ഞെരുക്കല്‍ – പുനരുപയോഗം പുനചംക്രമണത്തേക്കാള്‍ നല്ലത്

ഡിസംബര്‍ 18, 2006:

മറ്റൊരാള്‍ വാങ്ങി ഉപയോഗിച്ച് കുളിമുറിയിലുപയോഗിക്കുന്ന മറ കണ്ടെത്തിയിന്റെ സന്തോഷകരമായ കഥകളായിരുന്നു ആ living room ല്‍ കേട്ടത്. കാഴ്ച്ചയില്‍ ഇവര്‍ സാധാരണ സാന്‍ഫ്രാന്‍സിസ്കോയിലെ മനുഷ്യരെ പോലെതന്നെ. പക്ഷേ സൂഷ്മ നിരീക്ഷണിത്തില്‍ ഒരു കാര്യം വ്യക്തമാകും. അവരുടെ ശരീരത്തിലുള്ളതൊന്നും പുതിയതല്ല. അതുപോലെ ഇവരുടെ വീടുകളില്‍ ഒന്നും പുതിയതല്ല. ഒന്നും പുതിയതല്ല. എല്ലാം ഉപയോഗിച്ചതാണ്. (nothing is new. Everything is used.)

ഈ മനുഷ്യര്‍ക്ക് പുനചംക്രമണം (recycling) അത്രക്ക് പോരാ. അവര്‍ക്ക് ഉപയോഗം കുറക്കുന്നത് വളരെ അധികമാക്കണം.

അവധിദിന ഷോപ്പിങ്ങ്കാരുടെ (holiday shoppers) ശ്രദ്ധക്ക്. ഈ മനുഷ്യര്‍ കഴിഞ്ഞ 352 ദിവസങ്ങളായി ഒന്നും വാങ്ങിയിട്ടില്ല. ആഹാരം, ആരോഗ്യ പരിപാലന വസ്തുക്കള്‍, അടിവസ്ത്രങ്ങള്‍ തുടങ്ങിയ ഒഴിച്ച് ഈ 10 സുഹൃത്തുക്കള്‍ 2006 ല്‍ ഒന്നും തന്നെ വാങ്ങിയിട്ടില്ല. (പുതിയ സോക്സ് വാങ്ങണോ പുനരുപയോഗിക്കണമോ എന്ന് അവര്‍ ചര്‍ച്ച ചെയ്യുകയാണ്.)

secondhand സാധനങ്ങളേ അവര്‍ വാങ്ങുന്നുള്ളു.അവര്‍ bartered or കടംവാങ്ങുകയോ ചെയ്യുന്നു. പുനചംക്രമണം ചെയ്യുന്നു. വീണ്ടും സമ്മാനം നല്‍കുന്നു (Re-gifted). പുനരുപയോഗിക്കുന്നു. എവിടെനിന്ന്? Thrift സ്റ്റോറുകള്‍, കൈമാറ്റ കൂട്ടായ്മ (swap meets), സുഹൃത്തുക്കളും Dumpsters, പിന്നെ ഇന്റര്‍നെറ്റും. Craigslist മുതല്‍ Freecycle Network വരെ. ഇതില്‍ 28 ലക്ഷം അംഗങ്ങളോട് കൂടിയ 3,843 സമൂഹങ്ങളുണ്ട്. അവര്‍ പരസ്പരം വസ്തുക്കള്‍ കൈമാറുന്നു.

ഈ വര്‍ഷം പഴയ ഷീറ്റുകളാണ് ഈ മനുഷ്യര്‍ വാങ്ങിയത്. ഇന്നത്തെ vegetarian ആഹാരം അവര്‍ തനിയെ Crock-Pot ല്‍ നിര്‍മ്മിച്ചു. ക്രിസ്തുമസ് സമ്മാനങ്ങളോ? അതും അവര്‍ സ്വന്തമായി ഉണ്ടാക്കുന്നു.

ഈ ചെറു സംരംഭത്തെ അവര്‍ “the Compact” എന്നാണ് വിളിക്കുന്നത്. നല്ലജീവിതത്തിനായും, ഭൌമ സംരക്ഷണത്തിനായും ആത്മാവിനെ ശുദ്ധമാക്കാനുള്ള പ്രതി‍ജ്ഞപോലെയാണത്. ചെറുമുന്നേറ്റമാകാനോ “ഇന്നത്തെ വാര്‍ത്ത” എന്ന മാധ്യമ പരിപാടികളില്‍ പ്രത്യക്ഷപ്പെടാനോ അവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അത് സംഭവിച്ചു.

San Francisco Chronicle ല്‍ അവരെക്കുറിച്ച് ലേഖനം വന്നു. Yoga Journal മുതല്‍ Martha Stewart ന്റെ ശരീരം + ആതാമാവ്, London Times വരെ അവരെക്കുറിച്ചെഴുതി.

Compactors പറയുന്നത് മിക്ക ആളുകള്‍ക്കും ഇത്തരം ആഗ്രമുണ്ടെന്നാണ്. പക്ഷേ അവരാരും അത് പ്രാവര്‍ത്തികമാക്കുന്നില്ലന്നുമാത്രം.

“ഞങ്ങള്‍ സാന്‍ഫ്രാന്‍സിസ്കോയിലെ പരിസ്ഥിതി പ്രവര്‍ത്തകരായ ഇടത്തരക്കാരാണ്. ഉപഭോഗത്തേയും സുസ്ഥിരതയേയും പറ്റി ഞങ്ങള്‍ ഒരു ചര്‍ച്ച നടത്തി. ഈ വര്‍ഷം പുതിതായി ഒന്നും വാങ്ങേണ്ട എന്ന തീരുമാനം ഞങ്ങള്‍ പെട്ടെന്നെടുത്തു. അത് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ലെ?” Compactors ന്റെ സ്ഥാപകരിലൊരാളായ ഒരു high-tech സ്ഥാപനത്തിന്റെ marketing executive ആയി ജോലി ചെയ്യുന്ന John Perry പറയുന്നു.

അവരുടെ യാഹൂ ഗ്രൂപ്പിന്റെ എണ്ണം വളര്‍ന്ന് 1,800 ആയി. രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന SubCompact ഘടകങ്ങള്‍ ആരംഭിക്കപ്പെട്ടു. ഓണ്‍ലൈന്‍ Compact സമൂഹം ( http://groups.yahoo.com/group/thecompact) മിക്ക അമേരിക്കക്കാരും ആലോചിക്കാത്ത പല കാര്യങ്ങളും ചര്‍ച്ച ചെയ്യന്നു. എങ്ങനെ സോപ്പ് നിര്‍മ്മിക്കാം. സാന്താക്ലോസ് എങ്ങനെയാണ് ഉപയെഗിച്ച കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നത് എന്ന് കുട്ടികളോട് വിശദീകരിക്കുന്നത് തുടങ്ങി പലതും.

“അതിന് ഞങ്ങളെ പൊതുജനം വെറുക്കുന്നുവോ? അവരെ ഇത് വെറിപിടിപ്പിക്കുന്നുവോ?” environmental engineer ആയ Shawn Rosenmoss ചോദിക്കുന്നു. നമ്മുടെ ജീവിതവും പരിസ്ഥിതിയും തകര്‍ക്കുന്ന ഉപഭോഗ സംസ്കാരം ഉപേക്ഷിക്കുന്നതിന് ചിലര്‍ Compactors നെ അമേരിക്കാ വിരുദ്ധര്‍ എന്നോ, മുതലാളിത്ത വിരുദ്ധര്‍ എന്നോ, പരിസ്ഥിതി ഭ്രാന്തന്‍മാര്‍ എന്നോ ഒക്കെയാണ് വിളിക്കുന്നത്.

1992 മുതല്‍ Adbusters മാസികയുടെ എഡിറ്ററായ Kalle Lasn പ്രചരിപ്പിക്കുന്ന ആശയമാണ് Buy Nothing Day. ഒരു ദിവസം ഒന്നും വാങ്ങാതിരിക്കുക. ആ ദിവസം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഒന്നും വാങ്ങുന്നില്ല എന്ന് അദ്ദേഹം പറയുന്നു.

“റേഡിയോ പരിപാടികളില്‍ പങ്കെടുക്കുന്ന എനിക്ക് ചില ആളുകളുടെ ദേഷ്യം നേരിടേണ്ടി വന്നിട്ടുണ്ട്. Chamber of Commerce പ്രസിഡന്റ് പറയുന്നത് ഞാന്‍ സമ്പദ്ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ്. എനിക്ക് ദയ തോന്നുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തിന് ശേഷം നമ്മുടെ ഉപഭോഗം മൂന്നിരട്ടിയായി. വിശാലമായ ഒരു കാഴ്ച്ചപ്പാട് നാം കണ്ടെത്തണം.”

“ഞങ്ങള്‍ അവയെക്കുറിച്ച് ഒരു മൂല്യ പിരിശോധന നടത്തുന്നത് അവരെ വിഷമിപ്പിക്കുന്നു. ഞങ്ങളുടെ വീട്ടിലേക്ക് കുറച്ച് വസ്തുക്കളേ കൊണ്ടുവരുന്നുള്ളു” Rosenmoss പറയുന്നു.

“Not Buying It: My Year Without Shopping” എന്ന പുസ്തകമെഴുതിയ Judith Levine ഈ പ്രസ്ഥാനത്തെ അഭിനന്ദിക്കുന്നു. ഒന്നും വാങ്ങാതിരിക്കുന്നത് പകുതിയേ ആവുന്നുള്ളു സിനിമാ തിയേറ്ററുകളും ഹോട്ടലുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തണം എന്നവര്‍ പറയുന്നു.

Compactors അടുത്ത വര്‍ഷത്തേക്കുകൂടി ഈ പ്രതിജ്ഞ പുതുക്കിയിട്ടുണ്ട്.

“ലോകം നന്നാക്കാന്‍ വേണ്ടിയല്ല ഞങ്ങളിത് ചെയ്യുന്നത്. പകരം ഞങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. നമുക്ക് വേണ്ടതിലധികം ഉത്പന്നങ്ങള്‍ നമുക്കുണ്ട്. നമുക്ക് ആലോചിക്കാന്‍ പറ്റാത്തത്രം കുറവ് സാധനങ്ങള്‍ കൊണ്ട് നമുക്ക് ജീവിക്കാനാവും എന്നതാണ് ഞങ്ങള്‍ ഇതില്‍ നിന്ന് പഠിച്ച ഗുണ പാഠം.”

Staff writer Sonya Geis in Los Angeles contributed to this report.

sfcompact

– from washingtonpost

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )