാവനയുണ്ടായാല്‍ അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നും അവര്‍ കരുതി.

അവസാനം 1938 ല്‍ ഗാന്ധി എഴുതി, “…എന്നാല്‍ നീതിയുടെ ആവശ്യകതയുടെ കാര്യത്തില്‍ എന്റെ അനുകമ്പ എന്നെ അന്ധനാക്കുന്നില്ല. ജൂതര്‍ക്കായി ഒരു രാഷ്ട്രം വേണമെന്ന നിലവിളി എനിക്ക് ഒട്ടും സ്വീകാര്യമായി തോന്നുന്നില്ല. … മറ്റുള്ളവരെ പോലെ, അവര്‍ ജനിച്ച രാജ്യത്തെ അവര്‍ ജീവിതവൃത്തി കണ്ടെത്തുന്ന രാജ്യത്തെ അവരുടെ വീടായി എന്തുകൊണ്ട് കാണാന്‍ പറ്റുന്നില്ല….ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതെന്നത് പോലെ ഫ്രാന്‍സ് ഫ്രഞ്ചുകാരുടേതെന്നത് പോലെ പാലസ്തീന്‍ പാലസ്തീന്‍കാരുടേതാണ്. ജൂതരെ അറബികളില്‍ കെട്ടിവെക്കുന്നത് തെറ്റാണ്. പാലസ്തീനെ ജൂതരുടെ വീടാക്കുന്നത് മനുഷ്യവംശത്തിന് എതിരായ കുറ്റകൃത്യമാണ്.”

ജൂതരുടെ വാഗ്ദത്ത ഭൂമിയായി പാലസ്തീനെ കണക്കാക്കുന്ന ആശയത്തെ “ബൈബിളിലെ പാലസ്തീന്‍ ഒരു ഭൂമിശാസ്ത്രപരമായ സ്ഥലം അല്ല.” എന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളഞ്ഞു.

ഇസ്രായേല്‍ പാലസ്തീന്‍ ചോദ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവസാനത്തെ ലേഖനം ജൂലൈ 14, 1946 നാണ് വന്നത്. “ബ്രിട്ടണിന്റേയും അമേരിക്കയുടേയും സഹായത്തോടെ ജൂതരെ പാലസ്തീനില്‍ അടിച്ചേല്‍പ്പിക്കുന്നത് നഗ്നമായ ഭീകരവാദമാണ്.”

ഇന്നും കത്തി നില്‍ക്കുന്ന പാലസ്തീന്‍ പ്രശ്നത്തെക്കുറിച്ച് ഗാന്ധിയുടെ അഭിപ്രായമായിരുന്നു അത്. പക്ഷേ 1948 ല്‍ മുകളില്‍ നിന്ന് അടിച്ചേല്‍പ്പിച്ച ഒരു രാജ്യത്തെ പാലസ്തീന്‍കാര്‍ക്ക് ഏറ്റെടുക്കേണ്ടതായി വന്നു. അതിന് ഐക്യരാഷ്ട്ര സഭയിലെ അംഗീകാരത്തിനായും സയണിസ്റ്റുകള്‍ വലിയ സ്വാധീനം നടത്തി. ഇസ്രായേലിന് അനുകൂലമായി ഇന്‍ഡ്യ വോട്ട് ചെയ്യണമെന്ന് നെഹൃുവിനെ സ്വാധീനിക്കാനായി ശ്രമിച്ചത് മറ്റാരുമല്ല സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. ഇപ്പോഴും അത്തരത്തിലുള്ള സ്വാധീനിക്കല്‍ വന്‍തോതിലാണ് നടന്ന് വരുന്നത്.

ഇസ്രായേല്‍ ലോബി

പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ഒന്നാണ് ഇസ്രായേല്‍ ലോബി. അവരറിയാതെ ഈ ലോകത്ത് ഒന്നും നടക്കില്ല. കണ്ടിട്ടില്ലേ അല്‍ജസീറയുടെ കിടിലന്‍ സിനിമ – The Lobby കാണണം അത് ബ്രിട്ടണിലെ ഇസ്രായേല്‍ ലോബിയെക്കുറിച്ച് undercover reporter തുറന്ന് കാണിക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യമായിരുന്നു. അത് വന്നപാടെ ഖത്തറിനെതിരെ എന്തായിരുന്നു പുകില്. സൌദി ഖത്തറിന്റെ പ്രധാനമന്ത്രിയെ വിളിച്ച് വരുത്തി തടഞ്ഞ് വെച്ചു, അങ്ങനെയെന്തെല്ലാം. അവരുടെ ഒരു ആവശ്യം അല്‍ജസീറ നിരോധിക്കണണെന്ന്. തമാശ അല്ലേ. ഒരു പരമാധികാര രാജ്യം മറ്റൊരു പരമാധികാര രാജ്യത്തോട് യുദ്ധത്തിന് സമാനമായ അവസ്ഥയിലെത്തിക്കുന്നത് മൂന്നമത്തെ ഒരു രാജ്യത്തെക്കുറിച്ചുള്ള വീഡിയോയുടെ പേരില്‍.

ആഞ്ജല ഡേവിസ്

അല്‍ജസീറ അതുകൊണ്ടും നിന്നില്ല. അമേരിക്കയിലെ ഇസ്രായേല്‍ ലോബിയെക്കുറിച്ച് The Lobby – USA എന്നൊരു സിനിമ കൂടി ഇറക്കി. പക്ഷേ അത് വെളിച്ചം കണ്ടില്ല. ഇന്റര്‍നെറ്റില്‍ അത് ചോര്‍ന്നത് electronicintifada പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ ദളിത ബുദ്ധിജീവി വിഗ്രഹാരാധകനോ യുക്തിവാദി, സ്വന്ത്രന്ത്രചിന്ത(കമ്പോളം) വിഗ്രഹാരാധകനോ ആണെങ്കില്‍ അതിന്റെ ഒരു ഭാഗത്ത് കറുത്തവനായ ഇവന്‍ പറയുന്നത് കേള്‍ക്കണം കേട്ടോ. ഇവനെപ്പോലുള്ളവര്‍ നമ്മുടെ നാട്ടിലും സെലിബ്രിറ്റികളായി ജനത്തെ തെറ്റിധരിപ്പിച്ച് അണികളെ മുതലാളിത്തത്തിന്റെ പാദസേവകരാക്കുന്നുണ്ടാകും.

ചില സമകാലീന വംശീയവാദികള്‍ (racists)

അമേരിക്കയിലെ സാമൂഹ്യപ്രവര്‍ത്തകയും കറുത്തവളുമായ ആഞ്ജല ഡേവിസിന് Birmingham Civil Rights Institute ഒരു അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആഞ്ജല ഡേവിസ് പാലസ്തീന്‍കാരുടെ അവകാശത്തിന് വേണ്ടി വാദിക്കുന്നതിനാല്‍ അവാര്‍ഡ് റദ്ദാക്കപ്പെട്ടു. കഴിഞ്ഞ മാസം നടന്ന സംഭവമാണിത്. Birmingham ലെ ജനങ്ങള്‍ ഈ മാറ്റത്തിനെതിരെ ശക്തിയായി പ്രതികരിച്ചു. അവസാനം Institute അവാര്‍ഡ് നല്‍കാമെന്ന് സമ്മതിച്ചിരിക്കുകയാണ്. ആഞ്ജല ഇതുവരെ അതിന് മറുപടിയൊന്നും കൊടുത്തില്ല. അവാര്‍ഡ് കൊടുക്കേണ്ട എന്ന് തീരുമാനമെടുത്ത ബോര്‍ഡ് അംഗങ്ങള്‍ ചിലര്‍ രാജിവെക്കുകയും ചെയ്തു.

ഇലാന്‍ ഒമാര്‍

അമേരിക്കയുടെ രാഷ്ട്രീയത്തില്‍ ഇസ്രായേല്‍ ഇടപെടുന്നത് തുറന്ന് പറഞ്ഞ ഇലാന്‍ ഒമാറിനെക്കൊണ്ട് അവര്‍ മാപ്പ് പറയിപ്പിച്ചു. പുതിയ ജനപ്രതിനിധികള്‍ക്ക് സൌജന്യ ഇസ്രായേല്‍ വിനോദയാത്രയില്‍ പങ്കെടുക്കാതിരുന്ന ജനപ്രതിനിധി റഷീദ തലീബും അലക്സാണ്ഡ്രിയ ഒകേസിയോ കോര്‍ടെസിനും എതിരെ വലിയ എതിര്‍പ്പുണ്ടാകുന്നു. ബ്രിട്ടണില്‍ ലേബല്‍ പാര്‍ട്ടി നേതാവായ ജറീമി കോര്‍ബിനെതിരെ കപട യഹൂദവിരുദ്ധ ആരോപിച്ച് ശക്തമായ ആക്രമണം നടത്തി. അദ്ദേഹത്തെ വംശീയവാദി എന്ന് അവര്‍ വിളിക്കുന്നു. പാലസ്തീന്‍കാരടെ അവകാശത്തെ പിന്‍തുണക്കുന്ന കാരണത്താലാണിത്.

അത് മാത്രമല്ല, ലോക പോലീസായ അമേരിക്ക പോലും അവരുടെ സ്വന്തം സ്വതന്ത്ര പൌരന്‍മാര്‍ ഇസ്രായേലിനെതിരെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത് എന്ന നിയമം നിര്‍മ്മിച്ചിരിക്കുകയാണ്. അതുകൊണ്ട് ലോക തെമ്മാടി പോലും ഭയക്കുന്ന രാജ്യമാണ് ഇസ്രായേല്‍ എന്ന് മനസിലായിട്ടുണ്ടാവും. ശക്തരെ പ്രീണിപ്പിക്കുന്നത് നമ്മുടെ പ്രാകൃതമായ ഒരു രീതിയാണ്. മൃഗങ്ങളില്‍ ആ സ്വഭാവം വളരെ പ്രകടമാണ്. ശക്തരെ സേവിച്ചാല്‍ തീര്‍ച്ചയായും ഗുണമുണ്ടായേക്കാം.

അരുന്ധതി റോയിയുടെ ഗാന്ധി വിമര്‍ശനം

ഗാന്ധിക്ക് പ്രത്യേകിച്ച് ഒരു ശ്രദ്ധയൊന്നും കിട്ടാതിരുന്ന സാധാരണമായ ഒരു കാലത്താണ് നമ്മുടെ പ്രമുഖ സെലിബ്രിറ്റിയായ അരുന്ധതി റോയി ഗാന്ധിയുടെ ബയോഡാറ്റ പ്രസംഗവേദികളില്‍ പരിശോധിക്കാന്‍ തുടങ്ങിയത്. അവരുടെ അഭിപ്രായത്തില്‍ ൧. ഗാന്ധി മഹാത്മാവല്ല, ൨. അംബേദ്കറിനൊപ്പമല്ല ഗാന്ധിയുടെ സ്ഥാനം, ൩ വംശീയവാദിയാണെന്ന് ചൂണ്ടിക്കാട്ടി ഘാന സര്‍വകലാശാലയില്‍ നിന്നും പ്രതിമ നീക്കം ചെയ്തു. ഗാന്ധിയേക്കാള്‍ കൂടുതല്‍ അംബേദ്കറുടെ ഫോട്ടോയാണ് ആളുകള് വീടുകളില്‍ വെച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ഇവര്‍ അടുത്ത കുറച്ച് വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന കാര്യമാണ്.

ഇതില്‍ രസകരമായി തോന്നിയ ഒരു കാര്യം ഇതൊന്നും രഹസ്യമായ കാര്യമല്ല എന്നതാണ്. ഗാന്ധിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പരസ്യമാണ്. പിന്നെ എന്താണ് ഇപ്പോള്‍ ഗാന്ധിക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യം വന്നു? അംബേദകര്‍ പോലും അക്കാലത്ത് പറഞ്ഞത് ഗാന്ധിയെ ആളുകള്‍ വേഗം മറന്ന് പോകുമെന്നാണ്. അതിനേക്കാള്‍ രസകരമായ കാര്യം ദ്വന്തങ്ങളുടെ പ്രയോഗമാണ്. കച്ചവടക്കാരും ഫാസിസ്റ്റുകളും ഉപയോഗിക്കുന്ന ഭാഷയാണത്. ഒന്ന് മറ്റൊന്നിനേക്കാള്‍ കേമമാണെന്ന വാദം. നമ്മടേത് മുന്തിയ സാധനമാണെന്ന്.

