കൌമാരക്കാര്‍ മൊബൈല്‍ ഫോണിനോട് വളരേധികം ആസ്കതരാണ്

തെക്കന്‍ കൊറിയയാണ് ലോകത്ത് ഏറ്റവും അധികം സ്മാര്‍ട്ട് ഫോണുള്ള രാജ്യം. 2018ലെ സര്‍ക്കാരിന്റെ കണക്ക് പ്രകാരം തെക്കന്‍ കൊറിയയിലെ 98% ല്‍ അധികം കൌമാരക്കാരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. അവരിലൊരുപാടു പേര്‍ ആസക്തിയുടെ സൂചനകളാണ് കാണിക്കുന്നത്.

Ministry of Science and Information and Communications Technology (MSIT) കഴിഞ്ഞ വര്‍ഷം 10 -19 പ്രായമുള്ള ഏകദേശം 30% തെക്കന്‍ കൊറിയന്‍ കുട്ടികളെ തങ്ങളുടെ ഫോണുകളുമായി “അമിതാശ്രയമുള്ളവരാണ്” എന്ന് വര്‍ഗ്ഗീകരിച്ചു. അതായത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൊണ്ട് സ്വയം നിയന്ത്രണമുള്‍പ്പടെയുള്ള “ഗൌരവമായ പ്രത്യാഘാതങ്ങള്‍” അവര്‍ അനുഭവിക്കുന്നു.

ആ കുട്ടികളെയാണ് ഇന്റര്‍നെറ്റ് ആസക്തി ചികില്‍സിക്കാനുള്ള സര്‍ക്കാര്‍ നടത്തുന്ന ക്യാമ്പിലേക്ക് പ്രവേശിപ്പിക്കുന്നത്. 2007 ല്‍ ആണ് ആ പദ്ധതി തുടങ്ങിയത്. സ്മാര്‍ട്ട് ഫോണിനെ കൂടി ഉള്‍പ്പെടുത്തി 2015 ആ പദ്ധതി വിപുലീകരിച്ചു.

ഡീടോക്സ് ക്യാമ്പ്

തെക്കന്‍ കൊറിയ ഇന്റര്‍നെറ്റ് ക്യാമ്പുകള്‍ സൌജന്യമാണ്. ആഹാരത്തിന് വേണ്ടി 100,000 won ($84) ഫീസുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ക്യാമ്പുകളുണ്ട്. ഓരോ ക്യാമ്പിലും 25 വിദ്യാര്‍ത്ഥികളുണ്ടായിരിക്കും.

ആ ക്യാമ്പില്‍ കൌമാരക്കാര്‍ വേട്ടയാടല്‍, കല, സൃഷ്ടി പ്രവര്‍ത്തനങ്ങളും കായികവിനോദങ്ങളിലും ഏര്‍പ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഒന്ന് ഒന്നായും, സംഘമായും, കുടുംബവുമായും ഉള്ള കൌണ്‍സിലിങ് പരിപാടിയിലൂടെയും അവര്‍ നിര്‍ബന്ധമായി കടന്ന് പോകണം. അതില്‍ അവര്‍ അവരുടെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ഉറങ്ങുന്നതിന് മുമ്പ് 30 മിനിട്ട് ധ്യാനിക്കുകയും വേണം.

നഗരത്തില്‍ നിന്ന് ദൂരെയുള്ള ഹരിതാഭമായ ചുറ്റുപാടിലെ യുവ പരിശീലന കേന്ദ്രങ്ങളിലാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. അത് അവരുടെ ആസക്തി ഇല്ലാതാക്കാനായി സഹായിക്കും.

ക്യാമ്പിലെ ആദ്യ ദിവസങ്ങളില്‍ കൌമാരക്കാര്‍ക്ക് “agonized look” ആണുണ്ടാകുന്നത്. മൂന്നാം ദിവസത്തോടെ മാറ്റങ്ങള്‍ കാണാം. അവര്‍ സുഹൃത്തുക്കളോടൊത്ത് സന്തോഷിക്കാന്‍ തുടങ്ങും എന്ന് ക്യാമ്പ് ഡയറക്റ്റര്‍ Yoo Soon-duk പറയുന്നു.

എന്തുകൊണ്ടാണ് തെക്കന്‍ കൊറിയയിലെ കൌമാരക്കാര്‍ ഇത്രമാത്രം ആസക്തരാക്കപ്പെട്ടത്

തെക്കന്‍ കൊറിയയിലെ കൌമാരക്കാര്‍ മാത്രമല്ല ഫോണുമായി ഇങ്ങനെ hooked. ലോകം മൊത്തമുള്ള വര്‍ദ്ധിച്ച് വരുന്ന വ്യാകുലതയാണ് അമിതമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം.

2015 ല്‍ OECD രാജ്യങ്ങളിലെ 16% വരുന്ന 15 വയസുകാര്‍ സ്കൂള്‍ സമയത്തിന് പുറമേ ആറ് മണിക്കൂറില്‍ കൂടുതല്‍ സമയം എല്ലാ ദിവസവും ഓണ്‍ലൈനില്‍ ചിലവഴിച്ചു എന്ന് 2017 ല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചയുടെ അന്ത്യത്തില്‍ അത് 26% വരെ ഉയരും.

