ഓരോ സമയവും ഏതെങ്കിലിലുമൊരു ഡിജിറ്റൽ സേവനമോ മറ്റേ നേടുന്നതിന് വേണ്ടി eKYC ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങളുടെ ആധാർ വിവരം വേറൊരു ഡാറ്റാബേസുമായി ഒത്തു നോക്കുന്നതിന് വേണ്ടി നിങ്ങൾ UIDAI ക്ക് Rs 20 രൂപ കൊടുക്കുന്നു എന്ന് നിങ്ങൾക്ക് അറിയാമോ?
ഒരു പ്രാവശ്യം KYC ചെയ്ത് കഴിഞ്ഞാലും ഒരു പ്രത്യേക സേവനമോ സബ്സിഡിയോ നേടാനായി നിങ്ങൾക്ക് ആധാർ നമ്പരും ബയോ മെട്രിക് വിവരവും നൽകേണ്ടി വരും. സേവന ദാദാവ് ശരിയായിട്ടാണ് ആധാർ നമ്പർ നൽകിയത് എന്ന് ഉറപ്പ് പറയാനായി പോലും Unique Identification Authority of India (UIDAI) 50 പൈസ് ഫീസ് ഈടാക്കുന്നുണ്ട്.
ഈ തുകകൾ സാധാരണ ബില്ലിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുകയാണ് പതിവ്. അത് വളരെ ചെറുതായതിനാൽ പണമടക്കുന്നവർ അത് ശ്രദ്ധിക്കില്ല. മെയ് 2019 – മാർച്ച് 2021 വരെയുള്ള 21 മാസങ്ങളിൽ GST ഉൾപ്പടെ Rs 299.81 കോടി രൂപ UIDAI നേടിയെന്ന് അവർ പറഞ്ഞു.
— സ്രോതസ്സ് newsclick.in | Sashwata Saha | 25 Jun 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.