ഫോസിലിന്ധന കമ്പനികളുടെ 2026 ലെ നേട്ടം സെക്കന്റിൽ ഏകദേശം $3,000 ഡോളറാണ്

ആറ് ഏറ്റവും വലിയ ഫോസിലിന്ധന കമ്പനികളുടെ 2026 ലെ കണക്കാക്കപ്പെടുന്ന ലാഭം സെക്കന്റിൽ $2,967 ഡോളർ ആണ്. ഓക്സ്ഫാമിന്റെ പുതിയ ഗവേണത്തിലാണ് ഇത് കണ്ടെത്തിയത്. ഈ ആഴ്ച കൊളംബിയയിൽ വെച്ച് നടക്കാൻ പോകുന്ന Transitioning Away from Fossil Fuels എന്ന ആഗോള സമ്മേളനത്തിന് മുന്നോടിയായി അവർ ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി.

Chevron, Shell, BP, ConocoPhillips, Exxon, TotalEnergies എന്നീ ആറ് കോർപ്പറേറ്റുകളുടെ 2025 ലെ ലാഭത്തിനേക്കാൾ പ്രതിദിനം $3.7 കോടി ഡോളറിന്റെ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2026 ലെ അവരുടെ മൊത്തം ലാഭം കണക്കാക്കിയിരിക്കുന്നത് $9400 കോടി ഡോറളാണ്. ആ പണം കൊണ്ട് ആഫ്രിക്കയിലെ 5 കോടി ജനങ്ങൾക്ക് സൗരോർജ്ജം നൽകാൻ കഴിയും.

ഫോസിലിന്ധനങ്ങളുടെ ലാഭത്തിന്റെ വലിയ ഒരു ഭാഗം പോകുന്നത് ആഗോള വടക്കിലെ ഏറ്റവും സമ്പന്നരായ 1% ന്റെ പോക്കറ്റിലേക്കാണ്. ഇതിന് ശേഷം വരുന്ന ഈ കോർപ്പറേറ്റുകളുണ്ടാക്കുന്ന കാലാവസ്ഥ തകർച്ചയിൽ നിന്നും ലാഭം നേടുന്നു. അതേസമയം കുത്തകവൽക്കരിച്ച സമ്പത്തും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ഫോസിലിന്ധനങ്ങളിൽ ആഗോള ആശ്രിതത്വം നിലനിർത്തുകയും ചെയ്യുന്നു.

— സ്രോതസ്സ് oxfam.org | 26 Apr 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