കെനിയയിലെ ഭൌമതാപോര്‍ജ്ജം

ഉയരുന്ന വൈദ്യുതി ആവശ്യകതയെ നേരിടാന്‍ കെനിയ പരിസ്ഥിതിക്ക് കുഴപ്പം വരാതെ ഭൌമതാപോര്‍ജ്ജം ഉപയോഗിക്കാനിള്ള പരിപാടി തുടങ്ങുന്നു. 3.7 കോടി ജനങ്ങളുടെ ഈ രാജ്യത്ത് വൈദ്യുത ഉപഭോഗം 1,080 മെഗാവാട്ടാണ്. വളരുന്ന സമ്പദ് വ്യവസ്ഥയും ജനസംഖ്യയും വൈദ്യുതി ആവശ്യകത പ്രതിവര്‍ഷം 8% എന്ന തോതിലാണ് വളരുന്നത്. സ്ഥിരമായുണ്ടാകുന്ന വരള്‍ച്ചയും വനനശീകരണവും ജലവൈദ്യുത പദ്ധതികളുടെ ശേഷികുറക്കുന്നു. ഈ സ്ഥിതിയിലാണ് കെനിയ അടുത്ത 10 വര്‍ഷങ്ങളില്‍ 2,000 മെഗാവാട്ട് വൈദ്യുതി ഭൌമതാപോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനുള്ള പരിപാടിക്ക് തുടക്കം കുറിച്ചത്. Naivasha ക്ക് പടിഞ്ഞാറുള്ള Olkaria നിലയമാണ് ഇപ്പോള്‍ കെനിയയിലെ ഭൌമതാപോര്‍ജ്ജ നിലയം.

ഭൌമതാപോര്‍ജ്ജത്തിന് റോമാക്കാരുടെയത്ര പഴക്കമുണ്ട്. അവര്‍ കുളിക്കാനുള്ള വെള്ളം ചൂടാക്കാന്‍ ഭൌമതാപോര്‍ജ്ജം ഉപയോഗിച്ചിരുന്നു. ഭൌമതാപോര്‍ജ്ജ hotspot ആയ Naivasha ലെ KenGen നിലയങ്ങള്‍ ഈ സാങ്കേതിക വിദ്യാ രത്നങ്ങളാണ്. രണ്ട് കിലോമീറ്റര്‍ താഴെ 300 ഡിഗ്രി സെല്‍ഷ്യസ് ഉള്ള നീരാവിയും ജലവുമുണ്ട്. ഈ മിശ്രിതം നിലയത്തിലെത്തുമ്പോള്‍ ജലത്തില്‍ നിന്ന് നീരാവിയെ വേര്‍തിരിക്കുകയും അത് ടര്‍ബൈന്‍ ചലിപ്പിക്കുകയും ചെയ്യുന്നു.

കെനിയക്ക് കുറഞ്ഞത് 3,000 മെഗാവാട്ട് ഭൌമതാപോര്‍ജ്ജ സാദ്ധ്യതയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. 1980കള്‍ മുതല്‍ക്കേ കെനിയ ഭൌമതാപോര്‍ജ്ജ പദ്ധതികള്‍ക്ക് തുടക്കംകുറിച്ചതിനാല്‍ ഈ രംഗത്ത് വളരെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. സാധാരണ നീരാവി ഉപയോഗം കഴിഞ്ഞ് വലിയ ചിമ്മിനികളിലൂടെ പുറത്തുവിടുകയാണ് പതിവ്. എന്നാല്‍ പുതിയ നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് closed circuit ആയിട്ടാണ്. ജലവും നീരാവിയും തണുപ്പിച്ച് വീണ്ടും രണ്ട് കിലോമീറ്റര്‍ താഴേക്ക് പമ്പുചെയ്യുന്നു.

ഭൌമതാപോര്‍ജ്ജത്തിന്റെ പ്രധാന പ്രശ്നം ആദ്യം വേണ്ടി വരുന്ന ചിലവാണ്. ഒരു മെഗാവാട്ട് ഭൌമതാപോര്‍ജ്ജത്തിന് 30 ലക്ഷം ഡോളര്‍ വേണം. എന്നാല്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് രക്ഷപെടാമെന്നുള്ളതാണ് ഇന്റെ ഗുണം. ഇന്ധനത്തിന് ചിലവുമില്ല. കെനിയക്ക് ഇതില്‍ സാമ്പത്തിക സഹായം നല്‍കുന്നത് French Development Agency ആണ്.

– from www.breitbart.com

ഏറ്റവും ആദ്യം ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറുന്ന രാജ്യങ്ങളുടേതാകും നാളത്തെ ലോകം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )