പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്

മനസിലായ ഒരു പ്രത്യേക സംവിധാനമുണ്ടെങ്കില്‍ ആ അറിവിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ കിട്ടുന്നതിന് മുമ്പ് തന്നെ ഒരു hypothesis മുന്നോട്ട് വെക്കുക എന്നത് ശാസ്ത്രത്തില്‍ ചിലപ്പോള്‍ സംഭവിക്കുന്ന കാര്യമാണ്. അതിന്റെ ഒന്നാം തരം ഉദാഹരണമാണ് അന്തരീക്ഷത്തിലെ ഓസോണിന്റെ നാശത്തിന് CFC കാരണമാകും എന്ന് Molina യും Rowland (1974) ഉം കണക്കാക്കിയത്. 1985 ല്‍ Farman et al അന്റാര്‍ക്ടിക്കയില്‍ ഓസോണ്‍ ദ്വാരം കണ്ടെത്തുന്നത് വരെ അവരുടെ കണ്ടെത്തലിന്റെ സത്യം പുറത്തായില്ല.

അതേ കാലത്ത് നിന്നുള്ള വേറൊരു ഉദാഹരണം. പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ (WAIS) വലിയ തോതില്‍ ഹിമാനി ഇല്ലാതാകല്‍(deglaciation) പ്രക്രിയ 50 വര്‍ഷത്തിനകം സംഭവിക്കും എന്ന Ohio State U.യിലെ John Mercer ന്റെ 1978 ലെ പ്രബന്ധം. WAIS ന്റെ അരിക് സ്ഥിരമാക്കുന്ന മഞ്ഞ് പാളിക്ക് തുല്യമായ അളവില്‍ മഞ്ഞ് വെള്ളത്തിനടിയിലാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ അടിസ്ഥാനമായാണ് ഈ ഉപസംഹാരം. മഞ്ഞ് പാളിയുടെ നാശം മഞ്ഞിനെ കനം കുറഞ്ഞതാക്കും. calving കാരണം മഞ്ഞ് പാളി തകരുകയും ചെയ്യും. ഉരുകുന്നതിനേക്കാള്‍ വേഗത്തിലായിരിക്കും ഇത് സംഭവിക്കുക. അന്റാര്‍ക്ടിക്ക മുനമ്പിലെ മഞ്ഞ് പാളിയുടെ നഷ്ടം ആഗോളതപനം നടക്കുന്നതിന്റെ സൂചനയായി കണക്കാക്കാമെന്നും Mercer പറഞ്ഞു.

Mercer ന്റെ ആശയം WAIS ന് Pine Island Bay ല്‍ “ദുര്‍ബലമായ അടിവയറ് (weak underbelly)” ഉണ്ടെന്ന തത്വം മുന്നോട്ട് വെക്കാന്‍ Terry Hughes (1981) നെ പ്രേരിപ്പിച്ചു. Pine Island Glacier (PIG) ഉം Thwaites Glacier ഉം എത്തിച്ചേരുന്ന Amundsen Sea ആണ് ഈ ഉള്‍ക്കടല്‍. WAIS ന്റെ വടക്ക് ഭാഗത്തുള്ള രണ്ട് പ്രധാന outlet ഹിമാനികള്‍. ഇവ രണ്ടും കൂടി WAIS ന്റെ 20% ഒഴുക്കുന്നു. ഈ ഹിമാനികള്‍ക്ക് മറ്റ് മിക്ക ഹിമാനികളും അവസാനിക്കുന്നിടത്തുള്ള ഭീമന്‍ മഞ്ഞ് പാളികളായ Ross Ice Shelf ഉം Ronne-Filchner Ice Shelf ന്റെ പിന്‍ബലമില്ലാത്തതിനാലാണ് ഈ പ്രദേശത്തെ Hughes “ദുര്‍ബലമായ അടിവയറ്” എന്ന് വിളിക്കാന്‍ കാരണം. ഈ രണ്ട് ഹിമാനികള്‍ക്കും WAIS ന്റെ ഉള്‍പ്രദേശത്തു നിന്നും calving margin ലേക്ക് താരതമ്യേന വേഗത കൂടിയ ഒഴുക്കാണുള്ളത്. കൂടാതെ പ്രതലത്തിന്റെ താഴ്ന്ന ചരിവും PIG ന്റെ മിനുസമായ ഒഴുക്കും സൂചിപ്പിക്കുന്നത്. glacier bed ന്റെ elevation ല്‍ കരയിലേക്കുള്ള ഒരു ഉയര്‍ച്ച ഇല്ലെന്ന നിഗമനത്തില്‍ എത്താന്‍ Hughes നെ പ്രേരിപ്പിച്ചു. അത്തരത്തിലൊരു ഉയര്‍ച്ചയുണ്ടാരുന്നെങ്കില്‍ അത് ഹിമാനിയെ സ്ഥിരമാക്കിയേനെ. അതില്ലാത്തതിനാല്‍ ഹിമാനി കനം കുറയുകയും (thinning) സ്ഥിരമായ grounding line പിന്‍വാങ്ങിക്കോണ്ടിരിക്കുകയും (retreat) ചെയ്യുന്നു. ഹിമാനിയുടെ അടിവശം മഞ്ഞ് പാളുടെ അടിയിലുള്ള കരയില്‍ മുട്ടുന്ന ഭാഗമാണ് grounding line. ഇവിടെ അത് കടലിന്റെ അടിത്തട്ടാണ്. പുറത്തേക്കൊഴുകുന്ന ഹിമാനികളുടെ നങ്കൂരസ്ഥാനമാണ്(anchoring point) grounding line. തറയില്‍ മുട്ടിയ ഹിമാനിയുടെ നീളം basal ഘര്‍ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. grounding line മുതല്‍ അരിക് വരെ പൊങ്ങിക്കിടക്കുന്ന മഞ്ഞ് വേഗത്തിലുള്ള calving retreat ന് വിധേയമാണ്. calving front ലും അങ്ങനെയാണ്. Hughes കണക്കാക്കിയതിനേക്കാള്‍ വളരെ അസ്ഥിരമാണ് അവിടുത്തെ അവസ്ഥ. ഇപ്പോഴത്തെ grounding line, grounding line ന് 200 km അകത്തേക്ക് ഹിമാനിയുടെ അടിത്തട്ടിനേക്കാള്‍ ഉയര്‍ന്ന elevation ല്‍ ആണ്. basin ആഴത്തിലാകും തോറും grounding നിലനിര്‍ത്താന്‍ മഞ്ഞിന് കട്ടികൂടിവരും. basin ആഴത്തിലാകുന്നത് grounding line retreat ന്റെ വേഗത കുറക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിക്കും.

ദുര്‍ബലമായ അടിവയറ് എന്ന ആശയം കുറേ കാലമായി മറന്നിരുന്നതാണ്. Pine Island Glacier ല്‍ ഒഴുക്കിന് വേഗത കൂടുന്നില്ല എന്ന ഡാറ്റയാണ് Vancouver BC ല്‍ വെച്ച് നടന്ന 1986 ലെ അതിവേഗ ഹിമാനി ഒഴുക്കിനെക്കുറിച്ചുള്ള ഒരു സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. 1970കള്‍ മുതല്‍ 1990കളുടെ തുടക്കം വരെ ഇങ്ങനെയാണ് Lucchita യും മറ്റുള്ളവരും (1995) വ്യക്തമാക്കിയിരുന്നത്.

പിന്നീട് Pine Island Glacier ന്റെ grounding line 1992 – 1996 കാലത്ത് 5 km പിന്‍വാങ്ങി എന്ന് 1998 ല്‍ Rignot (1998) ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് തെളിയിച്ചു. 1990 കളില്‍ പ്രതിവര്‍ഷം 10 cm എന്ന തോതിലുള്ള കനംകുറയല്‍ Thwaites ലും PIG ലും സംഭവിച്ചു എന്ന് അതേ വര്‍ഷം Wingham ഉം മറ്റുള്ളവരും (1998) കണ്ടെത്തി. പിന്നീട് വേഗത കൂടിയ ഒഴുക്കുള്ളടത്ത് കനം കുറയല്‍ 1992 – 1999 കാലത്ത് 1.6 m/year ആയിരുന്നു എന്ന് Shepherd ഉം മറ്റുള്ളവരും (2001) കണ്ടെത്തി. ഇതെല്ലാം കരയിലെ കനംകുറയലും PIG ന്റെ വേഗത കൂടുന്നതും glacier bed lubrication കൂടുന്നതിന്റെ ഫലമാണെന്ന നിഗമനത്തിലേക്ക് അവരെ എത്തിച്ചു. കരയിലെ ഉരുകലല്ല പ്രധാന കാരണം. വേഗതകൂടിയ ഒഴുക്കുള്ള പ്രദേശത്ത് 1992 – 2000 കാലത്ത് 150 km ല്‍ അധികം സ്ഥത്ത് വേഗത 18% കൂടി എന്ന് Rignot ഉം മറ്റുള്ളവരും (2002) കണ്ടെത്തി. 50 വര്‍ഷത്തെ സ്ഥിരതക്ക് ശേഷം glacier calving front പിന്‍വാങ്ങുകയാണ്. grounding line പിന്‍വാങ്ങുന്നത് bedrock anchoring കുറയുന്നത് വ്യക്തമാക്കുന്നു. basal friction കുറയുന്നത് ഒഴുക്കിന് വേഗത വര്‍ദ്ധിപ്പിക്കുകയും കനം കുറയല്‍ കൂട്ടുകയും ചെയ്യുന്നു. ഇത് ഇടക്കാലത്തേക്കുള്ള വര്‍ദ്ധനയാണോ?

