fentanyl-അടിസ്ഥാനമായ തങ്ങളുടെ മരുന്ന് Abstral എഴുതാന്‍ വേണ്ടി ഡോക്റ്റര്‍മാര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗലേനാ ബയോഫാര്‍മാ (Galena Biopharma) $75 ലക്ഷം ഡോളര്‍ കൊടുക്കും. False Claims Act ന്റെ അടിസ്ഥാനത്തില്‍ ഒരു whistleblower കേസ് കൊടുത്തതിന് ശേഷമാണിത്. ഡോക്റ്റര്‍മാര്‍ ഈ മരുന്ന് എഴുതാന്‍ വേണ്ടി Galena Biopharma പലതരത്തിലുള്ള കൈക്കൂലികളാണ് കൊടുത്തത്.. ഉയര്‍ന്ന തോതില്‍ മരുന്നഴുതുമ്പോള്‍ ഡോക്റ്റര്‍മാര്‍ക്കും ജോലിക്കാര്‍ക്കും 85 സൌജന്യ ഊണ്, ഡോക്റ്റര്‍മാര്‍ക്ക് $5,000 ഡോളര്‍ പാരിതോഷികം, പരിപാടികളില്‍ പങ്കെടുത്ത് പ്രാസംഗികരായവര്‍ക്ക് $6,000 ഡോളര്‍, ഡോക്റ്ററുടെ ഉടമസ്ഥതയിലുള്ള ഫാര്‍മസികള്‍ Abstral വില്‍ക്കുന്നതതിനുസരിച്ച് ഡോക്റ്റര്‍ക്ക് $92,000 ഡോളര്‍. തുടങ്ങിയ രീതികളാണ് അവര്‍ ഉപയോഗിച്ചത്.
— സ്രോതസ്സ് newscientist.com 2017-09-11
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.