കാലാവസ്ഥാമാറ്റത്തിന്റെ തീ

r337418_1531022 ഫെബ്രുവരി 7 ന് സംഭവിച്ച ഭീകരമായ കാട്ടുതീ 208 പേരുടെ മരണത്തിന് കാരണമായി. വിക്റ്റോറിയയിലെ നികുതിദായകര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു royal commission നടപ്പാക്കുകയാണ്.

രണ്ട് stakeholder സംഘങ്ങള്‍ ഇപ്പോള്‍ തന്നെ മുന്നോട്ടുവന്നിട്ടുണ്ട്. ആസ്ട്രേലിയയിലെ 13,000 അഗ്നിശമന പ്രവര്‍ത്തകരും ആസ്ട്രേലിയയിലെ കാട്ടുതീയെക്കുറിച്ചും ആഗോള തപനത്തേക്കുറിച്ചും ശാസ്ത്രീയമായി പഠിക്കുന്ന Climate Institute ഉം.

“2005 ല്‍ തെക്കെ ആസ്ട്രേലിയയില്‍ വലിയ കാട്ടുതീയുണ്ടായിരുന്നു. കാലാവസ്ഥാ മാറ്റമെന്നാല്‍ ചൂടുകൂടിയ അന്തരീക്ഷമെന്ന് മാത്രമല്ല. നിയന്ത്രണമില്ലാത്ത കാലാവസ്ഥ എന്നാണ്. കാലാവസ്ഥാമാറ്റത്തിന് വിലയുണ്ട്… കാലാവസ്ഥാമാറ്റം കൊല്ലും,” Climate Institute ന്റെ CEO ആയ John Connor പറയുന്നു.

Bushfire Cooperative Research Centre, Bureau of Meteorology, CSIRO Marine and Atmosphere Research എന്നിവയുടെ സഹായത്തോടെ 2007 ല്‍ Climate Institute (www.climateinstitute.org.au) ഗവേഷണം തുടങ്ങി. “Bushfire Weather in Southeast Australia” എന്ന പ്രബന്ധം എഴുതിയ ഗവേഷകര്‍ ആഗോളതപനം കൂടുന്നതോടെ ആസ്ട്രേലിയ കൂടുതല്‍ വലുതും ഭീകരവുമായ കാട്ടുതീ നേരിടുമെന്ന് മുന്നറീപ്പ് നല്‍കി.

2001 അവസാനം സംഭവിച്ച സിഡ്നിയിലെ ‘Black Christmas’ കാട്ടുതീ, 2003 ജനുവരിയിലെ Canberra കാട്ടുതീ, 2003 ലേയും 2007 ലേയും കിഴക്കേ Victorian കാട്ടുതീയും കാലാവസ്ഥാമാറ്റവുമായി നേരിട്ട് ബന്ധമുള്ളതായി ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നില്ല. ഭാഷ ഉറപ്പില്ലാത്തതായിരുന്നു: “അടുത്തകാലത്ത് സംഭവിക്കുന്ന കാട്ടുതീ പ്രകൃതിവ്യത്യാസങ്ങളും മനുഷ്യന്‍ സൃഷ്ടിച്ച കാലാവസ്ഥാമാറ്റത്താലുമാണ്. ഈ രണ്ടു ഘടകങ്ങളുടേയും ആപേക്ഷിക പ്രാധാന്യം ഇപ്പോള്‍ കൃത്യമല്ല. അടുത്ത കുറച്ച് വര്‍ഷങ്ങളും ദശാബ്ദങ്ങളിലുമുള്ള പഠനങ്ങള്‍ ഇവയെക്കുറിച്ച് കൂടുതല്‍ വെളിച്ചം വീശും”.

കാലാവസ്ഥാ മാറ്റമാണ് തീഷ്ണമായ കാട്ടുതീ കാലാവസ്ഥക്ക് കാരണമെന്ന് ചില രാഷ്ട്രീയക്കാര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ നിര്‍വ്വചനമായ ‘കാലാവസ്ഥാമാറ്റത്തിന്റെ തീ’ ആയി ഈ കാട്ടുതീയെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത കാലത്തെ തീവൃ തീപിടുത്ത കാലാവസ്ഥക്ക് കാരണം കാലാവസ്ഥാമാറ്റമാണ് എന്ന് ആസ്ട്രേലിയയിലെ 13,000 അഗ്നിശമന ജോലിക്കാര്‍ ഒന്നിച്ച് പറയുന്നു. ഇത് കാലാവസ്ഥാമാറ്റ സംശയാലുക്കള്‍ കൂടി അംഗങ്ങളായിട്ടുള്ള സംഘത്തിന്റെ(the United Firefighters Union of Australia) വളരെ പ്രധാനപ്പെട്ട പ്രഖ്യാപനമാണ്.

പ്രധാനമന്ത്രി Kevin Rudd (dated February 12) ന് അയച്ച തുറന്ന കത്തില്‍ സംഘം സെക്രട്ടറി Peter Marshall പറഞ്ഞു:

“അടുത്തകാലത്ത് വിക്റ്റോറിയയിലുണ്ടായ അതീവനാശം നോക്കൂ. CSIRO, Climate Institute, Bushfire Council എന്നിവര്‍ നടത്തിയ പഠനത്തില്‍ ‘ചെറിയ ആഗോളതപന സംഭവപരമ്പര’ വിക്റ്റോറിയ പ്രദേശങ്ങളില്‍ 2020 ഓടെ ഓരോ 5-7 വര്‍ഷങ്ങളിലും, 2050 ഓടെ 3-4 വര്‍ഷങ്ങളിലും ഭീകരമായ തീപിടുത്ത സംഭവങ്ങള്‍ക്ക് കാരണമാകും. അതോടൊപ്പം തീപിടുത്ത ദിനങ്ങളില്‍ 50% വര്‍ദ്ധനവുണ്ടാകും. എന്നാല്‍ ‘കൂടിയ ആഗോളതപന സംഭവപരമ്പര’യില്‍ ഭീകരമായ തീപിടുത്ത സംഭവങ്ങള്‍ വര്‍ഷം തോറും Mildura യിലുണ്ടാകും. Bendigo യില്‍ തീവൃ തീപിടുത്ത ദിനങ്ങളില്‍ 230% വര്‍ദ്ധനവ് Bendigo യിലുണ്ടാകും. 2003 ല്‍ ഭീകര തീപിടുത്തമുണ്ടായ Canberra യില്‍ 2050 ഓടെ തീവൃ തീപിടുത്ത ദിനങ്ങളില്‍ 221% വര്‍ദ്ധനവുണ്ടാകും.”

സംസ്ഥാനങ്ങളടിസ്ഥാനത്തില്‍, പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ തീപിടുത്തത്തിന്റെ FFDI (forest fire danger index) എന്ന സ്ഥിതി വിവരക്കണക്കുകള്‍ Climate Institute ന്റെ വെബ് സൈറ്റ് നല്‍കുന്നുണ്ട്.

“‘very high’ ഓ ‘extreme’ ഓ എന്ന് രേഖപ്പെടുത്തിയിട്ടുളള ദിനങ്ങളാണ് അഗ്നിശമനപ്രവര്‍ത്തകര്‍ക്ക് ഏറ്റവും പേടിയുള്ളത്. എങ്ങനെയെടുത്താലും very high ഉം extreme fire ഉം ആയ ദിനങ്ങള്‍ എല്ലാ കണക്ക് കൂട്ടലിലും കൂടുകയാണെന്നാണ് കണ്ടത്. ഉദാഹരണത്തിന് Canberra ആഗോളതപനത്തിന്റെ തോത് കുറവാണെങ്കില്‍ തീവൃതീപിടുത്ത ദിനങ്ങളുടെ എണ്ണം 2020 ഓടെ 8-10% കൂടും, 2050 ഓടെ 17-25% കൂടും. ആഗോളതപനത്തിന്റെ തോത് കൂടുതലാണെങ്കില്‍ തീവൃദിനങ്ങള്‍ 2020 ഓടെ 25-42% കൂടും 2050 ഓടെ 137-221% കൂടും(രണ്ടോ മൂന്നോ ഇരട്ടി).”

രാഷ്ട്രീയക്കാര്‍, സാമ്പത്തികശാസ്ത്രജ്ഞര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, അത്യാഹിത സേവനദാദാക്കള്‍ ഇതിനോട് ഒത്തുചേരാന്‍ പാടുപെടുമ്പോള്‍, bush landscapes ല്‍ ജോലിചെയ്യുന്നവര്‍ക്കും താമസിക്കുന്നവര്‍ക്കും ഒരു മുന്നറീപ്പാണിത്.

കാലാവസ്ഥാമാറ്റത്തിന്റെ തീയെ നേരിടാന്‍ അവരുടെ ഇപ്പോഴത്തെ അപകടകരാമായ ജീവിതരീതി അവര്‍ ഉപേക്ഷിക്കുമോ ആവോ?

— സ്രോതസ്സ് abc. 20 Feb 2009

കാലാവസ്ഥാമാറ്റം ഭീകരമായിരിക്കും. ഹിമാലയത്തിലെ വെള്ളപ്പൊക്കം അതിന്റെ ഫലമാണ്. നിങ്ങളുടെ കുട്ടികളുടെ സുരക്ഷിതത്വം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍
ഉപഭോഗം കുറക്കുക,
കുറച്ചാഹാരം കഴിക്കുക,
എണ്ണ കത്തിക്കുന്നത് കുറക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s