British Antarctic Survey 2006 ലും 2007 ലും ഉപകരണങ്ങള്‍ PIG ല്‍ നേരിട്ട് സ്ഥാപിച്ചു. ഹിമാനിയുടെ മദ്ധ്യത്തില്‍, കരയില്‍ 55 km – 171 km അകത്തേക്ക് മഞ്ഞിന്റെ ഒഴുക്ക് നിരീക്ഷിക്കാന്‍ 4 GPS receivers രേഖപ്പെടുത്തി (Scott ഉം മറ്റുള്ളവരും, 2009). 1996 ല്‍ ഹിമാനിയുടെ വേഗത ഈ സൈറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. 2007 ആയപ്പോഴേക്കും വേഗതയില്‍ 42%, 36%, 34%, 26% വര്‍ദ്ധനവുണ്ടായി എന്ന് കണ്ടെത്താനായി. അതായത് പ്രതിവര്‍ഷം 2-3% വര്‍ദ്ധനവ്. 2006 – 2007 കാലത്ത് 55 km അകത്ത് വേഗതയില്‍ 6.4% വര്‍ദ്ധനവുണ്ടായി. 171 km അകത്ത് 4.1% വും. റഡാര്‍ അടിസ്ഥാനമായി Rignot (2008) നടത്തിയ പരിശോധനയില്‍ നിന്നുള്ള വേറൊരു ഡാറ്റാ സെറ്റ് അനുസരിച്ച് 1996 – 2007 കാലത്ത് PIG ല്‍ 42% വേഗതാ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തി.

grounding line ലും terminus ലും കനം കുറയുന്നത് പ്രതലത്തിന്റെ ചരിവും ഭൂഗുരുത്വത്തിന്റെ സ്വാധീനവും വര്‍ദ്ധിപ്പിക്കുകയും അത് വേഗത വീണ്ടും വര്‍ദ്ധിപ്പുക്കുകയും ചെയ്യുന്നു എന്ന് Scott ഉം മറ്റുള്ളവരും (2009) കണ്ടെത്തി. ഹിമാനിയുടെ 5400 ചതുരശ്ര km central trunk ല്‍ മഞ്ഞ് നഷ്ടം quadrupling ആയെന്ന് Wingham ഉം കൂട്ടരും (2009) റിപ്പോര്‍ട്ട് ചെയ്തു. 1995 ല്‍ പ്രതിവര്‍ഷം 2.6 ഘന km ആയിരുന്ന മഞ്ഞ് നഷ്ടം 2006 ആയപ്പോഴേക്കും പ്രതിവര്‍ഷം 10.1 ഘന km ആയി വര്‍ദ്ധിച്ചു. PIG ന്റെ വാര്‍ഷിക volume flux 28 ഘന km ആണ്. glacier terminus ലെ lightly grounded മഞ്ഞ് പ്രദേശം മുകളിലേക്ക് വ്യാപിക്കുന്നു. കരയിലകത്തേക്കുള്ള മാറ്റങ്ങള്‍ ദീര്‍ഘകാലമായി മഞ്ഞിന്റെ ഒഴുക്കിലുള്ള പ്രക്ഷുദ്ധത വ്യക്തമാക്കുന്നതാണ്. വേഗത കൂടുന്നത്, grounding line പിന്‍വാങ്ങുന്നത്, മഞ്ഞിന്റെ കനം കുറയുന്നത് ഇവയൊന്നും WAIS ന് ദുര്‍ബലമായ അടിവയറുണ്ട് എന്ന് തെളിയിക്കുന്നതല്ല.

വിശകലനം ചെയ്ത തെളിവുകള്‍ ദുര്‍ബലമായ അടിവയറുണ്ടെന്നത് ഉറപ്പാക്കുന്നില്ല. British Antarctic Survey, NASA, NSF തുടങ്ങിയവര്‍ അവിടെ ധാരാളം പ്രോജക്റ്റ് ചെയ്യുന്നുണ്ട്. 2008 ല്‍ Robert Bindschadler (NASA) PIG ന്റെ ഒഴുകുന്ന മഞ്ഞ് പാളിയില്‍ വിമാനം ലാന്റ് ചെയ്ത് ധാരാളം ഉപരകണങ്ങള്‍ സ്ഥാപിച്ചു. 2009 ല്‍ ഒരു കൂട്ടം British, American ശാസ്ത്രജ്ഞര്‍ PIG മഞ്ഞ് പാളിക്കടിയില്‍ തനിയെ പ്രവര്‍ത്തിക്കുന്ന റോബോട്ട് മുങ്ങിക്കലിലെ sonar scanners ഉപയോഗിച്ച് കടല്‍ അടിതട്ടിന്റെ മാപ്പിങ് നടത്തി. “Pine Island Glacier ആണ് ഞങ്ങളുടെ പ്രധാന ശ്രദ്ധാ കേന്ദ്രം. മഞ്ഞിന്റെ വിശദമായ topography കണ്ടെത്താനാവും എന്ന് ഞങ്ങള്‍ കരുതുന്നു. ആ topography ആണ് മഞ്ഞുരുകുന്നതിന്റെ തോത് നിയന്ത്രിക്കുന്നത്” എന്ന് University of Washington ലെ Seelye Martin പറയുന്നു.

— സ്രോതസ്സ് realclimate.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )