Detroit ല്‍ തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager അന്യായ വാഴ്ച സഹിക്കാന്‍ വയ്യാതെ സ്കൂള്‍ അദ്ധ്യാപകര്‍ സ്വയം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഫണ്ടിന്റെ അപര്യാപ്തത, black mold, എലി, തകരുന്ന കെട്ടിടങ്ങള്‍ എന്നിവക്കെതിരെ അദ്ധ്യാപകരുടെ “sickouts” പ്രക്ഷോഭം കാരണം 100 സര്‍ക്കാര്‍ സ്കൂളുകളില്‍ 88 അടച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളെല്ലാം Darnell Earley എന്ന തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager ന്റെ കീഴിലാണ്. നദിയിലെ വിഷജലം Flint ലെ ജനത്തിന് കുടിവെള്ളമായി വിതരണം ചെയ്ത അതേ മഹാനാണ് ഈ Darnell Earley. അവിടെയും അയാള്‍ തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager ആയിരുന്നു. കാലാവധി തീരാറായപ്പോള്‍ Flint ല്‍ നിന്ന് രാജിവെച്ച് Detroit ല്‍ എത്തി. emergency management വാഴ്ച തുടങ്ങിയതിന് ശേഷം Detroit ലെ 75 സ്കൂള്‍ കെട്ടിടങ്ങള്‍ അടച്ചുപൂട്ടി.