1930 കളിലെ ആഗോള മാന്ദ്യത്തിന് ശേഷം സര്‍ക്കാര്‍ സ്വകാര്യ കമ്പോളത്തെ ഏറ്റെടുക്കുന്ന പരിപാടി ഏറ്റവും വലുതായി നടക്കുന്നത് ഇപ്പോളാണ്. വാള്‍ സ്റ്റ്രീറ്റിലെ കമ്പനികളെ രക്ഷിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് പ്രസിഡന്റ് ബുഷ് $70000 കോടി ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന ബാങ്കുകളിലെ ഉന്നതരുടെ ബോണസ്സും മറ്റാനുകൂല്ല്യങ്ങളും കുറക്കണമെന്നും കടം വാങ്ങിയ വീട്ടുടമസ്ഥരെ സഹായിക്കും വ്യവസ്ഥകളുണ്ടാകണമെന്നും കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. വാള്‍ സ്റ്റ്രീറ്റിന് ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് സ്പീക്കര്‍ നാന്‍സി പൊളോസി എതിരാണ്.
വാള്‍ സ്റ്റ്രീറ്റിന്റെ കിട്ടാ കടങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങാനുള്ള പദ്ധതികള്‍ ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍ തയ്യാറാക്കിക്കഴിഞ്ഞു. ഈ പദ്ധതികള്‍ ട്രഷറി സെക്രട്ടറിക്ക് പരിധിയാല്ലാത്ത അധികാരങ്ങളാണ് നല്‍കുന്നത്.
ഇതിനിടെ വലിയ നിക്ഷേപ ബാങ്കുകളായ (investment banks) ഗോള്‍ഡ്മന്‍ സാച്ചും മോര്‍ഗന്‍ സ്റ്റാന്‍ലിയും അവരുടെ സ്ഥാനം നിക്ഷേപ ബാങ്കുകളെന്നതില്‍ നിന്ന് bank holding companies എന്നായി മാറ്റി. Federal Reserve ഉടന്‍ തന്നെ ഈ മാറ്റം അംഗീകരിക്കുകയും ചെയ്തു. commercial banks തുടങ്ങാനും Fed ന്റെ അടിയന്തിര ലോണുകള്‍ നേടിയെടുക്കാനും ഈ മാറ്റം മൂലം കഴിയും.
പ്രസിഡന്റ് ആവശ്യപ്പെടുന്നത് $70000 കോടി ഡോളറിന്റെ ബ്ലാങ്ക് ചെക്ക് ആണ്. അദ്ദേഹത്തിന്റെ ആഗ്രഹത്തില്‍ ഈ തുക കോണ്‍ഗ്രസ് ഹെന്‍റി പോള്‍സണ്‍ നല്‍കി മോശമായ mortgage-backed securities. കൊടുംകാറ്റോ പേമാരിയോ സുനാമിയോ പോലെ ഇതൊരു അവിചാരിത സംഭവമല്ല. മുന്‍കൂട്ടിക്കണ്ട സംഭവമായിരുന്നു.
bailout ന്റെ സ്വഭാവവും അങ്ങനെ ആണ്. ശരിയായരീതിയിലാണ് നിര്‍മ്മിച്ചിരുന്നതെങ്കില്‍ അതൊരു തമാശയായി മാറില്ലായിരുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ പാപ്പരായി എന്ന് കരുതുക. നിങ്ങള്‍ക്ക് ട്രഷറില്‍ പോയി അവിടെ നിങ്ങളുടെ കമ്പനി വിറ്റ് പണം വാങ്ങാം. അതിന് ശേഷം CEO ശമ്പളത്തിനൊക്കെ പരിധി വരും. bailout ഒരു തരത്തില്‍ ശിക്ഷ ആകണം. കമ്പനികള്‍ അതിന് വേണ്ടി ക്യൂ നില്‍ക്കുന്ന അവസ്ഥ ഉണ്ടാകരുത്. എന്നാല്‍ ഇപ്പോള്‍ നടന്ന bailout അങ്ങനെയല്ല. അമേരിക്കന്‍ നികുതി ദായകരുടെ ദശലക്ഷക്കണക്കന് പണം കൊള്ളക്കാര്‍ ശമ്പളമായും ബോണസ്സായും അടിച്ചു കൊണ്ട് പോകുന്ന കാഴ്ച്ചയാണ്.
