ബ്രിട്ടണിന്റെ സമ്പദ് ഘടന വളരുന്നതനുസരിച്ച് അവരുടെ ഹരിത ഗൃഹ വാതക ഉദ്‌വമനവും കൂടുകയാണ്. വ്യോമയാനം, ഷിപ്പിങ്ങ്, ഇറക്കുമതി ഇവയെ ഒക്കെ അനുസരിച്ചാണ് ഉദ്‌വമനം. സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായി Stockholm Environment Institute ന്റെ പഠനമാണിത് വെളിച്ചത്ത് കൊണ്ടുവന്നത്.
ഇതിന് ശേഷം WWF നടത്തിയ പ്രതിക്ഷേധങ്ങളില്‍ പറഞ്ഞത് ബ്രിട്ടണിന്റെ ഉദ്‌വമനം അവര്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 49% കൂടുതലാണെന്നാണ്. സര്‍ക്കാര്‍ വകുപ്പായ Defra യുടെ കണക്കുദ്ധരിച്ച മന്ത്രി പറയുന്നത് ഉദ്‌വമനം 5% കുറഞ്ഞെന്നുമാണ്. എന്നാല്‍ 1992 മുതല്‍ 2004 വരെ മൊത്തം ഉദ്‌വമനം 18% കൂടി.
ബ്രിട്ടണ്‍ പറയുന്ന ഉദ്‌വമന നിയന്ത്രണം യഥാര്‍ത്ഥത്തില്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ അടച്ച് പൂട്ടി ചൈനയിലേക്കയച്ച്, ചൈനയില്‍ നിന്ന് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുക വഴി ഉണ്ടാക്കിയെടുത്തതാണ്. ബ്രിട്ടണില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മോശമായ രീതിയില്‍ കൂടുതല്‍ മലിനീകരണമുണ്ടാക്കിയാണ് ഇവിടങ്ങളില്‍ ഇപ്പോള്‍ ഈ വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ വിദൂരങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടു വരുന്നത് മലിനീകരണം അധികമാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്രമായി കപ്പല്‍, വിമാനം മുതലായവ വഴിയുള്ള ഇറക്കുമതി കൊണ്ടുണ്ടാവുന്ന ഉദ്‌വമനം അതാത് രാജ്യത്തിന്റെ ഉദ്‌വമനമായി കണക്കാക്കുന്നില്ല. ഇതൊക്കെയാണ് ബ്രിട്ടണിന്റെ മലിനീകരണം കണക്കില്‍ കുറക്കാന്‍ സഹായിച്ചത്.
WWF ന്റെ തലവന്‍ Stuart Bond പറയുന്നത് “ഇത് കാണിക്കുന്നത് ബ്രിട്ടണിന്റെ ഉദ്‌വമക്കണക്കുകള്‍ ഒരു കള്ളത്തരമാണെന്നാണ്. സര്‍ക്കാരിനിത് അറിയാമായിരുന്നു. എന്നാല്‍ അവര്‍ മിണ്ടാതിരിക്കുകയായിരുന്നു. ആര്‍ക്കും ഒരേ സമയം മലിനീകരണം കുറക്കുയും അതോടൊപ്പം വിമാന യാത്ര, ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ഒടുങ്ങാത്ത അഭിനിവേശം ഇവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ കഴിയില്ല.”
– from news.bbc.co.uk