ജറീമി കോര്‍ബിന്‍

ഘാന സര്‍വകലാശാലയില്‍ നിന്നും പ്രതിമ നീക്കം ചെയ്തു എന്നത് പുതിയ കാര്യമാണ്. അവിടെ മാത്രമല്ല, മലാവി എന്നൊരു ആഫ്രിക്കന്‍ രാജ്യത്തും പണി നടന്നുകൊണ്ടിരിക്കുന്ന ഗാന്ധി പ്രതിമക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നു. ഈ രണ്ട് രാജ്യങ്ങളുടേയും ചരിത്രമെന്താണ്? അവര്‍ക്ക് ആരോടാണ് ബന്ധങ്ങള്‍?

ഇസ്രായേലുമായുള്ള വളരെ അടുത്ത ബന്ധം

ഘാനക്ക് 1957 ല്‍ സ്വാതന്ത്ര്യം കിട്ടുന്നതിന് ഒരു വര്‍ഷം മുമ്പാണ് അവിടെ ഇസ്രായേല്‍ ഏംബസി സ്ഥാപിതമാകുന്നത്. 1958 ല്‍ അവര്‍ ഇസ്രായേലിനെ അംഗീകരിക്കുകയും നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്തത് വഴി അങ്ങനെ ചെയ്യുന്ന ആഫ്രിക്കയിലെ ആദ്യത്തെ രാജ്യമായി മാറി. ഘാനയെ പോലെ തന്നെ ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഉടന്‍ തന്നെ 1964 ല്‍ മലാവി ഇസ്രായേലിനെ അംഗീകരിച്ച് നയതന്ത്ര ബന്ധം തുടങ്ങി. ഇസ്രായേലില്‍ ജനിച്ച മുമ്പത്തെ പട്ടാളക്കാരനും പിന്നീട് വ്യവസായിയായി മാറിയ David Bisnowaty മലാവി പാര്‍ളമെന്റ് അംഗമായിരുന്നു. അമേരിക്ക ജറുസലേമില്‍ എംബസി തുടങ്ങിയപ്പോള്‍ ധാരാളം സഖ്യ രാജ്യങ്ങള്‍ പോലും അതിനെ എതിര്‍ത്തു. എന്നാല്‍ 11 ആഫ്രിക്കന്‍ രാജ്യങ്ങള്‍ അമേരിക്കയോടൊപ്പമുണ്ടായിരുന്നു.

ആഫ്രിക്കയിലെ ധാരാളം രാജ്യങ്ങളുമായി ഇസ്രായേലിന് അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് ഇനി വേറെയേതെങ്കിലും രാജ്യവും ഗാന്ധി പ്രതിമക്കെതിരെ പ്രതിഷേധിച്ചേക്കാം. പക്ഷേ ദശാബ്ദങ്ങള്‍ക്ക് മുമ്പേ സ്വാതന്ത്ര്യം കിട്ടിയ ഈ രാജ്യങ്ങള്‍ എന്തേ ഇപ്പോള്‍ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നത്? ഇസ്രായേലികളുടെ ഗാന്ധിവിരോധമാണോ ഈ പ്രതിമ സ്ഥാപിക്കലും പിന്നീട് അത് പൊളിക്കലും ആയി നടക്കുന്നത്? ആര്‍ക്കറിയാം.

അരുന്ധതി റോയി ബഞ്ചമിന്റെ കുഞ്ഞാണോ?