ABC യിലെ George Stephanopoulos ന്റെ ചോദ്യത്തിന് ഹെന്‍റി പോള്‍സണ്‍ നല്‍കിയ മറുപട് ശ്രദ്ധേയമാണ്, “ഇത് ഞങ്ങള്‍ ശിക്ഷാരീതിയിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമായി ഞങ്ങള്‍ ഈ രാജ്യത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്”. എന്നാല്‍ ഇതില്‍ നിന്ന് വ്യക്തമാകുന്നത് പോള്‍സണ്‍ bailout ന് പറ്റിയ ആളല്ല എന്നാണ്. ഇതൊരു ഇഷ്ടദാനമല്ല. ഇവര്‍ രാജ്യത്തിലെ ഏറ്റവും വലിയ പണക്കാരാണ്. ബാങ്കുകളെ കൂടുതല്‍ കുത്തഴിഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കാനെ ഇത് സഹായിക്കു. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സര്‍ക്കാര്‍ വന്ന് സഹായിച്ചോളുമെന്ന വാഗ്ദാനവും.
വ്യവസായം ലാഭത്തിലാണ് നടക്കുന്നതെങ്കില്‍ ആരുടേയും സഹായം വേണ്ടല്ലോ. നഷ്ടത്തിലായാല്‍ അത് നിരുപാധികം എങ്ങനെ സര്‍ക്കാര്‍ ഏറ്റെടുക്കും? അത് ആര്‍ക്കും വ്യവസായത്തോട് ഉത്തരവാദിത്തമില്ലാത്ത അവസ്ഥ ഉണ്ടാക്കില്ലെ?
കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളായി ഇങ്ങനെ സംഭവിക്കുനെന്ന് അറിയാമായിരുന്നു. housing bubble ല്‍ ആണ് എല്ലാം തുടങ്ങിയത്. അതൊരു നീര്‍ക്കുമിള ആണെന്നും വീടിന്റെ ഉയരുന്ന വില അതുപോലെ താഴുമെന്നും തിരിച്ചറിയണമായിരുന്നു. എന്നാല്‍ വീടിന്റെ വില എക്കാലത്തും ഉയര്‍ന്നുകൊണ്ടിരിക്കുമെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. investment അതിന്റെ leverage എടുത്തു. Lehman ഉം Bear Stearns ഉം 30 ന് 1 എന്ന നിലയിലായിരുന്നു leverage എടുത്തത്. അതായത് അവര്‍ക്ക് $1,000 കോടി capital ഉണ്ടെങ്കില്‍ അവര്‍ കൊടുത്ത ലോണുകള്‍ $30,000 കോടിയുടേതാണ്. അത് ദുരന്തമാണ്. അത് തകര്‍ന്നു. തകരുമെന്ന് ഉറപ്പായിരുന്നു. എന്നിട്ട് ഇപ്പോള്‍ അവര്‍ സര്‍ക്കാരിന്റെ സൊജന്യത്തിന് വേണ്ടി വരുന്നു.
പോള്‍സണ്‍ ട്രഷറി സെക്രട്ടറി [കോഴിക്ക് കാവലിനായി കുറുക്കനെ ഏല്‍പ്പിച്ചതുപോലെ.] ആകുന്നതിന് മുമ്പ് ഗോള്‍ഡ്മന്‍ സാച്ച്(Goldman Sachs) ന്റെ തലവനായിരുന്നു. അവര്‍ പറയുന്നത് അവര്‍ക്ക് ഇതിനെക്കുറിച്ചൊന്നുമറിയില്ലായിരുന്നെന്നാണ്. എന്നാല്‍ അവര്‍ തന്നെയാണ് ഈ സിസ്റ്റം നിര്‍മ്മിച്ചതും. Great Depression ന് ശേഷം നിയന്ത്രണ സംവിധാനങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഉരുകിയൊലിക്കലിനെ തടയാന്‍ വേണ്ടിയായിരുന്നു അവ. investment banks ന്റെ commercial banks മായുള്ള ലയനം അവ തടസപ്പെടുത്തിയിരുന്നു. എന്നാല്‍ 1999 ല്‍ അവര്‍ ഒരു നിയമം പാസാക്കി. Gramm-Leach-Bliley Act. credit swaps അനുവദിച്ചു. എല്ലാത്തരം നിയന്ത്രണങ്ങള്‍ക്കും അതീതമായിരുന്നു ഈ നിയമം. SEC, Commodity Futures Board ഇവക്കൊന്നും സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാന്‍ പറ്റാതെയായി.
ഗോള്‍ഡ്മന്‍ സാച്ചില്‍ നിന്ന് വന്ന മറ്റൊരു വിദ്വാനാണ് റോബര്‍ട്ട് റൂബിന്‍(Robert Rubin). അദ്ദേഹം ക്ലിന്റെണിന്റെ കാലത്തെ ട്രഷറി സെക്രട്ടറിയാണ്. ക്ലിന്റെണ്‍ ഭരണകൂടത്തിലെ റോബര്‍ട്ട് റൂബിനും ലോറന്‍സ് സമ്മേര്‍സും (Lawrence Summers) Phil Gramm മായി ഒത്തുചേര്‍ന്ന് ആണ് ആ നിയമം വിജയിപ്പിക്കാന്‍ പ്രവര്‍ത്തിച്ചത്. അവര്‍ പാസാക്കിയ Financial Services Modernization ActFinancial Services Modernization Act നിയമവും അങ്ങനെയുള്ളതാണ്. റോബര്‍ട്ട് റൂബിനും ലോറന്‍സ് സമ്മേര്‍സും ഒക്കെ ഇപ്പോള്‍ ഒബാമയുടെ അടുത്താളുകളാണ്.
പോള്‍സണ്‍ ഗോള്‍ഡ്മന്‍ സാച്ചില്‍ നിന്ന് വന്നതാണ്. credit swaps എന്തെന്ന് അയാള്‍ക്കറിയാം. hybrid instruments എന്തെന്നും അയാള്‍ക്കറിയാം. എല്ലാ കാര്യങ്ങളും അറിയാം. അയാളാണ് ഇപ്പോള്‍ കോണ്‍ഗ്രസിനോട് ഒരു ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടുന്നത്.
അത് ജനങ്ങളുടെ പണമാണ്. വീട് ജപ്തി നേരിടുന്ന ആളുകളെ സഹായിക്കാന്‍ എന്തുകൊണ്ട് ആ പണം ഉപയോഗിക്കുന്നില്ല? ഇതെല്ലാം അവരുടെ നിര്‍മ്മിതിയാണ്. ഇപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ നഷ്ടങ്ങള്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെച്ച് സുവര്‍ണ്ണ പാരച്ച്യൂട്ടില്‍ രക്ഷപെട്ടിരിക്കുകയാണ്. രാജ്യത്തേയും ജനങ്ങളേയും തകര്‍ത്ത ഇവരുടെ മേല്‍ എന്തുകൊണ്ടാണ് ക്രിമിനല്‍ കുറ്റം ചാര്‍ത്താത്തത്? ബില്‍ ലാദന് സ്വപ്നം പോലും കാണാന്‍ പറ്റാത്ത വിധമാണ് ഇവര്‍ അമേരിക്കയേ തകര്‍ത്തത്.
ഈ സ്ഥാപനങ്ങള്‍ തകരാന്‍ പറ്റാത്ത വിധം വലുതാണെങ്കില്‍ (too big to fail) ശരിക്കും അവ നിലനില്‍ക്കാന്‍ പാടില്ലാത്ത വിധം വലുതാണ് (too big to exist). എന്നാല്‍ Bank of America, Countrywide, Merrill Lynch ഇവയൊക്കെ ഒന്നിക്കുമ്പോള്‍ സംഭവിക്കുന്നത് തകരാന്‍ പറ്റാത്ത എന്ന് അവര്‍ പറയുന്ന മറ്റൊരു സ്ഥാനത്തെ നിര്‍മ്മിക്കുകയാണ്. ഇത്തരം വലിയ വലിയ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളാണ് ഇടക്കിടക്ക് ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നത്.
പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് ആഴ്ച്ചകള്‍ മുമ്പുവരെ ബുഷ് ഭരണകൂടം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് അമേരിക്കന്‍ സമ്പദ്ഘടനയുടെ അടിത്തറ ശക്തമാണെന്നും എല്ലാം ഭദ്രമാണെന്നുമാണ്. പെട്ടെന്നൊരു ദിവസം എല്ലാം തകര്‍ന്നടിഞ്ഞു. ജനങ്ങള്‍ $70000 കോടി ഡോളര്‍ അവര്‍ക്ക് നല്‍കേണ്ടി വന്നു. അതിന്റെ ഗുണം അനുഭവിക്കുന്നത് ജനങ്ങള്‍ അല്ല. ബുഷ് ഭരണകൂടത്തിന്റെ കുത്തഴിഞ്ഞ സമ്പത്തിക നയങ്ങള്‍ അതിസമ്പന്നരെ ആണ് സഹായിക്കുന്നത്.
ജനങ്ങള്‍ക്കെല്ലാവര്‍ക്കും ലഭ്യമായ ഒരു ആരോഗ്യ സംരക്ഷണ പരിപാടിക്ക് പണമില്ല, infrastructure വികസനത്തിന് പണമില്ല, ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് പണമില്ല. 40 ലക്ഷം കുട്ടികള്‍ക്കുള്ള ആരോഗ്യ പരിരക്ഷ ബുഷ് വീറ്റോ ചെയ്തു. അതിന് വേണ്ടി വരുന്ന $700 കോടി ഖജനാവില്‍ ഇല്ല എന്നതായിരുന്നു കാരണം. എന്നാല്‍ $70000 കോടി ഡോളറിന്റെ bailout ശരിയാക്കിത് എത്ര പെട്ടെന്നാണെന്ന് നോക്കുക. ആരോഗ്യ സംരക്ഷണ പരിപാടി, നിലനില്‍ക്കുന്ന ഊര്‍ജ്ജം, infrastructure ഇവ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. അതായിരിക്കും രാജ്യത്തിന് ദീര്‍ഘകാലം ഗുണം ചെയ്യുക.
Phil Gramm ജോലി ചെയ്തിരുന്നത് വിദേശ ബാങ്കായ UBS ല്‍ ആയിരുന്നു. അത് ഒരു സ്വിസ് ബാങ്കാണ്. അതിന് ശേഷം അദ്ദേഹത്തെ സര്‍ക്കാരിന്റെ Banking Committee തലവനാക്കി. അദ്ദേഹം സാമ്പത്തിക രംഗത്ത് deregulation നടത്തി. അദ്ദേഹത്തിന്റെ ഭാര്യ Wendy Gramm എന്‍റോണിലായിരുന്നു(Enron) ജോലിചെയ്തിരുന്നത്. [ചക്കിക്കൊത്ത ചങ്കരന്‍. നല്ല കോംബിനേഷന്‍] അവര്‍ Enron ന്റെ audit committee ല്‍ ആയിരുന്നു. വലിയ കോര്‍പ്പറേഷനുകള്‍ക്ക് പണം യഥേഷ്ടം കൈകാര്യം ചെയ്യാന്‍ വേണ്ട deregulation അവര്‍ നടത്തി. ഒരു നാണവുമില്ലാതെ ഇവര്‍ ഇപ്പോള്‍ bailout ല്‍ വിദേശ ബാങ്കുകളേയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്.
ഇതിനൊക്കെയെതിരെ ക്രിമിനല്‍ അന്വേഷണം വേണം. Woody Guthrie ന്റെ ഗാനത്തില്‍ പറയുന്നതുപോലെ, “ചിലര്‍ നിങ്ങളെ തോക്കുകാണിച്ച് കൊള്ളയടിച്ചു മറ്റു ചിലര്‍ ഫൌണ്ടന്‍ പേന ഉപയോഗിച്ചും”, എന്ന സ്ഥിതിയാണ്. നിയമങ്ങള്‍ മാറ്റി എഴുതി അവര്‍ അമേരിക്കന്‍ ജനങ്ങളെ കൊള്ളയടിച്ചു. ഇപ്പോള്‍ നടത്തുന്ന credit swaps ഉം hybrid instruments ഉം ഒക്കെ പത്തു വര്‍ഷം മുമ്പുവരെയിള്ള നിയമപ്രകാരം കുറ്റകൃത്ത്യമാണ്. എന്നാല്‍ ഇവക്കൊക്കെ നിയമ സാധുത നല്‍കുന്നതില്‍ Republicans ഉം Democrats ഉം ഒന്നായിരുന്നു. അത്തരത്തിലുള്ള ആദ്യ നിയമം പാസാക്കിയത് ബില്‍ ക്ലിന്റെണായിരുന്നു.
Reagan Revolution ന്റെ അവസാനമാണിത്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സര്‍ക്കാരില്‍ അടിച്ചേല്‍പ്പിക്കുകയും അത് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ കവരുകയും കുറച്ചാളുകളുടെ അധികാരം നിലനിര്‍ത്തുകയും ചെയ്യുന്ന മുസോളിനിയുടെ ഫാസിസ്റ്റ് വ്യവസ്ഥയാണിത്. ജനാധിപത്യത്തിന്റെ ഭാവിതന്നെ അപകടത്തിലാണ്.
വീടൊഴുപ്പിക്കല്‍ നിര്‍ത്തുകയാണ് ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള വഴി. ജോലിചെയ്ത് ജീവിക്കുന്ന ജനങ്ങള്‍, മദ്ധ്യ വര്‍ഗ്ഗം, പാവപ്പെട്ട ജനങ്ങള്‍ ഇവരെല്ലാം വളരേറെ ദുരിതങ്ങള്‍ അനുഭവിക്കുന്നു. Goldman Sachs ല്‍ നിന്ന് സര്‍ക്കാരിലേക്ക് കയറിപ്പറ്റിയ Robert Rubin, Paulson തുടങ്ങിയവര്‍ അവരുടെ പണ്ടത്തെ കമ്പനികള്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍, അവരുടെ കമ്പനികള്‍ തകര്‍ത്ത്, സമ്പദ് വ്യവസ്ഥ തകര്‍ത്ത് ശേഷം സര്‍ക്കാരില്‍ നിന്ന് ഇതിന് ധനസഹായം വാങ്ങുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. മഹാദ്രോഹമാണിത്.
Discussion: Dean Baker, Robert Scheer, Senator Bernie Sanders
Dean Baker is an economist and co-director of the Washington, D.C.-based Center for Economic and Policy Research, frequent contributor and columnist. His blog is Beat the Press. He’s the author of several books, including The United States Since 1980 and The Conservative Nanny State: How the Wealthy Use the Government to Stay Rich and Get Richer.
Robert Scheer in Los Angeles, California, veteran journalist, syndicated columnist at the San Francisco Chronicle, editor of the political website, Truthdig. He is the author of several books, most recently The Pornography of Power: How Defense Hawks Hijacked 9/11 and Weakened America.
Senator Bernie Sanders, the Independent of Vermont, elected to the Senate in 2006 after serving sixteen years in the House, longest-serving Independent member of Congress in American history.
– from www.democracynow.org
നമ്മുടെ നാട്ടിലും സാമ്പത്തിക രംഗത്തെ ഊഹക്കച്ചവടത്തെ പെരുപ്പിച്ച് കാണിച്ച് മുകളില്‍ പറഞ്ഞ തരത്തിലുള്ള പ്രശ്നങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങളും സര്‍ക്കാരും പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാര്‍ കാലാകാലങ്ങളിലായി ബാങ്ക് നികഷേപങ്ങള്‍ക്ക് പലിശ 12% ല്‍ നിന്ന് 6% വരെയാക്കി. ബോംബേയിലെ ഊഹക്കച്ചവടക്കാര്‍ക്ക് പണമെത്തിക്കാനുള്ള പരിപാടി ആയിരുന്നു അത്. മാധ്യമങ്ങള്‍ ഇതിനൊക്കെ ദിവ്യത്വം കല്‍പ്പിച്ച് ജനങ്ങളെ വിഢികളാക്കുന്നു. ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കാനാണെന്നുള്ള പരസ്യ പ്രകാരം കൊച്ചു പിള്ളാര്‍ക്കു പോലും വീട് പണയപ്പെടുത്തി പണം കൊടുക്കാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്.