ലോക ജനസംഖ്യയുടെ പകുതിവരുന്ന 410 കോടി ദരിദ്രരുടെ സമ്പത്തിനേക്കാൾ കൂടുതലാണ് അതി സമ്പന്നരായ 0.1% പേരുടെ നികുതി കൊടുക്കാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സമ്പത്ത്. Panama Papers ന്റെ പത്താം വാർഷിക സമയത്ത് ഓക്സ്ഫാം പ്രസിദ്ധപ്പെടുത്തിയതാണ് പുതിയ വിവരം. നികുതി ഒഴുവാക്കാനും ആസ്തികൾ മറച്ച് വെക്കാനും വേണ്ടി പണക്കാര് വിദേശത്തുള്ള സംവിധാനങ്ങൾ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നു എന്ന കണ്ടെത്തൽ വന്നിട്ട് പത്ത് വർഷമായി. അതി സമ്പന്നർക്ക് നികുതി ചുമത്തുകയും നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുടെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യാനുള്ള അന്താരാഷ്ട്ര പ്രവർത്തനം അടിയന്തിരമാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
ഓക്സ്ഫാമിന്റെ കണക്ക് പ്രകാരം 2024 ൽ $3.55 ലക്ഷം കോടി ഡോളർ വിദേശങ്ങളിലെ നികുതിവെട്ടിപ്പ് കേന്ദ്രങ്ങളിലുണ്ട്. ഫ്രാൻസിന്റെ ജിഡിപിയെക്കാൾ കൂടുതലാണ് ഈ തുക. ലോകത്തെ താഴെയുള്ള 44 ദരിദ്ര രാജ്യങ്ങളുടെ ജിഡിപിയുടെ ഇരട്ടിയേക്കാൾ കൂടുതലും ആണ്.
വിദേശങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മൊത്തം സമ്പത്തിന്റെ 80% ഉം അതി സമ്പന്നരായ 0.1% ആളുകളുടേതാണ് . ഈ ചെറിയ കൂട്ടത്തിന് $2.84 ലക്ഷം കോടി ഡോളർ സമ്പത്തുണ്ട്. അതിലും ചെറിയ 0.01% ആളുകൾ അതിന്റെ പകുതി $1.77 ലക്ഷം കോടി ഡോളർ കൈവശം വെച്ചിരിക്കുന്നു.
— സ്രോതസ്സ് oxfam.org | 2 Apr 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.