ഹൃദയപൂര്‍വ്വം സാറാജോസഫ് @ ആഗ്നേയ

http://swapnangngal.blogspot.com/2010/01/blog-post_30.html

സുഹൃത്തേ ഊര്‍ജ്ജ പ്രതിസന്ധി മാറ്റാനുള്ള സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. അത് ഉപയോഗിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാക്കുകയാണ് വിഷമം. അതിന് മാധ്യമങ്ങളുടേയും സെലിബ്രിറ്റികളുടേയും ഒക്കെ സഹായം ആവശ്യമിണ്ട്. എന്നാല്‍ ഇന്ന് അവര്‍ വാചാടോപത്തിലും വിവാദങ്ങളുണ്ടാക്കിയും സത്യം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്.

അതുപോലെ ഊര്‍ജ്ജം മാത്രമല്ല പ്രശ്നമായിട്ടുള്ളത്. പ്രകൃതിയെ പരിധിയില്ലാത്ത അസംസൃത വസ്തുക്കളുടെ ശേഖരമെന്ന രീതിയിലുള്ള ഉപഭോഗ സംസ്കാരത്തിന് പകരം നാം നമ്മുടെ പ്രകൃതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് മൊത്തില്‍ തിരുത്തി എഴുതണം.

ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യയും ആരും സ്വന്തമായി ഉണ്ടാക്കിയെടുക്കുന്നതല്ല. കോപ്പീറൈറ്റ്, പേറ്റന്റ് നിയമ പ്രചാരകര്‍ ഉണ്ടാക്കുന്ന കള്ള പ്രചാരമാണത്. ശാസ്ത്രവും സാങ്കേതിക വിദ്യയും ധാരാളം ആളുകളുടെ കൂട്ടായ പ്രയത്നമാണെന്നറിയുക.

January 31, 2010 11:05 AM

രാമര്‍ പെട്രോള്‍ തട്ടിപ്പാണ്. അധവാ അത് സത്യമാണെങ്കില്‍ ഇത്ര അവഗണനയുണ്ടായതിന്റെ പ്രതികാരമെന്ന നിലയിലെങ്കിലും ആ സാങ്കേതിക വിദ്യ ജനങ്ങള്‍ക്ക് തുറന്നു കൊടുത്തുകൂടെ? ചിലവ് കുറഞ്ഞ രീതിയില്‍ ഊര്‍ജ്ജം കിട്ടിയാല്‍ ആരാണ് വേണ്ടെന്ന് വെക്കുക. എല്ലാ രംഗത്തേയും പോലെ ശാസ്ത്ര രംഗത്തും അവഗണന ഉണ്ടാകാം. പക്ഷേ അറിവിനെ സംബന്ധിച്ചടത്തോളും അവഗണനക്ക് ഒരു പ്രസക്തിയുമില്ല. അറിവ് സത്യമാണെങ്കില്‍ അതിനെ അടച്ച് വെക്കാനാവില്ല. എന്നെങ്കിലും പുറത്തുവരും.

അപ്പേട്ടന്‍മാര്‍ ഒരു വാചാടോപം ആണ്. ആരും ആരേയും എന്തെങ്കകിലും കണ്ടുപിടിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലല്ലോ. ആര്‍ക്കെങ്കിലും സമൂഹത്തിന് വേണ്ടി എന്തെങ്കിലും കണ്ടുപിടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് ചെയ്ത് സമൂഹത്തിന് പറഞ്ഞുകൊടുക്കുക. അത്രമാത്രം. ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യയുക. ഇക്കാലത്ത് അതിന്റെ പേരില്‍ ആര്‍ക്കും ബ്രൂണോയുടേയോ ഗലീലിയോയുടേയോ അനുഭവം ഉണ്ടാകുന്നില്ലല്ലോ.

ഊര്‍ജ്ജം എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിനും പ്രാധാന്യമുണ്ട്. vampire energy എന്നൊരാശയം ഉണ്ട്. https://neritam.com/2007/12/17/how-can-we-save-power/. വൈദ്യുതി ഉപയോഗത്തിന്റെ 10% വരും അത്. ഇത്തരം നഷ്ടങ്ങള്‍ ഒഴുവാക്കാന്‍ എളുപ്പമാണ്. അല്‍പ്പം ബോധവത്കരണം നടത്തിയാല്‍ മതി. സെലിബ്രിറ്റികളുടെ സഹായം ഉണ്ടായാല്‍ അത് എളുപ്പമാണ്.

