വിദ്വേഷ പ്രസംഗം എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമല്ലാത്തത്

ഒരു സ്വതന്ത്ര സമൂഹത്തില്‍ സ്വാതന്ത്ര്യം എന്നത് എല്ലാവര്‍ക്കും കിട്ടേണ്ട കാര്യമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് മേല്‍ നിങ്ങളുടെ സ്വാതന്ത്ര്യം അടിച്ചേല്‍പ്പിക്കുന്നതിനെ അത് തടയുന്നു. നിങ്ങള്‍ക്ക് റോഡിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ മറ്റുള്ളവരെ അത് തടയാനുള്ള സ്വാതന്ത്ര്യമില്ല.

സ്വാതന്ത്ര്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രത്യക്ഷമായി, പെട്ടെന്ന് ഭൌതിക രൂപത്തില്‍ വരാം – ഗുണ്ടകള്‍ ആയുധവുമായി വന്ന് ആക്രമിക്കുന്നത്. അക്രമവും ഒരു തരത്തിലുള്ള പ്രകടനം ആണ്, എന്നാല്‍ തീര്‍ച്ചയായും അത് “അഭിപ്രായ സ്വാതന്ത്ര്യമല്ല.”

അക്രമം പോലെ വെറുപ്പ് പ്രസംഗവും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് മേല്‍ ഭൌതികമായ അടിച്ചമര്‍ത്തലുകളായി മാറുന്നു. കാരണം ഭാഷക്ക് ഭൌതികമായ ഫലമുണ്ട്. ന്യൂറല്‍ വ്യവസ്ഥയില്‍ അത് ദീര്‍ഘകാലത്തെക്ക് കോട്ടം തട്ടുന്ന ഫലമുണ്ടാക്കും.

ഇതാണ് കാരണം:

ചിന്തകള്‍ വെറുത ആകാശത്തില്‍ പൊങ്ങിനില്‍ക്കുന്ന ഒന്നല്ല. എല്ലാ ചിന്തകളും നടത്തുന്നത് ന്യൂറല്‍ സര്‍ക്യൂട്ടുകള്‍ മൂലമാണ്. ഭാഷ എന്നാല്‍ നാഡീകോശപരമായി പ്രവര്‍ത്തിക്കുന്ന ചിന്തകളാണ്. അതുകൊണ്ട് ഭാഷക്ക് തലച്ചോറിന്റെ ഘടനയെ നല്ലതായോ ചീത്തയായോ ആയി മാറ്റാനാകും. വെറുപ്പ് പ്രസംഗം വെറുക്കപ്പെട്ടവരുടെ തലച്ചോറിനെ മോശമായ രീതിയില്‍ മാറ്റുന്നു. അത് വിഷലിപ്തമായ സമ്മര്‍ദ്ദം, പേടി, വിശ്വാസമില്ലായ്മ എന്നിവയുണ്ടാക്കുന്നു. ഇതെല്ലാം ഭൌതികമാണ്, എല്ലാം ഒരാളുടെ ന്യൂറല്‍ സര്‍ക്യൂട്ടുകളില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നു. മുഷ്ടിചുരുട്ടി ആക്രമിക്കുന്നതിനേക്കാള്‍ വലുതാണ് ആന്തരികമായ ഈ ദോഷം. ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തെ അത് അടിച്ചമര്‍ത്തുന്നു. അതുമൂലം പേടി, ഭീഷണി, അവിശ്വാസം എന്നിവയില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ല. അങ്ങനെ ദീര്‍ഘ കാലത്തേക്ക് പൂര്‍ണ്ണമായും സ്വതന്ത്രനായ പൌരനായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഒരാള്‍ക്ക് കഴിയാതാവുന്നു.

അതുകൊണ്ടാണ് വെറുപ്പ് പ്രസംഗം അത് ലക്ഷ്യം വെക്കുന്ന ആളുകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നത്. ഒരു സ്വതന്ത്ര സമൂഹത്തില്‍ സ്വതന്ത്ര്യമായി കഴിയുന്നതിന് മറ്റുള്ളവരുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ പാടില്ല. അതിനാല്‍ വെറുപ്പ് പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കാനാവില്ല.

ലഘുവായ മുന്‍വിധിയുള്ളവരുടെ തലച്ചോറിനെ വെറുപ്പ് പ്രസംഗം വെറുപ്പിലേക്കും ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തികളിലേക്കും കൊണ്ടുപോകുന്നു. വെറുപ്പ് എന്നത് നിങ്ങളുടെ തലച്ചോറില്‍ ഭൌതികമായി ഉണ്ടാകുന്നതിനാല്‍ നിങ്ങള്‍ വെറുപ്പ് ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് സ്വയം വെറുപ്പ് അനുഭവപ്പെടുകയാണ്. നിങ്ങളുടെ ന്യൂറല്‍ വ്യവസ്ഥക്കകത്ത്, നിങ്ങള്‍ ഭൌതികമായി ചിന്തിക്കുന്നതും അനുഭവിക്കുന്നതും ചെയ്യുന്ന കാര്യങ്ങള്‍ നടപ്പാക്കാനുള്ള പ്രവൃത്തി ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു.

അതുകൊണ്ട് വെറുപ്പ് പ്രസംഗം “വെറും” പ്രസംഗമല്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനെ അത് പരിമിതപ്പെടുത്തുന്നതുകൊണ്ട് അത് സ്വാതന്ത്ര്യത്തിന്റെ പ്രകടനമല്ല.

ദീര്‍ഘകാലമായി വെറുപ്പ് പ്രസംഗത്തിന്റെ ന്യൂറല്‍ വ്യവസ്ഥയിലെ കോട്ടമുണ്ടാക്കുന്ന ഭൌതിക ഫലത്തിനാല്‍, വെറുക്കപ്പെടുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ കിട്ടാതെ പോകുന്നു. നമ്മുടെ നിയമവ്യവസ്ഥയില്‍ ന്യൂറല്‍ വ്യവസ്ഥക്ക് ഒരു സ്ഥാനവും ഇതുവരെ കൊടുത്തിട്ടില്ല. ഇത് നിയമവും സത്യവും തമ്മിലുള്ള ഒരു വിടവാണ്.

— സ്രോതസ്സ് georgelakoff.com 2017-09-09

ഒരിക്കലും വെറിപ്പ് പ്രസംഗവും പ്രചരണവും നടത്തരുത്. അവ കൊടും കുറ്റകൃത്യങ്ങളാണ്. ബോധവല്‍ക്കരണം നടത്തുക. വെറിപ്പ് പ്രസംഗവും പ്രചരണവും നടത്തുന്നവര്‍ക്ക് നേരിട്ട് മറുപടി കൊടുക്കരുത്. അവരെ അവഗണിക്കണം.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )