ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പ്രസിദ്ധമായ ഒരു മുദ്രാവാക്യമുണ്ട്, ‘Yes we can’ ഒബായുടെ ടീം അതിനെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് ഒരു പാട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ മുദ്രാവാക്യത്തിന്റെ സ്രോതസ്സായ “Sí se puede” അമേരിക്കയിലെ United Farm Workers തൊഴിലാളി യൂണിയന്‍ സഹസ്ഥാപകയും നേതാവുമായ Dolores Huerta യുടേതാണ്. 2012 ല്‍ അവര്‍ക്ക് Presidential Medal of Freedom അവാര്‍ഡ് നല്‍കിയപ്പോള്‍ Huertaയുടെ മുദ്രാവാക്യം താന്‍ മോഷ്ടിച്ചെന്നും അതില്‍ അവര്‍ക്ക് ദേഷ്യം തന്നോടുണ്ടാവുകയില്ലെന്നും കാരണം അവര്‍ കളിയല്ല എന്നും തമാശയെന്ന പോലെ ഒബാമ പറഞ്ഞു.
എന്നാല്‍ അതല്ല ഇവിടുത്തെ പ്രശ്നം. കടലാസ് പൂവുണ്ടാക്കുന്നതിനെക്കുറിച്ച് നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി റിക്കോഡ് ചെയ്ത വീഡിയോ സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളില്‍ വലിയ പ്രചാരമായല്ലോ. അതില്‍ നിന്ന് പ്രചോദനം കൊണ്ട് മില്‍മ അതിനോട് സാമ്യമുള്ള ഒരു പരസ്യവും കൊടുത്തു. ഇത് കണ്ടതോടെ കേരളത്തിലെ പകര്‍പ്പവകാശ ഗുണ്ടകള്‍ക്ക് ഹാലിളകി. മില്‍മ്മക്കെതിരെ വലിയ രോഷ പ്രകടനങ്ങള്‍ നടന്നു. മില്‍മ ഒരു വലിയ സ്ഥാപനമാണ് അവര്‍ക്ക് ഞൊടിയടയില്‍ തീരുമാനമൊന്നും എടുത്ത് ചെയ്യാനാവില്ലല്ലോ. അധികം വൈകാതെ അവര്‍ ആ കുട്ടിക്ക് സമ്മാനം നല്‍കുകയും അനുമോദിക്കുകയും ചെയ്തു.
എന്നാല്‍ ഈ വീഡിയോയേയും പരസ്യത്തേയും ചൊല്ലിയുണ്ടായ തര്‍ക്കങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഭുതം ഉണ്ട്.
കൊച്ചുകുട്ടികളുടെ ചിന്തകളെ പോലും കമ്പോളത്തിലെ ക്രയവിക്രയ, നിയമ വ്യവഹാരത്തിന്റെ ഒരു ചരക്കായി കാണുന്ന ബോധ സംസ്കാരം പ്രചരിപ്പിക്കാനുള്ള അവസമായാണ് കേരളത്തിലെ പകര്‍പ്പവകാശ ഗുണ്ടകള്‍ ഉപയോഗിച്ചത്.
ബൗദ്ധിക സ്വത്തവകാശം എന്ന വാക്ക് തന്നെ വിഢിത്തമാണ്. കൃത്രിമമായി നിര്‍മ്മിച്ചെടുത്തതാണ് അത്. പേറ്റന്റുകള്‍ സാമൂഹ്യ ദ്രോഹപരമാണ്. അത് അറിവിന്റേയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയെ തടയുന്നതാണ്.
പകര്‍പ്പവകാശവും, പേറ്റന്റുകളും കുറച്ച് കൊണ്ടുവരാനുള്ള ശ്രമമാണ് പുരോഗമന സമൂഹം എടുക്കേണ്ടത്.
- ബൌദ്ധിക സ്വത്തവകാശമോ അതോ ബൌദ്ധിക കുത്തകാവകാശമോ
- “ബൌദ്ധിക സ്വത്തവകാശം” എന്ന് താങ്കള്‍ പറഞ്ഞോ? അത് ഒരു പ്രലോഭിപ്പിക്കുന്ന മരീചികയാണ്
- പേറ്റന്റ് എന്ന പൊട്ടത്തരം
- പേറ്റന്റ് കുത്തകാവകാശത്തിന്റെ വില
- സാങ്കേതികവിദ്യയും സംസ്കാരവും പങ്കുവെച്ചാണ് മനുഷ്യന്‍ പരിണമിച്ചത്
- സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ട എന്ന് ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസ് പറയുന്നു
- സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ടന്ന് ഇന്‍ഡ്യയിലെ പേറ്റന്റ് ഓഫീസ് വീണ്ടും പറയുന്നു
- ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന ‘ബൗദ്ധിക സ്വത്തവകാശം’
- ബൌദ്ധിക കുത്തകാവകാശം കോര്‍പ്പറേറ്റുകളുടെ ഭീമമായ ലാഭം സംരക്ഷിക്കുന്നു
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.