തെക്കന്‍ കൊറിയയിലെ സാമൂഹ്യ സമ്മര്‍ദ്ദം പ്രശ്നത്തെ വലുതാക്കുന്നു. അവിടെ കുട്ടികളില്‍ വലിയ അക്കാദമിക് ഭാരമാണ് ഉണ്ടാകുന്നത്. വിശ്രമത്തിന് ദിവസങ്ങള്‍ കിട്ടുന്നില്ല. സ്കൂള്‍ ദിനത്തിന്റെ അവസാനം മിക്കവരേയും cram ക്ലാസുകള്‍ക്കയക്കുന്നു. മറ്റ് പ്രവര്‍ത്തികള്‍ക്ക് അതിനാല്‍ സമയം കിട്ടില്ല.

2015 ല്‍ വെറും 46.3% 15-വയസായ തെക്കന്‍ കൊറിയ കുട്ടികളാണ് സ്കൂളിന് ശേഷം വ്യായാമമോ സ്പോര്‍ട്സോ ചെയ്തിരുന്നത്. എല്ലാ 36 OECD രാജ്യങ്ങളിലേയും താഴ്ന്ന നിലയായിരുന്നു അത്.

സ്കൂളിലെ സമ്മര്‍ദ്ദം കുറക്കാനായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. “ഞാന്‍ ഫോണുപയോഗിക്കുമ്പോള്‍ എന്റെ സമ്മര്‍ദ്ദങ്ങളെല്ലാം ഞാന്‍ മറക്കുന്നു. അതിന്റെ ഉപയോഗം നിര്‍ത്തുമ്പോള്‍ എന്നെ വിഷമിപ്പിച്ച കാര്യങ്ങളെല്ലാം വീണ്ടും തിരികെ വരും. അതൊരു കഠിനമായ ചക്രമാണ്,” എന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

ഈ ചക്രം ആസക്തിയുടെ ഒരു ലക്ഷണമാണെന്ന് സ്മാര്‍ട്ട് ഫോണ്‍ ആസക്തരായവരെ ചികില്‍സിക്കുന്ന മനശാസ്ത്രജ്ഞനായ Dr. Lee Jae-won പറഞ്ഞു. മനുഷ്യര്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ അത് തലച്ചോറിലെ ഡോപ്പമിന്റെ അളവ് കുറക്കുന്നു. അതുകൊണ്ട് അവര്‍ സംതൃപ്തികിട്ടാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടും. കൌമാരക്കാര്‍ക്ക് സമ്മര്‍ദ്ദം കുറക്കാനുള്ള മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ അവര്‍ അവരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കും എന്ന് അദ്ദേഹം പറഞ്ഞു.

“തുടക്കത്തില്‍ സ്മാര്‍ട്ട് ഫോണ്‍ അവര്‍ക്ക് സുഖം കൊടുക്കും. എന്നാല്‍ പിന്നീട് തങ്ങള്‍ക്ക് സന്തോഷം കിട്ടാനായി സ്മാര്‍ട്ട് ഫോണ്‍ മാത്രം മതിയെന്ന ചിന്തയിലെത്തും. അത് അവരെ സ്കൂളും പഠനവും ഒക്കെ ഉപേക്ഷിക്കുന്നതിലേക്ക് കൊണ്ടുപോകും,” Dr. Lee പറയുന്നു.

ആസക്തിയുടെ പ്രശ്നങ്ങള്‍

ഹൃസ്വകാലത്ത് സ്മാര്‍ട്ട് ഫോണ്‍ obsession സ്കൂളിലെ പഠന നിലയേയേ ബാധിക്കൂ. എന്നാല്‍ ഫോണ്‍ താഴെ വെക്കാന്‍ പറ്റാത്ത അവസ്ഥ കൌമാരക്കാര്‍ക്ക് ദീര്‍ഘകാലത്തെ ഫലങ്ങളുണ്ടുണ്ടാക്കും.

കാലക്രമത്തില്‍ ഇന്റര്‍നെറ്റ് ആസക്തര്‍ സാമൂഹികമായി ഒറ്റപ്പെട്ടവരായി മാറാം. പിന്‍വാങ്ങലിന്റെ ലക്ഷണങ്ങള്‍ കാണിക്കാം. ദേഷ്യം, സമ്മര്‍ദ്ദം, ആകാംഷ, വിഷാദരോഗം തുടങ്ങിയ മാനസികാവസ്ഥയും ഉണ്ടാകും എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കുടുംബവും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നില്ല എന്നതില്‍ നിന്ന് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കഴിവ് ഇവര്‍ വികസിപ്പിക്കുന്നില്ല എന്ന് മനസിലാക്കാം. ക്യാമ്പില്‍ നിന്ന് വിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരു കുട്ടി ബഹളം വെച്ചതിനെക്കുറിച്ച് ക്യാമ്പ് ഡയറക്റ്റര്‍ യൂ ഓര്‍ക്കുന്നു. അവന് സ്മാര്‍ട്ട് ഫോണാണ് സമൂഹത്തിലേക്കുള്ള പാലം.

നേരത്തെ തന്നെ ചികില്‍സിക്കുന്നതില്‍ നിന്ന് ഭാവിയിലെ പ്രശ്നങ്ങളെ തടയാം എന്ന് തെക്കന്‍ കൊറിയയിലെ സര്‍ക്കാര്‍ കരുതുന്നു.

— സ്രോതസ്സ് cnn.com | Sophie Jeong | Oct 21, 2019

മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കരുത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )