Playland ലെ 39,000 പ്ലാസ്ററിക് ബാഗുകള്‍

Westchester ലെ കുട്ടികള്‍ പരിസ്ഥിതി മെച്ചമാക്കാനായി കഴിഞ്ഞയാഴ്ച Playland അമ്യൂസ്മെന്റ് പാര്‍ക്കില്‍ നിന്ന് പ്ലാസ്ററിക് മലിന ബാഗുകള്‍ ശേഖരിച്ചു. ഏകദേശം 210 കിലോയോളം ഭാരമുണ്ട് മൊത്തം ബാഗുകള്‍ക്ക്. ഡസന്‍ കണക്കിന് പ്രാദേശിക സ്കൂളുകളില്‍ നിന്ന് ധാരാളം കുട്ടികള്‍ ജൂണ് 28 ന് “പ്ലാസ്ററിക് ബാഗു ദിനം” ആചരിക്കാന്‍ ഒത്തുകൂടി. 100 ല്‍ കൂടുതല്‍ ബാഗുകള്‍ ശേഖരിക്കുന്ന കുട്ടികള്‍ക്ക് ഒരു ദിവസത്തേക്കുള്ള സൗജന്യ പാസും ലഭിച്ചു. കുട്ടികളില്‍ പരിസ്ഥിതി ബോധം വളര്‍ത്താനും റീസൈക്ലിങ്ങിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനും Westchester County നടത്തുന്ന പരിപാടികളില്‍ ഒന്നാണിത്. ശേഖരിച്ച 39,995 പ്ലാസ്ററിക് ബാഗുകള്‍ county(ജില്ല) യുടെ റീസൈക്ലിങ്ങ് സെന്ററിലേക്ക് അയച്ചു. അവിടെ അത് ഡസ്ക്, വല തുടങ്ങിയ ഉത്പന്നങ്ങളായി മാറ്റും.

റീസൈക്ലിങ്ങിന്റെ പ്രാധാന്യം County Executive Andy Spano പ്രത്യേകം എടുത്തുപറയുന്നു. വലിയ കച്ചവട സ്ഥാപനങ്ങളില്‍ (മാളുകള്‍) തന്നെ ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിക്കാനും അത് റീസൈക്കിള്‍ ചെയ്യാനുമുള്ള സൗകര്യമൊരുക്കാന്‍ നിര്‍ബന്ധിക്കാനൊരു നിയമം കൊണ്ടു വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 10,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കടകള്‍ പ്ലാസ്ററിക് ബാഗുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തിരികെ വാങ്ങി റീസൈക്കിള്‍ ചെയ്തിരിക്കണം.

വലിച്ചെറിയപ്പെട്ടിട്ടുള്ള പ്ലാസ്ററിക് ബാഗുകള്‍ ഇന്ന് വലിയ പ്രശ്ലമായിരിക്കുകയാണ്. Spano പറഞ്ഞു. Household Recycling Days ല്‍ പ്ലാസ്ററിക് ബാഗുകള്‍ കൂടി അംഗീകരിച്ചതിന് ശേഷം 3500 കിലോ ബാഗുകളാണ് ശേഖരിച്ചത്. അതില്‍ 20 ശതമാനവും വരുന്നത് സ്കൂളുകളില്‍ നിന്നുമാണ്.

– from www.midhudsonnews.com. 4 Jul 2008

പസഫിക്കിലെ ചവറുകൂന

One thought on “Playland ലെ 39,000 പ്ലാസ്ററിക് ബാഗുകള്‍

  1. നല്ല കാര്യം , ഇത് നമ്മുടെ നാട്ട്റ്റില്‍ കൂടി നടന്നിരുന്നെങ്കില്‍ എന്ന് ആലോചിക്കുകയായിരുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )