Bedrock പരിസ്ഥിതി നിയമത്തിന്റെ വ്യാപ്തി അമേരിക്കയിലെ സുപ്രീം കോടതി പരിമിതപ്പെടുത്തി

ഗതാഗതവും ഊർജ്ജ infrastructure പദ്ധതികളുടെ അനുമതി കൊടുക്കാനുള്ള പരിസ്ഥിതി പരിശോധനകൾ നടത്തു്പോൾ ഫെഡറൽ agencies ആഘാതങ്ങളുടെ പരിമിതമായ വീക്ഷണം നടത്തിയാൽ മതി എന്ന് സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചു.

LNG കയറ്റുമതി terminals, ഊർജ്ജം കടത്തുന്ന പദ്ധതികൾ, തീവണ്ടി പാതകൾ, പൈപ്പ് ലൈൻ പോലുള്ള പദ്ധതികളെ അവയിലൂടെ കടത്തിവിടുന്ന പിന്നീട് കത്തിക്കുന്ന ഫോസിലിന്ധനങ്ങളുടെ കാലാവസ്ഥാ ഫലങ്ങളുടെ വിശാലമായ പരിഗണന വർഷങ്ങളായി താഴെ കോടതികൾ ആവശ്യപ്പെടുന്നതിന് ശേഷമാണ് ഈ 8-0 വിധിയുണ്ടായിരിക്കുന്നത്.

രാജ്യത്തിന്റെ നാഴികക്കല്ലായ പരിസ്ഥിതി നിയമങ്ങളിലൊന്നായ ദശാബ്ദങ്ങളായ National Environmental Policy Act അത്രക്ക് വ്യാപ്തിയുള്ളതല്ല. പൊതുവായി അത് ഒരു agency യുടെ അന്തിമ തീരുമാനത്തെ നിശ്ഛയിക്കുന്നതല്ല എന്ന് ജസ്റ്റീസ് Brett Kavanaugh എഴുതി.

“നിയമത്തിന്റെ ലക്ഷ്യം agency യുടെ തീരുമാനമെടുക്കലിന് വേണ്ടി അറിയിക്കുകയാണ്. അല്ലാതെ അതിനെ തളർത്തുകയല്ല,” Kavanaugh എഴുതുന്നു.

NEPA പരിശോധനകളുടെ പരിധി വികസിച്ചെന്നും ചില സമയത്ത് അത് നിയമ തടസം ആകുന്നു എന്നുമുള്ള വ്യവസായത്തിന്റേയും റിപ്പബ്ലിക്കൻമാരുടേയും ചില ഡമോക്രാറ്റുകളുടേയും വർഷങ്ങളായുള്ള പരാതികൾക്ക് ശേഷമാണ് ഈ വിധിയുണ്ടായിരിക്കുന്നത്.

— സ്രോതസ്സ് politico.com | 05/29/2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