February 1, 2010 2:24 AM

ഊര്‍ജ്ജ സംരക്ഷണ നിയമെന്നൊണ്ട്. അത് പറയുന്നത് ഊര്‍ജ്ജം സൃഷ്ടിക്കുവാനോ നശിപ്പിവാനോ കഴിയില്ല, പകരം ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റുവാനേ കഴിയൂ. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ജീവജാലങ്ങള്‍ ശേഖരിച്ച സൌരോര്‍ജ്ജമാണ് നാം എണ്ണ കത്തിക്കുമ്പോള്‍ ലഭിക്കുന്നത്. അല്ലാതെ മാജിക്കൊന്നുമല്ല.

രാമര്‍ എന്തെങ്കിലും പുതിതായി കണ്ടുപിടിച്ചിട്ടുണ്ടെങ്കില്‍ അത് പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണം. വേറോരാളും അതേ പരീക്ഷണം ആവര്‍ത്തിച്ചാല്‍ ആദ്യത്തെ ഫലം തന്നെ കിട്ടണം. അതാണ് ശാസ്ത്രത്തിന്റെ രീതി. എന്നാല്‍ രാമറിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല.

കേട്ടാല്‍ തന്നെ തട്ടിപ്പെന്ന് തോന്നുന്ന ആ കണ്ടുപിടുത്തം പരിശോധിക്കാന്‍ വിവിധ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ മുന്‍വിധികളില്ലാതെ ശ്രമിച്ചിരുന്നു. തട്ടിപ്പെന്ന് മനസ്സിലാക്കി അവര്‍ പിന്നീട് അതില്‍ താല്‍പ്പര്യം കാണിച്ചില്ല.

അന്ധവിശ്വാസവും കള്ളത്തരവും പ്രചരിപ്പിക എന്നതാണല്ലോ ഇപ്പോഴത്തെ മാധ്യമധര്‍മ്മം. അവര്‍ നടത്തുന്ന വാചാടോപത്തില്‍ ജനങ്ങള്‍ വിശ്വസിക്കുന്നു.

നെറ്റില്‍ ramar petrol എന്ന് തിരയുക. എല്ലാ വിവരങ്ങളും അതുപോലെ വിശ്വസിക്കരുത്. സ്വന്തമായി വിശകലനം ചെയ്യുക. കൂടുതല്‍ ശരിയെന്ന് തോന്നുന്നത് സ്വീകരിക്കുക. കൂടുതല്‍ അറിഞ്ഞാല്‍ വാചാടോപങ്ങളില്‍ നിന്ന് രക്ഷപെടാനാവും.

February 1, 2010 8:21 PM

നമുക്കാവശ്യമായ ഊര്‍ജ്ജം പുനരുത്പാദിതമായ വഴികളിലൂടെ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ തന്നെ നമുക്കുണ്ട്. കൂടാതെ വന്‍ തോതിലുള്ള ഗവേഷണങ്ങള്‍ ആ രംഗത്ത് നടക്കുന്നുണ്ട്. എന്നാല്‍ അത് ഉപയോഗിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇല്ലാത്തത്. ലോകം മുഴുവന്‍ സര്‍ക്കാരുകള്‍ ഫോസില്‍ ഇന്ധന ലോബികളുടെ കൈയ്യിലാണ്. പണ്ട് പുനരുത്പാദിതോര്‍ജ്ജം വേണ്ടെന്ന നിലപാടായിരുന്നു അവര്‍ സര്‍ക്കാരുകളില്‍ കുത്തിവെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥാ മാറ്റം വളരെ പ്രകടമായി കാമാന്‍ തുടങ്ങിയതോടെ പുനരുത്പാദിതോര്‍ജ്ജത്തിലേക്കുള്ള മാറ്റം കഴിയുന്നത്ര താമസപ്പിക്കുക എന്ന നിലപാടാണ് അവര്‍ക്ക്.

ഏത് സാങ്കേതിക വിദ്യക്കും തുടക്കത്തില്‍ ചിലവ് കൂടുതലായിരിക്കും. എന്നാല്‍ മെച്ചപ്പെട്ട രീതികളും, മാസ് പ്രൊഡക്ഷനും വരുന്നതോടെ വില കുറയും. എണ്ണക്ക് വിലകൂടിയ ആദ്യ കാലാത്ത് ആളുകള്‍ വൈദ്യുത കാറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. https://neritam.com/2008/02/13/detroit-electric.

എന്നാല്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നൂറു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും അവര്‍ക്ക് ശതകോടിക്കണക്കിന് സബ്സിഡിയാണ് ലഭിക്കുന്നത്.

മറ്റു രാജ്യങ്ങള്‍ ഈ രംഗത്ത് വളരേറെ മുന്നിലാണ്. ഒരുപാട് തൊഴില്‍ സാദ്ധ്യത ഉണ്ടാക്കുന്ന രംഗമാണ് പുനരുത്പാദിതോര്‍ജ്ജം. നാം വേഗത്തില്‍ ആരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കില്‍ മറ്റു രാജ്യങ്ങള്‍ നമ്മേക്കാള്‍ വളരെ മുന്നിലാകുകയും പിന്നീട് നാം അവരുടെ വെറും ഉപഭോക്താവ് എന്ന സ്ഥിതിയില്‍ തുടരേണ്ടി വരും.

ഇന്ത്യ വികസിതരാഷ്ട്രമാകണോ എന്നത് ചോദ്യമാണ്. കാരണം അമേരിക്കന്‍ മോഡല്‍ വികസിതരാഷ്ട്രമാണെങ്കില്‍ 5 ഭൂമി വേറേ വേണ്ടിവരും അസംസ്കൃത വസ്തുക്കള്‍ക്കായി. പകരം ഇന്‍ഡ്യ ഒരു സന്തുഷ്ട രാജ്യമാകണമെന്നാണ് എന്റെ അഭിപ്രായം. എല്ലാവരും സന്തുഷ്ടരായി ജീവിക്കുന്ന രാജ്യം.

ഇതൊക്കെ മാറണമെങ്കില്‍ താങ്കള്‍ പറഞ്ഞതുപോലെ ബോധവല്‍ക്കരണ ശ്രമങ്ങള്‍ നടക്കണം. അതാണല്ലോ നാം ഇവിടെ ചെയ്യുന്നത്!

February 2, 2010 4:48 AM

ആണവോര്‍ജ്ജം 20ാം നൂറ്റണ്ടിലെ പരാജയപ്പെട്ട സാങ്കേതിക വിദ്യയാണ്. മാലിന്യ സംസ്കരണത്തിന്റെ ചിലവിനെ ഉള്‍ക്കൊളളിക്കാത്തതുകൊണ്ടാണ് അത് ലാഭകരമായി തോന്നുന്നത്.
ഒരുപാട് പ്രശ്നങ്ങള്‍ അതിനുണ്ട്. എല്ലാം കമന്റായി എഴുതാന്‍ പറ്റുന്നില്ല.

February 3, 2010 6:16 PM

ആഗ്നേയ, ആണവോര്‍ജ്ജത്തേക്കുറിച്ച് 38 ലേഖനങ്ങള്‍ https://neritam.com/ ല്‍ കൊടുത്തിട്ടുണ്ട്. ആ സൈറ്റില്‍ താഴെ വിഭാഗങ്ങളില്‍ നിന്ന് ആണവോര്‍ജ്ജം തെരഞ്ഞെടുത്താല്‍ മതി. കൂടാതെ സൌരോര്‍ജ്ജം, പവനോര്‍ജ്ജം തുടങ്ങി ധാരാളം ലേഖനങ്ങളും ഉണ്ട്.

February 3, 2010 9:05 PM

ക്യാപറ്റന്‍, ഓരോ വീട്ടിലും വൈദ്യുത നിലയം എന്നത് എത്രമാത്രം പ്രാവര്‍ത്തികമാണെന്ന് സംശയമുണ്ട്. കാറ്റുള്ളടത്ത് കാറ്റാടി, വെയിലുള്ളടത്ത് സൌരോര്‍ജ്ജ നിലയം, തീരമാല, ഭൌമതാപോര്‍ജ്ജം തുടങ്ങി മറ്റു പല സ്രോതസ്സില്‍ നിന്നുള്ള ഊര്‍ജ്ജം smart grid വഴി വീടുകളിലെത്തിക്കുകയാണ് നല്ല വഴി.
മലമൂട്ടില്‍ മത്തായി പറഞ്ഞതുപോലെ നാം net metering കൂടി നടപ്പിലാക്കിയാല്‍ വീടുകളില്‍ വൈദ്യുത നിലയം സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് smart grid ലേക്ക് അധികമുള്ള വൈദ്യുതി കടത്തിവിടാനാകും.
ക്യാപറ്റന്‍ ഇപ്പോള്‍ തന്നെ കേരള സര്‍ക്കാര്‍ 10 ലക്ഷം cfl കള്‍ വിതരണം ചെയ്തുവരുന്നു. https://neritam.com/2009/06/02/1-million-cfl-installation/

February 3, 2010 10:50 PM

ക്യാപറ്റന്‍,
ഒരു കമ്പ്യൂട്ടറും രണ്ട് cfl (20 വാട്ടിന്റെ) ഉം കൂടിയ സിസ്റ്റം 8 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സോളാര്‍ PV സിസ്റ്റത്തിന് 125,000/- രൂപാ വേണം. എങ്കില്‍ പമ്പ്, ഫ്രിഡ്ജ്ജ്, മിക്സി, ഗ്രൈന്‍ഡര്‍, ഡസന്‍ കണക്കിന് ബള്‍ബുകള്‍, ഫാന്‍ തുടങ്ങി എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സോളാര്‍ PV സിസ്റ്റത്തിന് എത്ര രൂപ വരും? എന്നാലും അനര്‍ട്ട് ഇപ്പോഴും സബ്സിഡി നിരക്കില്‍ ഒന്നോ രണ്ടോ ബള്‍ബ് കത്തിക്കാനുള്ള സോളാര്‍ PV സിസ്റ്റം നല്‍കുന്നുണ്ട്. 8000/- രൂപായാണെന്നു തോന്നുന്നു.

amorphous സിലിക്കണ്‍ അടിസ്ഥാനത്തിലുള്ള സോളാര്‍ സെല്ലിന്റെ ഇപ്പോഴത്തെ ദക്ഷത 6% ആണ്. ഗവേഷണ സ്ഥാപനങ്ങളിലുള്ള multiple-junction സെല്ലുകളുടേത് 40.7% ഉം multiple dies hybrid package ന്റേത് 42.8% ഉം ആണ്.

പ്രയോഗത്തില്‍ നമുക്ക് കിട്ടുന്ന സെല്ലുകള്‍ക്ക് 2-6% ആണ് ദക്ഷത. വന്‍ തോതിലുള്ള ഗവേഷണം ഇതില്‍ നടക്കുന്നുണ്ട്. സൌരോര്‍ജ്ജം സൌജന്യമായി ലഭിക്കുന്ന ഒന്നായതിനാല്‍ കുറഞ്ഞ ദക്ഷതയുള്ള സെല്ലുകളും ദീര്‍ഘകാല ഉപയോഗം കൊണ്ട് ലാഭകരമാകും. കൂടാതെ അതില്‍ നിക്ഷേപിക്കുന്ന ഓരോ പൈസയും ഈ കമ്പനികള്‍ക്ക് കൂടുതല്‍ ഗവേഷണം നടത്താന്‍ സഹായിക്കും.

പണമുള്ളവര്‍ അത് ചെയ്യട്ടേ.

ഇന്‍ഡ്യയേപ്പോലെ ദരിദ്ര രാജ്യത്തെ ദരിദ്ര സംസ്ഥാനത്തിന് വിദേശത്തുനിന്ന് വാങ്ങുന്ന സോളാര്‍ സെല്ലുകള്‍ക്ക് പകരം കാറ്റാടി, സൌരതാപോര്‍ജ്ജം, തിരമാല, ഭൌമതാപം തുടങ്ങിയവയില്‍ നിക്ഷേപം നടത്തുകയാണ് അഭികാമ്യം. അത് നമ്മുടെ നാട്ടില്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

Any update on where are we in this project ? എന്ന് ചോദിച്ചല്‍ നമ്മളാരും മാധ്യമ പ്രവര്‍ത്തകരോ, സര്‍ക്കാരിന്റെ ആള്‍ക്കാരോ അല്ലല്ലോ മറുപടി പറയാന്‍. പരസ്പര സഹകരണത്തിലടിസ്ഥാനമായ അറിവ് പങ്കുവെക്കലാണല്ലോ ഇവിടെ നാം ചെയ്യുന്നത്. എന്നിരുന്നാലും ഞാന്‍ താമസിക്കുന്ന കണ്ടല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞത് ഞങ്ങള്‍ ഇവിടെ 228 ആണ് വിതരണം ചെയ്തത്. ഇത് പട്ടിക-ജാതി വര്‍ഗ്ഗ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കിയതായിരുന്നു. ആ പരിപാടി പൂര്‍ണ്ണമായി. മൊത്തം എത്രയെണ്ണം വിതരണം ചെയ്തു എന്നത് താങ്കള്‍ കണ്ടുപിടിക്കൂ!(കാര്യമായി എടുക്കല്ലേ, തമാശ പറഞ്ഞതാണ്.)
സംസ്ഥാനം മൊത്തം എല്ലാ വീട്ടിലും സിഎഫ്എല്‍ എത്തിക്കുന്നതിന്റെ പരിപാടി നടക്കുന്നുണ്ടെന്നാണ് അറിഞ്ഞത്.

February 4, 2010 9:16 PM

മണി സാറിന്,
താങ്കള്‍ പറയുന്ന 50,000 രൂപയുടെ സോളാര്‍ സിസ്റ്റം എവിടെ നിന്ന് വാങ്ങാന്‍ കഴിയും? എന്റെ നാട്ടില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരമാണ് ഞാന്‍ പറഞ്ഞത്. ചിലപ്പോള്‍ ഈ കച്ചവടക്കാര്‍ വെറുതേ വില കൂട്ടുന്നതാകാം. സോളാറിന് ഭയങ്കര വിലയാ, എന്ന് മുന്‍വിധിയുള്ളതുകൊണ്ട് എത്ര കൂടിയാലും അത് സോളാറിന്റെ കുഴപ്പം.
50,000 രൂപയുടെ സോളാര്‍ സിസ്റ്റത്തില്‍ ബാറ്ററി ഉള്‍പ്പടെയാണോ?
ഡസ്ക് ടോപ്പിന് പകരം ലാപ്പ് ടോപ്പ് ഉപയോഗിക്കുമ്പോള്‍ അവിടെ തന്നെ വിലയുടെ വ്യത്യാസം ഉണ്ടാകില്ലേ. 17,000/- രൂപക്ക് വളരെ നല്ല ഒരു ഡസ്ക് ടോപ്പ് കിട്ടും. എന്നാല്‍ പ്രഫഷണല്‍ ആവശ്യത്തിനുള്ള ഒരു ലാപ്പ്ടോപ്പിന് 35,000/- അധികം ആകില്ലേ. അതുപോലെ ലാപ്പ്ടോപ്പ് components നും വില അധികമല്ലേ.
കൂടുതല്‍ സങ്കീര്‍ണ്ണമായ components ഉപയോഗിക്കുന്നതിനാല്‍ ലാപ്പ്ടോപ്പ് കൂടുതല്‍ പരിസര മലിനീകരണവും ഉണ്ടാക്കുന്നുണ്ട്.
നാം വാങ്ങുന്ന ലാപ്പ്ടോപ്പിന്റെ വിലയില്‍ ഒരു ഭാഗം പരസ്യത്തിനാണല്ലോ പോകുന്നത്. പരസ്യം സാമൂഹ്യ മലിനീകരണവും ചെയ്യുന്നു. ഡസ്ക് ടോപ്പിന് ആ പ്രശ്നം ഇല്ല.

February 8, 2010 12:26 AM

യാത്രികന്‍,
ഇപ്പോള്‍ നാം പ്രായോഗികമെന്ന് പറയുന്ന എല്ലാ സാങ്കേതിക വിദ്യകളും നികുതിദായകരുടെ കൈയ്യില്‍ നിന്ന് സബ്സിഡിയായി ഇപ്പോഴും വന്‍തോതില്‍ പണം അടിച്ചുമാറ്റുന്നവരാണ്. പുതിയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചക്ക് തടസം നില്‍ക്കുന്നത് അവരാണ്.

February 8, 2010 5:50 AM

സോളാര്‍ പാനലുകള്‍ക്ക് 25 വര്‍ഷത്തെ ആയുസാണെന്ന് കേട്ടു. പുതിയ തരം പാനലുകള്‍ 40 വര്‍ഷം വരെ ഉപയോഗിക്കാം. വിദേശത്ത് പല കമ്പനികളും 20-year power output warranty നല്‍കുന്നുണ്ട്. http://www.kyocerasolar.com/products/ksimodule.html

അനില്‍ പറഞ്ഞതുപോലെ ഡസ്ക്ടോപ്പ എന്നതുകൊണ്ട് എല്‍.സി.ഡി മോണിറ്റര്‍ ഉപയോഗിക്കുന്ന ഡസ്ക്ടോപ്പാണ് ഉദ്ദേശിച്ചത്.
ലാപ്പ്ടോപ്പ് കൂടുതല്‍ സൂഷ്മവും സങ്കീര്‍ണ്ണവുമായ components ആണ് ലാപ്പ്ടോപ്പ് ഉപയോഗിക്കുന്നത്. അത് നിര്‍മ്മിക്കാന്‍ കൂടുതല്‍ energy intensive ആയ manufacturing process ആവശ്യമാണ്. കൂടാതെ കൂടുതല്‍ ജലം, അപൂര്‍‌വ്വ അസംസ്കൃത വസ്തുക്കളും ആവശ്യമാണ്. ഇവയോക്കെ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നതിനാല്‍ ലാപ്പ്ടോപ്പ് മാര്‍ക്കറ്റില്‍ എത്തുമ്പോഴേക്കും വലിയോരളവ് മലിനീകരണം അതിന്റെ manufacturing process വഴി ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഡസ്ക്ടോപ്പ് സങ്കീര്‍ണ്ണത കുറഞ്ഞതാകയാല്‍ കുറവ് ഊര്‍ജ്ജവും മറ്റ് അസംസ്കൃത വസ്തുക്കളും ഉപയോഗിക്കുന്നതില്‍ അതിന്റെ foot print കുറവായിരിക്കും. വിലയുടെ വ്യത്യാസത്തില്‍ നിന്ന് തന്നെ അത് മനസിലാക്കാം. നമുക്ക് കാര്‍ബണ്‍ അടിസ്ഥാന സമ്പദ് ഘടന ആയതിനാല്‍ വിലകൂടിയ കൂടിയ ഉത്പ്പന്നങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നവയായിരിക്കും.
പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നാം ഊര്‍ജ്ജം കുറച്ചേ ചിലവാക്കുന്നുള്ളു എങ്കിലും നമുക്ക് പകരം വേറേ ആരോ അതില്‍ കൂടുതല്‍ ഊര്‍ജ്ജം ചിലവാക്കിയിട്ടുണ്ട്. ആധുനിക മുതലാളിത്തം പ്രവര്‍ത്തിക്കുന്ന “Externalize cost” എന്ന രീതിക്ക് സമാനമാണിത്.

ഡസ്ക് ടോപ്പിന് പരസ്യം തീരെഇല്ലല്ലോ. കൂടുതലും നാം സ്വന്തമായല്ലേ assemble ചെയ്യുന്നത്. ചാനലുകളില്‍ കാണുന്ന ലാപ്പ്ടോപ്പ് പരസ്യങ്ങള്‍ ആഭാസകരമാണ്. പരസ്യത്തിലൂടെ കാണുന്ന ബിംബങ്ങള്‍ക്ക് മനുഷ്യന്റെ സ്വഭാവരൂപികരണത്തില്‍ വളരേറെ സ്വാധീനം ഉണ്ട്. സ്ത്രീകള്‍ക്കെതിരെ ആക്രമണം എന്ന് പരാതിപ്പെട്ടിട്ടു കാര്യമില്ലല്ലോ. ചൊട്ടമുതല്‍ കാണുന്നതല്ലേ മനുഷ്യര്‍ ചെയ്യൂ.

