സംസ്ഥാനത്തെ പട്ടിക-ജാതി വര്‍ഗ്ഗ ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ മിഷന് പദ്ധതി നടപ്പാക്കുന്ന 466 തദ്ദേശ സ്ഥാപനങ്ങളിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓരോ സൗജന്യ സിഎഫ്എല്‍ നല്കുന്ന പദ്ധതി ശനിയാഴ്ച്ച തിരുവനന്തപുരം സെക്രടറിയേറ്റ് വാര്‍ഡിലെ രാജാജി നഗറില്‍ തുടക്കമായി. നാല് പട്ടികജാതി കുടുംബങ്ങളിലെ ബള്‍ബ് മാറ്റി സിഎഫ്എല്‍ സ്ഥാപിച്ച് വൈദ്യുത മന്ത്രി എകെ ബാലന് പദ്ധതി ഉദ്ഘാടനം ചെയ്തു.
ദശലക്ഷം സിഎഫ്എല്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് 40 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 240 കോടി രൂപാ വേണം. എല്ലാ വീട്ടിലും സിഎഫ്എല്‍ എത്തിക്കുന്നതിന്റെ തുടക്കമായാണ് 10 ലക്ഷം സിഎഫ്എല്‍ വിതരണം ചെയ്യുന്നത്. എപില്‍ അടക്കം എല്ലാ ഉപയോക്താക്കള്‍ക്കും 15 രൂപാ നിരക്കില്‍ 4 സിഎഫ്എല്‍ വീതം നല്‍കാനുള്ള പദ്ധതിയും പിന്നാലെ നടപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി പദ്ധതിയുടെ സഹായത്തോടെ 15 രൂപക്ക് സിഎഫ്എല്‍ നല്‍കാനാണ് പരിപാടി. 4 സിഎഫ്എല്‍ നല്കുമ്പോള് ഉപയോക്താക്കളില്‍ നിന്ന് 4 ബള്‍ബ് പകരം വാങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ ബഡ്ജറ്റ് ലാമ്പ് യോജനയുടെ സഹായത്തോടെ ആണ് കെഎസ്ഇബി ഇത് നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ 300 മെഗാവാട്ട് വൈദ്യുതിയെങ്കിലും ലാഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 1800 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ ലാഭിക്കുന്നത്. സിഎഫ്എല്‍ ന് സാധാരണ ബള്‍ബിനേക്കാള്‍ 10 മടങ്ങ് ആയുസുണ്ട്. വൈദ്യുതി ഉപയോഗം അഞ്ചിലൊന്നായി കുറയുകയും ചെയ്യും. എന്നാല്‍ വിലക്കുറവാണ് സാധാരണ ബള്‍ബ് വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. സാധാരണ ബള്‍ബ് 12 രൂപാക്ക് കിട്ടുമ്പോള്‍ സിഎഫ്എല്‍ ന് 100 രൂപാ മുടക്കണം. സാധാരണ ബള്‍ബ് എറിയുമ്പോള്‍ 70% ത്തോളം ഊര്‍ജ്ജവും ചൂടായി നഷ്ടപ്പെടുകയാണ്. ബാക്കി 10% മാത്രമാണ് വെളിച്ചമായി ലഭിക്കുന്നത്.
– ദേശാഭിമാനി 30/05/09
വര്‍ഗ്ഗീയത അവിടെ ഒഴുവാക്കാമായിരുന്നു. പ്രീണന രാഷ്ട്രീയം കളഞ്ഞ് ദാരിദ്ര്യ രേഖക്ക് താഴെയുള്ള random ആയി തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് സിഎഫ്എല്‍ നല്കിയിരുന്നെങ്കില് നല്ലതായിരുന്നു. പഠഞ്ഞിട്ട് കാര്യമില്ല, പെട്ടിക്ക് പുറത്തേക്ക് ഇറങ്ങി ചിന്തിക്കാനുള്ള ശേഷി ഈ വര്‍ഗ്ഗത്തിനില്ല. [മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക]
എന്തായും നല്ല പരിപാടി. ഊര്‍ജ്ജ ദക്ഷത പുതിയ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ നല്ലതാണ്.
ബി പി എല്‍ – എന്നവരയുടെ മുകളിലുള്ളവരല്ലേ കൂടുതല്‍ ബള്‍ബുകള്‍ ഉപയോഗിക്കുന്നത്. അവര്‍ C F L ഉപയോഗിച്ചാലല്ലേ വൈദ്യുതി ഉപയോഗം കുറയൂ. . അവിടെയും ബി പി എല്‍ പ്രീണനം.
സാധാരണ ബള്‍ബ് 12 രൂപാക്ക് കിട്ടുമ്പോള്‍ സിഎഫ്എല്‍ ന് 100 രൂപാ മുടക്കണം. അതുകോണ്ട് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ് സാധാരണ ബള്‍ബ് വാങ്ങാന്‍ കൂടുതല്‍ സാദ്ധ്യത. അതുകൊണ്ട് സൗജന്യം എന്തെങ്കിലുണ്ടെങ്കില് അത് അവര്‍ക്ക് തന്നെ നല്‍കണെമെന്നാണ് എന്റെ അഭിപ്രായം.
https://mljagadees.wordpress.com/2007/11/23/climate-injustice-in-india/
ഞാന്‍ താമസിക്കുന്ന കണ്ടല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞത് ഞങ്ങള്‍ ഇവിടെ 228 ആണ് വിതരണം ചെയ്തത്. ഇത് പട്ടിക-ജാതി വര്‍ഗ്ഗ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്കിയതായിരുന്നു. ആ പരിപാടി പൂര്‍ണ്ണമായി. സംസ്ഥാനം മൊത്തം എല്ലാ വീട്ടിലും സിഎഫ്എല്‍ എത്തിക്കുന്നതിന്റെ പരിപാടി നടക്കുന്നുണ്ടെന്നാണ് അറിഞ്ഞത്.