ബലാല്‍സംഗവും ഇന്‍ഡ്യയിലെ ഹിന്ദുത്വയുടെ വളര്‍ച്ചയും

അടുത്ത സമയത്ത് നടന്ന ഒരു ബലാല്‍സംഗവും അതിന്റെ ഇരയെ കൊന്ന സംഭവവും ഇന്‍ഡ്യയില്‍ വലിയ പ്രതിഷേധത്തിന് കാരണമായല്ലോ. അക്രമിയില്‍ ഒരാള്‍ ഒരു ന്യൂനപക്ഷ സമുദായക്കാരനായ് ഹിന്ദുത്വ ശക്തികളുടെ കള്ള വാര്‍ത്ത ഫാക്റ്ററിക്ക് ഇന്റര്‍നെറ്റ് നിറയെ കള്ളങ്ങള്‍ കൊണ്ട് നിറക്കാന്‍ സൌകര്യം കൊടുത്തു. (1) സാമൂഹ്യ മാധ്യമങ്ങളിലെ ഈ പ്രചരണം ആളുകളുടെ മനസില്‍ തീ കോരിയിട്ടു. അതാകണം വളരേറെ ആളുകളെ സമരത്തിനായി തെരുവിലിറക്കിയത്. വലിയ പ്രതിഷേധമാണ് ഹൈദരാബാദില്‍ അധികാരികള്‍ക്കെതിരെയുണ്ടായത്.

കഠ്‌വാ സംഭവം ഉണ്ടായപ്പോള്‍ നമ്മുടെ നാട്ടിലെ ഹിന്ദുത്വ ശക്തികള്‍ കള്ള ഐഡികളുപയോഗിച്ച് ഒരു ഹര്‍ത്താലിന് ആഹ്വാനം കൊടുത്തത് ഓര്‍ക്കുന്നുണോ? സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളില്‍ ഹര്‍ത്താലിന്റെ കള്ളവാര്‍ത്ത വന്നതും അതിന്റെ യാഥാര്‍ത്ഥ്യം അറിയാത്ത് സാധാരണ മതേതര പാര്‍ട്ടികള്‍ പോലും ചില സ്ഥലങ്ങളില്‍ രാവിലെ ഹര്‍ത്താല്‍ നടത്തി. അക്രമാസക്തമാകാനുള്ള സാദ്ധ്യത വരെയുണ്ടായിരുന്നു. പക്ഷേ വേഗം തന്നെ ഈ കള്ള വാര്‍ത്തയുടെ സത്യം പുറത്തുവരുകയും ഫേസ്‌ബുക്ക് ഹര്‍ത്താല്‍ ചീറ്റിപ്പോകുകയും ചെയ്തു. ഫാസിസ്റ്റുകള്‍ എപ്പോഴും കളിക്കുന്ന ഒരു കളിയാണിത്. (2)

ഇന്‍ഡ്യയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമണവും അതിന് ശേഷമുണ്ടാകുന്ന വലിയ പ്രതിഷേധവും പുതിയ ഒരു കാര്യമല്ല . ഇത്തരം ധാരാളം പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുറച്ച് സമയം കഴിയുമ്പോള്‍ എല്ലാവരും ആ സംഭവം മറക്കുകയും പുതിയ സംഭവത്തിന് പുറകേ പോകുകയും ചെയ്യുന്നു.

ഈ കുറ്റകൃത്യവും അതിനോടുള്ള പ്രതികരണത്തില്‍ നിന്നും നാം എന്ത് പാഠമാണ് പഠിക്കുന്നത്? ഒന്നും പഠിക്കുന്നില്ല. അത് ആവര്‍ത്തിക്കുക മാത്രമാണുണ്ടാകുന്നു. അതുകൊണ്ട് ദയവ് ചെയ്ത് പ്രതികരിക്കുന്നത് അവസാനിപ്പിക്കുക. ഒരു നിമിഷം ഒരടി പിറകിലേക്ക് പോയി എന്താണ് സംഭവിച്ചത് എന്ന് ആലോചിക്കുക.

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു

സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ തുടങ്ങി അനേകം വിഷയങ്ങളുള്‍പ്പെട്ട ധാരാളം കാരണങ്ങളാലാണ് ഈ അക്രമം നടക്കുന്നത്. അതൊക്കെ അഭിമുഖീകരിക്കാതെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാനാകില്ല. എന്നാല്‍ നമുക്ക് ഒറ്റമൂലിയാണ് വേണ്ടത്. കാരണം യഥാര്‍ത്ഥ മാറ്റം ഉണ്ടാകാന്‍ നമ്മുടെ അബോധ മനസ് ആഗ്രഹിക്കുന്നില്ല. നമുക്ക് കാര്യങ്ങളെല്ലാം അറിയാം.

ബലാല്‍സംഗം അധികാരത്തിന്റെ പ്രയോഗമാണ്. അതിന് ലൈംഗികതയുമായി കുറച്ച് ബന്ധമേയുള്ളു. അക്രമിക്ക് തന്റെ അധീശത്വം സ്ഥാപിക്കണം. അയാളാണ് അധികാരി എന്ന് വരുത്തണം. യഥാര്‍ത്ഥ ജീവിതത്തില്‍ അയാള്‍ അപമാനിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയുമാണ്. ആ അടിച്ചമര്‍ത്തലെല്ലാം ഒരു ദുര്‍ബലയായ ഒരു ഇരയുടെ മേല്‍ അവന്‍ അഴിച്ചുവിടുകയാണ് ചെയ്യുന്നത്. ഫലം എന്താണ് വരുന്നത് എന്ന് നോക്കാതെ അയാള്‍ എന്തും ചെയ്യും. ബലാല്‍സംഗത്തെ ഒരു ലൈംഗിക പ്രവര്‍ത്തിയായി ചുരുക്കി കാണുമ്പോള്‍ ഈ പ്രശ്നങ്ങളെല്ലാം മറഞ്ഞ് പോകുന്നു.

അയാള്‍ക്ക് എന്തുകൊണ്ട് അധികാരം അഴിച്ച് വിടണം?

2008 ല്‍ ലോക മുതലാളിത്തം തകര്‍ന്നു. അതിന് ശേഷം പിന്നീടത് പൊങ്ങി വന്നിട്ടില്ല. ധാരാളം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. വീടുകള്‍ ജപ്തി ചെയ്യപ്പെട്ടു. എന്നാല്‍ ഓഹരികമ്പോളം തിരിച്ച് സാധാരണ പോലെയായി. അതായത് പണക്കാര്‍ക്ക് പണമെല്ലാം കിട്ടി. ഇന്ന് വെറും മൂന്ന് പേര്‍ക്ക് 350 കോടി ജനങ്ങളേക്കാള്‍ ലോകത്തെ ജനസംഖ്യയുടെ പകുതിയേക്കാള്‍ കൂടുതല്‍ സമ്പത്തുണ്ട്. ശമ്പള വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. ആളുകള്‍ ചെയ്യുന്ന ജോലികള്‍ സംതൃപ്തി നല്‍കുന്നതല്ല. തങ്ങള്‍ക്ക് മെച്ചപ്പെട്ടത് കിട്ടേണ്ടതാണെന്ന് ജനം കരുതുന്നു.

ആളുകള്‍ക്ക് ദേഷ്യമുണ്ട്. എന്നാല്‍ പണക്കാര്‍ക്ക് കൂടുതല്‍ പണവും ഉണ്ട്. ഈ ദരിദ്രര്‍ അവരുടെ ദേഷ്യം മുഴുവന്‍ ഈ പണക്കാരുടെ മേലെ പതിപ്പിച്ചാലെന്ത് സംഭവിക്കും? സംശയമെന്താ അവരുടെ പണം മൊത്തം നഷ്ടപ്പെടും. ഇത് 1920കളിലെ ക്ലാസിക് അവസ്ഥയാണ്. അവിടേക്കാണ് ഫാസിസ്റ്റ് പാര്‍ട്ടികള്‍ വരുന്നത്. അവരുടെ ആശയം വെറുപ്പിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവര്‍ ന്യൂനപക്ഷങ്ങളെ വെറുക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. അത് യഥാര്‍ത്ഥ സാമ്പത്തിക രാഷ്ട്രീയ പ്രശ്നത്തെ മറച്ച് വെക്കാനുള്ള ഫലപ്രദമായ ഒരു അടവാണ്. അധികാര പാര്‍ട്ടിയില്‍ നിന്ന് ഇവര്‍ക്ക് പൂര്‍ണ്ണമായ പിന്‍തുണയുണ്ട്. കഠ്‌വ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ നോക്കൂ എത്രയേറെ ബലാല്‍സംഗ കുറ്റവാളികള്‍ക്ക് വേണ്ടിയാണ് ഫാസിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ വലിയ സ്വീകരണങ്ങളൊരുക്കിയത്. ഇതെല്ലാം ജനങ്ങള്‍ക്കുള്ള സൂചനയാണ്.

പക്ഷേ ആ വെറുപ്പിന് എന്ത് സംഭവിക്കുന്നു?

വെറുക്കല്‍ പ്രക്രിയ അങ്ങനെ ചെയ്യുന്നവരുടെ മനസില്‍ സ്ഥിരമായി നിലനില്‍ക്കും. അവര്‍ തിരികെ വീട്ടിലെത്തുമ്പോള്‍ അവിടെ പഴയ ന്യൂനപക്ഷമൊന്നുമില്ല. ഭാര്യയോ കുട്ടികളോ ആകും ഉണ്ടാകുക. വെറുപ്പ് അവിടെയും പ്രവര്‍ത്തിക്കും. ഇപ്പോള്‍ സ്വന്തം കുടുംബാംഗങ്ങളായിരിക്കും ഇര. ചിലപ്പോള്‍ അയല്‍ക്കാര്‍, ചിലപ്പോള്‍ കൂടെ യാത്ര ചെയ്യുന്നവര്‍. എന്തായാലും നാമല്ലാത്ത ദുര്‍ബലരായ ആരെങ്കിലും വെറുക്കാനായി ഉണ്ടായിക്കൊണ്ടേയിരിക്കും.

ഇന്‍ഡ്യ സര്‍ക്കാരിന്റെ പുതിയ വിവരങ്ങള്‍ അനുസരിച്ച് 2017 ല്‍ സ്ത്രീകള്‍ക്കെതിരായ അക്രമണം മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 6% വര്‍ദ്ധിച്ചു.

സിനിമ, ടിവി, മാധ്യമങ്ങളും സ്ത്രീ ശരീരത്തെ വസ്തുവാക്കി മാറ്റുന്നതും

സിനിമയും മറ്റ് കഥാ കലകളും നായകന്റെ വിളയാട്ടത്തിനുള്ള ഒരു ശരീരമായി സ്ത്രീയെ ചുരുക്കി കാണുന്നു. ബലാല്‍സംഗവും ലൈംഗികതയുമൊക്കെ സിനിമയുടേയും ടിവിയുടേയും സാധാരണ കഥയാണ്. അത് സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും തെറ്റായ വീക്ഷണമാണ് നല്‍കുന്നത്. അതിനെക്കുറിച്ച് വിശദമായി മുമ്പ് എഴുതിയിരുന്നല്ലോ.(3) സിനിമയിലെ അക്രമം അസഹനീയമാണ്. യഥാര്‍ത്ഥമായി തോന്നാനാണ് അത് ചെയ്യുന്നത് എന്ന് അവര്‍ പറയുന്നത്. എന്തായാലും അത് ആളുകളെ ബാധിക്കുന്നുണ്ട്.

ഈ അതിക്രമത്തിന് അറുതി വരുത്താന്‍ താങ്കള്‍ ആഗ്രഹിക്കുന്നവോ

1. മറ്റുള്ളവരെ വെറുക്കുന്നത് അവസാനിപ്പിക്കുക.
2. സിനിമക്ക് പണം കൊടുക്കുന്നത് അവസാനിപ്പിക്കുക.
3. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുക.
4. സാമ്പത്തിക സ്ഥിരതക്കും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുക.
5. ആളുകള്‍ക്ക് ആഹാരം എത്തിക്കുന്ന സംവിധാനങ്ങള്‍ ഉറപ്പാക്കുക. ആധാര്‍ പോലുള്ള തട്ടിപ്പുകള്‍ ദരിദ്രരുടെ ആഹാരമാണ് ഇല്ലാതാക്കുന്നത്.
6. മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ വിവരിക്കരുത്. കുറച്ച് സംസാരിച്ചാല്‍ മതി. പക്ഷെ അവഗണിക്കരുത്
7. സാമൂഹ്യ മാധ്യമങ്ങള്‍ ഉപേക്ഷിക്കുക. സാമൂഹ്യ മാധ്യമങ്ങള്‍ ജനങ്ങളെ മൃഗമാക്കുകയാണ്.

positive ആയി പ്രവര്‍ത്തിക്കുക. താങ്കള്‍ക്ക് കോപ വികാര സമാപ്തി നല്‍കുന്ന മറ്റുള്ളവരെ കുറ്റം പറയുന്നതോ ശിക്ഷിക്കുന്നതോ താങ്കള്‍ക്കുള്‍പ്പടെ ആര്‍ക്കും ഒരു സഹായവും ചെയ്യില്ല. (4)

1. Hyderabad Rape Murder Case Communalised
2. വ്യാജ ഹർത്താൽ നാടകം പൊളിഞ്ഞു.. മുഖ്യസൂത്രധാരനടക്കം പിടിയിൽ.. പിന്നിൽ സംഘപരിവാർ?
3. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
4. താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )