വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?

ചുറ്റുമുള്ള വ്യക്തികളെ വിശകലനം ചെയ്യേണ്ട അവസരം നമുക്ക് നിത്യജീവിതത്തില്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ഇതില്‍ നമ്മുടെ ചുറ്റുമുള്ള വ്യക്തികള്‍ നമ്മുടെ നിലനില്‍പ്പിനേയും സുസ്ഥിരതയേയും വളരേറെ സ്വാധീനിക്കുന്നതിനാല്‍ അവരെ നാം വിശകലനം ചെയ്യുന്നത് പരിണാമപരമായാണ്. ഒരു മൃഗത്തെ പോലെ നമുക്ക് ഗുണകരമായവരെ (നല്ലവര്‍) ചേര്‍ത്ത് നിര്‍ത്തുകയും ദോ‍ഷകരമായവരെ (ദുഷ്ടര്‍) അകറ്റി നിര്‍ത്തുകയും ചെയ്യുക.

എന്നാല്‍ നമ്മുടെ ജീവിതവുമായി നേരിട്ട് ബന്ധമില്ലവരോ? അവര്‍ വിദൂരത്തുള്ളവരാകാം. ചിലപ്പോള്‍ മരിച്ച് പോയവരാകാം. അവരെ എങ്ങനെ വിശകലനം ചെയ്യും. പരിണാമപരമായ ശീലം നമുക്കുള്ളതിനാല്‍ നാം അവരേയും നമുക്ക് ഗുണമുള്ളവരാണോ അല്ലയോ എന്ന് നോക്കിയാവാം പരിശോധിക്കുന്നത്. മരിച്ച് പോയവരാണെങ്കില്‍ അവര്‍ നമ്മുടെ സ്വന്തം ഗോത്രക്കാര്‍ക്ക് നേരിട്ടോ അല്ലാതെയോ എന്ത് സഹായമാണ് ചെയ്തത് എന്ന് നോക്കാം. അല്ലെങ്കില്‍ നാം പുറത്ത് നമുക്ക് ഇഷ്ടപ്പെട്ട ഗോത്രക്കാര്‍ക്ക് എന്ത് സഹായം ചെയ്തെന്ന് നോക്കാം. ബിരിയാണി വീതം വെച്ചപ്പോള്‍ തുല്യമായാണോ വീതം വെച്ചത്. മഴ പെയ്തപ്പോള്‍ കുടയില്‍ കയറ്റിയോ ഇല്ലയോ എന്നിങ്ങനെ പലതും.

ഇതുകൊണ്ട് എന്ത് ഗുണം?

ഇവരുടെ പ്രവര്‍ത്തികള്‍ നമുക്ക് പലപ്പോഴും ആവര്‍ത്തിക്കാന്‍ കഴിയാത്തവ ആയിരിക്കും. വേറൊരു സ്ഥല-കാലത്താണ് അവര്‍ ജീവിച്ചത്. അന്ന് പ്രസക്തമായ കാര്യം ചിലപ്പോള്‍ ഇന്ന് പ്രസക്തമാകണമെന്നില്ല. അവരുടെ കാലത്ത് അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളാല്‍ ശേഷമുള്ള കാലത്ത് പൊതു ബോധം തന്നെ മാറി ആ മാറ്റങ്ങളെ ഉള്‍ക്കൊണ്ടിട്ടുമുണ്ടാകും. അന്നത്തെ ധാര്‍മ്മികതയോ സദാചാരമോ ആവില്ല ഇന്നുണ്ടായിരിക്കുന്നത്. അതുകൊണ്ട് അവര്‍ ചെയ്ത കാര്യങ്ങള്‍ അതുപോലെ പകര്‍ത്തുന്നത് ചിലപ്പോള്‍ ശരിയായേക്കാമെങ്കിലും അത് തട്ടിപ്പാണ്. കൂടാതെ സമൂഹത്തിലെ പുതിയ മാറ്റങ്ങളോടെ എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാന്‍ ജനത്തെ സഹായിക്കുന്ന വിമര്‍ശനാത്മകമായ ചിന്ത വികസിപ്പിക്കാനും ആ രീതി സഹായിക്കില്ല. വ്യക്തിയെ അനുകരിക്കു മാത്രമാണ് നടക്കുന്നത് ഇവിടെ. വ്യക്തി പൂജ അഥവാ നായക പൂജ.

എന്താണ് ഇതിന്റെ ഫലം?

പരിഗണിക്കുന്ന വ്യക്തിയെ നല്ലവനെന്നോ മോശക്കാരനാണോ എന്ന് മുദ്രകുത്തുകയാണ് ഇതിന്റെ ഫലം. അതായത് നാം വിഗ്രഹത്തെ നിര്‍മ്മിക്കുന്നു. ഇത് വളരെ പ്രാകൃതമായ നടപടിയാണ്. നമ്മുടെ പുരാണങ്ങളും മത സാഹിത്യവും എല്ലാം ഇങ്ങനെയുണ്ടായതാണ്. അതുപോലെ ഇത് കാര്യങ്ങളെ കറുപ്പും വെളുപ്പുമായി കാണാന്‍ പ്രേരിപ്പിക്കുന്നു. അധികാരികള്‍ക്ക് വളരെ ഗുണകരമായ സ്വഭാവങ്ങളാണ് അത്. ബൌദ്ധികമായി എളുപ്പമായതിനാലും വ്യക്തിപരമായി നിങ്ങള്‍ക്ക് ഈ വിഗ്രഹങ്ങളെ ഒരു വാഹനമായി ഉപയോഗിച്ച് സ്വന്തം കാര്യങ്ങള്‍ വേണമെങ്കില്‍ നേടിയെടുക്കാമെന്ന സ്വാര്‍ത്ഥ ഫലവും ഇതിനുള്ളതുകൊണ്ട് സമൂഹത്തിലെ മിക്കവരും പിന്‍തുടരുന്ന മാര്‍ഗ്ഗമാണിത്.

നിര്‍മുക്തമായ വിശകലനം

എന്നാല്‍ വേറൊരു രീതിയിലും നമുക്ക് മറ്റുള്ളവരെ വിശകലനം ചെയ്യാം. അത് അവര്‍ ബിരിയാണി വീതം വെച്ചതിനെക്കുറിച്ചാവില്ല. പകരം കാലത്തിന് അതീതമായി വര്‍ത്തമാനകാലത്തിനും ഭാവികാലത്തിനും പ്രാവര്‍ത്തികമാക്കാനായുള്ള എന്ത് ആശയം നല്‍കുന്നു എന്നതാണ്. ഈ രീതിയില്‍ നോക്കുമ്പോള്‍ നിങ്ങളുടെ ജോലി ബയോഡാറ്റ നോക്കി വെറുതെ മാര്‍ക്കിടുന്നതല്ല. പകരം നടപ്പാക്കേണ്ട ആശയങ്ങള്‍ നടപ്പാക്കാനുള്ള ക്രിയാത്മകമായ പ്രവര്‍ത്തികളിലേര്‍പ്പെടുക എന്നതാണ്. മാര്‍ക്കില്ലാത്തതിനാല്‍ ഇവിടെ ആരും ആരേക്കാളും മേലെയല്ല, അതുപോലെ ആരും ആരേക്കാളും താഴെയുമല്ല. പകരം ചെയ്യാനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ലക്ഷ്യമേ ഉണ്ടാകൂ. നമുക്ക് ചെയ്യാനുള്ള ആ പ്രവര്‍ത്തികളിലെ തെറ്റും ശരിയും പരിശോധിക്കുക. തെറ്റുകള്‍ തള്ളിക്കളയുക. ശരികള്‍ നടപ്പാക്കുക. വിശകലനം ചെയ്യുന്ന വ്യക്തിയാണ് കേന്ദ്രസ്ഥാനത്ത് ചോദ്യശരങ്ങളേറ്റ് വാങ്ങിക്കൊണ്ട് നില്‍ക്കുന്നത്. അല്ലാതെ ആ വ്യക്തികളല്ല.

എന്തുതന്നെയായാലും രണ്ടുപേരെ വിശകലനം ചെയ്യുമ്പോള്‍ ഒരാള്‍ കേമനും മറ്റയാള്‍ മോശക്കാരനെന്നും തോന്നുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത, നവലിബറല്‍, കമ്പോള സ്വാതന്ത്ര്യവാദ സ്വത്വവാദത്തിന്റെ ഫലമായാണ്. അത് നിങ്ങളെ മ്ലേച്ഛനാക്കുന്നു. അത്തരം ചിന്തകളുപേക്ഷിക്കു. എല്ലാവരും അവരവരുടെ ധര്‍മ്മം നിറവേറ്റി പോയവര്‍. അവര്‍ക്ക് ഒരുത്തന്റേയും സര്‍ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ല. എന്നാല്‍ നിങ്ങള്‍ക്ക് മുമ്പിലുള്ള ചോദ്യം നിങ്ങള്‍ ശരിക്കും കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം എറ്റെടുക്കന്നവനാണോ എന്നത് മാത്രമാണ്.

ശ്രദ്ധിക്കുക:
സമൂഹത്തില്‍ സമാധാനവും സുസ്ഥിരതയും നല്‍കുന്ന വ്യക്തികളെക്കുറിച്ചാണ് ഇവരടെ സംസാരിക്കുന്നത്.

ഭാഗം 2: മഹാത്മാ ഗാന്ധി മഹാത്മാവാണോ?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )