ബൌദ്ധിക സ്വത്തവകാശമോ അതോ ബൌദ്ധിക കുത്തകാവകാശമോ

“ബൌദ്ധിക സ്വത്തവകാശം” (Intellectual property) എന്ന തത്വശാസ്‌ത്രപരമായി ഭാരം കൂടിയ വാക്കാണ്. അത് ഉച്ചരിച്ചാല്‍ തന്നെ തര്‍ക്കത്തിന് കാരണമായിത്തീരും. ഒരു കച്ചവട സംഘടനയായ World Intellectual Property Organization ഏറ്റെടുത്ത ഈ വാക്ക് 1960 കള്‍ വരെ പ്രചാരത്തിലില്ലായിരുന്നു. പീന്നീട് ഈ സംഘടനക്ക് UN ഏജന്‍സി എന്ന സ്ഥാനം ലഭിച്ചു.

ആ വാക്ക് ഉപയോഗിക്കുന്നതില്‍ WIPO യുടെ താല്‍പ്പര്യം മനസിലാക്കാവുന്നതാണ്: “തങ്ങളുടെ വക മോഷണം പോയ ആളുകളോട്”, “നിയന്ത്രണ കുത്തക ലംഘിക്കപ്പെട്ട വ്യവസായിക വസ്‌തു” എന്നതിനേക്കാള്‍ പൊതുജനത്തിന്റെ സഹാനുഭൂതി ലഭിക്കും. “ബൌദ്ധിക സ്വത്തവകാശം” എന്ന കലാപരമായ വാക്ക് ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് വരെ രണ്ടാമത്തെ പ്രയോഗമായിരുന്നു ലംഘനത്തെക്കുറിച്ച് പറയാന്‍ സാധാരണ ഉപയോഗിച്ചിരുന്നത്.

അതിനെ നാം എന്ത് വിളിക്കുന്നു എന്നതിന് പ്രാധാന്യമുണ്ടോ? വലിയ ആലോചന ഇല്ലാതെ തന്നെ സ്വത്ത് ഉപയോഗപ്രദമാണ് എന്നത് നിയമത്തിലും ആചാരത്തിലുമെല്ലാം നന്നായി അറിയാവുന്ന കാര്യമാണ്.

അത് പൂര്‍ണ്ണമായും സത്യമാണ്. അതുകൊണ്ടാണ് “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക് അടിസ്ഥാനപരമായി നമ്മേ അറിവിനെക്കുറിച്ച് എല്ലാത്തരത്തിലും തെറ്റായ യുക്തിചിന്തയിലേക്ക് കൊണ്ടുപോകുന്ന അപകടരമായ പര്യായോക്തം(euphemism) ആകുന്നത്. എല്ലാക്കാലത്തും അറിവിനെക്കുറിച്ചുള്ള തെറ്റായ ആശയം കുഴപ്പം പിടിച്ചതാണ്. എന്നാല്‍ “അറിവിന്റെ സമ്പദ്‌ഘടന”യിലേക്ക് നീങ്ങുന്ന രാജ്യങ്ങളേ സംബന്ധിച്ചടത്തോളം ഇത് കൂടുതല്‍ അപകടമാണ്.

അടിസ്ഥാനപരമായി, ആശയങ്ങള്‍, വാക്കുകള്‍, ഈണങ്ങള്‍, രൂപരേഖ(blueprints), identifiers, രഹസ്യങ്ങള്‍, ഡാറ്റാബേസുകള്‍ തുടങ്ങിയ അറിവിനെ നാം “ബൌദ്ധിക സ്വത്തവകാശം” എന്നാണ് വിളിക്കുന്നത്. ഇവ വസ്തുക്കളുമായി ചെറിയ സാമ്യമുള്ളതാണ്: അതിന് വിലയുണ്ട്. ചിലപ്പോള്‍ അതിന് വിലയുണ്ടാക്കാന്‍ നിങ്ങള്‍ക്ക് ധാരാളം പണവും അദ്ധ്വാനവും ചിലവഴിക്കണം.

നിയന്ത്രണാതീതം

എന്നാലും അത് ആസ്തികളില്‍ നിന്നും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളില്‍ വ്യത്യസ്ഥമാണ്. അത് സ്വാഭാവികമായി “exclusive” അല്ല. നിങ്ങള്‍ എന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിവന്നാല്‍ ഞാന്‍ നിങ്ങളെ പുറത്തേക്കെറിയും(എന്റെ വീട്ടില്‍ നിന്ന് exclude ചെയ്യും). നിങ്ങള്‍ എന്റെ കാര്‍ മോഷ്ടിച്ചാല്‍, ഞാന്‍ അത് തിരികെ എടുക്കും (നിങ്ങളെ എന്റെ കാറില്‍ നിന്ന് exclude ചെയ്യും). എന്നാല്‍ നിങ്ങള്‍ എന്റെ പാട്ട് അറിഞ്ഞാലോ, എന്റെ പുസ്തകം വായിച്ചാലോ, എന്റെ സിനിമ കണ്ടാലോ അത് എന്റെ നിയന്ത്രണത്തിന് പുറത്ത് പോകുകയാണ്. നിങ്ങള്‍ ഇവിടെ വായിച്ച വാചകങ്ങള്‍ നിങ്ങളുടെ മനസില്‍ നിന്ന് എനിക്ക് മായിച്ച് കളയാനാവില്ല.

ഇത് ബൌദ്ധിക സ്വത്തവകാശം എന്നതിനെ അപകടകരമാക്കുന്ന “സ്വത്തി” ല്‍ നിന്ന് അതിനെ മോചിപ്പിക്കുന്നു. ആരെങ്കിലും എന്റെ വീട്ടില്‍ വന്ന് എന്റെ വീടിന്റെ ഒരു ചെറു നുറുക്ക് എടുത്തുകൊണ്ട് പോകുന്നുവെങ്കില്‍ അത് എന്നെ പ്രാന്ത് പിടിപ്പിക്കും. ദിവസം മുഴുവനും അതാരാ എടുത്തുകൊണ്ട് പോയതെന്നാലോചിച്ച് വിഷമിക്കും. അത് വേറെ ആരും ഉപയോഗിക്കാതിരിക്കാനുള്ള എല്ലാ വഴികളും ഞാന്‍ നോക്കും. സ്വത്തിനെക്കുറിച്ചുള്ള സംസാരം ഈ രീതിയിലുള്ള സ്വഭാവത്തെ പ്രാത്സാഹിപ്പിക്കുമെന്ന് DVD വാങ്ങി, “നിനക്ക് കാര്‍ മോഷ്ടിക്കാന്‍ കഴിയില്ല” എന്ന ചെറു സിനിമ ഗതികെട്ട് കാണേണ്ടിവന്ന എല്ലാവര്‍ക്കും അറിയാം.

മൂല്യമുണ്ടെങ്കിലും സ്വത്തല്ലാത്ത ധാരാളം കാര്യങ്ങള്‍ പുറത്തുണ്ട്. ഉദാഹരണത്തിന് ഫെബ്രുവരി 3, 2008 ന് എനിക്കൊരു മകള്‍ പിറന്നു. അവള്‍ എന്റെ സ്വത്തല്ല. എന്നാല്‍ അവള്‍ എനിക്ക് ഒരുപാട് വിലയുള്ളതാണ്. നിങ്ങള്‍ അവളെ എന്നില്‍ നിന്ന് എടുത്തുകൊണ്ടുപോയാല്‍ ആ കുറ്റകൃത്ത്യത്തിന് “കളവ്” എന്നല്ല പറയുക. അവളെ നിങ്ങള്‍ ഉപദ്രവിച്ചാല്‍ അതിന് “ജംഗസ്വത്തില്‍ അതിക്രമിച്ച് കയറി” എന്നല്ല പറയുക. മനുഷ്യ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ക്ക് നിയമ സാമാന്യസങ്കല്‍പ്പത്തില്‍ വേറെ വാക്കുകള്‍ തന്നെയുണ്ട്.