February 8, 2010 10:27 PM

സോളാര്‍ ജനറേറ്ററിനു മറ്റു ഘടകങ്ങള്‍:

net metering എന്നൊരു സംവിധാനം ഉണ്ട്. ആരീതി അനുസരിച്ച് നാം വീടുകളില്‍ ഉത്പാദിപ്പുക്കുന്ന വൈദ്യുതി smart grid ലേക്ക് കടത്തിവിടാനാകും. വീട്ടില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ അധികം ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഗ്രിഡില്‍ നിന്ന് വൈദ്യുതി വീട്ടിലേക്കൊഴുകും. അപ്പോള്‍ മീറ്റര്‍ നേരെ ആയിരിക്കും കറങ്ങുക. എന്നാല്‍ വീട്ടില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ അത് വീട്ടില്‍ നിന്ന് ഗ്രിഡ്ഡിലേക്കൊഴുകും. അപ്പോള്‍ മീറ്റര്‍ തിരികെ കറങ്ങും. ഈ സംവിധാനം വൈദ്യുത വിതരണകമ്പനി സ്ഥാപിക്കുകയാണെങ്കില്‍ നമുക്ക് സോളാര്‍ ജനറേറ്ററിനു മറ്റു ഘടകങ്ങള്‍ ഒഴുവാക്കാനാകും. ആസ്ട്രേലിയ, ക്യാനഡ, അമേരിക്ക തുടങ്ങിയിടങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ സംവിധാനം ഉണ്ട്.

ഈര്‍പ്പവുമുള്ള നമ്മുടെ കാലാവസ്ഥയില്‍ വളരെ വേഗത്തില്‍ സോളാര്‍ പാനല്‍ കേടാവും എന്നതില്‍ നിന്നും ഇവ നമുക്ക് വേണ്ടി വികസിപ്പിച്ചെടുത്തവയല്ല എന്നത് വ്യക്തമല്ലേ. എനിക്ക് തോന്നുന്നത് വിദേശ രാജ്യങ്ങളിലെ refurbished ആയ സോളാര്‍ പാനല്‍ ആയിരിക്കാം നമുക്കിവിടെ കിട്ടുന്നത്.
ആഗോളവത്കരണത്തിന്റെ സഹായത്തോടെ ഇന്‍ഡ്യന്‍ ഉപഭോക്താക്കള്‍ക്കായി വിദേശത്തുനിന്നും ചിലവുകുറഞ്ഞ electronics ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്തതോടെ 80കളില്‍ വരെ ശക്തമായിരുന്ന നമ്മുടെ electronics വ്യവസായം നമ്മുടെ സര്‍ക്കാര്‍ വേരോടെ പിഴുതെറിഞ്ഞിരിക്കുകയാണ്. പൊതുമേഖലയിലുള്ള EC TV മുതലായ നല്ല ഉത്പന്നങ്ങള്‍, keltron, ധാരാളം സ്വകാര്യ electronics കമ്പനികള്‍. ഇനിയിപ്പോള്‍ സായിപ്പ് നമുക്ക് വേണ്ടി സോളാര്‍ പാനല്‍ നിര്‍മ്മിക്കുന്നതും കാത്തിരിക്കാം.

ലാപ്പ് ടോപ്പ് നിര്‍മിക്കുമ്പോള്‍ ഉണ്ടാവുന്ന മലിനീകരണം, ബ്രാന്‍ഡ് ഇമേജിന്റെ വില:
ഉത്പ്പന്നങ്ങളുടെ യഥാര്‍ത്ഥ വില അറിയണമെങ്കില്‍ നാം പണത്തെ പിന്‍തുടരണം (Follow the money). നമുക്ക് വിശ്വസിക്കാനാകാത്ത പലതും കാണാം. (ഇവിടെ നാം ചര്‍ച്ചചെയ്യുന്ന വിഷയുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ നമുക്ക് വേറൊരിക്കല്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ തന്നെ ഞാന്‍ ആവശ്യത്തിലധികം എഴുതുന്നോ എന്ന് സംശയിക്കുന്നു. ആഗ്നേയ ക്ഷമിക്കുക.)

സോളാര്‍ പാനലിന്റെ കാര്‍ബണ്‍ എമിഷന്‍:

വൈദ്യുതി ഉത്പാദിപ്പിക്കാന്‍ രണ്ട് വഴിയുണ്ട്. ൧)ഫോസില്‍ ഇന്ധന നിലയങ്ങള്‍, ൨)പുനരുത്പാദിതോര്‍ജ്ജ നിലയങ്ങള്‍. ഇവ രണ്ടിന്റേയും നിര്‍മ്മാണത്തിന് ഊര്‍ജ്ജവും വിഭവങ്ങളും വേണം. അത് മലിനീകരണം ഉണ്ടാക്കും. എന്നാല്‍ നിര്‍മ്മാണം കഴിഞ്ഞാലോ? ഫോസില്‍ ഇന്ധന നിലയങ്ങള്‍ നിര്‍മ്മാണത്തേക്കാളേറെ മലിനീകരണം ഉണ്ടാക്കും. എന്നാല്‍ പുനരുത്പാദിതോര്‍ജ്ജ നിലയങ്ങള്‍ വൈദ്യുതോല്‍പ്പാദനത്തിന് ഒട്ടും തന്നെ മലിനീകരണം ഉണ്ടാക്കുന്നില്ല. സോളാര്‍ പാനലിന്റെ കാര്യവും അതാണ്.
സോളാര്‍ പാനലിന്റെ ഇന്ധനം transportation ചെയ്യേണ്ട കാര്യമില്ല. എന്നാല്‍ ഫോസില്‍ ഇന്ധന നിലയങ്ങള്‍ക്ക് അങ്ങനെ അല്ലല്ലോ. കടത്ത് കൊണ്ട് മാത്രം എത്ര മലിനീകരണമാണ് ഉണ്ടാകുന്നത്.
ഫോസില്‍ ഇന്ധനങ്ങള്‍ തീര്‍ന്നു കഴിഞ്ഞാനെന്തുചെയ്യും? അപ്പോള്‍ വേറേ ഊര്‍ജ്ജം കണ്ടെത്തേണ്ടെ? എന്നാല്‍ അത് ഇപ്പോഴേ തുടങ്ങിക്കൂടെ?

എന്റെ അഭിപ്രായത്തല്‍ നമ്മേപ്പോലുള്ള ദരിദ്ര രാജ്യങ്ങള്‍ solar photovoltaic നിലയങ്ങളെ ഇപ്പോള്‍ ആശ്രയിക്കേണ്ട എന്നാണ്. വിദേശ രാജ്യങ്ങളില്‍ വലിയ തോതില്‍ അതിന്റെ ഗവേഷണം നടക്കുന്നുണ്ട്. ഈ വ്യവസായം ഇപ്പോഴും ശൈശവ ദിശയിലാണ്. കാരണം അവഗണന. പുനരുത്പാദിതോര്‍ജ്ജ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് നോബല്‍ സമ്മാനം പോലും ലഭിക്കില്ല എന്നാണ് Right Livelihood Award ന്റെ സ്ഥാപകനായ Jakob von Uexkull പറയുന്നത്.
ഇപ്പോള്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്.

കാറ്റാടി, സൌര താപനിലയങ്ങള്‍, തിരമാല, ഭൌമതാപോര്‍ജ്ജം(ഭൌമതാപോര്‍ജ്ജത്തില്‍ കെനിയ പോലും നമ്മേക്കള്‍ മുമ്പിലാണ്. https://neritam.com/2008/10/21/geothermal-energy-in-kenya/), ആഹാരത്തില്‍ നിന്നല്ലാത്ത ജൈവ ഇന്ധനം, തുടങ്ങിയവയിലാണ് നാം കൂടുതല്‍ ശ്രദ്ധിക്കേണ്ട്. അവക്ക് വേണ്ട ഗവേഷണത്തിനുള്ള resource നമുക്ക് വേണ്ടുവോളമുണ്ട്.

February 10, 2010 3:23 AM


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )