“എന്റെ സർക്കാരിനോടുള്ള എന്റെ അഭ്യർത്ഥന: ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കുക.” ഇസ്രായേലിലെ ഒരു സമാധാന പ്രവർത്തകനായ Noy Katsman ന്റെ സന്ദേശം. 1,400 പേർ കൊല്ലപ്പെട്ട ഒക്റ്റോബർ 7 ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ സഹോദരൻ Hayim Katsman ന്റെ ശ്‌മശാനപ്രസംഗത്തിലാണ് അദ്ദേഹം അത് പറഞ്ഞത്. ഗാസയിൽ ഇപ്പോഴും 222 പേർ ബന്ദികളായി കഴിയുന്നു. രണ്ടുപേരെയാണ് വിട്ടയച്ചത്. Hayim Katsman ഒരു സര്‍വ്വകലാശാലാ അദ്ധ്യാപകനും സമാധാന പ്രവർത്തകനും ഗാസയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള Holit … Continue reading ഗാസയിലെ ബോംബിടൽ നിർത്തണമെന്ന്, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സമാധാനപ്രവർത്തകന്റെ സഹോദരൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു
ടാഗ്: പാലസ്തീൻ
ഹമാസ് ആക്രമണത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട ഇസ്രായേലിലെ സമാധാന പ്രവർത്തകൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നു
ഇസ്രായേലിൽ നിന്ന് Maoz Inon നമ്മോടൊപ്പം ചേരുന്നു. അദ്ദേഹത്തിന്റെ രണ്ട് രക്ഷകർത്താക്കളും, Bilha ഉം Yakovi Inon ഉം, ഹമാസ് ഒക്റ്റോബർ 7 ന് നടത്തിയ ആക്രമണത്തിൽ മറ്റ് 1,300 പേരോടൊപ്പം കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഇസ്രായേലിലെ Standing Together എന്ന സമാധാന പ്രസ്ഥാനത്തിന്റെ ഒരു പ്രവർത്തകനാണ് Maoz. ഗാസ അതിർത്തിക്ക് വടക്കുള്ള കർഷകരുടെ കൂട്ടായ്മയായ ഒരു കിബുട്സിലായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ ജീവിച്ചിരുന്നത്. അവർക്ക് 78 ഉം 76 ഉം വയസ് പ്രായമുണ്ടായിരുന്നു. … Continue reading ഹമാസ് ആക്രമണത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട ഇസ്രായേലിലെ സമാധാന പ്രവർത്തകൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നു
ഗാസയിലെ പ്രതിഷേധക്കാർക്ക് ഇളവുകൾ ലഭിച്ചു, ഇസ്രായേൽ ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നു
start at 11 min — സ്രോതസ്സ് democracynow.org | May 08, 2024
കൊളംബിയ പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടികളുടേയും അദ്ധ്യാപകരുടേയും ശബ്ദങ്ങൾ
start:13:56
പാലസ്തീനിലെ മാനസികാഘാതം പരിശോധിക്കുന്ന ഒരു പുതിയ സിനിമ
ഇസ്രായേലിന്റെ അധിനിവേശത്തിനകത്തെ പാലസ്തീൻ ജനങ്ങളുടെ കഷ്ടപ്പാടിനെ നഷ്ടം, മാനസികാഘാതം, നീതിക്ക് വേണ്ടിയുള്ള സമരം എന്ന വീക്ഷണത്തിലൂടെ പരിശോധിക്കുന്ന ഒരു പുതിയ സിനിമ. Where Olive Trees Weep എന്നാണ് അതിന്റെ പേര്. പ്രമുഖ മാനസികാഘാത ഡോക്റ്റർ ഗാബോർ മാതെ, ഇസ്രായേലിലെ മാധ്യമ പ്രവർത്തകയായ അമീറ ഹാസ്, പാലസ്തീൻ സാമൂഹ്യ പ്രവർത്തകയായ അഹദ് തമീമി, പാലസ്തീൻ മാധ്യമപ്രവർത്തകയും therapist ഉം ആയ അഷിറ ഡാർവിഷ് തുടങ്ങിയവർ അതിലുണ്ട്. ജറുസലേമിലെ ഓരോ ജാഥകളിലേയും യാഥാർത്ഥ്യം ഇതാണ്. അവിടെ ഇസ്രായേലുകാർ നിരത്തുകൾ … Continue reading പാലസ്തീനിലെ മാനസികാഘാതം പരിശോധിക്കുന്ന ഒരു പുതിയ സിനിമ
കൊളംബിയയും ഹാർവാർഡും സെൻസറു ചെയ്ത പാലസ്തീൻ വക്കീൽ
Columbia Law Review അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും പ്രശസ്തവുമായ നിയമ ജേണലുകളിൽ ഒന്നാണ്. തിങ്കളാഴ്ച മുതൽ അത് പ്രവത്തിക്കുന്നില്ല. ഈ പ്രക്ഷേപണത്തിന്റെ സമയത്തും ColumbiaLawReview.org കാണിക്കുന്നത് “under maintenance” എന്നെഴുതിയ ഒരു സ്ഥിര പേജാണ്. അത് പൂർണ്ണമായും സത്യമല്ല. വെബ് സൈറ്റ് അടച്ചിടാനുള്ള ഒരു ഞെട്ടിക്കുന്ന നീക്കം Columbia Law Review ന്റെ ഡയറക്റ്റർ ബോർഡ് എടുക്കുകയാണുണ്ടായത്. പാലസ്തീൻ മനുഷ്യാവകാശ വക്കീൽ Rabea Eghbariah എഴുതിയ “Toward Nakba as a Legal Concept” … Continue reading കൊളംബിയയും ഹാർവാർഡും സെൻസറു ചെയ്ത പാലസ്തീൻ വക്കീൽ
ഉപരോധം അവസാനിപ്പിക്കുക
ആദ്യത്തെ പടി എന്നത് ഗാസയിലെ നിയമ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവും ആയ ഉപരോധം അവസാനിപ്പിക്കുകയാണെന്ന് വളരെ വ്യക്തമാണ്. ഇസ്രായേൽ എന്താണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ പത്ത് ലക്ഷത്തിലധികം കുട്ടികളെ കോൺസെന്റ്രേഷൻ ക്യാമ്പിലടച്ച നിയമ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവും അധാർമ്മികവും ആയ ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങുക. എന്താണ് അടുത്ത പടി? എനിക്കറിയില്ല. എന്നാൽ ഈ നിമിഷം ആദ്യ പടി എന്നത് ഉപരോധം അവസാനിപ്പിക്കുകയാണെന്ന് എനിക്കുറപ്പാണ്. ഇടതുപക്ഷത്തെ എല്ലാവരും പറയണം, ഉപരോധം അവസാനിപ്പിക്കുക. - Norman Finkelstein
ഗാസക്ക് പിൻതുണ പ്രഖ്യാപിച്ചുകൊണ്ട് പെൻ അമേരിക്ക സമ്മാനങ്ങളിൽ നിന്ന് പിൻമാറി
PEN America’s 2024 സാഹിത്യ സമ്മാനങ്ങൾ വേണ്ടെന്ന് പറഞ്ഞ് 31 എഴുത്തുകാരും വിവർത്തകരും അവരുടെ സൃഷ്ടികൾ പിൻവലിച്ചു. ഗാസയിലെ പാലസ്തീനി എഴുത്തുകാരെ സംരക്ഷിക്കുന്നതിൽ സംഘടനയുടെ പരാജയം കാരണമാണ് അവർ ഇങ്ങനെ ചെയ്തത്. PEN/Jean Stein book award ന് പരിഗണിച്ച 10 ൽ 9 പേരും അവരുടെ പുസ്തകങ്ങൾ പിൻവലിച്ചു. $75,000 ഡോളർ വിലയുള്ളതാണ് ആ സമ്മാനം. സമ്മാനം വേണ്ടെന്ന് വെച്ചവരിൽ Christina Sharpe, Catherine Lacey, Joseph Earl Thomas ഉം ഉൾപ്പെടുന്നു. സംഘടനയുടെ CEO, … Continue reading ഗാസക്ക് പിൻതുണ പ്രഖ്യാപിച്ചുകൊണ്ട് പെൻ അമേരിക്ക സമ്മാനങ്ങളിൽ നിന്ന് പിൻമാറി
മിക്ക യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ പാലസ്തീൻ നക്ബ പരിപായിൽ പങ്കെടുത്തു
ഐക്യരാഷ്ട്രസഭയുടെ പാലസ്തീൻ നക്ബ ദിന ഓര്‍മ്മപ്പെരുന്നാള്‍ പരിപാടിയിൽ പങ്കെടുക്കുന്നത് നിരുൽസാഹപ്പെടുത്താനായി ഇസ്രായേൽ നടത്തിയ ശ്രമങ്ങളെ അതിജീവിച്ച് ഭൂരിഭാഗം യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളും അവരുടെ പ്രതിനിധികളെ അയച്ചു. പരിപാടിയിൽ പങ്കെടുക്കും എന്ന് മിക്ക രാജ്യങ്ങളും ഇസ്രായേലിനെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നിരുന്നാലും അവർ തങ്ങളുടെ അംബാസിഡർമാരെ അയക്കുന്നതിന് പകരം താഴ്ന്ന സ്ഥാനത്തുള്ള നയതന്ത്രജ്ഞരെ ആണ് അയച്ചത്. ഫ്രാന്‍സ്‍, സ്പെയിന്‍, സ്വീഡന്‍, ഫിന്‍ലാന്റ്, അയര്‍ലാന്റ്, മാൾട്ട തുടങ്ങിയ രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു. അമേരിക്കയും ബ്രിട്ടണും പരിപാടിയിൽ പങ്കെടുക്കില്ല എന്ന് നേരത്തെ … Continue reading മിക്ക യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ പാലസ്തീൻ നക്ബ പരിപായിൽ പങ്കെടുത്തു
കുടിയേറ്റക്കാരുടെ ഭീഷണി കാരണം ബെഡുവിന്‍ പാലസ്തീൻകാർ പടിഞ്ഞാറെക്കര വിട്ട് പോകുന്നു
ഇസ്രായേൽ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ വിദൂര പ്രദേശങ്ങളിലുള്ള തങ്ങളുടെ വീടുകൾ 30 പാലസ്തീൻ കുടുംബങ്ങൾ ഉപേക്ഷിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ വർഷങ്ങളായുള്ള പീഡനങ്ങളും, അക്രമവും സഹിക്കാൻ വയ്യാതെ ബലം പ്രയോഗിച്ചാണ് അവരെ പുറത്താക്കുന്നത്. കൂടുതൽ ആക്രമണങ്ങളെ ഭയപ്പെടുന്ന ജോർദാൻ താഴ്‍വരയിലെ കാലിമേയിക്കുന്ന Bedouin Mleihat വംശത്തിലെ അംഗങ്ങൾ ഇരുമ്പ് ഷീറ്റുകളും, മരത്തിന്റെ പലകകളും കൊണ്ട് നിർമ്മിച്ച അവരുടെ വീടുകൾ പൊളിച്ചുമാറ്റി. "കുടിയേറ്റക്കാർ ആയുധധാരികളാണ്. അവർ ഞങ്ങളെ ആക്രമിക്കുന്നു. ഇസ്രായേലി സൈന്യം അവരെ സംരക്ഷിക്കുന്നു. അവരെ നിർത്താനായി ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയുന്നില്ല. … Continue reading കുടിയേറ്റക്കാരുടെ ഭീഷണി കാരണം ബെഡുവിന്‍ പാലസ്തീൻകാർ പടിഞ്ഞാറെക്കര വിട്ട് പോകുന്നു