എന്റെ സ്വത്തല്ലെങ്കിലും മകളുടെ കാര്യത്തില്‍ നിയമം അംഗീകരിക്കുന്ന ഒരു താല്‍പ്പര്യം അവളില്‍ എനിക്കുണ്ട്. ചില അര്‍ത്ഥത്തില്‍ അവള്‍ “എന്റേ”താണ്, എന്നാല്‍ അതോടൊപ്പം അവള്‍ വേറെ ചിലരുടെ കൂടി അധികാര പരിധിയിലും വരും. UK സര്‍ക്കാര്‍, കാനഡ സര്‍ക്കാര്‍, NHS, ശിശുസംരക്ഷണ സേവനം, എന്തിന് അവളുടെ extended കുടുംബം – ഇവക്കെല്ലാം എന്റെ മകളുടെ സ്വഭാവം, ഇടപെടല്‍, ഭാവി തുടങ്ങിയവയില്‍ കുറച്ച് താല്‍പ്പര്യമുണ്ട്.

വഴക്കവും വൈവിധ്യവും

വിജ്ഞാനത്തെ “സ്വത്ത്” എന്ന ഭാവാര്‍ത്ഥമുപയോഗിച്ച് ലാടം അടിക്കുമ്പോള്‍ ശരിക്കുള്ള വിജ്ഞാന അവകാശ ഭരണക്രമത്തിന് വേണ്ട വഴക്കവും വൈവിധ്യവും ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് വസ്‌തുതകല്‍ പകര്‍പ്പവകാത്തില്‍ ഉള്‍പ്പെടുത്താനാവില്ല. ആര്‍ക്കും നിങ്ങളുടെ വിലാസം, National Insurance Number, ATM card ന്റെ PIN സ്വന്തമാക്കാനാവില്ല. ഇതെല്ലാം നിങ്ങള്‍ക്ക് വളേരേറെ താല്‍പ്പര്യമുള്ള കാര്യങ്ങളാണ്. ആ താല്‍പ്പര്യങ്ങള്‍ നിയമങ്ങള്‍ ഉപയോഗിച്ച് സംരക്ഷിക്കണം.

പകര്‍പ്പവകാശം, ട്രേഡ് മാര്‍ക്ക്, പേറ്റന്റ് എന്നിവയുടെയൊക്കെ പരിധിയില്‍ പെടാത്ത ധാരാളം സൃഷ്ടികളുണ്ട്. മറ്റ് അവകാശങ്ങള്‍ രസീതുകള്‍, ഫോണ്‍ ബുക്കുകള്‍ തുടങ്ങി “നിയമവിരുദ്ധ കല” എന്ന musical mashups വരെയുള്ള അവയെ പകര്‍പ്പവകാശത്തിന്റെ hydra ആക്കിമാറ്റുന്നു. അവയെല്ലാം ഒരുപോലെ കാണാനാവില്ല. ഇതിലെല്ലാം താല്‍പ്പര്യമുള്ള ആളുകളുടെ ഒരു വലിയ ജൈവവ്യവസ്ഥയുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിലെ ഡിയെപ്പ് റെയിഡ് മിന്നലാക്രമണ(Dieppe Raid)ത്തിന്റെ 60 ആം വാര്‍ഷിക ചടങ്ങ് റിക്കോഡ് ചെയ്യുന്നതില്‍ അവരുടെ അംഗങ്ങള്‍ നടത്തിയ എല്ലാ നിക്ഷേപങ്ങളും കണക്കിലെടുത്ത്, ഒരു ടെലിനാടകമോ മറ്റ് സൃഷ്ടിപരമായ പ്രവര്‍ത്തികളോ സ്വന്തമെന്ന് പറയുന്നത് പോലെ, ആ ചടങ്ങിന്റെ അവകാശം European association of commercial broadcasters ന് കൊടുക്കണമെന്ന് അവര്‍ക്ക് വേണ്ടി WIPO പ്രതിനിധി പറയുന്നത് ഒരിക്കല്‍ ഞാന്‍ കേട്ടു. എന്തുകൊണ്ട് ആ കടല്‍തീരത്തെ യുദ്ധത്തില്‍ മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് പകരം ക്യാമറയുള്ള ചില പണക്കാരര്‍ ഇതിന്റെ “ഉടമസ്ഥര്‍” ആകുന്നു എന്നാണ് ഞാന്‍ ഉടനടി ചോദിച്ചത്? എന്തുകൊണ്ട് ആ കടല്‍തീരത്തിന്റെ അവകാശികള്‍ ഇതിന്റെ ഉടമസ്ഥര്‍ ആകുന്നില്ല? ആക്രമണത്തിന് ഉത്തരവിട്ട ജനറല്‍മാര്‍ എന്തുകൊണ്ട് ഇതിന്റെ ഉടമസ്ഥര്‍ ആകുന്നില്ല? അറിവിന്റെ കാര്യം വരുമ്പോള്‍ “ഉടമസ്ഥാവകാശം” അര്‍ത്ഥമില്ലാത്തതാകുന്നു. ധാരാളം ആളുകള്‍ക്ക് ഡിയെപ്പ് സ്‌മാരകോത്സവത്തിന്റെ footage ല്‍ താല്‍പ്പര്യമുണ്ട്. അത് ആരുടേയെങ്കിലും “ഉടമസ്ഥത”യിലാണെന്ന് പറയുന്നത് അര്‍ത്ഥശൂന്യമാണ്.

പകര്‍പ്പവകാശം – സ്വത്ത് കൈകാര്യം ചെയ്യാനുള്ള വേറെ ഒരു കൂട്ടം നിയമങ്ങള്‍ എന്ന് ഭാവിക്കുന്നതിന് ഉപരിയായി, എല്ലാ വിചിത്രസ്വഭാവും, ഒഴിവാക്കലും, carve outs ഉം ഉള്‍പ്പെടുത്തി അറിവിന്റെ സമാനമില്ലാത്ത സ്വഭാവങ്ങള്‍ അഭിസംബോധന ചെയ്യാന്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒരു നിയമ ശാസനമാണ്. 40 വര്‍ഷത്തെ “property talk” എന്ന പൈതൃകം ഉടമസ്ഥാവകാശം, മോഷണം, മാന്യമായ ഉപയോഗം എന്നിവയുടെ വഴങ്ങാത്ത സ്ഥാനത്തെക്കുറിച്ചുള്ള അന്തമില്ലാത്ത യുദ്ധമായി.

അറിവിന്റെ യുദ്ധത്തില്‍ നിലനില്‍ക്കുന്ന ഒരു സമാധാനം ഉണ്ടാകാനാഗ്രഹിക്കുന്നുവെങ്കില്‍ സ്വത്തവകാശം മാറ്റിവെക്കാനുള്ള സമയമായി. അറിവ് ശ്രേഷ്ഠമാണ്, അമൂല്യമുള്ളതാണ്, വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയാന്‍ സമയമായി. അത് ഉടമസ്ഥതയിലുള്ളതല്ല. അതിനെ ഉടമസ്ഥതയിലാക്കാനാവില്ല. ചിന്തയുടെ നൈമിഷികമായ മണ്‌ഡലം നമ്മുടെ താല്‍പ്പര്യത്തിനായി സര്‍ക്കാരുകള്‍ നിയന്ത്രിക്കണം. എന്നാല്‍ നിയന്ത്രണം അറിവിനെക്കുറിച്ചാവണം, അല്ലാതെ അത് സ്വത്തവകാശത്തിന്റെ വികൃതമായ പുനര്‍നിര്‍മ്മിതി ആകരുത്.

— സ്രോതസ്സ് guardian

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )