മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍

അടുത്ത കാലത്ത് നമ്മുടെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് പരസ്യങ്ങളാണ് ഇവ.

൧. പ്രശാന്ത സുന്ദരമായ ഒരു തടാകം. ചുറ്റും സസ്യ ശ്യാമള കോളമായ വൃക്ഷ ലതാദികള്‍. കിളികള്‍ കളകളാരവം പൊഴിക്കുന്നു. ഒരു മദ്ധ്യവയസ്കന്‍ ഒരു കൈയ്യില്‍ ചൂണ്ടയും മറുകൈയ്യില്‍ ഒരു കസേരയുമായി തടാകത്തിലെ വെള്ളത്തില്‍ ഇറങ്ങുന്നു. അയാള്‍ കസേര വെള്ളത്തില്‍ സ്ഥാപിച്ച ശേഷം അതില്‍ ഇരുന്ന് മീന്‍പിടിക്കാന്‍ തുടങ്ങുന്നു. അടുത്തനിമിഷം ദൂരെ നിന്ന് കൂടി വരുന്ന ശബ്ദത്തോടെയും പൊടി പറത്തിയും എന്തോ പാഞ്ഞ് വരുന്നു. അതി വേഗത്തില്‍ വരുന്ന ഒരു കാറാണത്. അതിന്റെ വേഗത തടാകത്തില്‍ തിരമാലകളുണ്ടാക്കുകയും മീന്‍പിടിക്കാന്‍ വന്നയാളെ കസേരയില്‍ നിന്ന് മറിച്ചിടുകയും ചെയ്യുന്നു. അതി വേഗം വന്ന കാര്‍ പാഞ്ഞ് പോകുന്നു. ശരീരം മുഴുവന്‍ നനഞ്ഞ, കഷണ്ടികയറിയ നമ്മുടെ നായകന്‍ വിധേയനായി അത്ഭുതത്തോടെയും ബഹുമാനത്തോടെയും കാര്‍ പോയ വഴിയില്‍ കാറിനെ നോക്കി നില്‍ക്കുന്നു.

൨. ഹൈക്ലാസ് പരിസരം. സഫാരി സ്യൂട്ടണിഞ്ഞ ഒരു ജന്റില്‍മാന്‍ ഹോട്ടല്‍ റിസപ്ഷനില്‍ വരുന്നു. അന്നേരം അവിടെ വരുന്ന ഒരു ലേഡിയോട് “After you” എന്ന് പറഞ്ഞ് അവര്‍ക്കവസരം കൊടുക്കുന്നു. ലിഫ്റ്റില്‍ കയറാന്‍ നേരം ഒരു മുതിര്‍ന്ന വനിതയോടും അദ്ദേഹം “After you” എന്നുപചാരം പറഞ്ഞ് പിറകിലേക്ക് മാറുന്നു. അങ്ങനെ പലയിടത്തും അദ്ദേഹം “After you” പറയുന്നു. പിന്നീട് തിരികെ പോകാനായി അദ്ദേഹം കാറില്‍ കയറുന്നു. സ്റ്റിയറിങ്ങ് കണ്ടതോടെ അദ്ദേഹത്തിന്റെ ഉള്ളില്‍ എന്തോ ഇരച്ചുകയറുന്നു. അതുവരെ മാന്യനായി ഉപചാര വാക്യം പറഞ്ഞയാള്‍ ഇപ്പോള്‍ “AFTER ME” എന്ന് മൃഗത്തേപോലെ അലറി കാര്‍ അതിവേഗത്തില്‍ പായിക്കുന്നു. തെമ്മാടി ചെക്കന്‍മാര്‍ പോലും അദ്ദേഹത്തിന്റെ വന്യത കണ്ട് “After you” എന്ന് അദ്ദേഹത്തോട് വിനയപൂര്‍‌വ്വം പറയുന്നു.

10ഓ 15ഓ സെക്കന്റ് നീളമുള്ള പരസ്യങ്ങളാണിവ. ഇത്തരം ധാരാളം പരസ്യങ്ങള്‍ നമ്മുടെ വിഢിപ്പെട്ടി ചേരക്കുഞ്ഞു മുതല്‍ വൃദ്ധര്‍ വരെ ദൈനംദിനം കാണുന്നു. ഇവക്ക് ഈ പ്രശ്നങ്ങളില്‍ പങ്കുണ്ടോ?

ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഈ ബിംബങ്ങള്‍ മനുഷ്യരെ ബാധിക്കുന്നുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ആള്‍ക്കാര്‍ ഇത് പ്രചരിപ്പിക്കുമ്പോള്‍ അതിന്റെ ശക്തി കൂടുന്നു. സിനിമകളിലൂടെയും ചാനലുകളിലൂടെയും ഇത്തരം സാമൂഹ്യ വിരുദ്ധ ആശയങ്ങള്‍ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കപ്പെടുന്നു.

നിങ്ങളുടെ ഒരു വര്‍ഷത്തെ യാത്ര 12,800 കിലോമീറ്ററില്‍ അധികമാണെങ്കിലേ സ്വന്തമായി കാര്‍ ഉപയോഗിക്കുന്നതിന്റെ ഗുണമുണ്ടാകൂ. ഇത് വികസിത രാജ്യങ്ങളിലേ കണക്കാണ്. നമ്മുടെ നാട്ടില്‍ അവരേക്കാള്‍ മെച്ചപ്പെട്ട പൊതു ഗതാഗത മാര്‍ഗ്ഗങ്ങളുള്ളതിനാല്‍ പരിധി അതിലും കൂടുതലായിരിക്കും. കഴിവതും പൊതു ഗതാഗത മാര്‍ഗ്ഗങ്ങളും ടാക്സി, റിക്ഷകളും ഉപയോഗിക്കുക. അങ്ങനെയല്ലാത്തവര്‍ ദയവുചെയ്ത് റോഡില്‍ മറ്റ് വാഹനങ്ങള്‍ക്കും ആള്‍ക്കാര്‍ക്കും സൈഡ് കൊടുത്ത്, അഹങ്കാരമില്ലാതെ യാത്ര ചെയ്യുക.

നിങ്ങള്‍ക്ക് ഒരു സ്ഥലത്തുനിന്നും വേറൊരിടത്തേക്ക് യാത്ര ചെയ്യാനുള്ള ഉപകരണമാണ് കാറ്. അതിലധികം, നിങ്ങളുടെ വ്യക്തിത്വത്തേക്കാളധികം വലിപ്പം ഒരു ഉപകരണങ്ങള്‍ക്കും ഉണ്ടാകാന്‍ പാടില്ല. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആ ഉപകരണത്തിന്റെ അടിമയാണ്.

നിങ്ങള്‍ സ്വയം അടിമയാകാന്‍ ആഗ്രഹിക്കുന്നുവോ.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

3 thoughts on “മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )