കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

2012 ല്‍ ലോകം മൊത്തം കണ്ടല്‍കാടുകള്‍ 419 കോടി ടണ്‍ കാര്‍ബണാണ് സംഭരിക്കുന്നത് എന്ന് പുതിയ ഒരു പഠനം കണക്കാക്കി. 2000 നെ അപേക്ഷിച്ച് 2% കുറവ്. 2017 ല്‍ അത് 416 കോടി ടണ്‍ ആയി കുറയുമെന്ന് കണക്കാക്കുന്നു. പ്രതിവര്‍ഷം 31.7 കോടി ടണ്‍ CO2 എന്ന തോതിലാണ് കാര്‍ബണിന്റെ ഈ നഷ്ടം സംഭവിക്കുന്നത്. 6.75 കോടി വാഹനങ്ങളുടെ വാര്‍ഷിക ഉദ്‌വമനത്തിനും 2015 ലെ പോളണ്ടിന്റെ ഉദ്‌വമനത്തിനും തുല്യമാണ്. ലോകത്തിലെ കണ്ടല്‍ കാടുകളുടെ സിംഹഭാഗവും ഇന്‍ഡോനേഷ്യയിലാണുള്ളത്. … Continue reading കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

Advertisements

ശുദ്ധ ജലാശയങ്ങളേയും ഉയരുന്ന CO2 നില മോശമായി ബാധിക്കുന്നു

അന്തരീക്ഷത്തിലെ CO2 ന്റെ നില വർദ്ധിക്കുന്നത്, കടൽ ജലത്തിലേക്ക് CO2 കൂടുതൽ ലയിച്ച് ചേരുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി ലോകത്തെ എല്ലാ സമുദ്രങ്ങളുടേയും അമ്ലത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സമുദ്ര ജീവികൾക്കും ജീവ വ്യവസ്ഥക്കും അത് വലിയ പ്രശ്നമുണ്ടാക്കുന്നു എന്നത് വ്യാപകമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഇപ്പോൾ ജനുവരി 11 ന് Current Biology യിൽ വന്ന റിപ്പോർട്ട് പ്രകാരം ശുദ്ധജലാശങ്ങളിലും ഇതേ പ്രശ്നം കണ്ടുതുടങ്ങിയെന്ന് കണ്ടെത്തിയിരിക്കുകയാണ്. — സ്രോതസ്സ് sciencedaily.com

അന്തരീക്ഷത്തിലെ CO2 ന്റെ നില 2016 ല്‍ ഏറ്റവും അധികമായിരുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 2016 ല്‍ റിക്കോഡുകള്‍ ഭേദിച്ച് ഏറ്റവും അധികമായി എന്ന് World Meteorological Organization പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക Greenhouse Gas ബുള്ളറ്റിനില്‍ പറയുന്നു. CO2 ന്റെ അളവ് കഴിഞ്ഞ 800,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ സാന്ദ്രതയിലെത്തി എന്നാണ് ജനീവ ആസ്ഥാനമാക്കിയ സംഘം പറയുന്നത്. — സ്രോതസ്സ് edition.cnn.com 2017-10-31

ലോകത്തിലെ ആദ്യത്തെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ആര്‍ക്ടിക്ക് സമുദ്രത്തില്‍

തുറന്ന സമുദ്രത്തിലെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ലോകത്തിലാദ്യമായി പടിഞ്ഞാറന്‍ ആര്‍ക്ടിക്ക് സമുദ്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മറ്റ് സമുദ്രങ്ങളില്‍ ചെറിയ സ്ഥലത്ത് കുറഞ്ഞ pH കാണാറുണ്ട്. എന്നാല്‍ ആര്‍ക്ടിക് സമുദ്രത്തിലാണ് ആദ്യമായി വലിയ തോതില്‍ അമ്ലവല്‍ക്കരണം കണ്ടെത്തിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്തിന് കാരണം. അന്തരീക്ഷത്തില്‍ നിന്ന് വാതകം ജലത്തിലേക്ക് ലയിച്ച് ചേരുന്ന വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജലത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നു. ഈ നീര്‍ക്കുഴി വളരെ ആഴത്തിലുമാണ് വ്യാപിച്ചിരിക്കുന്നത്. 250 മീറ്റര്‍ ആഴത്തിലും അമ്ലത … Continue reading ലോകത്തിലെ ആദ്യത്തെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ആര്‍ക്ടിക്ക് സമുദ്രത്തില്‍

ആഗോള തപനം ആസ്മയും അലര്‍ജിയും വര്‍ദ്ധിപ്പിക്കും

പുറം ലോകത്തെ വായുവില്‍ കാണുന്ന ഫംഗസുകളുടെ സമ്പര്‍ക്കം കോശങ്ങളുടെ നാശം(oxidative stress) വര്‍ദ്ധിപ്പിക്കും എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അത് അണുബാധയേയും അലര്‍ജിക്ക് കാരണമായ ജീവികളേയും (mucociliary clearance) നീക്കം ചെയ്യുന്ന വായൂ വഴിയുടെ പ്രതിരോധ സംവിധാനം ദുര്‍ബലമാക്കുന്നു. American Journal of Physiology—Cell Physiology ല്‍ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വരണ്ട വേനല്‍കാലത്തിന്റെ അവസാനവും ശരല്‍ക്കാലത്തിന്റെ തുടക്കത്തിലും ബീജകോശം ഉണ്ടാക്കുന്ന ഫംഗസ് ആണ് Alternaria alternata. CO2 വര്‍ദ്ധിക്കുന്നതനുസരിച്ച് … Continue reading ആഗോള തപനം ആസ്മയും അലര്‍ജിയും വര്‍ദ്ധിപ്പിക്കും

410 ppm എന്ന നില നാം ഇതാ മറികടന്നിരിക്കുന്നു

18/4/17 ന് Mauna Loa Observatory ആദ്യമായി കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 410 parts per million ല്‍ അധികമാണെന്ന് രേഖപ്പെടുത്തി. (കൃത്യം സംഖ്യ അറിയണമെങ്കില്‍ അത് 410.28 ppm). കണക്കെടുപ്പ് തുടങ്ങിയ കാലം മുതല്‍ക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഓരോ വര്‍ഷവും വര്‍ദ്ധിച്ച് വരുകയാണ്. 1958 ല്‍ Mauna Loa ലെ കണക്കെടുപ്പ് തുടങ്ങിയ കാലത്ത് അളവ് 280 ppm ആയിരുന്നു. 2013 ല്‍ അത് 400 ppm മറികടന്നു. നാല് വര്‍ഷത്തിന്ശേഷം … Continue reading 410 ppm എന്ന നില നാം ഇതാ മറികടന്നിരിക്കുന്നു

വൈദ്യുതിയുടെ കാര്‍ബണ്‍ കാല്‍പ്പാട് അമേരിക്കയില്‍ ചെറുതാകുന്നു

അടുത്തടുത്തായ രണ്ട് വര്‍ഷമായി അമേരിക്കയിലെ വൈദ്യുതി നിയങ്ങളുടെ കാര്‍ബണ്‍ ഉദ്‌വമനം 5% വീതം കുറയുകയാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് U.S. Department of Energy വിവരങ്ങള്‍ കാണിക്കുന്നു. മൊത്തത്തില്‍ അമേരിക്കക്കാരുപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം കഴിഞ്ഞ വര്‍ഷം 1.7% കുറഞ്ഞു. അമേരിക്ക കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കുന്നതും, കെട്ടിടങ്ങളും മറ്റും കൂടുതല്‍ ഊര്‍ജ്ജ ദക്ഷതയുള്ളതായതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് DOE പറയുന്നു. — സ്രോതസ്സ് climatecentral.org

കാര്‍ബണ്‍ ഡൈ ഓക്സൈഡ് വന്‍തോതില്‍ വര്‍ദ്ധിക്കുന്നു

Environmental System Research Laboratory (ESRL) റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത അതിവേഗത്തില്‍ വര്‍ദ്ധിക്കുന്ന തുടര്‍ച്ചയായുള്ള രണ്ടാമത്തെ വര്‍ഷമാണ് ഇത്. Mauna Loa Observatory ആണ് നിരീക്ഷണം നടത്തുന്നത്. 2016 ലെ വാര്‍ഷിക വര്‍ദ്ധനവ് 3 parts per million ആയിരുന്നു. 2015 ല്‍ കുതിച്ചുയര്‍ന്ന 3.03 ppm ല്‍ നിന്ന് അല്‍പ്പം കുറവുണ്ടെങ്കിലും ഈ രണ്ടു വര്‍ഷങ്ങളും ESRL കഴിഞ്ഞ 59 വര്‍ഷങ്ങളായി നടത്തുന്ന നിരീക്ഷണങ്ങളില്‍ ആദ്യമായാണ് പ്രതിവര്‍ഷം 3 ppm ല്‍ … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് വന്‍തോതില്‍ വര്‍ദ്ധിക്കുന്നു

കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ നിന്ന് പുറത്തുവരും

Department of Energy യുടെ Lawrence Berkeley National Laboratory (Berkeley Lab) നടത്തിയ പഠനം അനുസരിച്ച് കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ CO2 മണ്ണില്‍ നിന്ന് പുറത്തുവരും എന്ന് കണ്ടെത്തി. ഫീല്‍ഡ് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. മണ്ണില്‍ കുടുങ്ങിയിരിക്കുന്ന ജൈവ കാര്‍ബണിന് മണ്‍ പാളികള്‍ ചൂടാകുന്നതിനനുസരിച്ച് എന്ത് സംഭവിക്കുന്നു എന്ന് അവര്‍ പരിശോധിച്ചു. മൂന്ന് പരീക്ഷണ സ്ഥലത്തെ മേല്‍ മണ്‍ പാളിയും ആഴത്തിലുള്ള മണ്‍ പാളിയും ചൂടാകാത്ത മണ്ണിനെക്കാള്‍ 34% - 37% … Continue reading കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ നിന്ന് പുറത്തുവരും

കാര്‍ബണ്‍ ഡൈ ഓക്സൈഡ് 2015 ല്‍ ഗുരുതരമായ അതിര്‌ മറികടന്നു

നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് World Meteorological Organization മറ്റൊരു മുന്നറീപ്പും കൂടി തന്നു. ഭൂമിയുടെ അന്തരീക്ഷം 400 parts per million (ppm) എന്ന നില സ്ഥിരമാക്കിക്കൊണ്ട് മറികടന്നു. വര്‍ഷം മുഴുവന്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഈ പ്രതീകാത്മകമായ നാഴികക്കല്ലിലെത്തിയ മനുഷ്യ ചരിത്രത്തിലെ ആദ്യ വര്‍ഷമാണിത്. കാര്‍ബണ്‍ മലിനീകരണത്തിന്റെ മാലിന്യ ചവറ്റുകുട്ടയായി മനുഷ്യര്‍ അന്തരീക്ഷത്തെ കരുതുന്നതിനാല്‍ അത് അവസാനത്തെ റിക്കോഡ് ആയിരിക്കില്ല. — സ്രോതസ്സ് climatecentral.org