ഇറച്ചി ഉപഭോഗം കുറക്കാന്‍ ചൈന പദ്ധതിയിടുന്നു

2030 ഓടെ കന്നുകാലികള്‍ കാരണമുള്ള കാര്‍ബണ്‍ ഉദ്‌വമനം 100 കോടി ടണ്‍ കുറക്കാനായി ചൈനയിലെ സര്‍ക്കാറിന്റെ പ്രകാരം ഇറച്ചിയുടെ ഉപഭോഗം പകുതിയായി കുറക്കാനായുള്ള പുതിയ dietary guidelines കൊണ്ടുവരാന്‍ പോകുന്നു. ചൈനയിലെ ശരാശരി മനുഷ്യന്‍ ഇപ്പോള്‍ പ്രതിവര്‍ഷം 63 കിലോ ഇറച്ചി തിന്നും. ലോകത്തെ മൊത്തം ഇറച്ചി ഉപഭോഗത്തിന്റെ 28% ആണ് അത്. WildAid, Climate Nexus, My Plate My Planet എന്നീ സംഘടനകളുടെ സഹായത്തോടെ Chinese Nutrition Society (CNS) ഇത് 27 kg ആയി കുറച്ചുകൊണ്ടുവരാനാണ് “Less Meat, Less Heat, More Life,” എന്ന മുദ്രാവാക്യവുമായുള്ള ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. അങ്ങനെ ചെയ്താല്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 1.5% കുറക്കാനാവും. ശരാശരി അമേരിക്കന്‍ പൌരന്‍ ശരാശരി ചൈനക്കാരന്‍ കഴിക്കുന്നതിന്റെ ഇരട്ടി ഇറച്ചിയാണ് ഇപ്പോള്‍ കഴിക്കുന്നത്. ആഗോള കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 14.5% വരുന്നത് കന്നുകാലി വളര്‍ത്തലില്‍ നിന്നാണ് എന്ന് WildAid ന്റെ റിപ്പോര്‍ട്ട് പറയുന്നു.

— സ്രോതസ്സ് commondreams.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )