കുട്ടികളുമായി പരിചയമുള്ള എല്ലാവര്‍ക്കും അനുഭവമുള്ള ഒരു കാര്യമാണ് അവര്‍ പറഞ്ഞാല്‍ കേള്‍ക്കില്ല എന്നത്. എന്ത് പറഞ്ഞോ അതിന്റെ വിപരീതമേ അവന്‍ ചെയ്യൂ എന്ന് മിക്ക രക്ഷകര്‍ത്താക്കളും പറയാറുണ്ട്. ഇപ്പോള്‍ മിഠായി തിന്നരുത്, അവിടെ പോകരുത്, അതെടുക്കരുത് തുടങ്ങി എന്തും. എന്താണ് അതിന്റെ രഹസ്യം.
താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ? ഈ ലേഖനം വായിച്ചുനോക്കൂ. നമ്മുടെ ചിന്തകള്‍, ഓരോ ആശയവും, ഓരോ വാക്കും ഒരു ആശയചട്ടയാണ്. അത് ഓരോന്നും തലച്ചോറില്‍ ഓരോ ന്യൂറല്‍സര്‍ക്യൂട്ടായാണ് ഒരു സര്‍ക്യൂട്ടിലൂടെ സിഗ്നലുകള്‍ പായുമ്പോഴാണ് നമുക്ക് ആകാര്യം മനസിലാവുന്നത്.
വേറൊരു രീതിയില്‍ പറഞ്ഞാല്‍ തലച്ചോറിന് ഒരു കാര്യവും negate ചെയ്യുക എന്ന പരിപാടി ഇല്ല. എന്തെങ്കിലും ഒന്ന് negate ചെയ്യണമെന്ന് വെച്ചാല്‍ ആദ്യം അതിനെ ലോഡുചെയ്യണം. എന്നിട്ട് അത് വേണ്ട എന്ന് പറയും. ഇത് രണ്ട് ഘടത്തിലുള്ള പരിപാടിയാണിത്. അതാണ് അതിന്റെ കുഴപ്പവും.
“മിഠായി ഇപ്പോള്‍ തിന്നരുത്” എന്ന് പറയുമ്പോള്‍ കുട്ടിക്ക് അത് മനസിലാവണമെങ്കില്‍ ആദ്യം മിഠായിയെ ലോഡ് ചെയ്യണം. അതായത് മിഠായി എന്നകാര്യം രേഖപ്പെടുത്തിയിരിക്കുന ന്യൂറല്‍ നെറ്റ്‌വര്‍ക്കിലേക്ക് സിഗ്നലുകളും അതിന്റെ ന്യൂറോണുകളിലേക്ക് ഓക്സിജനും ഊര്‍ജ്ജവുമായി രക്തം കൂടുതല്‍ ഒഴുകും. മിഠായിയുടെ നിറം, മണം, സ്വാദ്, രൂപം അതിന്റെ ഫലം എല്ലാം ഞൊടിയിടയില്‍ കുട്ടിത്തലച്ചോര്‍ simulate ചെയ്യും. അതിന് വേറൊരു ഫലമുണ്ട്. മധുരത്തോടുള്ള ആസക്തി പരിണാമപരമായ കാരണത്താല്‍ നമ്മുടെ തലച്ചോറിന്റെ ആഴത്തില്‍ അച്ചടിച്ച് വെച്ചിരിക്കുന്നതാണ്. നാം മിഠായി എന്ന് പറയുമ്പോള്‍ തന്നെ അത് പ്രവര്‍ത്തിച്ച് തുടങ്ങും. കുട്ടി മിഠായിക്ക് വേണ്ടി കരയാനും.
രണ്ടാമത്തെ ഘട്ടമാണ് negate ചെയ്യുക എന്നത്. പക്ഷേ ആദ്യത്തെ ഘട്ടം തന്നെ വലിയ പരിപാടികള്‍ക്ക് തുടക്കം കുറിച്ചതിനാല്‍ രണ്ടാമത്തെ ഘട്ടത്തിന് കുട്ടിത്തലച്ചോര്‍ പ്രാധാന്യം കൊടുക്കാതെ അവഗണിക്കുന്നു. എന്നാല്‍ കുട്ടി മുതിര്‍ന്ന് കഴിയുമ്പോള്‍ തലച്ചോര്‍ കൂടുതല്‍ വികസിക്കുകയും കൂടുതല്‍ ശക്തമായ മറ്റ് പല ന്യൂറല്‍നെറ്റ്‌വര്‍ക്കുകളും രൂപപ്പെടുകയും ചെയ്യുന്നു. അതുരൊണ്ടാണ് പ്രമേഹമുള്ളതിനാല്‍ ഞാന്‍ മധുരം കഴിക്കരുത് എന്ന് പ്രായമായവര്‍ക്ക് തീരുമാനിക്കാന്‍ കഴിയുന്നത്. എല്ലാവര്‍ക്കുമല്ല!
പക്ഷേ കുട്ടിയെ വളര്‍ത്താന്‍ അവന് ദോഷകരമായ കാര്യങ്ങളെ വിലക്കേണ്ടേ. വേണം. പക്ഷേ കുട്ടി തലച്ചോറിനെ മനസിലാക്കി വേണം നിയന്ത്രണങ്ങള്‍ ചെയ്യാന്‍. കുട്ടിക്ക് തനിയെ ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് നമ്മളായി negate ചെയ്യാനുള്ള സന്ദര്‍ഭമുണ്ടാക്കരുത്.
നിങ്ങളുടെ കുട്ടികള്‍ക്ക് താല്‍പ്പര്യമുണ്ടാകരുത് എന്ന് നിങ്ങള്‍ കരുതുന്ന ആശയങ്ങളും വസ്തുക്കളും അവരുടെ ശ്രദ്ധയിലേക്ക് വരാതെ നോക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം. അഥവാ അവ വന്നാലും നിങ്ങള്‍ക്ക് അങ്ങനെയൊന്നിനെക്കുറിച്ച് അറിയില്ല, താല്‍പ്പര്യമില്ല എന്ന നിസംഗ ഭാവം കാണിക്കുക. അതിന് പകരം വേണ്ട എന്ന് പറഞ്ഞാല്‍ അത് കൂടുതല്‍ ശക്തമാകാനേ സാദ്ധ്യതയുള്ളു.
ഇത് കുട്ടികളുടെ കാര്യം മാത്രമല്ല. മുതിര്‍ന്നവരും അങ്ങനെയാണ്. നമ്മുടെ സിനിമ, ചാനല്‍, പരസ്യം, പത്രം തുടങ്ങിയ എല്ലാ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും വലത് രാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്നതുമായ ആശയങ്ങള്‍ ഈ സിദ്ധാന്തങ്ങളനുസരിച്ച് രൂപപ്പെടുത്തിയവയാണ്. [ഇടതിന് അത്രക്ക് ബുദ്ധിയും പണവും ഇല്ല. കൂടാതെ വലതന്‍മാര്‍ കൊട്ടുന്ന താളത്തിനനുസരിച്ച് തുള്ളാനേ അവര്‍ക്ക് നേരമുള്ളു.] നാം അത് എന്തെന്ന് അറിയാതെ അതിലേക്ക് എടുത്ത് ചാടി ബഹളം വെച്ച്, ജയിച്ചെന്ന് സ്വയം വിശ്വസിച്ച് അവരുടെ ആശയത്തെ ശക്തമാക്കും. ഉദാഹരണം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമോ ഇല്ലയോ പോലുള്ള വിവാദങ്ങള്‍.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.