അമേരിക്കയിലെ ജനപ്രതിനിധികള്‍ ഇസ്രായേലില്‍ നിന്ന് കൈക്കൂലി വാങ്ങി അവര്‍ക്കനുകൂല നിയമങ്ങളും ഉണ്ടാക്കുകയും നികുതിദായകരുടെ പണം ഒഴുക്കുകയും ചെയ്യുമ്പോള്‍ നമുക്ക് ഇങ്ങനെ ഒരു സംശയം തോന്നുന്നതില്‍ തെറ്റ് പറയാനാവില്ല. അതല്ലാതെ സ്വന്തം വളര്‍ച്ചയുടെ ആവശ്യത്തിനായി ലോകത്തെ പ്രബലമായ ഒരു ശക്തിയുടെ കൈയ്യില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ഭാവിയില്‍ ഗുണം ചെയ്തേക്കും എന്ന തോന്നലിനാലും ആകാം. എന്തുതന്നെയായാലും ഗാന്ധിയെ വെടിവെച്ചുകൊല്ലുകയും അത് നിരന്തരം ആഘോഷിക്കുകയും, ഈ വര്‍ഷവും, ചെയ്യുന്നവര്‍ അധികാരത്തിലിരിക്കുമ്പോള്‍ പ്രത്യേകിച്ച് യാതൊരു പ്രകോപനവും കൂടാതെ ഗാന്ധിയെ ആക്രമിക്കുന്നത് സദ് ഉദ്ദേശത്തിലാണെന്ന് കരുതാന്‍ വയ്യ. സെലിബ്രിറ്റികളെ സംബന്ധിച്ചടത്തോളം അവരുടെ തൊഴിലിന്റെ പുരോഗതിക്കായുള്ള അസംസ്കൃതവസ്തുക്കാളയി മാറ്റാന്‍ കഴിയാത്ത ഒരു കാര്യവും ലോകത്തില്ല. മുതലാളിത്തത്തിനും അത് ഗുണകരമാണ്.

മഹാത്മാവ് എന്ന് ഗാന്ധി സ്വയം ഇട്ട പേരല്ല. ഗാന്ധി ജീവിച്ചിരുന്നപ്പോള്‍ ആരും അദ്ദേഹത്തെ മഹാത്മാവ് എന്ന് വിളിച്ചിട്ടുമില്ല. അദ്ദേഹം എതിര്‍ത്തതും അദ്ദേഹത്തെ എതിര്‍ത്തതുമായ സുഭാഷ് ചന്ദ്ര ബോസാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം മഹാത്മാവ് എന്ന് ആദരപൂര്‍വ്വം വിളിച്ചത്. അത് ലോകം മുഴുവന്‍ ഏറ്റ് വിളിച്ചു. ഇന്നും ഏറ്റുവിളിക്കുന്നു. എന്നും ഏറ്റുവിളിക്കും മഹാത്മാ ഗാന്ധി കി ജയ്! നിങ്ങള്‍ക്ക് അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് സുഭാഷ് ചന്ദ്ര ബോസിന്റെ നേരെയല്ലേ?

ഗാന്ധി മഹാത്മാവാണോ എന്നത് തെറ്റായ ചോദ്യമാണ്. നിങ്ങള്‍ സമകാലീനനാണോ എന്നതാണ് ചോദ്യം.

***

അനുബന്ധം
ഒരു ദിവസം എനിക്ക് വിദേശത്ത് നിന്ന് എന്ന് തോന്നുന്ന ഒരു ഫോണ്‍ വന്നു. ഈ സൈറ്റ് കണ്ടിട്ട് അഭിനന്ദനം പറയാനാണ് അദ്ദേഹം വിളിച്ചത്. പക്ഷേ അദ്ദേഹത്തിന് ഒരു പരാതിയുണ്ടായിന്നു. ഈ സൈറ്റില്‍ കേരളത്തെക്കുറിച്ച് കൂടുതല്‍ എഴുതണം. പോസിറ്റീവായ കാര്യങ്ങള്‍. എന്തിനാണ് വിദേശത്തെ കാര്യങ്ങളൊക്കെ എഴുതി സമയം കളയുന്നത്. നല്ല കാര്യങ്ങളേക്കുറിച്ചല്ലേ എഴുതേണ്ടത് എന്നൊക്കെ ഉപദേശവും തന്നു. ഈ സൈറ്റിന് വേണ്ടി അദ്ദേഹം ധനസഹായവും നല്‍കാമെന്ന വാഗ്ദാനവും നല്‍കി. ഒരാളിന്റെ അദ്ധ്വാനത്തില്‍ മാത്രം നിലനില്‍ക്കുന്ന ഈ സൈറ്റിന് ഒരു സഹായിയെ കിട്ടിയെന്ന സന്തോഷം അധികം നിലനിന്നില്ല. എങ്ങനെയോ സംസാരം ഗാന്ധിയിലെത്തിച്ചേര്‍ന്നു. ഒരു വിഗ്രഹത്തേയും ഞാന്‍ ആരാധിക്കുന്നില്ലെങ്കിലും ഗാന്ധി പ്രധാനപ്പെട്ട ഒരു വ്യക്തിയാണെന്ന് ഞാന്‍ പറഞ്ഞു. നമ്മുടെ കക്ഷിക്ക് അതത്ര പിടിച്ചില്ല. ഗാന്ധിക്ക് ഒരുപാട് കുഴപ്പങ്ങളുണ്ട്. യുക്തിവാദികളും ദളിതചിന്തകരും മറ്റും ഗാന്ധിയുടെ പ്രശ്നങ്ങള്‍ ധാരാളം പുറത്തുകൊണ്ടുവരുന്നുണ്ടല്ലോ, അതൊന്നും ഞാന്‍ കാണുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. അതൊന്നും പുതിയ കാര്യമല്ലെന്നും ഗാന്ധിയുടെ ആശയങ്ങളെ തള്ളിക്കളയാനാകാത്തതാണെന്ന് വീണ്ടും ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടു. രോഷാകുലനായ അദ്ദേഹം ഗാന്ധിയെ തള്ളിപ്പറയുന്നില്ലെങ്കില്‍ ഈ നിമിഷം ഫോണ്‍ബന്ധം വിഛേദിക്കും എന്ന് പറഞ്ഞു. ഗാന്ധിയെ ഒരിക്കലും വെറുതെ അങ്ങ് തള്ളിപ്പറയാനാവില്ല എന്ന് എന്നില്‍ നിന്ന് കേട്ടതും അദ്ദേഹം ഫോണ്‍ബന്ധം വിഛേദിച്ചു.

ഫോണ്‍ നമ്പര്‍ പരിശോധിച്ചതില്‍ നിന്നും വിളി വന്നത് ഇസ്രായേലില്‍ നിന്നാണെന്ന് കണ്ടെത്താനായി. ഇസ്രായേലില്‍ താമസിക്കുന്ന, പച്ച മലയാളം സംസാരിക്കുന്ന ഒരു വ്യക്തിക്ക് ഗാന്ധിയോട് ഇത്ര വിരോധം എന്തുകൊണ്ടുണ്ടായി? ഗാന്ധിയെ ഇപ്പോഴും ഇസ്രയേലികള്‍ ഭയക്കുന്നു എന്നാണോ? RSS എന്തിന് ഗാന്ധിയെ ഇപ്പോഴും പല രീതികളില്‍ ആക്രമിക്കുന്നു? ശരിയാണ് സത്യാഗ്രഹത്തിന് അണുബോംബുകളേക്കാള്‍ ശക്തിയുണ്ട്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “മഹാത്മാ ഗാന്ധി മഹാത്മാവാണോ?

  1. ആ അഭിമുഖത്തില്‍ അംബേദ്കര്‍ പറയുന്നത് ഗാന്ധിയെ ആളുകള്‍ വേഗം മറന്നുപോകുമെന്നാണ്.
    എന്നാല്‍ 2019 പോലും സംഘപരിവാര്‍ ഗാന്ധിയുടെ ചിത്രത്തിന് മേല്‍ നിറയൊഴിക്കുന്നതില്‍ നിന്നും അംബേദ്കര്‍ക്ക് ഗാന്ധിയെ ഒരിക്കലും തിരിച്ചറിയാനായില്ല എന്ന് വ്യക്തമല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )