നമ്മുടെ പൂര്‍വ്വികരെക്കുറിച്ച് വളരേറെ അറിവുകള്‍ നല്‍കുന്നതാണ് തെക്കെ ആഫ്രിക്കയിലെ Blombos ഗുഹ. 2015 ല്‍ Blombos ഗുഹയെക്കുറിച്ചുള്ള പഠനത്തിന്റെ നാല് റിപ്പോര്‍ട്ടുകള്‍ PLOS ONE ജേണലില്‍ പ്രസിദ്ധപ്പെടുത്തി.
നമ്മുടെ പൂര്‍വ്വികരുടെ സാങ്കേതികവിദ്യകള്‍
തെക്കെ ആഫ്രിക്കയിലെ Cape Town ന് 300 കിലോമീറ്റര്‍ കിഴക്കായി സ്ഥതി ചെയ്യുന്ന Blombos ഗുഹ 1990കളുടെ തുടക്കത്തിലാണ് കണ്ടെത്തിയത്. മനുഷ്യ സ്പീഷീസിന്റെ സ്വഭാവപരമായ. പരിണാമത്തിലെ പ്രധാനപ്പെട്ട പുതിയ ധാരാളം വിവരങ്ങള്‍ ഇവിടെ നിന്ന് കിട്ടിയിരുന്നു. 1991 ല്‍ ആണ് ആദ്യമായി അവിടെ ഖനനം നടത്തിയത്. 1997 ന് ശേഷം സ്ഥിരമായി തന്നെ അവിടെ പര്യവേഷണം നടത്തി പോരുന്നു. മദ്ധ്യ ശിലായുഗ നിക്ഷേപങ്ങളാണ് Blombos ലുള്ളത്. നിക്ഷേപങ്ങള്‍ ഏകദേശം ഒരു ലക്ഷം മുതല്‍ 70,000 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ളതുമ 2,000 നും 300 നും ഇടക്ക് വര്‍ഷം ശേഷമുള്ള നവീന ശിലായുഗ?(Later Stone Age) ത്തിലേതുമാണ്.
ഇവിടെയും തെക്കെ ആഫ്രിക്കയിലെ മറ്റ് സ്ഥലങ്ങളിലേയും വിവിധ സംഘങ്ങള്‍ ഉപയോഗിച്ച സാങ്കേതികവിദ്യകളെക്കുറിച്ചാണ് UiB ലേയും Witswatersrand ലേയും ഗവേഷകര്‍ ഇപ്പോള്‍ പഠനം നടത്തുനത്. overlap ഓ മദ്ധ്യ ശിലായുഗ മനുഷ്യരുമായി ബന്ധമോ ഉണ്ടെന്ന് കണ്ടെത്താനായി കല്ലുകൊണ്ടുണ്ടാക്കിയ കുന്തമുന, ഭംഗിവരുത്തിയ ഒട്ടകപ്പക്ഷിയുടെ മുട്ട തുടങ്ങിയ പരിശോധിക്കുന്നു. എങ്ങനെയാണ് അവര്‍ പരസ്പരം ബന്ധപ്പെട്ടത്? മറ്റ് സംഘങ്ങളുമായുള്ള ബന്ധം ഒരു സംഘത്തെ എങ്ങനെ ബാധിക്കുന്നു? പ്രതീകാത്മകമായ വസ്തു സംസ്കാരം (symbolic material culture) എങ്ങനെയാണ് സംഘത്തേയും സംഘങ്ങളേയും ബാധിച്ചത്?
അനുരൂപമാക്കുകയും പരിണമിക്കുകയും
demographics മാറുമ്പോള്‍ ആളുകള്‍ കൂടുതല്‍ interact ചെയ്യുന്നു എന്നാണ് ഞങ്ങള്‍ കണ്ടത്. ഉദാഹരണത്തിന് ഒട്ടകപ്പക്ഷി മുട്ടത്തോടിന്റെ പുറത്ത് ഒരേപോലെ മുദ്രവെക്കുന്നത് വ്യത്യസ്ഥ സ്ഥലത്ത് ഞങ്ങള്‍ കണ്ടു. ആളുകള്‍ symbolic material പങ്കുവെക്കുന്നു എന്നാണ് അതില്‍ നിന്നും മനസിലാക്കേണ്ടത്. എല്ലാ സമയത്തുമല്ല, ചില സമയത്ത് മാത്രം. Dr Karen van Niekerk പറയുന്നു.
ആഫ്രിക്കയില്‍ നിന്ന് അറേബ്യ, യൂറോപ്പ് തുടങ്ങിയ ഭൂഘണ്ഡങ്ങളിലേക്കുള്ള ഹോമോ സാപ്പിയന്‍സിന്റെ യാത്രയെക്കുറിച്ചുള്ള വിവിരങ്ങളും ഈ symbolic material സംസ്കാരവും സാങ്കേതികവിദ്യകളും പങ്കുവെക്കുന്നതില്‍ അറിയാന്‍ കഴിയുന്നു. ഹോമോ സാപ്പിയന്‍സിന്റെ പൂര്‍വ്വികരുടെ നിലില്‍പ്പിനും വികാസത്തിനും വിധിനിര്ണ്ണായകപരമായിരുന്നു സംസ്കാരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍. സംഘങ്ങളുടെ ബന്ധങ്ങള്‍ കൂടുന്നതനുസരിച്ച് അവരുടെ സാങ്കേതികവിദ്യയും സംസ്കാരവും കൂടുതല്‍ ശക്തമായി.
“പുതിയ സാങ്കേതികവിദ്യകളും സംസ്കാരവും സ്വീകരിക്കാനും അനുരൂപമാക്കാനും സംഘങ്ങള്‍ക്കും population dynamicsനും പുറത്തുള്ള ബന്ധങ്ങള്‍ സഹായിച്ചു. അതാണ് ഹോമോ സാപ്പിയന്‍സിനെ നിര്‍വ്വചിച്ചത്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഗുഹാകല സൃഷ്ടിച്ച യൂറോപ്പിലെ ജനങ്ങള്‍ക്ക് രൂപം കൊടുത്ത അതേ പാറ്റേണ്‍ ആണ് നാം ഇപ്പോള്‍ കാണുന്നത്” എന്ന് Henshilwood പറയുന്നു.
— സ്രോതസ്സ് sciencedaily.com, journals.plos.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.